ഈസാ(അ)യും അൽപം ചരിത്രവും
ഈസാ(അ)യുടെ ഇറക്കം പ്രമാണങ്ങളിൽ
ഈസാ ഇബ്നുമർയം (അ) ഇറങ്ങി വന്നാൽ
ഈസബ്നു മർയം (അ) അൽപം ചരിത്രം
ഫലസ്തീനിലെ ബയ്തുലഹം(ബെദ്ലെഹേം) ഗ്രാമത്തി ലാണ് ഈസാ (അ) യുടെ അത്ഭുത ജനനം. അവടെ നിന്ന് അകലെ നിർഭയത്വവും നിവാസയോഗ്യവും നീരുറവയുമുള്ള ഉയർന്ന ഒരു ദേശത്താണ് മാതാവ് മറിയമി (അ)നോടൊപ്പം ഈസാ (അ) വളർന്നത്. മുപ്പതാമത്തെ വയസ്സിൽ അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചു. ഏതൊരു നബിയും തന്റെ ജനതയിൽ നിന്ന് അഭിമുഖീകരിച്ചതുപോലെ ഈസാ (അ)യും തന്റെ ജനതയിൽ നിന്ന് കളിയാക്കലും കളവാക്കലും അനുഭവിച്ചു. ദൂതന്മാർ അവരുടെ ജനതയിൽ നിന്ന് അനുഭവിച്ചതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ ﴿٣٠﴾
ആ ദാസൻമാരുടെ കാര്യം എത്ര പരിതാപകരം. ഏതൊരു ദൂതൻ അവരുടെ അടുത്ത് ചെല്ലുമ്പോഴുംഅവർ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല. (സൂറത്തുയാസീൻ: 30)
ثُمَّ أَرْسَلْنَا رُسُلَنَا تَتْرَىٰ ۖ كُلَّ مَا جَاءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ
പിന്നെ നാം നമ്മുടെ ദൂതൻമാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേ ക്കുള്ള ദൂതൻ ചെല്ലുമ്പോഴൊക്കെ അവർ അദ്ദേഹത്തെ നിഷേ ധിച്ചു തള്ളുകയാണ് ചെയ്തത്. (സൂറത്തുമുഅ്മിനൂൻ: 44)
ജൂതന്മാർ ഈസാ (അ)യുടെ സന്ദേശത്തെ അങ്ങേയറ്റം വ്യാജമാക്കി. അദ്ദേഹത്തെ കുറിച്ചും മാതാവ് വിശുദ്ധയായ മറിയമിനെ കുറിച്ചും അവർ വ്യാജാരോപണം നടത്തി. അദ്ദേ ഹത്തേയും അനുയായികളേയും നാമാവശേഷമാക്കുവാൻ അവർ ശ്രമിക്കുകയും അതിനായി കുതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. റോമൻ ഭരണാധികാരിയെ പ്രീണിപ്പിച്ച് അദ്ദേഹത്തെ ക്രൂശിക്കുവാനും വധിക്കുവാനും അവർ ഇറങ്ങി പുറപ്പെട്ടു. പക്ഷെ, അല്ലാഹു അവന്റെ തിരുദൂതനെ മലിന ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും സമ്പൂർണമായി ഏറ്റെടുക്കുകയും തന്നിലേക്ക് ഉയർത്തുകയും ചെയ്തു. അല്ലാഹു പറഞ്ഞു:
وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا ﴿١٥٧﴾ بَل رَّفَعَهُ اللَّهُ إِلَيْهِ ۚ
…വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാർത്ഥ്യം) അവർക്ക് തിരിച്ചറിയാതെയാവുകയാണുണ്ടായത്. തീർച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയർത്തുകയത്രെ ചെയ്തത്… (സൂറത്തുന്നിസാഅ്: 157, 158)
وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ ﴿٥٤﴾ إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ
അവർ (സത്യനിഷേധികൾ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. അല്ലാഹു പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീർച്ചയായും നിന്നെ നാം പൂർണ്ണമായി ഏറ്റെടുക്കുകയും, എന്റെ അടുക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേൽപിന്റെ നാൾ വരേക്കും സത്യനിഷേധികളെക്കാൾ ഉന്നതൻമാരാക്കുകയും ചെയ്യുന്നതാണ്… (സൂറത്തുആലിഇംറാൻ: 54, 55)
ക്രൈസ്തവരിൽ വലിയൊരു വിഭാഗം ഈസാ (അ) യുടെ വിഷയത്തിൽ തീവ്രരായി. ദിവ്യത്വം വരെ അവർ അദ്ദേഹത്തിൽ ആരോപിച്ചു. ദൈവമാണെന്നും ദൈവപുത്രനാണെന്നും പിതാവ്, പുത്രൻ, പരിശുദ്ധത്മാവ് എന്ന ത്രിത്വ സങ്കൽപ്പത്തിൽ മൂന്നി ലൊന്നാണ് അഥവാ പുത്രനാണ് എന്നുമൊക്കെ അവർ ജൽപ്പി ച്ചു. ആദിപാപത്തിന്റെ പരിഹാരത്തിനായി കർത്താവായ ദൈവം മനുഷ്യസ്ത്രീയിൽ ജനിച്ച് കുരിശുമരണം വരിച്ചെന്ന മറ്റൊരു അപരാധം കൂടി ഈസാ (അ) യെ കുറിച്ച് പല ക്രിസ്ത്യാനികളും വെച്ചു പുലർത്തുന്നു.
ഇസ്ലാം മിതത്വത്തിന്റെ ആദർശമാണ്. ഈസാ (അ)യെ കുറിച്ചും മാതാവിനെ കുറിച്ചുമുള്ള ജൂതരുടെ കടുത്ത ദുരാരോ പണങ്ങൾക്ക് മറുപടി നൽകിയ ഇസ്ലാം നസ്വാറാക്കളുടെ തീവ്ര നിലപാടുകൾക്കും മറുപടി നൽകി. അല്ലാഹു പറഞ്ഞു:
لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۖ
മർയമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറ ഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; ഇസ്രായീൽ സന്തതികളേ, എന്റെയും നിങ്ങ ളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കു വിൻ… (സൂറത്തുൽമാഇദഃ : 72)
وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّهُ ۚ أَنَّىٰ يُؤْفَكُونَ ﴿٣٠﴾
…മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവർ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവർ തെറ്റിക്കപ്പെടുന്നത്? (സൂറത്തുതൗബഃ : 30)
لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ ۚ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ﴿٧٣﴾
അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വസിച്ചിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവർ ആ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (സൂറത്തുൽമാഇദഃ : 73)
ഇസ്ലാമിൽ വിശേഷങ്ങൾ ഏറെ പറയപ്പെട്ട മഹൽ വ്യക്തിയാണ് ഈസാ (അ). അദ്ദേഹം അല്ലാഹുവിന്റെ ദാസനും റസൂലും നബിയുമാണ്. ഈസാ, അൽമസീഹ്, കലിമത്തുല്ലാഹ്, റൂഹുല്ലാഹ്, ഇബ്നുമർയം എന്നീ നാമങ്ങളെല്ലാം അദ്ദേഹത്തിന് വിശുദ്ധക്വുർആനിലുണ്ട്. ഇരുപത്തിയഞ്ച് തവണ അദ്ദേഹത്തി ന്റെ ഈസാ എന്നപേരും മുപ്പത്തിനാല് തവണ മാതാവിന്റെ മർയം എന്നപേരും വിശുദ്ധ ക്വുർആനിൽ പരാമർശിക്കപ്പെട്ടു. മാതാവും മകനും അല്ലാഹുവിന്റെ ദൃഷ്ടാന്തവും വിശുദ്ധരായ ദാസരുമായിരുന്നു എന്നതും ക്വുർആനിക സാക്ഷ്യമാണ്.
റോമൻ ഭരണാധികാരിയെ പ്രീണിപ്പിച്ച് ഈസാ (അ) യെ ക്രൂശിക്കുവാനും വധിക്കുവാനും ജൂതന്മാർ ശ്രമിച്ചതിനെ കുറി ച്ചും അല്ലാഹു തന്റെ തിരുദൂതനെ സമ്പൂർണമായി ഏറ്റെടു ക്കുകയും തന്നിലേക്ക് ഉയർത്തുകയും ചെയ്തതിനെ കുറിച്ചും മുമ്പ് ഉണർത്തിയല്ലോ. ആകാശത്തിലേക്ക് ഉയർത്തപ്പെട്ട ഇൗസാ (അ) അവിടെ ജീവിക്കുന്നു എന്നതും ലോകാവസാനമാ യാൽ അദ്ദേഹം സിറിയൻ ദേശത്തെ അൽമനാറത്തുൽ ബയ്ദ്വാഅ് എന്ന സ്ഥലത്ത് രണ്ട് മലക്കുകളുടെ ചിറകുകളി ലായി വന്നിറങ്ങുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. തൽവിഷ യത്തെ അറിയിക്കുന്ന ചില പ്രമാണവചനങ്ങൾ ഒരു അദ്ധ്യായ ത്തിലായി നൽകുന്നു.
ഈസാ (അ) യുടെ ഇറക്കം പ്രമാണങ്ങളിൽ
ഒന്ന്:
അല്ലാഹു പറഞ്ഞു:
۞ وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ ﴿٥٧﴾ وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴿٥٨﴾ إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ ﴿٥٩﴾ وَلَوْ نَشَاءُ لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ ﴿٦٠ ﴾وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ﴿٦١﴾
മർയമിന്റെ മകൻ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെ ട്ടപ്പോൾ നിന്റെ ജനതയതാ അതിന്റെ പേരിൽ ആർത്തുവിളി ക്കുന്നു. ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹ മാണോ എന്നവർ പറയുകയും ചെയ്തു. അവർ നിന്റെ മുമ്പിൽ അതെടുത്തു കാണിച്ചത് ഒരു തർക്കത്തിനായി മാത്രമാണ്. എന്നു തന്നെയല്ല അവർ പിടിവാശിക്കാരായ ഒരു ജന വിഭാഗമാ കുന്നു.അദ്ദേഹം നമ്മുടെ ഒരു ദാസൻ മാത്രമാകുന്നു. അദ്ദേഹ ത്തിന് നാം അനുഗ്രഹം നൽകുകയും അദ്ദേഹത്തെ ഇസ്രായീ ൽ സന്തതികൾക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ (നിങ്ങളുടെ) പിൻതലമുറയായിരിക്ക ത്തക്കവിധം നിങ്ങളിൽ നിന്നു തന്നെ നാം മലക്കുകളെ ഭൂമി യിൽ ഉണ്ടാക്കുമായിരുന്നു. തീർച്ചയായും അദ്ദേഹം അന്ത്യ സമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാൽ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങൾ സംശയിച്ചു പോകരുത്. എന്നെ നിങ്ങൾ പിന്തുടരുക. ഇതാകുന്നു നേരായ പാത. (വി. ക്വു. അസ്സുഖ്റുഫ് : 57-61)
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “തീർച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു അഥവാ അന്ത്യനാളിന് മുമ്പുള്ള ഈസാ (അ) യുടെ പുറപ്പാട് ”
ഇമാം ഇബ്നുൽജൗസിഠ പറഞ്ഞു: ഈസാ (അ) യുടെ ഇറങ്ങൽ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അതി ലൂടെ അന്ത്യനാൾ അടുത്തിരിക്കുന്നു എന്നത് അറിയാം. ഇത ത്രേ ഇബ്നുഅബ്ബാസ്, മുജാഹിദ്, ക്വതാദഃ, ദ്വഹ്ഹാക്, മാലിക് ഇബ്നുദീനാർ, സുദ്ദി എന്നിവരുടെയെല്ലാം അഭിപ്രായം.
രണ്ട്:
അല്ലാഹു പറഞ്ഞു:
بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا ﴿١٥٨﴾ وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا ﴿١٥٩﴾
എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയർത്തുകയ ത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരിൽ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനു മുമ്പ് അദ്ദേഹത്തിൽ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ അദ്ദേഹം അവർക്കെതിരിൽ സാക്ഷിയാകുകയും ചെയ്യും. (വി. ക്വു. അന്നിസാഅ്: 158, 159)
ഇൗ ആയത്തിന്റെ തഫ്സീറിൽ അബൂമാലിക്ഠ പറ ഞ്ഞു: “വേദക്കാർ വിശ്വസിക്കുമെന്ന് പറഞ്ഞത് ഈസാ (അ) ഇറങ്ങി വരുന്ന അവസരത്തിലാണ്. അദ്ദേഹത്തിൽ വിശ്വസി ക്കാതെ വേദക്കാരിൽ ആരും ശേഷിക്കില്ല.”
ഇമാം ഇബ്നുൽജൗസിഠ പറഞ്ഞു: ഈസാ (അ) ഭൂമി യിലേക്ക് ഇറങ്ങിയാൽ, അദ്ദേഹത്തെ അനുധാവനം ചെയ്യാതെയും സത്യപ്പെടുത്താതെയും, അദ്ദേഹം അല്ലാഹുവിന്റെ റൂഹും വചനവും ദാസനും ദൂതനുമാണെന്നത് സാക്ഷ്യം വഹിക്കാതെയും യാതൊരു ജൂതനും നസ്വ്റാനിയും ബഹുദൈവാരാധകനും ശേഷിക്കില്ല എന്ന് ഇബ്നുഅബ്ബാസ് പറഞ്ഞതായി അത്വാഅ് നിവേദനം ചെയ്യുന്നു. ക്വതാദഃ, ഇബ്നു സെയ്ദ്, ഇബ്നു ക്വുതയ്ബഃ എന്നിവരുടെ അഭിപ്രായവും ഇബ്നുജരീർ അത്ത്വബരി തെരഞ്ഞെടുത്ത അഭിപ്രായവും ഇതത്രേ…
മൂന്ന്:
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا عَدْلًا فَيَكْسِرَ الصَّلِيبَ وَيَقْتُلَ الْخِنْزِيرَ وَيَضَعَ الْجِزْيَةَ وَيَفِيضَ الْمَالُ حَتَّى لَا يَقْبَلَهُ أَحَدٌ حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنْ الدُّنْيَا وَمَا فِيهَا ثُمَّ يَقُولُ أَبُو هُرَيْرَةَ وَاقْرَءُوا “إِنْ شِئْتُمْ وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا ﴿١٥٩﴾”
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, (ഈസാ) ഇബ്നുമർയം നിങ്ങളിൽ നീതിമാനായ ഭരണാധികാരിയായി വന്നിറങ്ങുവാൻ സമയമടുത്തിരിക്കുന്നു. അദ്ദേഹം കുരിശ് ഉടക്കുകയും പന്നിയെ കൊല്ലുകയും ജിസ്യ നിർത്തലാക്കുകയും ചെയ്യും.യാതൊരാളും സമ്പത്ത് സ്വീകരി ക്കാത്ത വിധം സമ്പത്തൊഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തെക്കാളും അതിലുള്ള (ഭൗതിക സുഖത്തെക്കാളും) ഒരു സുജൂദ് ഉത്തമമായിത്തീരും.”
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ പറയുന്നു: നിങ്ങൾ ഉദ്ദേശിക്കു ന്നുവെങ്കിൽ പാരായണം ചെയ്യുക,
وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا ﴿١٥٩﴾
വേദക്കാരിൽ ആരും തന്നെ അദ്ദേഹത്തിന്റെ (ഈസായുടെ) മരണത്തിനു മുമ്പ് അദ്ദേഹത്തിൽ വിശ്വസിക്കാത്തവരായി ഉണ്ടാ വുകയില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ അദ്ദേഹം അവർക്കെതിരിൽ സാക്ഷിയാകുകയും ചെയ്യും. (ബുഖാരി)
നാല്:
ഹുദയ്ഫഃ ഇബ്നു ഉസയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
اطَّلَعَ النَّبِيُّ عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ مَا تَذَاكَرُونَ قَالُوا نَذْكُرُ السَّاعَةَ قَالَ إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ ….
“ഞങ്ങൾ അനുസ്മരിച്ച് സംസാരിക്കവെ നബി ﷺ ഞങ്ങളിലേക്ക് എത്തിനോക്കി. തിരുമേനി ﷺ ചോദിച്ചു: നിങ്ങൾ എന്താണ് അന്യോന്യം അനുസ്മരിക്കുന്നത്? അവർ പറഞ്ഞു: ഞങ്ങൾ അന്ത്യനാളിനെ കുറിച്ച് ഉണർത്തുകയാണ്. തിരുമേനി ﷺ പറ ഞ്ഞു: നിശ്ചയം, പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ അന്ത്യനാൾ ഉണ്ടാവുകയില്ല. തുടർന്ന് തിരുമേനി ﷺ ഉണർത്തി: ദുഖാൻ, ദജ്ജാൽ, ദാബ്ബത്, സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കൽ, ഈസാ ഇബ്നുമർയമി (അ) ന്റെ ഇറക്കം,..” (മുസ്ലിം)
അഞ്ച്:
അന്നവ്വാസ് ഇബ്നുസംആനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ദീർഘമേറിയ ഒരു ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഇപ്രകാരം കാണാം:
إِذْ بَعَثَ اللَّهُ الْمَسِيحَ ابْنَ مَرْيَمَ فَيَنْزِلُ عِنْدَ الْمَنَارَةِ الْبَيْضَاءِ شَرْقِيَّ دِمَشْقَ بَيْنَ مَهْرُودَتَيْنِ وَاضِعًا كَفَّيْهِ عَلَى أَجْنِحَةِ مَلَكَيْنِ
إِذَا طَأْطَأَ رَأْسَهُ قَطَرَ وَإِذَا رَفَعَهُ تَحَدَّرَ مِنْهُ جُمَانٌ كَاللُّؤْلُؤِ
فَلَا يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلَّا مَاتَ
وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ
فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ
“…അന്നേരം അല്ലാഹു അൽമസീഹ് ഇബ്നു മർയമിനെ നിയോഗിക്കും. ദിമശ്ക്വിന്റെ കിഴക്കുള്ള അൽമനാറത്തുൽ ബയ്ദ്വാഇനരികിൽ മഞ്ഞവർണ്ണമുള്ള രണ്ട് വസ്ത്രങ്ങളിലായി രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈകൾ വെച്ച് അദ്ദേഹം വന്നിറങ്ങും.
അദ്ദേഹം തല താഴ്ത്തിയാൽ വെള്ളത്തുള്ളികൾ ഉറ്റി വീഴും. തല ഉയർത്തിയാലോ തിളക്കമാർന്ന മുത്തുകൾ അദ്ദേഹത്തിൽ നിന്ന് ഉതിർന്നുവീഴും.
അദ്ദേഹത്തിൽ നിന്നുള്ള നിശ്വാസത്തിന്റെ മണമടിക്കുന്ന യാതൊരു കാഫിറിനും മരിക്കുകയല്ലാതെ നിവൃത്തിയില്ല. അദ്ദേഹത്തിന്റെ നിശ്വാസമാകട്ടെ അദ്ദേഹത്തിന്റെ ദൃഷ്ടിയെത്തു ന്നേടത്ത് ചെന്നത്തും.
അങ്ങിനെ അദ്ദേഹം ദജ്ജാലിനെ അന്വേഷിക്കുകയും ബാബുലുദ്ദിൽ ദജ്ജാലിനെ കണ്ടുമുട്ടുകയും ദജ്ജാലിനെ വധി ക്കുകയും ചെയ്യും.” (മുസ്ലിം)
ആറ്:
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.നബി ﷺ പറഞ്ഞു:
لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ يَعْنِي عِيسَى
وَإِنَّهُ نَازِلٌ فَإِذَا رَأَيْتُمُوهُ فَاعْرِفُوهُ رَجُلٌ مَرْبُوعٌ إِلَى الْحُمْرَةِ وَالْبَيَاضِ بَيْنَ مُمَصَّرَتَيْنِ كَأَنَّ رَأْسَهُ يَقْطُرُ وَإِنْ لَمْ يُصِبْهُ بَلَلٌ….
“…എന്റേയും അദ്ദേഹത്തിന്റേയും (ഈസായുടേയും) ഇടയിൽ യാതൊരു നബിയുമില്ല.
നിശ്ചയം അദ്ദേഹം വന്നിറങ്ങും. അദ്ദേഹത്തെ നിങ്ങൾ കാണുകയായാൽ മഞ്ഞവർണ്ണമുള്ള രണ്ട് വസ്ത്രങ്ങളിലായി ചുകപ്പും വെളുപ്പും കലർന്ന ഒത്തൊരു മനുഷ്യനായി അദ്ദേഹ ത്തെ നിങ്ങൾ അറിയുക. നനവൊന്നുമേറ്റില്ലെങ്കിലും അദ്ദേഹത്തിന്റെ തലയിൽ നിന്ന് വെള്ളമുറ്റുന്നതു പോലെയാണ്…”
ഏഴ്:ജാബിറി
رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَنْزِلُ عِيسَى ابْنُ مَرْيَمَ، فَيَقُولُ أَمِيرُهُمْ المَهْدِي: تَعَالَ صَلِّ بِنَا. فَيَقُولُ لَا إِنَّ بَعْضَهُمْ أَمِيرَ بَعْضٍ؛ تَكْرِمَةُ اللَّهِ لِهَذِهِ الْأُمَّةَ
“ഈസാ ഇബ്നു മർയം ഇറങ്ങും. അപ്പോൾ അവരുടെ അമീറായ മഹ്ദി പറയും: ((വരൂ. ഞങ്ങൾക്ക് (ഇമാമായി) നമസ്കരിച്ചാലും. അപ്പോൾ ഈസാ പറയും: “ഇല്ല. ഇൗ സമുദാ യത്തിന് അല്ലാഹുവിൽ നിന്നുള്ള ആദരവിനാൽ ഇവർ ചിലർ ചിലർക്ക് നേതാക്കളാണ്”
ഈസാ ഇബ്നുമർയം (അ) ഇറങ്ങി വന്നാൽ
• ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കും.
• വ്യതിചലിച്ച മതങ്ങളെ ഇല്ലായ്മ ചെയ്യും.
• ദജ്ജാലിനെ കൊല്ലും.
• കുരിശ് തകർക്കും.
• പന്നിയെ കൊല്ലും.
• ജിസ്യഃ നിർത്തലാക്കും.
ഉപരിയിൽ നൽകിയ അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഇമാം അബൂദാവൂദ് നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്:
لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ يَعْنِي عِيسَى وَإِنَّهُ نَازِلٌ,…..
فَيُقَاتِلُ النَّاسَ عَلَى الْإِسْلَامِ فَيَدُقُّ الصَّلِيبَ وَيَقْتُلُا لْخِنْزِيرَ وَيَضَعُ الْجِزْيَةَ
وَيُهْلِكُ اللَّهُ فِي زَمَانِهِ الْمِلَلَ كُلَّهَا إِلَّا الْإِسْلَامَ وَيُهْلِكُ الْمَسِيحَ الدَّجَّالَ….
“…എന്റേയും അദ്ദേഹത്തിന്റേയും (ഈസായുടേയും) ഇടയിൽ യാതൊരു നബിയുമില്ല. നിശ്ചയം അദ്ദേഹം വന്നിറങ്ങും…..
ഇസ്ലാമിനു വേണ്ടി അദ്ദേഹം ജനങ്ങളോട് യുദ്ധം ചെയ്യും. കുരിശ് തച്ചുടക്കുകയും പന്നിയെ കൊല്ലുകയും ജിസ്യഃ നിർത്തലാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ കാലത്ത് അല്ലാഹു ഇസ്ലാം ഒഴിച്ചുള്ള എല്ലാ മതങ്ങളേയും ഇല്ലായ്മ ചെയ്യുകയും വ്യാജവാദിയായ ദജ്ജാലിനെ നശിപ്പിക്കുകയും ചെയ്യും…”
• നീതിയും സമാധാനവും സ്ഥാപിക്കും.
• അഭിവൃദ്ധിയും ഐശ്വര്യവും കൊണ്ടുവരും.
• വിദ്വേഷവും പകയും അസൂയയും ജനഹൃദയങ്ങളിൽ നിന്ന് പോക്കും.
• യുദ്ധം നിർത്തലാക്കും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا عَدْلًا فَيَكْسِرَ الصَّلِيبَ وَيَقْتُلَ الْخِنْزِيرَ وَيَضَعَ الْجِزْيَةَ وَيَفِيضَ الْمَالُ حَتَّى لَا يَقْبَلَهُ أَحَدٌ حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنْ الدُّنْيَا…
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, ഈസാ ഇബ്നുമർയം നിങ്ങളിൽ നീതിമാനായ ഭരണാധികാരിയായി വന്നിറങ്ങുവാൻ സമയമടുത്തിരിക്കുന്നു. അദ്ദേഹം കുരിശ് ഉടക്കുകയും പന്നിയെ കൊല്ലുകയും ജിസ്യഃ നിർത്തലാക്കുകയും ചെയ്യും. യാതൊരാളും സമ്പത്ത് സ്വീകരി ക്കാത്ത വിധം സമ്പത്തൊഴുകും. എത്രത്തോളമെന്നാൽ ഭൗതിക ലോകത്തെക്കാളും അതിലുള്ള (ഭൗതിക സുഖത്തെക്കാളും) ഒരു സുജൂദ് ഉത്തമമായിത്തീരും…” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം.അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
وَتَقَعُ الْأَمَنَةُ عَلَى الْأَرْضِ حَتَّى تَرْتَعَ الْأُسُودُ مَعَ الْإِبِلِ وَالنِّمَارُ مَعَ الْبَقَرِ وَالذِّئَابُ مَعَ الْغَنَمِ وَيَلْعَبَ الصِّبْيَانُ بِالْحَيَّاتِ لَا تَضُرُّهُمْ….
“…ഭൂമിയിൽ നിർഭയത്വം സംജാതമാകും. എത്രത്തോളമെ ന്നാൽ സിംഹങ്ങൾ ഒട്ടകങ്ങളോടും പുലികൾ പശുക്കളോടും ചെന്നായകൾ ആടുകളോടും ഒന്നിച്ചു മേഞ്ഞു നടക്കുകയും കുട്ടികൾ പാമ്പുകളോടൊന്നിച്ചു കളിക്കുകയും ചെയ്യുന്നതാണ്; അവ അവർക്ക് ഉപദ്രവമേൽപ്പിക്കുകയില്ല.”
• ഹജ്ജും ഉംറഃയും നിർവ്വഹിക്കും.
അബൂഹുറയ്റ
رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
وَالَّذِي نَفْسِي بِيَدِهِ لَيُهِلَّنَّ ابْنُ مَرْيَمَ بِفَجِّ الرَّوْحَاءِ حَاجًّا أَوْ مُعْتَمِرًا أَوْ لَيَثْنِيَنَّهُمَا
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, റൗഹാഅ് എന്ന മലമ്പാതിയിൽ വെച്ച് ഹജ്ജ് നിർവ്വഹിക്കുന്നവ നായോ ഉംറഃ നിർവ്വഹിക്കുന്നവനായോ ഹജ്ജും ഉംറയും ഒന്നിച്ച് നിർവ്വഹിക്കുന്നവനായോ (ഈസാ) ഇബ്നുമർയം തൽബിയത് പ്രഖ്യാപിക്കുന്നതാണ്.” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
فَيَمْكُثُ فِي الْأَرْضِ أَرْبَعِينَ سَنَةً ثُمَّ يُتَوَفَّى فَيُصَلِّي عَلَيْهِ الْمُسْلِمُونَ
“…അങ്ങിനെ ഇൗസാ ഭൂമിയിൽ നാൽപ്പതു വർഷം താമസിക്കു കയും ശേഷം മരണം വരിക്കുകയും ചെയ്യും. അപ്പോൾ അദ്ദേഹ ത്തിന് മുസ്ലിംകൾ ജനാസഃ നമസ്കരിക്കും.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല