ഇബാദത്തുകളുടെ നിബന്ധനയാണ് ഇഖ്‌ലാസും ഇത്തിബാഉം. ഒരു കാര്യം പുണ്യപ്രവർത്തനമാകണമെങ്കിൽ ഇത് രണ്ടും നിർബന്ധമാണ്. ഏതൊരാളില്‍നിന്നും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുക ഇവയുടെ അടിസ്ഥാനത്തിലാണ്. ശഹാദത്ത് കലിമയുടെ താൽപ്പര്യവുമാണിത്.
(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)
(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.
ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബിﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
ഇമാം ഇബ്നു റജബ് رحمه الله പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്യുന്ന പ്രവ൪ത്തനങ്ങള്‍ക്ക് യാതൊരു കൂലിയുമില്ല എന്നതുപോലെതന്നെ അല്ലാഹുവിന്റേയും റസൂലിന്റേയും കല്‍പ്പനയില്ലാത്ത ഏതൊരു പ്രവൃത്തിയും പ്രസ്തുത പ്രവ൪ത്തനം ചെയ്തവനിലേക്ക് തള്ളപ്പെടുന്നതാണ്. അല്ലാഹുവും റസൂലും കല്‍പ്പന നല്‍കാത്ത ഒരു കാര്യം ദീനില്‍ ആരൊക്കെ പുതുതായി നി൪മ്മിക്കുന്നുവോ അവന് ദീനില്‍ ഒരു സ്ഥാനവുമില്ല. (ഇമാം ഇബ്നു റജബ് ജാമിഉല്‍ ഉലൂമി വല്‍ ഹികം : 1/176)
ഇമാം ഹസനുല്‍ ബസ്വരി رحمه الله പറഞ്ഞു: പ്രവൃത്തിപഥത്തിലുണ്ടെങ്കിലേ പറയുന്ന വാക്കുകള്‍ ശരിയാകൂ. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും നിയത്തുണ്ടെങ്കിലേ ശരിയാകൂ. ഖല്‍ബിലെ നിയത്തും പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും സുന്നത്തിന് (നബിചര്യക്ക്) അനുസരിച്ച് ആയെങ്കിലേ ശരിയാകൂ. (ഇമാം മാലിക്കാഇ – ശറഹു ഉസൂലി ഇഅ്തികാദി അഹ്ലുസ്സുന്ന 1:54)
قَالَ الْفُضَيْل بْنُ عِيَاضٍ : أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا- .وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ
ഫുളൈല്‍ ഇബ്നു ഇയാദ് رحمه الله പറഞ്ഞു:ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. അവ൪ ചോദിച്ചു: ഹേ, അബൂ അലീ, ഇഖ്ലാസുള്ളതും ശരിയായതും എന്നാല്‍ എന്താണ്? അദ്ദേഹം പറഞ്ഞു:തീര്‍ച്ചയായും അമല്‍ ഇഖ്ലാസുള്ളതും, ശരിയായല്ലാത്തതുമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുകയില്ല. (ഇനി) അത് ശരിയായതും ഇഖ്ലാസില്ലാത്തതുമാണെങ്കില്‍ അതും സ്വീകരിക്കപ്പെടുകയില്ല. ഒരു അമല്‍ ഇഖ്ലാസുള്ളതും ശരിയായതുമായിരിക്കണം. ഇഖ്ലാസ് എന്നാല്‍ : അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ, ശരിയായത് : സുന്നത്തിനോട് യോജിച്ചതായിരിക്കല്‍ (ജാമിഉല്‍ ഉലൂം വല്‍ഹകം)
وَقَدِمْنَآ إِلَىٰ مَا عَمِلُوا۟ مِنْ عَمَلٍ فَجَعَلْنَٰهُ هَبَآءً مَّنثُورًا
അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.(ഖു൪ആന്‍:25/23)
وهذا يوم القيامة ، حين يحاسب الله العباد على ما عملوه من خير وشر ، فأخبر أنه لا يتحصل لهؤلاء المشركين من الأعمال – التي ظنوا أنها منجاة لهم – شيء; وذلك لأنها فقدت الشرط الشرعي ، إما الإخلاص فيها ، وإما المتابعة لشرع الله . فكل عمل لا يكون خالصا وعلى الشريعة المرضية ، فهو باطل . فأعمال الكفار لا تخلو من واحد من هذين ، وقد تجمعهما معا ، فتكون أبعد من القبول حينئذ;
അന്ത്യനാളിലാണിതുണ്ടാവുക. അടിമകള്‍ ചെയ്ത നന്മതിന്മകള്‍ അടിസ്ഥാനമാക്കി അല്ലാഹു അവരെ വിചാരണ ചെയ്യുന്ന നേരം തങ്ങള്‍ക്ക് രക്ഷയാകുമെന്ന് മുശ്‌രിക്കുകള്‍ വിചാരിച്ചിരുന്ന കര്‍മങ്ങളില്‍നിന്ന് ഒന്നുംതന്നെ അവര്‍ക്ക് ലഭിക്കുകയില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഒരു കര്‍മം സ്വീകാര്യമാകാന്‍ നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ അഥവാ ഇഖ്‌ലാസ്, ഇത്തിബാഅ് നഷ്ടപ്പെട്ടു എന്നതാണ് കാരണം. ഇവ പാലിക്കപ്പെടാത്തത്, അല്ലാഹു തൃപ്തിപ്പെട്ട മതനിയമത്തിന് യോജിച്ചതല്ലാത്തതിനാല്‍ നിരര്‍ഥകമാണ്. സത്യനിഷേധികളുടെ കര്‍മകള്‍ ഈ രണ്ടിലൊന്ന് ഇല്ലാത്തതായിരിക്കും. ചിലപ്പോള്‍ രണ്ട് നിബന്ധനയും ഇല്ലാത്തവയായിരിക്കും. അപ്പോള്‍ അതിന്റെ സ്വീകാര്യത കൂടതല്‍ വിദൂരത്താകും. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍)
فالعمل الذي يقبله الله، ما صدر عن المؤمن المخلص المصدق للرسل المتبع لهم فيه
അല്ലാഹു സ്വീകരിക്കുന്ന കര്‍മം ഇഖ്‌ലാസോടെ വിശ്വസിക്കുകയും വിശ്വാസത്തില്‍ പ്രവാചകന്മാരെ പിന്‍പറ്റുകയും ചെയ്യുന്നവരില്‍ നിന്നുമാണ്. (തഫ്‌സീറുസ്സഅ്ദി)
ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു: മൊത്തത്തിൽ നമുക്കൊപ്പം രണ്ട് മഹത്തായ അസ്‌ലുകളുണ്ട്. ഒന്ന്, നാം അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ. രണ്ട്, നാം അല്ലാഹു മതമാക്കിയതു കൊണ്ടേ അല്ലാഹുവിനെ ആരാധിക്കൂ. ഒരിക്കലും നാം അവനെ ബിദ്ഈയായ ആരാധനകൾകൊണ്ട് ആരാധിക്കുകയില്ല. ഈ രണ്ട് അടിസ്ഥാനങ്ങളാണ്, സത്യസാക്ഷ്യത്തിന്റെ സാക്ഷാത്കാരം. (മജ്മൂഅ് ഫതാവാ)
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഒരു അടിമ “ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന വചനത്തെ അന്വർഥമാക്കിയവനാകുകയില്ല; മഹത്തായ രണ്ട് അടിസ്ഥാനങ്ങൾകൊണ്ടല്ലാതെ. ഒന്ന്, മുത്താബഅത്തുർറസൂൽ അഥവാ റസൂൽ ﷺ യെ അനുധാവനം ചെയ്യൽ. രണ്ട്, ആരാധ്യനോടുള്ള ഇഖ്‌ലാസ് അഥവാ ആത്മാർഥത. (ഇമാം ഇബ്നുൽ ഖയ്യിം, മദാരിജുസ്സാലികീൻ 1/104)
ഇബ്നു അബിൽ ഇസ്സിൽ ഹനഫി رحمه الله പറഞ്ഞു: അവ രണ്ട് തൗഹീദുകളാണ്. അവ രണ്ടും സാക്ഷാത്കൃതമായാലേ ഒരു അടിമക്ക് റബ്ബിന്റെ ശിക്ഷയിൽ നിന്ന് മോചനമുള്ളൂ. ഒന്ന്, തൗഹീദുൽ മുർസിൽ അഥവാ അല്ലാഹുവിന് ആരാധന നിഷ്‌കളങ്കമാക്കുക. രണ്ട്, തൗഹീദു മുതാബഅത്തിർറസൂൽ അഥവാ ഇത്തിബാഅ് റസൂൽ ﷺ ക്ക് മാത്രമാക്കുക. (ശറഹുത്ത്വഹാവിയ്യ 1/228)
قال العلامة ابن القيم رحمه الله : العمل بغير إخلاص ولا اقتداء كالمسافر يملأ جرابه رملا يثقله ولا ينفعه
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഇഖ്‌ലാസും പ്രവാചകനെ പിൻപറ്റലുമില്ലാത്ത പ്രവർത്തനം; തോൽപാത്രത്തിൽ മണൽ നിറക്കുന്ന യാത്രികന് സമാനമാണ്. അവനത് ഭാരമാകുന്നു, എന്നാൽ ഉപകാരപ്പെടുന്നില്ല. (അൽ-ഫവാഇദ് : 66)
ഇഖ്‌ലാസും ഇത്തിബാഉം സൂചിപ്പിക്കുന്ന ഏതാനും വചനങ്ങൾ കൂടി കാണുക:
بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
അങ്ങനെയല്ല, ഏതൊരാള്‍, താന്‍ സുകൃതം ചെയ്യുന്നവനായും കൊണ്ട് തന്റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ അവന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:2/112)
قال سعيد بن جبير : (بلى من أسلم) أخلص ، (وجهه) قال : دينه ، (وهو محسن) أي : متبع فيه الرسول صلى الله عليه وسلم . فإن للعمل المتقبل شرطين ، أحدهما : أن يكون خالصا لله وحده والآخر : أن يكون صوابا موافقا للشريعة . فمتى كان خالصا ولم يكن صوابا لم يتقبل ; ولهذا قال رسول الله صلى الله عليه وسلم : {من عمل عملا ليس عليه أمرنا فهو رد}. رواه مسلم من حديث عائشة ، عنه ، عليه السلام .
فعمل الرهبان ومن شابههم وإن فرض أنهم مخلصون فيه لله فإنه لا يتقبل منهم ، حتى يكون ذلك متابعا للرسول [ محمد ] صلى الله عليه وسلم المبعوث إليهم وإلى الناس كافة ،
സഈദ് ബ്നു ജുബൈര്‍ പറയുന്നു: {അങ്ങനെയല്ല, ഏതൊരാള്‍, അല്ലാഹുവിന് കീഴ്‌പെടുത്തിയോ}ഇഖ്ലാസോടെ, {തന്റെ മുഖം}ദീനിനെ, {സുകൃതം ചെയ്യുന്നവനായും} നബിയെ പിൻപറ്റി. നിശ്ചയം പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നതിന് രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, ആത്മാര്‍ഥതയോടെ അല്ലാഹുവിന് മാത്രമാവുക. രണ്ട്, ശരിയും മതനിയമത്തോട് യോജിക്കുന്നതുമാവുക. പ്രവര്‍ത്തനം നിഷ്‌കളങ്കമാണ്. പക്ഷേ, മതത്തില്‍ ഇല്ലാത്തതാണെങ്കില്‍ സ്വീകരിക്കപ്പെടുകയില്ല. ആഇശ رضي الله عنها യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ‘നമ്മുടെ കല്‍പനയില്ലാത്ത ഒരു പ്രവൃത്തി ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്’ (മുസ്‌ലിം).
പുരോഹിതന്മാരും അവരോട് സാദൃശ്യമുള്ളവരും നിര്‍ബന്ധമായ പ്രവൃത്തിയില്‍ ആത്മാര്‍ഥത കാണിക്കുന്നു. ലോകരിലേക്ക് മുഴുവനായി നിയോഗിക്കപ്പെട്ട റസൂലിനെ പിന്‍പറ്റുന്നതുവരെ അത് അവരില്‍നിന്ന് സ്വീകരിക്കുകയില്ല. (ഇബ്‌നു കസീര്‍)
وأما إن كان العمل موافقا للشريعة في الصورة الظاهرة ، ولكن لم يخلص عامله القصد لله فهو أيضا مردود على فاعله وهذا حال المنافقين والمرائين
എന്നാല്‍ പ്രത്യക്ഷത്തില്‍ മതനിയമത്തോട് യോജിക്കുന്ന പ്രവൃത്തി ചെയ്യുന്നവന് ആത്മാര്‍ഥതയില്ലെങ്കില്‍ അതും തള്ളപ്പെടും. ഈ അവസ്ഥ കപടവിശ്വാസികളുടെയും ലോകമാന്യക്കാരുടെയുമാണ്. (ഇബ്‌നു കസീര്‍)
{بَلَى} أي: ليس بأمانيكم ودعاويكم, ولكن {مَنْ أَسْلَمَ وَجْهَهُ لِلَّهِ} أي: أخلص لله أعماله, متوجها إليه بقلبه، {وَهُوَ} مع إخلاصه {مُحْسِنٌ} في عبادة ربه, بأن عبده بشرعه, فأولئك هم أهل الجنة وحدهم. {فَلَهُ أَجْرُهُ عِنْدَ رَبِّهِ} وهو الجنة بما اشتملت عليه من النعيم، {وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ} فحصل لهم المرغوب, ونجوا من المرهوب. ويفهم منها, أن من ليس كذلك, فهو من أهل النار الهالكين، فلا نجاة إلا لأهل الإخلاص للمعبود, والمتابعة للرسول.
{അങ്ങനെയല്ല} അതായത് നിങ്ങളുടെ ആഗ്രഹങ്ങളോ വിളികളോ അല്ല. എന്നാൽ {ഏതൊരാള്‍, തന്റെ മുഖം അല്ലാഹുവിന് കീഴ്‌പെടുത്തിയോ} തന്റെ പ്രവര്‍ത്തനങ്ങളെ നിഷ്‌കളങ്കതയോടെ അവനിലേക്ക് ഹൃദയം തിരിച്ച് നിര്‍വഹിക്കുക. {താന്‍}ഇഖ്ലാസോടെ {സുകൃതം ചെയ്യുന്നവനായും}തന്റെ റബ്ബിനുള്ള ആരാധനയില്‍. അവന്‍ നിയമമാക്കിയത്‌കൊണ്ടാണ് അവനെ ആരാധിക്കേണ്ടത്. അവർ മാത്രമാണ് സ്വർഗാവകാശികൾ. {അവന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്}എല്ലാ സുഖാനന്ദവും നിറഞ്ഞ സ്വര്‍ഗമാണത്. {അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല}അവർ ആഗ്രഹിച്ചത് നേടി, അവർ ഭയപ്പെട്ടതിൽ നിന്ന് രക്ഷപ്പെട്ടു. ഇതിൽ നിന്ന് മനസ്സിലാകുന്നത് നിശ്ചയം ഈ രീതിയില്‍ അല്ലാത്ത ഒരാള്‍ നരകാവകാശിയാണ്. ആത്മാര്‍ഥതയുള്ളവര്‍ക്കും റസൂലിനെ പിന്‍പറ്റിയവര്‍ക്കുമല്ലാതെ വിജയമില്ല. (തഫ്‌സീറുസ്സഅദി)
وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلْأُمُورِ
വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം (മുസ്ലിമായാൽ) ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി. (ഖുര്‍ആൻ:31/22)
يقول تعالى مخبرا عمن أسلم وجهه لله ، أي : أخلص له العمل وانقاد لأمره واتبع شرعه;
തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നവരെ അറിയിച്ചുകൊണ്ട് അല്ലാഹു അറിയിക്കുന്നു, അതായത്: അവന്‍ നിയമമാക്കിയത് പിന്‍പറ്റി അവന്റെ കല്‍പനക്ക് കീഴൊതുങ്ങി പ്രവര്‍ത്തനങ്ങളിൽ ഇഖ്ലാസോടെ. (ഇബ്‌നുകസീര്‍)
{وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ} أي: يخضع له وينقاد له بفعل الشرائع مخلصا له دينه. {وَهُوَ مُحْسِنٌ} في ذلك الإسلام بأن كان عمله مشروعا، قد اتبع فيه الرسول صلى الله عليه وسلم.
{വല്ലവനും തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുന്നപക്ഷം} ദീനിൽ ആത്മാർഥത പുലർത്തിക്കൊണ്ട്, മതനിയമങ്ങൾ ശരിയായി നിർവഹിച്ച് അവനു കീഴ്‌പെട്ട് ജീവിക്കുക. {സദ്‌വൃത്തനായിക്കൊണ്ട്}അവന്റെ ആ കീഴ്‌പെടൽ മതനിയമമനുസരിച്ചുള്ള പ്രവൃത്തിയിലൂടെയാണ്. പ്രവാചകനെ പിൻപറ്റിക്കൊണ്ടും നന്മ പ്രവർത്തിക്കുന്നവനായിക്കൊണ്ടും സർവ ആരാധനകളും നിർവഹിച്ചുകൊണ്ടും തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുക. (തഫ്‌സീറുസ്സഅ്ദി)
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا
സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേർമാർഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനെക്കാൾ ഉത്തമ മതക്കാരൻ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:4/125)
നിശ്ചയം മതമെന്നത് ആഗ്രഹവും കാട്ടിക്കൂട്ടലുമല്ല. മറിച്ച് ഹൃദയംകൊണ്ടുള്ള അംഗീകാരവും പ്രവര്‍ത്തനങ്ങളിലുള്ള സത്യപ്പെടുത്തലുമാണെന്നതാണ് ഈ ആയത്തിന്റെ അര്‍ഥം. അതായത് നിങ്ങള്‍ക്കും അവര്‍ക്കും (ജൂതന്മാര്‍ക്കും) വെറും ആഗ്രഹംകൊണ്ട് രക്ഷയില്ല. അല്ലാഹുവിനെ അനുസരിക്കുന്നതിലും പ്രവാചകന്മാരെ പിന്‍പറ്റുന്നതിലുമാണ് വിജയം. (ഇബ്‌നുകഥീര്‍)
അതായത് ആത്മാര്‍ഥതയും സമര്‍പ്പണവുമുള്ളതോടൊപ്പം വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെടാനും പ്രവാചകന്മാര്‍ നിയോഗിക്കപ്പെടാനും കാരണമായ അല്ലാഹുവിന്റെ നിയമങ്ങളെ പിന്‍പറ്റുന്നവന്‍. (തഫ്‌സീറുസ്സഅ്ദി)