നരകവാസികളുടെ എണ്ണപ്പെരുപ്പം

THADHKIRAH

ആദം സന്തകളിൽ നരകത്തിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ വലുതാണെന്നും സ്വർഗ്ഗാവകാശികൾ കുറവായിരിക്കുമെന്നും തെളിവുകൾ അറിയിക്കുന്നു. അല്ലാഹു  പിശാചിനോട് പറയുന്നു:

لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ‎﴿٨٥﴾

നിന്നെയും അവരിൽനിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറയ്ക്കുകതന്നെ ചെയ്യും.  വി. ക്വു. (38: 85)

وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ ‎﴿٢٠﴾

തീർച്ചയായും തന്റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരിൽ തെളിയിച്ചു. അങ്ങനെ അവർ അവനെ പിന്തുടർന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ.   വി. ക്വു. (34: 20)
അവിശ്വാസികളാണ് ആദം സന്തതികളിൽ അധികവും. അവരെല്ലാവരും നരകത്തീയിലാണ്ടുതാഴും. ആദമിന്റെ മക്കളിൽ ഓരോ ആയിരം പേരിലും 999 പേർ നരകത്തിലേക്കും ഒരാൾ സ്വർഗ്ഗത്തിലേക്കുമായിരിക്കും. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

يَقُولُ اللَّهُ يَا آدَمُ فَيَقُولُ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ فِي يَدَيْكَ قَالَ يَقُولُ أَخْرِجْ بَعْثَ النَّارِ قَالَ وَمَا بَعْثُ النَّارِ قَالَ مِنْ كُلِّ أَلْفٍ تِسْعَ مِائَةٍ وَتِسْعَةً وَتِسْعِينَ فَذَاكَ حِينَ يَشِيبُ الصَّغِيرُ “وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَٰكِنَّ عَذَابَ اللَّهِ شَدِيدٌ ‎”  فَاشْتَدَّ ذَلِكَ عَلَيْهِمْ فَقَالُوا يَا رَسُولَ اللَّهِ أَيُّنَا ذَلِكَ الرَّجُلُ قَالَ أَبْشِرُوا فَإِنَّ مِنْ يَأْجُوجَ وَمَأْجُوجَ أَلْفًا وَمِنْكُمْ رَجُلٌ ثُمَّ قَالَ وَالَّذِي نَفْسِي بِيَدِهِ إِنِّي لَأَطْمَعُ أَنْ تَكُونُوا ثُلُثَ أَهْلِ الْجَنَّةِ قَالَ فَحَمِدْنَا اللَّهَ وَكَبَّرْنَا ثُمَّ قَالَ وَالَّذِي نَفْسِي بِيَدِهِ إِنِّي لَأَطْمَعُ أَنْ تَكُونُوا شَطْرَ أَهْلِ الْجَنَّةِ إِنَّ مَثَلَكُمْ فِي الْأُمَمِ كَمَثَلِ الشَّعَرَةِ الْبَيْضَاءِ فِي جِلْدِ الثَّوْرِ الْأَسْوَدِ أَوْ الرَّقْمَةِ فِي ذِرَاعِ الْحِمَارِ

“അല്ലാഹു  പറയും: ആദമേ,നരകത്തിലേക്കുള്ള സംഘത്തെ നിയോഗിക്കു… അദ്ദേഹം പറയും: അല്ലാഹുവേ നിന്റെ വിളിക്ക് വീണ്ടും വീണ്ടും ഉത്തരമേകുന്നു. അതിൽ ഞാൻ ഭാഗ്യം കാണുന്നവനാണ്. നന്മകൾ മുഴുവനും നിന്റെ ഇരു കരങ്ങളിലുമാണ്. അദ്ദേഹം പറയും: ഏതാണ് നരകത്തിലേക്കുള്ള സംഘം? അല്ലാഹു പറഞ്ഞു: എല്ലാ ഒരോ ആയിരത്തിൽനിന്നും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു പേർ. ഇത് പറയുന്നത് ആളുകൾ മുടികൾ നരബാധിച്ചവരാവുകയും എല്ലാ ഗർഭിണികളും തങ്ങളുടെ ഗർഭം പ്രസവിക്കുകയും ജനങ്ങൾ ലഹരി ബാധിച്ചവരാവുകയും ചെയ്യുമ്പോൾ ആണ്. ജനങ്ങൾക്ക് യഥാർത്ഥത്തിൽ ലഹരി പിടികൂടിയതല്ല. പക്ഷെ അല്ലാഹുവിന്റെ ശിക്ഷ കഠിനമായതിനാലുള്ള (അന്ധാളിപ്പ് മാത്രമാണ്). അത് സ്വഹാബത്തിന് കഠിനമായി തോന്നി. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിൽ ആരാണ് ആ വ്യക്തി? (പ്രവാചകൻ) പറഞ്ഞു: നിങ്ങൾ സന്തോഷിക്കുക. കാരണം, യഅ്ജൂജ് മഅ്ജൂജിൽനിന്ന് ആയിരവും നിങ്ങളിൽനിന്ന് ഒരാളുമായിരിക്കും. പിന്നീട് അദ്ദേഹം പറഞ്ഞു: എന്റെ ആ ത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണ് സത്യം, നി ശ്ചയം, സ്വർഗ്ഗത്തിന്റെ അഹ്ലുകാരിൽ മൂന്നിൽ ഒന്ന് നിങ്ങൾ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അല്ലാഹു വിനെ സ്തുതിക്കുകയും തക്ബീർ ചൊല്ലുകയും ചെയ്തു. അദ്ദേഹം പിന്നീട് പറഞ്ഞു; എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് സത്യം. നിശ്ചയം, നിങ്ങൾ സ്വർഗ്ഗത്തിന്റെ ആളുകളിൽ പകുതിയാകണം എന്ന് ഞാൻ കൊതിക്കുന്നു. ഇതര സമൂഹങ്ങളിൽ നിങ്ങളുടെ ഉപമ, കറുത്ത ഒരു കാളയുടെ തോലിലെ വെളുത്ത ഒരു രോമത്തെ പോലെയാകുന്നു. അല്ലെങ്കിൽ കഴുതയുടെ കാലിലെ ഒരു ഇരുണ്ട അടയാളം പോലെയാകുന്നു”.  (ബുഖാരി)

 

 മനുഷ്യരിലധികവും നരകാവകാശികൾ, എന്തുകൊണ്ട് ?
 
വ്യത്യസ്ത കാലങ്ങളിലും സ്ഥലങ്ങളിലും ജീവിച്ചിരുന്ന മനുഷ്യരിൽ സിംഹഭാഗവും നരകത്തീയിന് അർഹരാകുന്നത് അവർക്ക് സത്യം വന്നെത്താത്തതിനാലല്ല. കാരണം, അല്ലാഹു  ദഅ്വത്ത് എത്തിയിട്ടില്ലാത്ത ദാസന്മാരെ ശിക്ഷിക്കുകയില്ലെന്ന് പറഞ്ഞിരിക്കുന്നു:
وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ‎﴿١٥﴾
…ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.  വി. ക്വു. (17: 15)
എല്ലാ സമൂഹങ്ങളിലേക്കും അല്ലാഹു  പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അല്ലാഹു  പറഞ്ഞു: 
وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ ‎﴿٢٤﴾
…ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.    വി. ക്വു. (35: 24)
എന്നാൽ യഥാർത്ഥ കാരണം, മനുഷ്യർ പ്രവാചകന്മാർക്ക് യഥാവിധം ഉത്തരമേകാത്തതും അവരിൽ അവിശ്വസിച്ചതുമാണ്. വിശ്വസിച്ചവരിൽതന്നെ പലരും കപടവിശ്വാസികളായിരുന്നു. ആദം സന്തതികളിൽ അധികവും നരകവാസികളാണെന്ന് അറിയിക്കുന്ന ഹദീഥുകൾ നൽകിയ ശേഷം ഇമാം ഇബ്നു റജബുൽ ഹംബലി പറയുന്നു: “ഈ ഹദീഥുകളും ഈ ഹദീഥുകളുടെ ആശയങ്ങളുള്ള മറ്റു വചനങ്ങളും  ആദം സന്തതികളിൽ അധികവും നരകവാസികളാണെന്ന് അറിയിക്കുന്നു. അപ്രകാരം, നബിമാരെ പിൻപ്പറ്റിയവർ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. അവരും നബിമാരെ പിൻപ്പറ്റാത്തവരിൽ ദഅ്വത്ത് എത്താത്തവരും ദഅ്വത്ത് മനസ്സിലാക്കുവാൻ കഴിവില്ലാത്തവരുമൊഴിച്ച് ബാക്കിയെല്ലാവരും നരകത്തിലാണ് എന്നും ഈ വചനങ്ങൾ അറിയിക്കുന്നു. നബിമാരെ പിൻതുടർന്നവരിൽ പലരും പൂർവ്വമതങ്ങളേയും മാറ്റിമറിക്കപ്പെട്ട വേദങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്തു. അവരും നരകവാസികൾ തന്നെ. അല്ലാഹു പറഞ്ഞു:
 وَمَن يَكْفُرْ بِهِ مِنَ الْأَحْزَابِ فَالنَّارُ مَوْعِدُهُ ۚ
…വിവിധ സംഘങ്ങളിൽ നിന്ന് അതിൽ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു.  വി. ക്വു. (11: 17)
എന്നാൽ വിശുദ്ധ ക്വുർആനിന്റേയും സത്യദീനിന്റെയും അനുയായികളാണെന്ന് പുറമെ പറയുന്ന പലരും കപട വിശ്വാസികളാണ്; നരകത്തിന്റെ അടിത്തട്ടിൽ ശിക്ഷയർഹിക്കുന്നവരും. കപടവിശ്വാസികൾ ബാഹ്യമായി ഇസ്ലാമിലേക്ക് വന്നവരാണ്. എന്നാൽ ബാഹ്യവും ആന്തരികവും ഒരുപോലെ ഇസ്ലാമിലേക്ക് വന്നവരാകട്ടെ, അവരിൽ സിംഹരും ദേഹേച്ഛകൾ കൊണ്ടും തന്നിഷ്ടങ്ങൾ കൊണ്ടും പരീക്ഷിക്കപ്പെട്ടു. ബിദ്ഈ കക്ഷികൾ അവരിൽപ്പെട്ടവരാണ്. മുസ്ലിം സമുദായം എഴുപതിൽപരം കക്ഷികളായി വഴിപിരിയുമെന്നും ഒന്നൊഴിച്ച് ബാക്കിയെല്ലാം നരകത്തിലാണെന്നും അറിയിക്കുന്ന ഹദീഥുകൾ വന്നിരിക്കുന്നു. നരകം വാഗ്ദാനം ചെയ്യപ്പെട്ട നിഷിദ്ധ ങ്ങളിൽനിന്ന് ഒരു കക്ഷിയൊഴിച്ച് മറ്റാരും ഒഴിവായില്ല. നബി ‎ﷺ യും സ്വഹാബത്തും നിലകൊണ്ട ആദർശത്തിൽ മനസാ വാചാകർമ്മണാ നിലയുറപ്പിക്കുകയും ദേഹേച്ഛകളിൽനിന്നും സന്ദേഹങ്ങളിൽ നിന്നും രക്ഷപ്പെടുകയും ചെയ്തവരാകുന്നു അവർ. ഇവർ തുലോം കുറവാണ്. വിശിഷ്യാ, പിൽകാലങ്ങളിൽ” . 
മനുഷ്യർ ദേഹേച്ഛകൾക്ക് അന്യായമായി അടിമപ്പെ ട്ടതായിരിക്കാം അവർ സിംഹഭാഗവും നരകത്തീയിന് അർഹ രാകുവാൻ പ്രധാനഹേതു. കാരണം, മനഷ്യ മനസ്സുകളിൽ ദേഹേച്ഛകളോടുള്ള പ്രിയം ഊട്ടപ്പെട്ടിരിക്കുന്നു, അതു കാരണത്താൽ മനഷ്യർ അരുതാത്ത ഇച്ഛകളെ പിൻപ്പറ്റുകയും ചെയ്യുന്നു. അല്ലാഹു  പറഞ്ഞു:
زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ 
ഭാര്യമാർ, പുത്രന്മാർ, കൂമ്പാരമായിക്കൂട്ടിയ സ്വർണ്ണം, വെള്ളി, മേത്തരം കുതിരകൾ, നാൽക്കാലി വർഗ്ഗങ്ങൾ, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യർക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു…  വി. ക്വു. (3: 14)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
لماَّ خَلَقَ اللَّهُ الْجَنَّةَ وَالنَّارَ… قَالَ: اذْهَبْ فَانْظُرْ إِلَى النَّارِ وَإِلَى مَا أَعْدَدْتُ لِأَهْلِهَا فِيهَا. فَنَظَرَ إِلَيْهَا، فَإِذَا هِيَ يَرْكَبُ بَعْضُهَا بَعْضًا. فَرَجَعَ فَقَالَ: وَعِزَّتِكَ لَا يَدْخُلُهَا أَحَدٌ فَأَمَرَ بِهَا فَحُفَّتْ بِالشَّهَوَاتِ، فَقَالَ: ارْجِعْ  فَانْظُرْ إِلَيْهَا، فَنَظَرَ إِلَيْهَا فَإِذَا هِيَ قَدْ حُفَّتْ بِالشَّهَوَاتِ. فَرَجَعَ وَقَالَ: وَعِزَّتِكَ، لَقَدْ خَشِيتُ أَنْ لَا يَنْجُوَ مِنْهَا أَحَدٌ إِلَّا دَخَلَهَا. 
“അല്ലാഹു സ്വർഗ്ഗവും നരകവും സൃഷ്ടിച്ചപ്പോൾ… അല്ലാഹു  പറഞ്ഞു: ജിബ്രീൽ താങ്കൾ പോകുക, നരകത്തിലേക്കും നരകവാസികൾക്ക് ഞാൻ ഒരുക്കിവെച്ചതിലേക്കും നോക്കുക, അനന്തരം ജിബ്രീൽ പോയി. നരകത്തിലേക്കും നരകവാസികൾക്ക് ഒരുക്കിവെച്ചതിലേക്കും നോക്കി. അപ്പോൾ നരകത്തീ നാളങ്ങൾ ചിലത് ചിലതിനെ വിഴുങ്ങുന്നു. ജിബ്രീൽ മടങ്ങി വന്നശേഷം പറഞ്ഞു: അല്ലാഹുവേ നിന്റെ പ്രതാപമാണ് സത്യം നരകത്തെക്കുറിച്ച് കേട്ട ആരും അതിൽ പ്രവേശിക്കുകയില്ല. അപ്പോൾ നരകം ശഹവാത്തുകൾ(ദേഹേച്ഛകൾ) കൊണ്ട് പൊതിയപ്പെടുവാൻ കൽപ്പിക്കപ്പെട്ടു. നരകം അപ്രകാരം ദേഹേച്ഛകൾ കൊണ്ട് പൊതിയപ്പെട്ടു. അല്ലാഹു  പറഞ്ഞു: നീ മടങ്ങി നരകത്തിലേക്കും അതിന്റെ ആളുകൾക്ക് ഒരുക്കിയ തിലേക്കും നോക്കുക. ജിബ്രീൽ അതിലേക്ക് പോയി നോക്കി.  ശേഷം മടങ്ങിവന്നു പറഞ്ഞു: നിന്റെ പ്രതാപമാണ് സത്യം. നി ശ്ചയം, നരകത്തിൽ പ്രവേശിക്കാതെ ആരും അതിൽനിന്ന് രക്ഷപ്പെടുകയില്ലെന്ന് ഞൻ ഭയപ്പെട്ടു…  (മുസ്ലിം)
 
നരകവാസികളിൽ അധികവും സ്ത്രീകൾ, എന്തുകൊണ്ട് ?
 
നരകത്തിൽ പ്രവേശിക്കുന്ന പാപികളിൽ ഏറ്റവും കൂടുതൽ  സ്ത്രീകളായിരിക്കും.
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
يَا مَعْشَرَ النِّسَاءِ تَصَدَّقْنَ فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ فَقُلْنَ وَبِمَ ذَلِكَ يَا رَسُولَ اللَّهِ قَالَ تُكْثِرْنَ اللَّعْنَ وَتَكْفُرْنَ الْعَشِيرَ
“ഞാൻ നരകം കണ്ടു. നരകവാസികളിൽ അധികവും സ്ത്രീകളാണ്. “സ്ത്രീ സമൂഹമേ, നിങ്ങൾ ദാനം ചെയ്യുക. ഞാൻ നരകവാസികളിൽ അധികവും നിങ്ങളെയാണ് കണ്ടത്. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്തു കൊണ്ടാണ് അത്? അദ്ദേഹം പറഞ്ഞു: നിങ്ങൾ ശാപം വർദ്ധിപ്പിക്കും, നിങ്ങൾ (ഭർത്താവിന്റെ) നന്മയിലുള്ളപെരുമാറ്റങ്ങളെ നിഷേധിക്കും”.  (ബുഖാരി, മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ  ‎ﷺ പറഞ്ഞു: 
وَقُمْتُ عَلَى بَابِ النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ
“ഞാൻ  നരകത്തിന്റെ വാതിലിൽ നിന്നു അപ്പോൾ നരകത്തിൽ പ്രവേശിച്ചവരിൽ അധികവും സ്ത്രീകളാണ്”.  (ബുഖാരി)
إِنَّ أَقَلَّ سَاكِنِي الْجَنَّةِ النِّسَاءُ
“നിശ്ചയം, സ്വർഗ്ഗത്തിൽ താമസിക്കുന്നവരിൽ ഏറ്റവും കുറവ് സ്ത്രീകളാണ്”.  (മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts