ലോകാവസാനത്തിന്റെ അടയാളങ്ങളെ പണ്ഡിതന്മാർ രണ്ടായി തരംതിരിച്ചിരിക്കുന്നു.
ഒന്ന്: ചെറിയ അടയാളങ്ങൾ.
നീണ്ടകാലങ്ങളിലായി അന്ത്യനാളിനെ മുൻകടന്നു വന്ന തും രംഗപ്രവേശനം ചെയ്ത് നിലച്ചുപോയതുമായ അടയാള ങ്ങളും പ്രത്യക്ഷപ്പെട്ട് നിലക്കാതെ നാൾക്കുനാൾ പെരുകുക യോ അധികരിച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്ന അടയാളങ്ങ ളുമാണ് അവ. ഇൗ അടയാളങ്ങളെ അറിയിക്കുന്ന പ്രമാണ വചനങ്ങളിൽ നിന്ന് അവ മൂന്നു തരമാണെന്ന് മനസിലാക്കാം:
• രംഗപ്രവേശനം ചെയ്തതും നിലച്ചുപോയതും
• രംഗപ്രവേശനംചെയ്തു തുടർന്നു കൊണ്ടിരിക്കുന്നവ അല്ലെങ്കിൽ സംഭവിക്കൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നവ.
• ഇനിയും സംഭവിച്ചിച്ചിട്ടില്ലാത്തവ
രണ്ട്: വലിയ അടയാളങ്ങൾ.
അന്ത്യനാൾ സംഭവിക്കുന്നതിന്റെ തൊട്ടടുത്തായി പ്രത്യക്ഷ പ്പെടാനിരിക്കുന്ന വലിയ സംഭവങ്ങളാണ് അവ. അവയിലൊന്ന് സംഭവിച്ചാൽ മറ്റുള്ളവ അതിനെത്തുടർന്ന് മുറിഞ്ഞ മാലയിലെ മുത്തുമണികൾ ഉതിർന്ന് വീഴുന്നതു പോലെ പെട്ടന്നാ യിരി ക്കും വന്നുഭവിക്കുക.
അബ്ദുല്ലാഹ്ബ്നുഅംറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
الْآيَاتُ خَرَزَاتٌ مَنْظُومَاتٌ فِي سِلْكٍ فَإِنْ يُقْطَعْ السِّلْكُ يَتْبَعْ بَعْضُهَا بَعْضًا
“(അന്ത്യനാളിന്റെ) അടയാളങ്ങൾ ഒരു നൂലിൽ കോർക്കപ്പെട്ട മുത്തുമണികൾ(എന്നപോലെയാണ്.) നൂല് മുറിക്കപ്പെട്ടാൽ മാല മണികൾ ചിലത് ചിലതിനെ തുടർന്ന് (വീഴുമല്ലോ)” ( മുസ്തദ്റകുഹാകിം. ഇമാം ഹാകിമും ദഹബിയും അൽബാനിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അവ പത്തെണ്ണമാകുന്നു. അവയെക്കുറിച്ച് ഇപ്രകാരം തിരു മൊഴിയുണ്ട്:
إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ
“പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം അന്ത്യനാൾ സംഭവിക്കുകയില്ല.” (ബുഖാരി)
• ദുഖാൻ
• ദജ്ജാൽ
• ദാബ്ബത്
• സൂര്യൻ അതിന്റെ മഗ്രിബിൽ നിന്ന് ഉദിക്കൽ
• ഈസാ ഇബ്നുമർയം (അ) ഇറങ്ങൽ
• യഅ്ജൂജ് വമഅ്ജൂജ്
• മൂന്ന് ഖസ്ഫുകൾ;
• പൗരസ്ത്യദേശത്ത് ഒരു ഖസ്ഫ്.
• പാശ്ചാത്ത്യലോകത്ത് ഒരു ഖസ്ഫ്.
• അറേബ്യൻ ഉപദ്വീപിൽ ഒരു ഖസ്ഫ്.
• അതിൽ അവസാനത്തേത് യമനിൽ നിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും; അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ചു കൂട്ടും.
മഹ്ദിയുടെ വരവ്, കഅ്ബഃ പൊളിക്കൽ, ക്വുർആൻ ഉയർത്തപ്പെടൽ തുടങ്ങി ഏതാനും അടയാളങ്ങളെകൂടി ചില പണ്ഡിതന്മാർ ലോകാവസാനത്തിന്റെ വലിയ അടയാളങ്ങളായി എണ്ണിയിട്ടുണ്ട്. അതിന് അവർ ഉദ്ധരിച്ചതായ തെളിവുകൾ പിന്നീട് നൽകുന്നുണ്ട്. إن شاء الله تعالى
അബ്ദുൽ ജബ്ബാർ അബ്ദുല്ല