കല്ലുകളും അവിശ്വാസികളായ പാപികളുമാണ് നരക ത്തീയിലെ വിറകുകൾ. അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ
സത്യവിശ്വാസികളെ, സ്വദേഹങ്ങളേയും നിങ്ങളുടെ ബന്ധുക്ക ളേയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നി യിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക… വി. ക്വു. (66: 6)
فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ ﴿٢٤﴾
…മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നര കാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേ ധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്. വി. ക്വു. (2: 24)
അല്ലാഹുവോടൊപ്പം ആരാധിക്കപ്പെട്ടിരുന്ന കള്ളദൈവങ്ങളും നരകത്തിൽ കത്തിക്കപ്പെടുമെന്ന് വിശുദ്ധക്വുർആൻ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു:
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ ﴿٩٨﴾ لَوْ كَانَ هَٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ ﴿٩٩﴾
തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുകതന്നെ ചെയ്യുന്നതാണ്. ഇക്കൂട്ടർ ദൈവങ്ങളായിരുന്നുവെങ്കിൽ ഇവർ അതിൽ (നരകത്തിൽ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതിൽ നിത്യവാസികളായിരിക്കും. വി. ക്വു. (21: 98,99)
وَقُودُهَا النَّاسُ وَالْحِجَارَةُ മനുഷ്യരും കല്ലുകളുമാണ് നരകത്തിലെ ഇന്ധനം എന്ന വചനത്തിന്റെ വിഷയത്തിൽ ഇബനുമസ്ഊദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:
هِيَ حِجَارَة مِنْ كِبْرِيت خَلَقَهَا اللَّه يَوْم خَلَقَ السَّمَوَات وَالْأَرْض فِي السَّمَاء الدُّنْيَا يُعِدّهَا لِلْكَافِرِينَ.
“അത് ഗന്ധകത്താലുള്ള കല്ലാകുന്നു. വാനങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചനാളിൽ ഭൗമാന്തരീക്ഷത്തോട് അടുത്ത ആകാശത്തിൽ അല്ലാഹു അതിനെ പടച്ചു. അതിനെ അല്ലാഹു കാഫിരീങ്ങൾക്ക് ഒരുക്കിയിരിക്കുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല