നരകം, അതിന്റെ നിർമ്മാണത്തിലും അതുൾക്കൊള്ളുന്ന ചൂടിലും നരകാഗ്നിയിലെ ശിക്ഷാമുറകളിലും ആഴത്തിലേക്കുള്ള വിവധ തട്ടുകളാണ്. അവ “ദറകാത്തുകൾ’ എന്നപേരിൽ അറിയപ്പെടുന്നു. അല്ലാഹു പറഞ്ഞു
إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ
തീർച്ചയായും കപട വിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാകുന്നു… വി.ക്വു.(4:145)
ഈ തട്ടുകൾക്ക് ദറജാത്തുകൾ എന്നും പറയാവുന്നതാണ്. കാരണം സ്വർഗ്ഗവാസികളെ കുറിച്ചും നരകവാസികളെ കുറിച്ചും അല്ലാഹു പറഞ്ഞു:
وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا ۚ…
ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിന്റെ ഫലമായി പല ‘ദറജാത്തുകൾ’ (പദവികൾ) ഉണ്ട്… വി. ക്വു. (6: 132)
أَفَمَنِ اتَّبَعَ رِضْوَانَ اللَّهِ كَمَن بَاءَ بِسَخَطٍ مِّنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۚ وَبِئْسَ الْمَصِيرُ ﴿١٦٢﴾ هُمْ دَرَجَاتٌ عِندَ اللَّهِ ۗ
അല്ലാഹുവിന്റെ പ്രീതിയെ പിന്തുടർന്ന ഒരുവൻ അല്ലാഹുവിന്റെ കോപത്തിന് പാത്രമായ വാസസ്ഥലം നരകമായവനെപ്പോ ലെയാണോ? അത് എത്ര ചീത്തസങ്കേതം. അവർ അല്ലാഹുവി ന്റെ അടുക്കൽ പല ദറജാത്തുകളിൽ ആകുന്നു… (3:162,163)
അബ്ദുർറഹ്മാൻ ഇബ്നു സെയ്ദ് ഇബ്നുഅസ്ലം പറഞ്ഞു: ”സ്വർഗ്ഗത്തിന്റെ ദറജാത്തുകൾ മുകളിലേക്കും നരകത്തിന്റെ ദറജാത്തുകൾ താഴ്ഭാഗത്തേക്കുമാണ് ”
നരകത്തിന്റെ ആഴങ്ങളിൽ ശിക്ഷിക്കപ്പെട്ട അബൂത്വാലിബിനുവേണ്ടി ശഫാഅത്ത് നിർവ്വഹിച്ചുകൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഇമാം ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:
لَوْلَا أَنَا لَكَانَ فِي الدَّرَكِ الْأَسْفَلِ مِنْ النَّارِ
“ഞാൻ ഇല്ലായിരുന്നുവെങ്കിൽ അബൂത്വാലിബ് നരകത്തിന്റെ അടിത്തട്ടിലാകുമായിരുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല