• ആരാണ് ഇമാംമഹ്ദി ?
• വിശേഷണങ്ങളും പ്രത്യേകതകളും തിരുമൊഴികളിൽ
• മഹ്ദിയുടെ വിഷയത്തിൽ ജനവിഭാഗങ്ങൾ
• അഹ്ലുസ്സുന്നഃ
• ശിയാക്കൾ
• മഹ്ദിയെ കളവാക്കിയവർ
• മഹ്ദീവാദം ഉന്നയിച്ചവർ
• പ്രമാണികരുടെ സ്ഥിരീകരണങ്ങൾ

ആരാണ് ഇമാംമഹ്ദി ?

കാലാവസാനം ലോകത്ത് ദുഷിപ്പ് കൂടുകയും അന്ധത പരക്കുകയും അജ്ഞത കളിയാടുകയും നേതൃത്വം അന്യായം കയ്യാളുകയും ചെയ്യുമ്പോൾ പ്രഭാതോദയത്തെ അനുസ്മരിക്കു മാറ് ഇമാംമഹ്ദിയുടെ ആഗമനമുണ്ടാകും;പുലർച്ചയുടെ തൊട്ടു മുമ്പാണല്ലോ തമസ്സിന് ഏറ്റവും കൂടുതൽ കാളിമ. അദ്ദേഹം ഭൂമിയിൽ നീതിയും ന്യായവും നിറക്കും. ലോകം അതോടെ അനുഗ്രഹീതമായ ഏഴ് വർഷങ്ങൾക്ക് സാക്ഷിയാവും. അഥവാ മഹ്ദി ലോകത്തെ നയിക്കുന്ന ഏഴുവർഷങ്ങൾക്ക്. അതാകട്ടെ അന്ത്യനാളിന്റെ അടയാളവുമായിരിക്കും.
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

لَا تَقُومُ السَّاعَةُ حَتَّى يَلِيَ رَجُلٌ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُ اسْمِي

“എന്റെ കുടുംബത്തിൽ നിന്ന് ഒരാൾ അധികാരമേൽക്കുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹത്തിന്റെ പേര് എന്റെ പേരിനോട് ഒത്തുവരും.”
മുഹമ്മദ് ഇബ്നു അബ്ദില്ലാഹ് എന്നാണ് പേര്. അഹ്ലുൽ ബയ്തിൽ പെട്ട വ്യക്തിത്വം. അഥവാ, നബി ‎ﷺ  യുടെ പുത്രി ഫാത്വിമഃ رَضِيَ اللَّهُ عَنْها  യുടെ മകൻ ഹസനി رَضِيَ اللَّهُ عَنْهُ ന്റെ സന്താനപരമ്പരയിൽ ഭൂജാതൻ. അതിനാൽ മുഹമ്മദ് ഇബ്നു അബ്ദില്ലാഹ് അൽ അലവി അൽഫാത്വിമി അൽഹസനി എന്നാണ് അദ്ദേഹം കുടുംബപരമായി ചേർത്തു വിളിക്കപ്പെടുക.
ഒരു രാത്രിയിൽ അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും അദ്ദേഹത്തിന് തൗഫീക്വും ഉദവിയും ബോ ധനവും വിവേകവും കനിയുകയും ചെയ്യും. അദ്ദേഹത്തിന്റെ പു റപ്പാട് കിഴക്കുഭാഗത്തു നിന്നായിരിക്കും. അദ്ദേഹത്തിന് ബയ്അ ത്ത് കഅ്ബഃത്തിനരികിൽ വെച്ചായിരിക്കും. പൗരസ്ത്യരിൽ നിന്ന് ഒരു വിഭാഗത്തെകൊണ്ട് അല്ലാഹു അദ്ദേഹത്തെ ശക്തി പ്പെടുത്തും. അവർ അദ്ദേഹത്തിന്റെ ഭരണം സ്ഥാപിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

വിശേഷണങ്ങളും പത്യേകതകളും തിരുമൊഴികളിൽ
ഇമാം മഹ്ദിയുടെ വിശേഷണങ്ങളും പ്രത്യേകതകളുമ റിയിക്കുന്ന തിരുമൊഴികൾ ഏറെയാണ്. അവയിൽ ചിലത് ഒരു അദ്ധ്യായമായി ഇവിടെ നൽകുന്നു.
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَوْ لَمْ يَبْقَ مِنْ الدُّنْيَا إِلَّا يَوْمٌ… لَطَوَّلَ اللَّهُ ذَلِكَ الْيَوْمَ حَتَّى يَبْعَثَ فِيهِ رَجُلًا مِنِّي أَوْ مِنْ أَهْلِ بَيْتِي يُوَاطِئُ اسْمُهُا سْمِي وَاسْمُ أَبِيهِ اسْمُ أَبِي

“ദുനിയാവിൽ ഒരു ദിവസമാണ് ശേഷിക്കുന്നതെങ്കിൽ അല്ലാഹു ആ ദിനത്തെ ദീർഘിപ്പിക്കുകതന്നെ ചെയ്യും. അങ്ങിനെ അതിൽ അല്ലാഹു എന്നിൽ നിന്ന് അല്ലെങ്കിൽ എന്റെ കുടുംബത്തിൽ നി ന്ന് ഒരു വ്യക്തിയെ നിയോഗിക്കും അദ്ദേഹത്തിന്റെ പേര് എന്റെ പേരിനോടും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് എന്റെ പിതാവി ന്റെ പേരിനോടും യോജിച്ചുവരും.”
അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الْمَهْدِيُّ مِنِّي أَجْلَى الْجَبْهَةِ أَقْنَى الْأَنْفِ يَمْلَأُ الْأَرْضَ قِسْطًا وَعَدْلًا كَمَا مُلِئَتْ جَوْرًا وَظُلْمًا يَمْلِكُ سَبْعَ سِنِينَ

“മഹ്ദി എന്നിൽ പെട്ടയാളാണ്. വിശാലമായ നെറ്റിത്തടവും നീണ്ടതും മദ്ധ്യഭാഗം വളഞ്ഞതുമായ മൂക്കുമാണ് അദ്ദേഹ ത്തിന്. അന്യായവും അനീതിയും നിറഞ്ഞിരുന്ന ഭൂമിയിൽ അതു പോലെ അദ്ദേഹം നീതിയും ന്യായവും നിറക്കും. ഏഴു വർഷം അദ്ദേഹം ഭരിക്കും.”
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അവർ പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:

الْمَهْدِيُّ مِنْ عِتْرَتِي مِنْ وَلَدِ فَاطِمَةَ

“ഫാത്വിമഃയുടെ സന്താന പരമ്പരയിലായി എന്റെ കുടുംബത്തിൽ പെട്ടയാളാണ് മഹ്ദി.”

അലിയ്യി رَضِيَ اللَّهُ عَنْها  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الْمَهْدِيُّ مِنَّا أَهْلَ الْبَيْتِ يُصْلِحُهُ اللَّهُ فِي لَيْلَةٍ

“മഹ്ദി നമ്മിൽ പെട്ടവനാണ്. അഥവാ നബികുടുംബത്തിൽ. ഒരു രാവിൽ അല്ലാഹു അദ്ദേഹത്തെ (ഖിലാഫത്ത് കയ്യാളു വാൻ) പ്രാപ്തനാക്കും.” 
അബൂസഇൗദിൽ ഖുദ്രി رَضِيَ اللَّهُ عَنْه യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

 

يَخْرُجُ فِي آخِرِ أُمَّتِي الْمَهْدِيُّ يَسْقِيهِ اللَّهُ الْغَيْثَ، تُخْرِجُ الأَرْضُ نَبَاتَهَا، وَيُعْطَى الْمَالُ صِحَاحًا وَتَكْثُرُ الْمَاشِيَةُ، وَتُعَظَّمُ الأُمَّةُ، وَيَعِيشُ سَبْعاً، أَوْ ثَمَانِياً (يعني: حججاً).

“ഈ ഉമ്മത്തിന്റെ അവസാനത്തിൽ മഹ്ദി പുറപ്പെടും. അദ്ദേഹ ത്തിന് അല്ലാഹു മഴ കനിയും. ഭൂമി അതിലെ സസ്യങ്ങളെ മുള പൊട്ടിക്കും. സമ്പത്ത് തുല്യമായി നൽകപ്പെടും. കാലികൾ പെരുകും. ഉമ്മത്ത് ആദരിക്കപ്പെടും. ഏഴ് അല്ലെങ്കിൽ എട്ട് വർഷം അദ്ദേഹം ജീവിക്കും.”

അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أُبَشِّرُكُمْ بِالْمَهْدِيِّ يُبْعَثُ فِي أُمَّتِي عَلَى اخْتِلَافٍ مِنْ النَّاسِ وَزَلَازِلَ

فَيَمْلَأُ الْأَرْضَ قِسْطًا وَعَدْلًا كَمَا مُلِئَتْ جَوْرًا وَظُلْمًا

يَرْضَى عَنْهُ سَاكِنُ السَّمَاءِ وَسَاكِنُ الْأَرْضِ يَقْسِمُ الْمَالَ صِحَاحًا

فَقَالَ لَهُ رَجُلٌ مَا صِحَاحًا قَالَ بِالسَّوِيَّةِ بَيْنَ النَّاسِ

قَالَ وَيَمْلَأُ اللَّهُ قُلُوبَ أُمَّةِ مُحَمَّدٍ ‎ﷺ غِنًى وَيَسَعُهُمْ عَدْلُهُ حَتَّى يَأْمُرَ مُنَادِيًا فَيُنَادِي فَيَقُولُ مَنْ لَهُ فِي مَالٍ حَاجَةٌ

فَمَا يَقُومُ مِنْ النَّاسِ إِلَّا رَجُلٌ

فَيَقُولُ ائْتِ السَّدَّانَ يَعْنِي الْخَازِنَ فَقُلْ لَهُ إِنَّ الْمَهْدِيَّ يَأْمُرُكَ أَنْ تُعْطِيَنِي مَالًا

فَيَقُولُ لَهُ احْثِ حَتَّى إِذَا جَعَلَهُ فِي حِجْرِهِ وَأَبْرَزَهُ نَدِمَ

فَيَقُولُ كُنْتُ أَجْشَعَ أُمَّةِ مُحَمَّدٍ نَفْسًا أَوَعَجَزَ عَنِّي مَا وَسِعَهُمْ

قَالَ فَيَرُدُّهُ فَلَا يَقْبَلُ مِنْهُ

فَيُقَالُ لَهُ إِنَّا لَا نَأْخُذُ شَيْئًا أَعْطَيْنَاهُ

فَيَكُونُ كَذَلِكَ سَبْعَ سِنِينَ أَوْ ثَمَانِ سِنِينَ أَوْ تِسْعَ سِنِينَ ثُمَّ لَا خَيْرَ فِي الْعَيْشِ بَعْدَهُ أَوْ قَالَ ثُمَّ لَا خَيْرَ فِي الْحَيَاةِ بَعْدَهُ

“മഹ്ദിയെകുറിച്ച് ഞാൻ നിങ്ങൾക്ക് സന്തോഷവാർത്തയറിയി ക്കുന്നു. ഭൂകമ്പങ്ങളും ജനങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ അദ്ദേഹം നിയോഗിക്കപ്പെടും.
അന്യായവും അനീതിയും നിറഞ്ഞിരുന്ന ഭൂമിയിൽ അതുപോലെ അദ്ദേഹം നീതിയും ന്യായവും നിറക്കും.
ആകാശത്തു വസിക്കുന്നവരും ഭൂമിയിൽ വസിക്കുന്നവരും അദ്ദേഹത്തെ തൃപ്തിപ്പെടും. സമ്പത്ത് “സ്വിഹാഹാ’യി അദ്ദേഹം വീതിക്കും.
ഒരാൾ തിരുമേനി ‎ﷺ  യോട് ചോദിച്ചു:”എന്താണ് സ്വിഹാ ഹൻ’ തിരുമേനി ‎ﷺ  പറഞ്ഞു: ജനങ്ങൾക്കിടയിൽ തുല്യമായി.
തിരുമേനി ‎ﷺ  പറഞ്ഞു:”ഉമ്മത്തു മുഹമ്മദി ‎ﷺ  ന്റെ ഹൃദയ ങ്ങളെ അല്ലാഹു എെശ്വര്യത്താൽ നിറക്കുകയും അദ്ദേഹത്തി ന്റെ(മഹ്ദിയുടെ) നീതി അവർക്കെല്ലാം വിശാലമാക്കുകയും ചെ യ്യും. എത്രത്തോളമെന്നാൽ ഇമാം മഹ്ദി വിളംബരം ചെയ്യാൻ ഒരാളോട് കൽപിക്കുകയും അയാൾ ഇപ്രകാരം പറയുകയും ചെയ്യും: “സമ്പത്തിന് ആവശ്യമുള്ള ആരുണ്ട്?
അപ്പോൾ ജനങ്ങളിൽ ഒരാൾ മാത്രം എഴുന്നേൽക്കും.
മഹ്ദി പറയും: “താങ്കൾ സമ്പത്ത് സൂക്ഷിപ്പുകാരനി ലേക്ക് ചെന്ന് മഹ്ദി നിങ്ങളോട് എനിക്ക് സമ്പത്ത് നൽകാൻ കൽപ്പിച്ചിരിക്കുന്നു എന്ന് പറയുക.
അപ്പോൾ സൂക്ഷിപ്പുകാരൻ പറയും: “വേണ്ടത്ര കോരി യെടുത്തുകൊള്ളൂ.
അങ്ങിനെ അയാൾ തനിക്കു വേണ്ടത് അളന്നുവാരിയാൽ അയാൾ ഖേദം പ്രകടിപ്പിക്കും.
അയാൾ പറയും: ഞാൻ മുഹമ്മദ് നബി ‎ﷺ  യുടെ സമുദാ യത്തിൽ ഏറ്റവും ആർത്തിക്കാരനായി.അല്ലെങ്കിൽ എന്തുകൊ ണ്ട് അവർക്ക് മതിയായതിന് ഞാൻ പ്രാപ്തനായില്ല. അതോടെ വാരിയെടുത്തത് അയാൾ തിരികെ നൽകും. അപ്പോൾ അയാ ളിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല.
അപ്പോൾ അയാളോട് പറയപ്പെടും: നാം നൽകിയത് ഒന്നും നാം (തിരിച്ച്) സ്വീകരിക്കുകയില്ല.
ഏഴ് അല്ലെങ്കിൽ എട്ട് അല്ലെങ്കിൽ ഒമ്പത് വർഷം അദ്ദേ ഹം അപ്രകാരം ഉണ്ടായിരിക്കും. അദ്ദേഹത്തിന് ശേഷം ജീവിത ത്തിൽ യാതൊരു നന്മയുമുണ്ടാകില്ല…”

ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يَنْزِلُ عِيسَى ابْنُ مَرْيَمَ، فَيَقُولُ أَمِيرُهُمْ المَهْدِي: تَعَالَ صَلِّ بِنَا.فَيَقُولُ لَا إِنَّ بَعْضَهُمْ أَمِيرَ بَعْضٍ؛ تَكْرِمَةُ اللَّهِ لِهَذِهِ الْأُمَّةَ

“ഈസാ ഇബ്നു മർയം ഇറങ്ങും. അപ്പോൾ അവരുടെ അമീറായ മഹ്ദി പറയും: “വരൂ. ഞങ്ങൾക്ക് (ഇമാമായി) നമസ് കരിച്ചാലും. അപ്പോൾ ഇൗസാ പറയും: “ഇല്ല. ഇൗ സമുദായ ത്തിന് അല്ലാഹുവിൽ നിന്നുള്ള ആദരവിനാൽ ഇവർ ചിലർ ചിലർക്ക് നേതാക്കളാണ് “

അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْه യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مِنَّا الَّذِي يُصَلِّي عِيسَى ابْنُ مَرْيَمَ خَلْفَهُ

“ഏതൊരു വ്യക്തിയുടെ പിന്നിലാണോ ഇൗസാ ഇബ്നു മർയം നമസ്കരിക്കുക ആ വ്യക്തി നമ്മിൽ (നബി കുടുംബത്തിൽ) നിന്നായിരിക്കും.”

 

 മഹ്ദിയുടെ വിഷയത്തിൽ ജനവിഭാഗങ്ങൾ
 
അഹ്ലുസ്സുന്നഃ
മഹ്ദിയുടെ വിഷയത്തിൽ സ്വഹീഹായ ഹദീഥുകളിൽ പറയപ്പെട്ടതായ വിശ്വാസമാണ് അഹ്ലുസ്സുന്നഃയുടേത്. 
അല്ലാമാ ഇബ്നുഖൽദൂൻ പറഞ്ഞു: 
“ഇസ്ലാമിനെ ശക്തിപ്പെടുത്തുകയും നീതി വ്യാപിപ്പിക്കുകയും മുസ്ലിംകൾ പിൻതുടരുകയും ഇസ്ലാമിക രാഷ്ട്രങ്ങളിൽ മേൽ കോയ്മ നേടുകയും ചെയ്യുന്ന ഒരു വ്യക്തി കാലാവസാനത്തി ൽ രംഗപ്രവേശനം ചെയ്യൽ അനിവാര്യമാണ് എന്നത് ഗതകാല ങ്ങളിൽ സകലമാന മുസ്ലിംകൾക്കിടയിലും പ്രസിദ്ധമായ കാര്യമാണെന്നത് താങ്കൾ അറിയുക. അദ്ദേഹത്തിന് മഹ്ദി എന്ന് പേര്് വിളിക്കപ്പെടും. അദ്ദേഹത്തിന്റെ വരവിനെ തുടർ ന്നായിരിക്കും ദജ്ജാലിന്റെ പുറപ്പാടും അതിനുശേഷമുള്ള സ്വഹീഹിൽ സ്ഥിരപ്പെട്ടതായ അന്ത്യനാളിന്റെ അടയാളങ്ങളുമു ണ്ടാവൽ. മഹ്ദിയുടെ വരവിനുശേഷം ഇൗസാ ഇറങ്ങുകയും ദജ്ജാലിനെ കൊല്ലുകയും ചെയ്യും. അല്ലെങ്കിൽ മഹ്ദിയുടെ വരവിനൊപ്പം ഇൗസാ ഇറങ്ങുകയും ദജ്ജാലിനെ വധിക്കു വാൻ അദ്ദേഹം ഇൗസായെ സഹായിക്കുകയും ചെയ്യും. മഹ്ദി യുടെ നേതൃത്വത്തിലുള്ള നമസ്കാരത്തിൽ ഇൗസാ അദ്ദേഹ ത്തെ തുടർന്ന് നമസ്കരിക്കും.” 

ശിയാക്കൾ
       തങ്ങളുടെ അവസാനത്തെ ഇമാം മഹ്ദിയാണെന്ന് അവർ വിശ്വസിക്കുന്നു. മുഹമ്മദ് ഇബ്നു ഹസനുൽ അസ്കരീ എന്ന് പറയപ്പെടുന്ന പന്ത്രണ്ടാമത്തെ ഇമാമാകുന്നു അയാൾ. അവ രുടെ ജൽപനപ്രകാരം അയാൾ അലിയ്യ് ഇബ്നു ഹുസയ്നി ന്റെ സന്താനപരമ്പരയിൽപെട്ട വ്യക്തിയാണ്. അലിയ്യ് ഇബ്നു ഹസനി رَضِيَ اللَّهُ عَنْهُ  ന്റെ സന്താനപരമ്പരയിലല്ല. ആയിരത്തിലേറെ വർഷ മായി (ഹിജ്റഃയുടെ 260ൽ) പ്രസ്തുത വ്യക്തി തന്റെ അഞ്ചാമ ത്തെ വയസ്സിൽ സാമുർറാ ദേശത്തെ ഒരു ഗുഹയിൽ പ്രവേശി ച്ചിരിക്കുകയാണെന്നും അദ്ദേഹം മരിച്ചിട്ടില്ലെന്നും മടങ്ങി വരുമെന്നും അവർ വിശ്വസിക്കുന്നു. 
വസ്തുനിഷ്ഠമായി പറഞ്ഞാൽ ശിയാജൽപനം തിക ഞ്ഞ മൗഢ്യമാണ്. യാതൊരു തെളിവും വിളിച്ചറിയിക്കാത്ത കാര്യമാണ് ശിയാക്കൾ അവരുടെ മഹ്ദിയുടെ വിഷയത്തിൽ എഴുന്നള്ളിച്ചിരിക്കുന്നത്.  ഇമാം ഇബ്നു കഥീർജപറഞ്ഞതു പോലെ “അവരുടെ ജൽപനം ഒരു തരം പുലമ്പലും പിശാചിൽ നിന്നുള്ള തരംതാഴ്ത്തലിന്റെ വലിയൊരു വിഹിതവുമാണ്. അവരുടെ ജൽപനത്തിന് യാതൊരുവിധ തെളിവോ പ്രമാണമോ ഇല്ലതന്നെ.’ 
 
മഹ്ദീവാദം ഉന്നയിച്ചവർ
മഹ്ദിയുടെ കാലത്ത് ദജ്ജാൽ പുറപ്പെടുകയും ഈസാ ഇബ്നുമർയം (അ) ഇറങ്ങുകയും ചെയ്യും. വല്ലവനും മഹ്ദിയാണെന്ന് ജൽപിക്കുകയും ദജ്ജാൽ അന്നാളുകളിൽ  പുറപ്പെടാ തിരിക്കുകയും ഈസാ (അ) ഇറങ്ങാതിരിക്കുകയും ഹദീഥുകളിൽ പറയപ്പെട്ടതായ മഹ്ദിക്കുള്ള വിശേഷണങ്ങൾ അയാളിൽ ഒത്തുവരാതിരിക്കുകയും ചെയ്താൽ പ്രസ്തുത വാദക്കാരൻ വ്യാജനാണ്.
ചരിത്രം പരിശോധിച്ചാൽ മഹ്ദീവാദം ഉന്നയിച്ചവരും മഹ്ദിയാണെന്ന് മറ്റുള്ളവരാൽ ആരോപിക്കപ്പെട്ടവരുമുണ്ടെന്ന് കാണാം.
• മുഹമ്മദ് ഇബ്നു ഹസനുൽ അസ്കരീയെന്ന സാങ്കൽപ്പിക കഥാപാത്രത്തെക്കുറിച്ച് പ്രസ്തുത വ്യക്തി തങ്ങളുടെ മഹ്ദി യാണെന്ന് ശിയാക്കൾ ജൽപ്പിക്കുന്നതിനെകുറിച്ച് മുമ്പ് ഉണർ ത്തിയല്ലോ.
• അലിയ്യിബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ മഹ്ദിയാണെന്നും അദ്ദേ ഹം ദുൻയാവിലേക്ക് മടങ്ങുമെന്നും ജൂത സന്താനമായ അബ്ദുല്ലാഹ് ഇബ്നു സബഅ് ജൽപിച്ചിട്ടുണ്ട്.
• അലിയ്യ് ഇബ്നു അബീത്വാലിബി رَضِيَ اللَّهُ عَنْهُ ന്റെ പുത്രൻ മുഹമ്മദ് ഇബ്നുൽ ഹനഫിയ്യഃ  മഹ്ദിയാണെന്ന് അൽമുഖ്താർ അഥ്ഥക്വഫി ജൽപിച്ചു.
• കയ്സാനിയ്യഃ കക്ഷിയും അലിയ്യ് ഇബ്നു അബീത്വാലിബി رَضِيَ اللَّهُ عَنْهُ ന്റെ പുത്രൻ മുഹമ്മദ് ഇബ്നുൽ ഹനഫിയ്യഃ رَضِيَ اللَّهُ عَنْهُ മഹ്ദിയാണെ ന്ന് ജൽപിച്ചിട്ടുണ്ട്. അലിയ്യി رَضِيَ اللَّهُ عَنْهُ ന്റെ മൗലയായ കയ്സാന്റെ അനുയായികളാണ് കയ്സാനിയ്യഃ കക്ഷി. അവർ ശിയാക്ക ളിലെ ഒരു വിഭാഗമാണ്. ഏറെ പിഴച്ച വാദങ്ങളാണ് അവർക്കു ള്ളത്.
• മുഹമ്മദ് ഇബ്നു അബ്ദുല്ലാഹ് ഇബ്നുൽഹസൻ എന്ന ഒരു പുണ്യാളനുണ്ടായിരുന്നു. അബ്ബാസീ ഖിലാഫത്തിൽ ചില പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുവാൻ അദ്ദേഹം ശ്രമി ച്ചിരുന്നു. ജനങ്ങളിൽ ചിലർ അദ്ദേഹം മഹ്ദിയാണെന്ന് ധരിച്ചിരുന്നു.
• മഹ്ദിയാണെന്ന് സ്വയം വാദിച്ചയാളാണ് ജൂതസന്താനമായ ഉബയ്ദുല്ലാഹ് അൽക്വദ്ദാഹ്. മുസ്ലിംകളെ കൊന്നൊടുക്കു കയും കഅ്ബഃ തകർക്കുവാൻ ശ്രമിക്കുകയും ഹജറുൽ അസ്വദ് മോഷ്ടിക്കുകയും ചെയ്ത ക്വറാമിത്വഃ കക്ഷിയുടെ തലവൻ. മഹ്ദിയാണെന്ന് ജൽപിച്ച ഇൗ നീചനാണ് ആഫ്രി ക്കയിൽ(തുനീഷ്യയിൽ) മഹ്ദിയ്യഃ പട്ടണം സ്ഥാപിച്ചത്.
• മഹ്ദിയാണെന്ന് സ്വയം വാദിച്ച മറ്റൊരാളാണ് മുഹമ്മദ് ഇബ്നു അബ്ദുല്ലാഹ് അൽബർബരി. ഇയാൾ ഹിജ്റാബ്ദം 514 ൽ രംഗപ്രവേശനം ചെയ്തു. മഹാദുഷ്ഠനായിരുന്ന ഇയാൾ താൻ മഹ്ദിയാണെന്നത് സ്ഥാപിക്കുവാൻ വലിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നു. ഒരിക്കൽ ഇയാൾ കുറച്ചാളുകളെ ഒരു കുഴിയിൽ ഒളിപ്പിക്കുകയും ശേഷം മരണം വരിച്ചവരേ നിങ്ങ ൾ ഉത്തരമേകൂ എന്ന് ആളുകൾ കേൾക്കെ വിളിക്കുകയും ചെയ്തു. അവർ പ്രതികരിച്ചു: താങ്കളാണ് മഅ്സൂമായ മഹ്ദി. തന്റെ തന്ത്രം പൊളിയുമെന്നറിഞ്ഞ ദുഷ്ഠൻ ക്വബ്റുകളിൽ ഒളിപ്പിച്ച ആളുകളെ അതിൽ മൂടുകയും കൊല്ലുകയുമാ ണുണ്ടായത്.
• മഹ്ദിയാണെന്ന് സ്വയം വാദിച്ച മറ്റൊരാളാണ് സുഡാൻ വംശ ജനായിരുന്ന മുഹമ്മദിബ്നു അഹ്മദ്. ഇയാൾ ക്രിസ്താബ്ദം 1885ൽ മരണപ്പെട്ടു. ക്വാദിരിയ്യാ ത്വരീക്വത്തിൽ സ്വൂഫിയായിട്ടാണ് ഇയാൾ വളർന്നത്. നാൽപ്പതു നാളുകളിലെ ഭജനക്കു ശേഷമാണ് ലോകത്ത് നീതിനിറക്കുന്ന മഹ്ദിയാണ് താനെന്ന് അയാൾ പരസ്യപ്പെടുത്തിയത്. താൻ മഹ്ദിയാ ണെന്നതിൽ സംശയിക്കുന്നവരെ ഇയാൾ കാഫിറെന്ന് വിധി ച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ വാഗ്ദത്ത മഹ്ദിയുടെ സ്ഥിരപ്പെട്ട ലക്ഷണങ്ങൾ ഒത്തയാളായിരുന്നില്ല ഇയാൾ; പ്രത്യുത മഹ്ദിയെന്ന് വ്യാജമായി വാദിച്ചവരിൽ ഒരാൾ മാത്രം. 
• മുഹമ്മദ് ഇബ്നു അബ്ദുല്ലാഹ് അൽക്വഹ്ത്വാനി. സുഇൗദി അറേബ്യയിലെ റിയാദ്വിൽ പ്രത്യക്ഷപ്പെട്ടു. താൻ മഹ്ദിയാണെന്ന് സ്വപ്നദർശനമുണ്ടായി എന്ന് പറഞ്ഞ ക്വഹ്ത്വാനി ക്ക് ചിലർ ബയ്അത്ത് ചെയ്തു. അവർ മസ്ജിദുൽഹറാമിൽ താവളമടിക്കുകയും ഹിജ്റാബ്ദം 1400 ൽ ഹറമിൽ വലിയ ഫിത്നഃ ഉടലെടുക്കുകയും അത് ക്വഹ്ത്വാനിയുടെ മരണ ത്തിൽ കലാശിക്കുകയുമുണ്ടായി.
 
 മഹ്ദിയെ കളവാക്കിയവർ
അഹ്ലുസ്സുന്നഃയിലേക്ക് ചേർത്തു വിളിക്കപ്പെടുന്ന ചിലർ മഹ്ദിയുടെ വരവിലുള്ള വിശ്വാസത്തെ കളവാക്കിയിട്ടുണ്ട്. ബാലിശമായ ചില ന്യായങ്ങളാണ് അവർ തങ്ങളുടെ നിഷേധ ത്തിന് കൂട്ടുപിടിച്ചത്. പ്രാമാണികരായ പണ്ഡിതന്മാർ അവരുടെ വാദങ്ങൾക്ക് ശക്തമായ മറുപടി നൽകിയിട്ടുമുണ്ട്.
 
പ്രാമാണികരുടെ സ്ഥിരീകരണങ്ങൾ
ശെയ്ഖ് അബ്ദുൽമുഹ്സിൻ അൽബദ്ർ, “അക്വീദത്തു അഹ്ലിസ്സുന്നത്തി വൽ അഥർ ഫിൽ മഹ്ദീ അൽമുൻതള്വർ’ എന്ന തന്റെ ഗ്രന്ഥത്തിൽ മഹ്ദിയുടെ വിഷയത്തിൽ ഹദീഥു കൾ നിവേദനം ചെയ്ത സ്വഹാബികളെ എണ്ണിതിട്ടപ്പെടുത്തി യിട്ടുണ്ട്. അങ്ങിനെ അദ്ദേഹം ഇരുപത്തിയാറ് സ്വഹാബികളെ അവരുടെ നാമങ്ങളടക്കം തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തി. 
തുടർന്ന് അദ്ദേഹം മഹ്ദിയുടെ വിഷയത്തിൽ വന്നതായ ഹദീഥുകൾ ഉദ്ധരിച്ച ഹദീഥ് ഗ്രന്ഥങ്ങളുടെ കണക്കും നൽകി യിട്ടുണ്ട്. അതാകട്ടെ മുപ്പത്തിയെട്ട് ഗ്രന്ഥങ്ങളാണ്. അവയുടെ ഗ്രന്ഥ കർത്താക്കളായ മുഹദ്ദിഥുകളുടെ നാമങ്ങളും അദ്ദേഹം എടുത്തു കൊടുത്തിട്ടുണ്ട്. 
ശെയ്ഖ് നാസ്വിറുദ്ദീൻ അൽബാനിജ അദ്ദേഹത്തിന്റെ “അസ്സിൽസിലത്തു സ്സ്വഹീഹഃ’യിൽ മഹ്ദിയുടെ വിഷയത്തിൽ വന്നതായ ഹദീഥുകളെ സ്വഹീഹെന്ന് വിധിക്കുകയും വിശേ ഷിപ്പിക്കുകയും ചെയ്ത ഹദീഥ് നിരൂപകരായ നേതാക്കളെ നൽകിയിട്ടുണ്ട്. ഇമാംഹാകിം, ദഹബി, അബൂനുഎെം, അൽഉക്വയ്ലി, ഇബ്നുൽ അറബി, ക്വുർത്വുബി, അത്ത്വീബി, ശെയ്ഖുൽഇസ്ലാം ഇബ്നുതയ്മിയ്യഃ, ഇബ്നുൽക്വയ്യിം, അൽഹാഫിദ്് ഇബ്നുഹജർ, മുല്ലാ അലിയ്യുൽക്വാരി, അസ്സുയൂത്വി, തുടങ്ങിയുള്ളവർ അവരിൽ പെട്ടവരാണ്. 
ശെയ്ഖ് ഇബ്നുബാസ്ജ തന്റെ ഫതാവ യിൽ പറയുന്നു: “മഹ്ദിയുടെ വിഷയത്തിലുള്ള ധാരാളം ഹദീഥുകൾ ഞാൻ പരിശോധിച്ചിട്ടുണ്ട്. അപ്പോൾ ഇമാം ശൗകാനിജയും മറ്റും പറഞ്ഞതുപോലെ, അപ്രകാരം ഇമാം ഇബ്നുൽ ക്വയ്യിമുംജ മറ്റും പറഞ്ഞതുപോലെ അവയിൽ സ്വഹീഹും ഹസനും പരിഹരിക്കപ്പെടുവാനാകും വിധമുള്ള ദുർബ്ബലതയു ള്ളവയും ഉണ്ട്. അവയിൽ വ്യാജനിർമ്മിതങ്ങളാ(മൗദ്വൂആ)യ നിവേദനങ്ങളുമുണ്ട്. നമുക്ക് അവയിൽ സനദ് ചൊവ്വായവ മതി. അവ സ്വഹീഹുൻ ലിദാതിഹി, സ്വഹീഹുൻ ലിഗയ്രിഹി, ഹസനുൻ ലിദാതിഹീ, ഹസനുൻ ലിഗയ്രിഹീ എന്നിവ ഏതായാലും തുല്ല്യമാണ്. അപ്രകാരമാണ് ദുർബലത പരിഹരി ക്കപ്പെടുവാനുതകും വിധമുള്ളവയും ചിലത് ചിലതിനെ ശക്തി പ്പെടുത്തും വിധമുള്ളതുമായ ദുർബ്ബലമായ ഹദീഥുകളും. കാരണം പണ്ഡിതരുടെ അടുക്കൽ അത്തരം ഹദീഥുകളും തെളിവാണ്. സ്വീകരിക്കപ്പെടുന്ന ഹദീഥുകൾ ഉലമാക്കളുടെ അടുക്കൽ നാല് ഇനങ്ങളാണ്: 
• സ്വഹീഹുൻ ലിദാതിഹി.
• സ്വഹീഹുൻ ലിഗയ്രിഹി.
• ഹസനുൻ ലിദാതിഹി.
• ഹസനുൻ ലിഗയ്രിഹി.
മുതവാതിറല്ലാത്തവയിലാണ് ഇത്. എന്നാൽ മുതവാ തിർ എല്ലാം സ്വീകരിക്കപ്പെടുന്നവയാണ്. അത് ലഫ്ള്വിയ്യായ താവാതുറാകട്ടെ മഅ്നവിയ്യായ താവാതുർ ആകട്ടെ. മഹ്ദി യുടെ വിഷയത്തിൽ വന്നതായ ഹദീഥുകൾ താവാതുർ മഅ്നവിയായ  മുതവാതിറാകുന്നു… 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts