وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (ഖു൪ആന്‍:3/133)
تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا
നമ്മുടെ ദാസന്മാരില് നിന്ന് ആര് സൂക്ഷ്മത (തഖ്വ) പാലിക്കുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്. (ഖു൪ആന്‍:19/63)
നാം അതിനെ (സ്വര്‍ഗത്തെ) സൂക്ഷ്മത (തഖ്വ) പാലിക്കുന്നവർക്ക് അനന്തരാവകാശമായി നൽകുകയും അതിനെ അവരുടെ സ്ഥിരം ഭവനമാക്കുകയും ചെയ്യുന്നു. അതിൽ നിന്ന് അവർ ഒരിക്കലും പുറത്തുപോകുകയില്ല, അവർ ഒരിക്കലും നീങ്ങിപ്പോകാൻ ആഗ്രഹിക്കുകയുമില്ല. (തഫ്സീറുസ്സഅ്ദി)
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ
(അന്ന്) സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:26/ 90)
അവന്റെ കല്പനകൾ അനുസരിക്കുകയും, അവന്റെ വിലക്കുകൾ ഒഴിവാക്കുകയും, അവന്റെ കോപത്തെയും ശിക്ഷയെയും ഭയപ്പെടുകയും ചെയ്തവർ. (തഫ്സീറുസ്സഅ്ദി)
ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﻓِﻴﻬَﺎٓ ﺃَﻧْﻬَٰﺮٌ ﻣِّﻦ ﻣَّﺎٓءٍ ﻏَﻴْﺮِ ءَاﺳِﻦٍ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦ ﻟَّﺒَﻦٍ ﻟَّﻢْ ﻳَﺘَﻐَﻴَّﺮْ ﻃَﻌْﻤُﻪُۥ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﺧَﻤْﺮٍ ﻟَّﺬَّﺓٍ ﻟِّﻠﺸَّٰﺮِﺑِﻴﻦَ ﻭَﺃَﻧْﻬَٰﺮٌ ﻣِّﻦْ ﻋَﺴَﻞٍ ﻣُّﺼَﻔًّﻰ ۖ ﻭَﻟَﻬُﻢْ ﻓِﻴﻬَﺎ ﻣِﻦ ﻛُﻞِّ ٱﻟﺜَّﻤَﺮَٰﺕِ ﻭَﻣَﻐْﻔِﺮَﺓٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ۖ ﻛَﻤَﻦْ ﻫُﻮَ ﺧَٰﻠِﺪٌ ﻓِﻰ ٱﻟﻨَّﺎﺭِ ﻭَﺳُﻘُﻮا۟ ﻣَﺎٓءً ﺣَﻤِﻴﻤًﺎ ﻓَﻘَﻄَّﻊَ ﺃَﻣْﻌَﺎٓءَﻫُﻢْ
സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍, അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ് കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്…….. (ഖു൪ആന്‍:47/ 15)
തന്റെ കോപത്തെ സൂക്ഷിച്ച അടിമക്ക് അവൻ തയ്യാറാക്കിയത്, അവന്റെ തൃപ്തിയെ പിൻപറ്റിയവർക്ക്, (തഫ്സീറുസ്സഅ്ദി)
ﻣَّﺜَﻞُ ٱﻟْﺠَﻨَّﺔِ ٱﻟَّﺘِﻰ ﻭُﻋِﺪَ ٱﻟْﻤُﺘَّﻘُﻮﻥَ ۖ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﺃُﻛُﻠُﻬَﺎ ﺩَآﺋِﻢٌ ﻭَﻇِﻠُّﻬَﺎ ۚ ﺗِﻠْﻚَ ﻋُﻘْﺒَﻰ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮا۟ ۖ ﻭَّﻋُﻘْﺒَﻰ ٱﻟْﻜَٰﻔِﺮِﻳﻦَ ٱﻟﻨَّﺎﺭُ
സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു. (ഖു൪ആന്‍:13/ 35)
അല്ലാഹു വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചവരും, അവൻ കൽപ്പിച്ച കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ച വരുത്താത്തവരും. (തഫ്സീറുസ്സഅ്ദി)
وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ ﴿٣٠﴾ جَنَّٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ ﴿٣١﴾
നിങ്ങളുടെ രക്ഷിതാവ് എന്താണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂക്ഷ്മത (തഖ്വ) പാലിച്ചവരോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത് തന്നെ. നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്! അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നത്. (ഖു൪ആന്‍:16/30-31)
قُلْ أَذَٰلِكَ خَيْرٌ أَمْ جَنَّةُ ٱلْخُلْدِ ٱلَّتِى وُعِدَ ٱلْمُتَّقُونَ ۚ كَانَتْ لَهُمْ جَزَآءً وَمَصِيرًا
(നബിയേ,) പറയുക; അതാണോ ഉത്തമം, അതല്ല സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ശാശ്വത സ്വര്‍ഗമാണോ? അതായിരിക്കും അവര്‍ക്കുള്ള പ്രതിഫലവും ചെന്ന് ചേരാനുള്ള സ്ഥലവും. (ഖു൪ആന്‍:25/15)
ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ
പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്ക്കുമേല് തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (ഖു൪ആന്‍:39/20)
സൂക്ഷ്മത പാലിക്കുന്നവർക്കുള്ള ഈ പ്രതിഫലവാഗ്ദാനം, അത് പൂർത്തിയാക്കപ്പെടും. അവരുടെ ജീവിത സൂക്ഷ്മത അവർ പുലർത്തട്ടെ. അപ്പോൾ അവരുടെ പ്രതിഫലവും പുർത്തിയാക്കപ്പെടും. (തഫ്സീറുസ്സഅ്ദി)
ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﻣَﻘَﺎﻡٍ ﺃَﻣِﻴﻦٍ
സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. (ഖു൪ആന്‍: 44/ 51)
സൂക്ഷ്മത (തഖ്വ) പാലിക്കുന്നവർക്ക് അല്ലാഹുവിന്റെ പ്രതിഫലമാണിത്. നന്മ പ്രവർത്തി ച്ചും തിന്മ ഉപേക്ഷിച്ചും അവന്റെ കോപത്തെയും ശിക്ഷയെയും സൂക്ഷിച്ചവർ. ശിക്ഷയും കോപവും ഒഴിവാക്കപ്പെട്ടപ്പോൾ അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലവും തൃപ്തിയും അവർക്കുറപ്പാക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)
وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ
സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്. (ഖു൪ആന്‍:50/31)
അവര്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചതുകൊണ്ടും, ശിര്ക്ക്പോലുള്ള വലുതും ചെറുതുമായ പാപങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടും, അവന്റെ കല്പനകള്ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിച്ച് ജീവിച്ചതുകൊണ്ടും. (തഫ്സീറുസ്സഅ്ദി)
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ
തീര്‍ച്ചയായും സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. (ഖു൪ആന്‍:51/15, 15/45)
തഖ്വ അവരുടെ അടയാളവും അല്ലാഹുവിനെ അനുസരിക്കല്‍ അവരുടെ മേല്‍വസ്ത്രവുമാണ്. (തഫ്സീറുസ്സഅ്ദി 51/15)
ശൈത്വാനെ അനുസരിക്കുന്നതിലും അവൻ അവരെ ക്ഷണിക്കുന് മുഴുവൻ പാപങ്ങളിലും ധിക്കാരങ്ങളിലും തഖ്വ പലിച്ചവര്. (തഫ്സീറുസ്സഅ്ദി 15/45)
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَعِيمٍ
തീര്‍ച്ചയായും സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും. (ഖു൪ആന്‍:52/17)
തങ്ങളുടെ രക്ഷിതാവിനോട് വിരോധങ്ങള്‍ ഉപേക്ഷിച്ചുും കല്പനകള് അനുഷ്ഠിച്ചും അല്ലാഹുവിന്റെ ശിക്ഷയുടെയും കോപത്തിന്റെയും കാരണങ്ങളെ സൂക്ഷിച്ചവരാണവര്‍. (തഫ്സീറുസ്സഅ്ദി)
إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ ﴿٥٤﴾ فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرِۭ ﴿٥٥﴾
തീര്‍ച്ചയായും സൂക്ഷ്മത (തഖ്വ) പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്റെ അടുക്കല്‍. (ഖു൪ആന്‍:54/54-55)
അല്ലാഹുവിന്റെ കല്പനകള് പ്രവര്‍ത്തിക്കുകയും വിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍. ശിര്‍ക്കിനെയും ചെറുതും വലുതുമായ ദോഷങ്ങളെയും അവര്‍ സൂക്ഷിക്കുന്നു. (തഫ്സീറുസ്സഅ്ദി)
إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّٰتِ ٱلنَّعِيمِ
തീര്‍ച്ചയായും സൂക്ഷ്മത (തഖ്വ) പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്. (ഖു൪ആന്‍:68/34)
തെറ്റുകളില്‍ നിന്നും അവിശ്വാസത്തില്‍ നിന്നും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഏറ്റവും വലിയ ഔദാര്യവാന്റെയടുക്കല് സുരക്ഷിത ജീവിതത്തില്‍ നിന്നും വിവിധ സുഖാനുഗ്രങ്ങളില് നിന്നും ഒരുക്കിവെച്ചതിനെക്കുറിച്ച് അല്ലാഹു അറിയിക്കുന്നു. (തഫ്സീറുസ്സഅ്ദി)
إِنَّ ٱلْمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ
തീര്‍ച്ചയായും സൂക്ഷ്മത (തഖ്വ) പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. (ഖു൪ആന്‍:77/41)
കളവാക്കുന്നതില്‍ നിന്നും സൂക്ഷ്മത പാലിച്ചവര്‍. സത്യപ്പെടുത്തിയവര്‍. വാക്കിലും പ്രവൃത്തിയിലുമെല്ലാം അവരുടെ അവസ്ഥ നേരത്തെ പറഞ്ഞ അവിശ്വാസികളുടേതല്ല. അവര്‍ ബാധ്യതകള്‍ നിറവേറ്റുകയും നിഷിദ്ധങ്ങളുപേക്ഷിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)
إِنَّ لِلْمُتَّقِينَ مَفَازًا
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്. (ഖു൪ആന്‍:78/31)
കല്പനകളെ മുറുകെപ്പിടിച്ച് വിരോധങ്ങളില്‍ നിന്ന് വിട്ടുനിന്ന് അല്ലാഹുവിന്റെ കോപത്തെ സൂക്ഷിച്ചവര്‍ക്ക് രക്ഷയും വിജയവുമുണ്ട്. നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)
عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ: تَقْوَى اللَّهِ وَحُسْنُ الْخُلُقِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്ക കാര്യങ്ങളെ സംബന്ധിച്ചും നബി ﷺ ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് മറുപടി പറഞ്ഞു. അല്ലാഹുവിനോടുള്ള തഖ്വയും സല്‍സ്വഭാവവുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യ സ്ഥാനവുമാണത്. എന്ന് നബി ﷺ അപ്പോള്‍ മറുപടി പറഞ്ഞു. (തിര്‍മിദി:2004)