സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കൽ

THADHKIRAH

  • സൂര്യന്റെ മഗ്രിബിൽ നിന്നുള്ള  ഉദയം, ഏതാനും തെളിവുകൾ
  • സൂര്യൻ മഗ്രിബിൽ നിന്ന് ഉദിക്കുന്നതെങ്ങിനെ?
  • തൗബഃ തടയപ്പെടും!!!
സൂര്യന്റെ മഗ്രിബിൽ നിന്നള്ള  ഉദയം,
ഏതാനും തെളിവുകൾ
 
സൂര്യൻ പതിവു തെറ്റി പടിഞ്ഞാറു നിന്ന് ഉദിച്ച് കിഴക്ക് അസ്തമിക്കുമെന്നും അത് അന്ത്യനാളിന്റെ അടയാളമായിരിക്കുമെന്നും അതോടെ തൗബഃയുടെ കവാടം അടക്കപ്പെടുമെന്നും ധാരാളം തെളിവുകളിൽ വന്നിരിക്കുന്നു. അല്ലാഹു പറഞ്ഞു:
هَلْ يَنظُرُونَ إِلَّا أَن تَأْتِيَهُمُ الْمَلَائِكَةُ أَوْ يَأْتِيَ رَبُّكَ أَوْ يَأْتِيَ بَعْضُ آيَاتِ رَبِّكَ ۗ يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا ۗ قُلِ انتَظِرُوا إِنَّا مُنتَظِرُونَ ‎﴿١٥٨﴾‏
തങ്ങളുടെ അടുക്കൽ മലക്കുകൾ വരുന്നതോ, നിന്റെ രക്ഷി താവ് തന്നെ വരുന്നതോ, നിന്റെ ക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവർ കാത്തിരിക്കുന്നത്? നിന്റെ രക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോടു കൂടി വല്ല നൻമയും ചെയ്തുവെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല. പറയുക: നിങ്ങൾ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്. (വി. ക്വു. അൽഅൻആം: 158)
ഈ ആയത്തിൽ പറഞ്ഞതായ “നിന്റെ രക്ഷിതാവിന്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ” എന്നതിന്റെ വിവരണം സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കലാണെന്ന് സ്വഹീഹായ ഹദീഥുകളിൽ വന്നിട്ടുണ്ട്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَاتَقُومُ السَّاعَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا فَإِذَا رَآهَا النَّاسُ آمَنَ مَنْ عَلَيْهَا فَذَاكَ حِينَ :لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ”
“സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. ജനങ്ങൾ അത് കണ്ടാൽ ഭൂമുഖത്തുള്ളവരെല്ലാം വിശ്വസിക്കും. ആ സമയമത്രേ”മുമ്പ് തന്നെ വിശ്വസിക്കാത്ത യാതൊരാൾക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല’ എന്നത്.” (ബുഖാരി)
“മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോടുകൂടി വല്ല നൻമയും ചെയ്തുവെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തന്റെവിശ്വാസം പ്രയോജനപ്പെടുന്നതല്ല” എന്നത് സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കലും ദജ്ജാലും ദാബ്ബത്തുൽ അർദ്വുമാണെന്നും സ്വഹീഹായ ഹദീഥുകളിൽ വന്നിട്ടുണ്ട്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
ثَلَاثٌ إِذَا خَرَجْنَ لَا يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِنْ قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا طُلُوعُ الشَّمْسِ مِنْ مَغْرِبِهَا وَالدَّجَّالُ وَدَابَّةُ الْأَرْضِ
“മൂന്നെണ്ണം പ്രത്യക്ഷപ്പെടുകയായാൽ മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോടുകൂടി വല്ല നൻമയും ചെയ്തുവെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല; സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കലും ദജ്ജാലും ദാബ്ബത്തുൽഅർദ്വും.” (മുസ്ലിം)
ഹുദയ്ഫഃ ഇബ്നു ഉസയ്ദിൽഗിഫാരിയി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ തിരുമേനി ‎ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്:
إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا
“പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങിനെ തിരുമേനി ‎ﷺ  പറഞ്ഞു: ദുഖാൻ, ദജ്ജാൽ, ദാബ്ബത്, സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കൽ,..”  (മുസ്ലിം)
 
സൂര്യൻ മഗ്രിബിൽ നിന്ന് ഉദിക്കുന്നതെങ്ങിനെ?
 
അബൂദർറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
أَنَّ النَّبِيَّ ‎ﷺ  قَالَ يَوْمًا أَتَدْرُونَ أَيْنَ تَذْهَبُ هَذِهِ الشَّمْسُ؟
قَالُوا اللَّهُ وَرَسُولُهُ أَعْلَمُ
قَالَ إِنَّ هَذِهِ تَجْرِي حَتَّى تَنْتَهِيَ إِلَى مُسْتَقَرِّهَا تَحْتَ الْعَرْشِ فَتَخِرُّ سَاجِدَةً فَلَا تَزَالُ كَذَلِكَ حَتَّى يُقَالَ لَهَا ارْتَفِعِي ارْجِعِي مِنْ حَيْثُ جِئْتِ فَتَرْجِعُ فَتُصْبِحُ طَالِعَةً مِنْ مَطْلِعِهَا
ثُمَّ تَجْرِي حَتَّى تَنْتَهِيَ إِلَى مُسْتَقَرِّهَا تَحْتَ الْعَرْشِ فَتَخِرُّ سَاجِدَةً وَلَا تَزَالُ كَذَلِكَ حَتَّى يُقَالَ لَهَا ارْتَفِعِي ارْجِعِي مِنْ حَيْثُ جِئْتِ
فَتَرْجِعُ فَتُصْبِحُ طَالِعَةً مِنْ مَطْلِعِهَا
ثُمَّ تَجْرِي لَا يَسْتَنْكِرُ النَّاسُ مِنْهَا شَيْئًا حَتَّى تَنْتَهِيَ إِلَى مُسْتَقَرِّهَا ذَاكَ تَحْتَ الْعَرْشِ
فَيُقَالُ لَهَا ارْتَفِعِي أَصْبِحِي طَالِعَةً مِنْ مَغْرِبِكِ فَتُصْبِحُ طَالِعَةً مِنْ مَغْرِبِهَا
فَقَالَ رَسُولُ اللَّهِ ‎ﷺ  أَتَدْرُونَ مَتَى ذَاكُمْ ذَاكَ حِينَ “لَا يَنفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا”
“നബി ‎ﷺ  ഒരു ദിനം പറഞ്ഞു: ഈ സൂര്യൻ എവിടേക്ക് പോകുന്നുവെന്ന് നിങ്ങൾക്കറിയാമോ? 
അവർ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതരുമാണ് കൂടുതൽ അറിയുന്നവർ. 
തിരുമേനി ‎ﷺ  പറഞ്ഞു: നിശ്ചയം സൂര്യൻ അർശിനു താ ഴെ അതിന്റെ ഭ്രമണപദത്തിലേക്ക് എത്തുന്നതുവരേക്കും സഞ്ചരിച്ചുകൊണ്ടിരിക്കും. അതിൽ പിന്നെ അത് സുജൂദിലായി പ്രണമിച്ചു വീഴും. അതിനോട് നീ വന്നേടത്തേക്ക് മടങ്ങിക്കൊണ്ട് ഉദിച്ചുയരുക എന്ന് പറയപ്പെടുവോളം അത് അപ്രകാരം പ്രണാമത്തിലായിക്കൊണ്ടിരിക്കും. 
അങ്ങിനെ അത് മടങ്ങുകയും അതിന്റെ ഉദയസ്ഥാന ത്തു നിന്ന് പ്രഭാതത്തിൽ ഉദിക്കുകയും ചെയ്യും. 
വീണ്ടും അത് അർശിനു താഴെ അതിന്റെ ഭ്രമണപദത്തി ലേക്ക് എത്തുന്നതു വരേക്കും സഞ്ചരിച്ചു കൊണ്ടിരിക്കും. അതിൽപിന്നെ അത് സുജൂദിലായി പ്രണമിച്ചുവീഴും. അതി നോട് നീ വന്നേടത്തേക്ക് മടങ്ങിക്കൊണ്ട് ഉദിച്ചുയരുക എന്ന് പറയപ്പെടുവോളം അത് അപ്രകാരം പ്രണാമത്തിലായി ക്കൊണ്ടിരിക്കും. 
അങ്ങിനെ അത് മടങ്ങുകയും അതിന്റെ ഉദയ സ്ഥാനത്തു  നിന്ന് പ്രഭാതത്തിൽ ഉദിക്കുകയും ചെയ്യും. 
അങ്ങിനെ പ്രഭാതത്തിൽ അതിന്റെ ഉദയസ്ഥാനത്തുനി ന്ന് അത് ഉദിച്ചുയരുകയും അർശിനു താഴെയുള്ളതായ അതിന്റെ ആ ഭ്രമണപദത്തിലേക്ക് എത്തുന്നതുവരേക്കും ജനങ്ങൾ യാതൊരു അനൗചിതവും കാണാത്തവിധം അത് സഞ്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 
അപ്പോൾ പ്രഭാതത്തിൽ നിന്റെ പടിഞ്ഞാറുനിന്ന് നീ ഉദിച്ച് ഉയരുക എന്ന് അതിനോട് പറയപ്പെടും. അതോടെ അത് അതിന്റെ പടിഞ്ഞാറു നിന്ന് ഉദിക്കും.”
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “നിങ്ങൾക്കറിയുമോ അത് എപ്പോളാണെന്ന്? “മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നൻമയും ചെയ്തുവെക്കു കയോ ചെയ്തിട്ടില്ലാത്ത യാതൊരാൾക്കും തന്റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ലാത്ത’ സമയമത്രേ അത്.”  (മുസ്ലിം)
 
തൗബഃ തടയപ്പെടും ?!!!
 
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
“നിശ്ചയം അല്ലാഹു തന്റെ കൈ, പകലിൽ തെറ്റു ചെയ്തവന്റെ തൗബഃ സ്വീകരിക്കുവാനായി രാത്രിയിലും രാത്രിയിൽ തെറ്റുചെയ്തവന്റെ തൗബഃ സ്വീകരിക്കുവാനായി പകലിലും നിവർത്തുന്നതാണ്; സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കുന്നതു വരെ” (മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ لِلْمَغْرِبِ بَابًا مَفْتُوحًا لِلتَّوْبَةِ مَسِيرَةُ سَبْعِينَ سَنَةً، لا يُغْلَقُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا   
“നിശ്ചയം പടിഞ്ഞാറിന് തൗബക്കായി ഒരു തുറക്കപ്പെട്ട വാതിൽ ഉണ്ട്. (അതിന്റെ വലുപ്പം) എഴുപത് വർഷ ദൂരമാണ്. സൂര്യൻ അതിന്റെ പടിഞ്ഞാറിൽ നിന്ന് ഉദിക്കുന്നതുവരെ അത് അടക്കപ്പെടുകയില്ല.”
ഇമാം ഇബ്നുജരീർ അത്ത്വബരിഠ പറഞ്ഞതായി ഇബ്നു ഹജർഠ പറഞ്ഞു: “സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കുന്നതിനു മുമ്പ് വിശ്വസിച്ചിട്ടില്ലാത്ത കാഫിറിന് ഉദയശേഷം വിശ്വാസം ഉപകാരപ്പെടില്ല. സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കുന്നതിനുമുമ്പ് സൽപ്രവൃത്തികൾ ചെയ്തിട്ടില്ലാത്ത മുഅ്മിനിന് ഉദയശേഷം സൽപ്രവൃത്തി ഉപകാരപ്പെടില്ല. കാരണം, അന്നേരത്തെ ഈമാനിന്റേയും സൽപ്ര വൃത്തിയുടേയും വിധി മരണവേളയിൽ ആത്മാവ് തൊണ്ടക്കുഴി യിലെത്തി ഗർഗറഃ പറയുന്ന വേളയിൽ വിശ്വസിക്കുകയും കർമ്മമനുഷ്ഠിക്കുകയും ചെയ്തവന്റെ വിധിയാണ്.  അത് യാതൊരു നിലക്കും ഉപകരിക്കുകയില്ല.”
അല്ലാഹു പറഞ്ഞു: 
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا ۖ
എന്നാൽ അവർ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. (വി.ക്വു. ഗാഫിർ: 85) 
സ്വഹീഹായ ഹദീഥിലും ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:
تُقْبَلُ تَوْبَةُ الْعَبْدِ مَا لَمْ  يَبْلُغِ الغَرْغَرَةَ
“ദാസന്റെ തൗബഃ (മരണവേളയിൽ ആത്മാവ് തൊണ്ട ക്കുഴിയിലെത്തി) ഗർഗറഃയിലെത്താത്ത കാലമത്രയും സ്വീകരിക്കപ്പെടും.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts