ലോകാവസാനത്തിന്റെ അടയാളങ്ങൾ ചില താത്വിക നിയമങ്ങൾ

THADHKIRAH

ലോകാവസാനത്തിന്റെ അടയാളങ്ങളെകുറിച്ച് വാമൊഴികളും വരമൊഴികളും ധാരാളമാണ്. സ്വഹീഹായി സ്ഥിരപ്പെട്ട പ്രമാണവചനങ്ങളെ അടിസ്ഥാനമാക്കി ഇത്തരം വിഷയങ്ങളെ സമീപിച്ച പണ്ഡിതന്മാരുണ്ട്. അവരുടേതാണ് പ്രമാണികവും യഥാർത്ഥവുമായ നിലപാട്. 
ദുർബലമായ അഥറുകളേയും ഇസ്റാഇൗലീ ഇതിഹാ സങ്ങളേയും സ്വപ്നകഥകളേയും അവലംബമാക്കി വിഷയങ്ങൾ കൈകാര്യം ചെയ്തവരുണ്ട്. തെളിവിന്റെ യാതൊരു പിൻബല വുമില്ലാതെ രാഷ്ട്രീയ സംഭവവികാസങ്ങളെ വലിച്ചിഴച്ച് ലോകാ വസാനത്തിന്റെ ലക്ഷണങ്ങൾ തയ്യാറാക്കുന്നവരും ജനങ്ങളി ലുണ്ട്. ഇത്തരം സമീപനങ്ങളെല്ലാം തെറ്റായതും അസ്വീകാ ര്യവുമാണ്.
വിശുദ്ധ ക്വുർആനിൽ വന്നത് സ്വീകരിക്കുമെന്നും ഹദീ ഥുകൾ സ്വീകാര്യമല്ലെന്നും പറയുന്ന അപകടകാരികളുണ്ട്. യഥാർത്ഥത്തിൽ ക്വുർആനെ കളവാക്കിക്കൊണ്ടല്ലാതെ ഹദീഥു കൾ തള്ളുവാൻ അവർക്കാകില്ല. കാരണം തിരുനബി ‎ﷺ യെ പിൻപറ്റണമെന്നും നബി ‎ﷺ  കൊണ്ടുവന്നതെല്ലാം സ്വീകരിക്കണമെന്നും നബി ‎ﷺ  ജനങ്ങൾക്ക് കുർആൻ വിവരിച്ചു നൽകണമെന്നും ക്വുർആൻ തന്നെയാണ് പറയുന്നത്. അല്ലാഹു പറഞ്ഞു:
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ‎﴿٤٤﴾‏ 
നിനക്കു നാം ഉൽബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കുവാൻ വേണ്ടിയും, അവർ ചിന്തിക്കുവാൻ വേണ്ടിയും. (വി. ക്വു.അന്നഹ്ൽ: 44)
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ‎﴿٦٤﴾‏
അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചു പോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കി കൊടുക്കുവാൻ വേണ്ടിയും, വിശ്വസി ക്കുന്ന ജനങ്ങൾക്ക് മാർഗ്ഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്. (വി. ക്വു. അന്നഹ്ൽ: 64)
റസൂലി ‎ﷺ നെ അനുസരിക്കണമെന്ന് നിരവധി തവണ വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. 
അല്ലാഹു പറഞ്ഞു:
 يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ ‎﴿٣٣﴾‏
സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങൾ അനുസരിക്കുക. നിങ്ങളുടെ കർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും  ചെയ്യുക.  (വി.ക്വു. സൂറത്തു മുഹമ്മദ് :33)
 
ശൈഖുൽ ഇസ്ലാം ഇബ്നുതയ്മിയ്യഃ  പറഞ്ഞു:”നിശ്ചയം അല്ലാഹു അവന്റെ ദൂതനെ അനുസരിക്കണമെന്ന് ക്വുർആനിൽ മുപ്പതിലേറെ തവണ കൽപ്പിച്ചിട്ടുണ്ട്. റസൂലിനുള്ള അനുസര ണത്തെ തനിക്കുള്ള അനുസരണത്തോട് ചേർത്തും റസൂലി നോടുള്ള ധിക്കാരത്തെ തന്നോടുള്ള ധിക്കാരത്തോട് ചേർത്തും പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെട്ടാൽ അതോടൊപ്പം റസൂലിന്റെ നാമവും സ്മരിക്കപ്പെടുമാറ് അല്ലാഹുവിന്റെ നാമവും റസൂലിന്റെ നാമവും ചേർത്തു പറഞ്ഞിരിക്കുന്നു.”   (മജ്മൂഉൽഫതാവാ 19: 103)
കൂടാതെ സുന്നത്ത്, അല്ലാഹുവിൽ നിന്നുള്ള വഹ്യും ഇസ്ലാമിന്റെ ദ്വിതീയ പ്രമാണവുമാണ്.അതിനാൽ സുന്നത്തിൽ സ്വഹീഹായി സ്ഥിരപ്പെട്ടതെല്ലാം സ്വീകരിക്കൽ നിർബന്ധമാണ്. 
ഇമാം ഇബ്നുക്വുദാമഃ അൽമക്വ്ദസിജ പറഞ്ഞു: “നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ വിഷയങ്ങളിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പ്രസ്താവിക്കുകയും തിരുമേനി ‎ﷺ  യിൽ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെടുകയും ചെയ്തതി ലെല്ലാം വിശ്വസിക്കൽ നിർബന്ധമാകുന്നു. അത് സത്യവും യാഥാർത്ഥ്യവുമാണെന്ന് നാം ഉറപ്പിക്കുന്നു; നമ്മുടെ ബുദ്ധിക്ക് ഒത്തതും നമുക്ക് അജ്ഞമായതും ആശയത്തിന്റെ യാഥാർത്ഥ്യം നാം ഗ്രഹിച്ചതുമെല്ലാം അതിൽ തുല്യമാണ്…… ദജ്ജാലിന്റെ പുറപ്പാട്, ഈസാ (അ) യുടെ ഇറക്കം, ഈസാ (അ) ദജ്ജാലിനെ വധിക്കൽ, യഅ്ജൂജ്വമഅ്ജൂജിന്റെ പുറപ്പാട്, ദാബ്ബത്തിന്റെ പുറപ്പാട്, സൂര്യൻ അതിന്റെ പടിഞ്ഞാറുനിന്ന് ഉദിക്കൽ തുടങ്ങി നിവേദനം സ്വഹീഹായി സ്ഥിരപ്പെട്ട ലോകാവസാനത്തിന്റെ അടയാളങ്ങൾ അതിൽപെട്ടതാണ്.”  (ലംഅതുൽഇഅ്തിക്വാദ്. പേ: 43)
വിശ്വാസകാര്യങ്ങളിൽ മുതവാതിറായ ഹദീഥുകൾ  മാത്രം സ്വീകരിക്കുകയും അതല്ലാത്തവ (ഖബർ ആഹാദ്) സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. (കളവാകുവാൻ നിർവ്വാഹമില്ലാത്തവിധം അനേകം ആളുകൾ ഉദ്ധരിക്കുക യും നിവേദകപരമ്പരയുടെ ഓരോ കണ്ണിയിലും നിവേദകരുടെ പെരുപ്പം നിലനിൽക്കുകയും നിവേദകർ ഉദ്ധരിക്കുന്നത് തങ്ങൾ നേരിട്ട്കണ്ടു, കേട്ടു എന്ന നിലക്കുമാണെങ്കിൽ പ്രസ്തുത ഹദീഥാണ് മുതവാതിറായ ഹദീഥ്. മുതവാതിറല്ലാത്ത ഹദീഥുകളാണ് ഖബറുവാഹിദ്)  മുഅ്തസിലഃ കക്ഷിയും അവരുടെ പിൻമുറക്കാരുമാണ് പ്രസ്തുത ജൽപനക്കാർ.  പ്രസ്തുത ജൽപനത്താൽ ഇസ്ലാമിൽ സ്ഥാപിതമായ ധാരാളം വിശ്വാസകാര്യങ്ങളെ അവർക്ക് തള്ളിക്കളയേണ്ടി വന്നിട്ടുണ്ട്; അവർ നിർദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞിട്ടുമുണ്ട്. വിശിഷ്യാ ലോകാവസാനത്തിന്റെ അടയാളങ്ങളിൽ മിക്കതും. കാരണം അവയെകുറിച്ചുള്ള പരാമർശം മുതവാതിറുകളായ ഹദീഥുകളി ലല്ല വന്നിട്ടുള്ളത് പ്രത്യുത ഖബർആഹാദുകളിലാണ്. വിശ്വാസ കാര്യങ്ങളിൽ ഖബർആഹാദ് സ്വീകാര്യമല്ലെന്ന ജൽപ്പനം തീർത്തും വർജ്യമാണ്. കാരണം വിശ്വസ്തരുടെ നിവേദനത്തി ലൂടെ ഹദീഥ് സ്ഥിരപ്പെടുകയും ശരിയായ മാർഗ്ഗേണ അത് നമ്മിലേക്ക് എത്തുകയും ചെയ്താൽ അത് വിശ്വസിക്കലും സത്യപ്പെടുത്തലും നിർബന്ധമാണ്.  അല്ലാഹു പറഞ്ഞു:
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ‎﴿٣٦﴾‏
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാന മെടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാ കട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വത ന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു. (വി.ക്വു.സൂറത്തുൽ അഹ്സാബ് :36)
ഇമാം അഹ്മദ് പറഞ്ഞു:
“നബി ‎ﷺ  യിൽ നിന്ന് കുറ്റമറ്റ സനദുകൾ വന്നാൽ അതെല്ലാം നാം അംഗീകരിക്കും. റസൂൽ ‎ﷺ കൊണ്ടുവന്നത് നാം അംഗീകരി ക്കാതിരിക്കുകയും തള്ളുകയും തിരസ്കരിക്കുകയുമായാൽ അല്ലാഹുവിന്റെ കൽപ്പന അവനിലേക്ക് നാം തള്ളുകയാണ് ചെയ്യുന്നത്. അല്ലാഹു പറഞ്ഞു:
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ
 
…നിങ്ങൾക്ക് റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീക രിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക…  (വി.ക്വു. സൂറത്തുൽ ഹശ്ർ :7)
ഇമാം ഇബ്നുഹജർജ പറഞ്ഞു:
“ഖബറുവാഹിദ് (മുതവാതിറല്ലാത്തത്) കൊണ്ട് നിരാക്ഷേപം സ്വഹാബത്തും താബിഇൗങ്ങളും അമലെടുത്തു എന്നത് പ്രചുര പ്രചാരം നേടിയിട്ടുണ്ട്. ഖബറുവാഹിദ് സ്വീകരിക്കണമെന്നതിന് അവരിൽ നിന്ന് ഏകാഭിപ്രായമുണ്ടെന്നതിനെ  ഇത് തേടുന്നു.”
ഹദീഥ് സ്വീകരിക്കുവാനുള്ള ഏക മാനദണ്ഡം വിശ്വസ്ത രുടെ നിവേദനത്തിലൂടെ അത് സ്ഥിരപ്പെടുകയും ശരിയായ മാർ ഗ്ഗേണ അത് എത്തുകയും ചെയ്യുക എന്നുള്ളതാണ്; പ്രസ്തുത ഹദീഥ് മുതവാതിറായാലും ഖബറുവാഹിദ് ആയാലും ശരി. 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts