നരകത്തിൽ പർവ്വതങ്ങളും താഴ്വാരങ്ങളും ഉണ്ടെന്ന റിയിക്കുന്ന ചില തിരുമൊഴികളുണ്ട്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْوَيْلُ وَادٍ فِي جَهَنَّمَ يَهْوِي فِيهِ الْكَافِرُ أَرْبَعِينَ خَرِيفًا قَبْلَ أَنْ يَبْلُغَ قَعْرَهُ ، وَالصَّعُودُ جَبَلٌ فِي النَّارِ فَيَتَصَعَّدُ فِيهِ سَبْعِينَ خَرِيفًا ، ثُمَّ يَهْوِي وَهُوَ كَذَلِكَ
“‘അൽവയ്ൽ’ എന്നാൽ നരകത്തിലെ ഒരു താഴ്വാരമാണ്. കാഫിർ നരകത്തിന്റെ ആഴിയിലെത്തുന്നതിനു മുമ്പായി അതിൽ എഴുപത് വർഷം വീണുകിടക്കും. ‘അസ്സഊദ് ‘ നരകത്തിൽ ഒരു പർവ്വതമാണ്. കാഫിർ വളരെ ഞരുക്കമനുഭവിച്ച് അതിൽ എഴുപത് വർഷം കയറിക്കൊണ്ടിരിക്കും. ശേഷം അ വൻ അപ്രകാരം അതിൽ പതിക്കുകയും ചെയ്യും”.
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
الصَّعُودُ جَبَلٌ مِنْ نَارٍ يُتَصَعَّدُ فِيهِ الْكَافِرُ سَبْعِينَ خَرِيفًا وَيَهْوِى فِيهِ كَذَلِكَ مِنْهُ أَبَدًا
“‘അസ്സഊദ് ‘ തീയിനാലുള്ള ഒരു പർവ്വതമാണ്. കാഫിർ അതിൽ എഴുപത് വർഷം വളരെ ഞരുക്കമനുഭവിച്ച് കയറ്റപ്പെടുന്നതും അപ്രകാരം അതിൽനിന്ന് എന്നന്നേക്കുമായി വീഴുന്നതുമാണ്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല