ആളുകൾ നിനക്കുകയോ മുൻകൂട്ടി അറിയുകയോ ചെയ്യാത്ത വിധമായിരിക്കും ലോകമവസാനിക്കൽ. ഈമാനിലും തൗബഃയിലും പരലോകത്തെ വരിക്കുവാൻ അല്ലാഹു അനുഗ്രഹ മരുളിയവർക്ക് മാത്രമാണ് അവസരമുണ്ടാവുക. പാപികൾ ഖേദി ക്കുകയും ഇച്ഛാഭംഗപ്പെടുകയും ചെയ്യും. വിശുദ്ധ ക്വുർആനിൽ പല വചനങ്ങളിലായി അന്ത്യനാൾ സംഭവിക്കുന്നത് പെട്ടന്നാ യിരിക്കുമെന്ന് ഉണർത്തിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ ۖ حَتَّىٰ إِذَا جَاءَتْهُمُ السَّاعَةُ بَغْتَةً قَالُوا يَا حَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا
അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവർ തീർച്ചയായും നഷ്ടത്തിൽ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ സമയം വന്നെത്തുമ്പോൾ അവർ പറയും: ഞങ്ങൾ ഇത് സംബന്ധിച്ച കാര്യത്തിൽ വീഴ്ച വരുത്തിയതിനാൽ ഹോ! ഞങ്ങൾക്ക് കഷ്ടം!.. (സൂറത്തുൽ അൻആം : 31)
لا تَأْتِيكُمْ إِلَّا بَغْتَةً ۗ
…പെട്ടെന്നല്ലാതെ അത് നിങ്ങൾക്കു വരുകയില്ല… (സൂറത്തുൽ അൽഅഅ്റാഫ് : 187)
أَفَأَمِنُوا أَن تَأْتِيَهُمْ غَاشِيَةٌ مِّنْ عَذَابِ اللَّهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ ﴿١٠٧﴾
…അല്ലെങ്കിൽ അവർ ഓർക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവർക്ക് വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുക യാണോ?). (സൂറത്തു യൂസുഫ്: 107)
وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِن كُنتُمْ صَادِقِينَ ﴿٣٨﴾….
بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ ﴿٤٠﴾
അവർ ചോദിക്കുന്നു; നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്
അല്ല, പെട്ടന്നായിരിക്കും അത് (അന്ത്യസമയം) അവർക്ക് വന്നെത്തു ന്നത് . അങ്ങനെ അതവരെ അമ്പരപ്പിച്ചുകളയും. അതിനെ തടുത്തു നിർത്താൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് ഇടകൊടുക്കപ്പെടുകയുമില്ല. (സൂറത്തുൽ അമ്പിയാഅ് : 38, 40)
وَلَا يَزَالُ الَّذِينَ كَفَرُوا فِي مِرْيَةٍ مِّنْهُ حَتَّىٰ تَأْتِيَهُمُ السَّاعَةُ بَغْتَةً أَوْ يَأْتِيَهُمْ عَذَابُ يَوْمٍ عَقِيمٍ ﴿٥٥﴾
തങ്ങൾക്ക് അന്ത്യസമയം പെട്ടെന്ന് വന്നെത്തുതുവരെ ആ അവിശ്വാസികൾ ഇതിനെ (സത്യത്തെ)പ്പറ്റി സംശയത്തിലായി ക്കൊണ്ടേയിരിക്കും. (സൂറത്തുൽ ഹജ്ജ് : 55)
مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ﴿٥٠﴾ وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾
ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവർ കാത്തിരിക്കുന്നത്. അവർ അന്യോന്യം തർക്കിച്ചു കൊണ്ടിരിക്കെ അതവരെ പിടി കൂടും. അപ്പോൾ യാതൊരു വസ്വിയ്യത്തും നൽകാൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല. കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ഖബ്റുകളിൽ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ചു ചെല്ലും. (സൂ റത്തുയാസീൻ : 49, 50, 51)
هَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴿٦٦﴾
അവർ ഒാർക്കാതിരിക്കെ പെട്ടെന്ന് ആ അന്ത്യസമയം അവർക്ക് വന്നെത്തുന്ന തിനെയല്ലാതെ അവർ നോക്കിയിരിക്കുന്നുണ്ടോ? (സൂറത്തു സ്സുഖ്റുഫ് : 66)
فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവർക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവർക്കു കാത്തിരിക്കാനുണ്ടോ?… (സൂറത്തു മുഹമ്മദ് : 18)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
وَلَتَقُومَنَّ السَّاعَةُ وَقَدْ نَشَرَ الرَّجُلاَنِ ثَوْبَهُمَا بَيْنَهُمَا فَلاَ يَتَبَايَعَانِهِ وَلاَ يَطْوِيَانِهِ، وَلَتَقُومَنَّ السَّاعَةُ وَقَدِانْصَرَفَ الرَّجُلُ بِلَبَنِ لِقْحَتِهِ فَلاَ يَطْعَمُهُ، وَلَتَقُومَنَّ السَّاعَةُ وَهْوَ يَلِيطُ حَوْضَهُ فَلاَ يَسْقِى فِيهِ، وَلَتَقُومَنَّ السَّاعَةُ وَقَدْ رَفَعَ أُكْلَتَهُ إِلَى فِيهِ فَلاَ يَطْعَمُهَا
“രണ്ടാളുകൾ (വാങ്ങുന്നവനും വിൽക്കുന്നവനുമായി) തങ്ങളുടെ വസ്ത്രം വിരിച്ചിടവെ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അതിൽ കച്ചവടം നടത്തുവാനോ അത് മടക്കി വെക്കുവാനോ അവർക്കാവുകയില്ല. താൻ കറന്നെടുത്ത പാലുമായി ഒരാൾ മടങ്ങുന്ന വേളയിൽ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അയാൾക്കത് രുചിക്കുവാനാവുകയില്ല. ഒരാൾ തന്റെ ഹൗദ്വ് നന്നാക്കുന്നവനായിരിക്കെ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അയാൾക്ക് അതിൽനിന്ന് കുടിപ്പിക്കുവാനാവുകയില്ല. തന്റെ ഭക്ഷണം ഒരാൾ വായിലേക്ക് ഉയർത്തിയിരിക്കെ അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും; എന്നാൽ അയാൾക്കത് കഴിക്കുവാനാവുകയില്ല.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല