ലോകാവസാനം എന്നായിരിക്കും?

THADHKIRAH

ലോകാവസാനം സംഭവിക്കുന്നത് എപ്പോഴായിരിക്കു മെന്ന മലക്ക് ജിബ്രീലിന്റെ ചോദ്യത്തിന് തിരുനബി ‎ﷺ  യുടെ മറുപടി ഇപ്രകാരമായിരുന്നു:

بِأَعْلَمَ السَّائِلِ مِنْ عَنْهَا الْمَسْئُولُ مَا

“…ചോദിക്കുന്നവനേക്കാൾ ചോദിക്കപ്പെടുന്നവൻ അതിനെ ക്കുറിച്ച് അറിവുള്ളവനല്ല…” (ബുഖാരി)

സൃഷ്ടികളിൽ ഉത്തമനായ മുഹമ്മദ് നബി ‎ﷺ  ക്കും മലക്കു കളിൽ ഉത്തമനായ ജിബരീലി (അ)നും ലോകാവസാനം സംഭവി ക്കുന്നത് എപ്പോഴായിരിക്കുമെന്നത് അറിയില്ലെങ്കിൽ സൃഷ്ടിക ളിൽ മറ്റാർക്കും അതറിയുകയില്ല എന്നത് പറയേണ്ടതില്ല.
അല്ലാഹുവിന്റെ അറിവിനുള്ള പ്രത്യേകതകളിൽ പെട്ട തത്രേ ലോകാവസാനം സംഭവിക്കുന്ന സമയത്തെ കുറിച്ചുള്ള അറിവ് അവനു മാത്രമാണ് എന്നത്. ഇത് വിശുദ്ധ ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّي ۖ لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ ۚ ثَقُلَتْ فِي السَّمَاوَاتِ وَالْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْأَلُونَكَ كَأَنَّكَ حَفِيٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ‎﴿١٨٧﴾‏

അന്ത്യസമയത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു; അതെ പ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കൽ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവൻ മാത്രമകുന്നു. ആകാശങ്ങ ളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങൾക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേ ഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടിൽ നിന്നോടവർ ചോദി ക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കു ന്നില്ല. (സൂറത്തുൽ അൽഅഅ്റാഫ് : 187)

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ‎﴿٤٢﴾‏ فِيمَ أَنتَ مِن ذِكْرَاهَا ‎﴿٤٣﴾‏ إِلَىٰ رَبِّكَ مُنتَهَاهَا ‎﴿٤٤﴾‏ 

ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവർ നിന്നോട് ചോദിക്കുന്നു.നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്? നിന്റെ രക്ഷിതാവിങ്കലേക്കാണ് അതിന്റെ കലാശം.പ (സൂറത്തു ന്നാസിആത് : 42,43,44)
മാത്രവുമല്ല, അല്ലാഹു അല്ലാതെ മറ്റാരും അറിയാത്ത, അല്ലാഹു മറ്റാർക്കും അറിയിക്കാത്ത അഞ്ച് അദൃശ്യകാര്യ ങ്ങളിൽ ഒന്നത്രേ അത്. അല്ലാഹു പറഞ്ഞു:

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ‎﴿٣٤﴾‏

തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യ സമയത്തെപ്പറ്റിയുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു. ഗർഭാശയങ്ങളിലു ള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയു മാകുന്നു.   (സൂറത്തുലുക്വ്മാൻ: 34)

“ഗയ്ബിന്റെ (അദൃശ്യം) ഖജനാവുകൾ അഞ്ചാകുന്നു” എന്നരുളിയ തിരുനബി ‎ﷺ  ശേഷം ഈ വചനം ഒാതിയതായി ഹദീഥുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്.
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَفَاتِحُ الْغَيْبِ خَمْسٌ لَا يَعْلَمُهَا إِلَّا اللَّهُ لَا يَعْلَمُ مَافِي غَدٍ إِلَّا اللَّهُ وَ لَا يَعْلَمُ مَا تَغِيضُ الْأَرْحَامُ إِلَّااللَّهُ وَلَا يَعْلَمُ مَتَى يَأْتِي الْمَطَرُ أَحَدٌ إِلَّا اللَّهُ وَلَا تَدْرِ ينَفْسٌ بِأَيِّ أَرْضٍ تَمُوتُ وَلَا يَعْلَمُ مَتَى تَقُومُ السَّاعَةُ إِلَّ االلَّهُ

“ഗയ്ബിന്റെ ഖജനാവുകൾ അഞ്ചാകുന്നു. അല്ലാഹുവിനല്ലാതെ അവ അറിയുകയില്ല. നാളെയിൽ ഉള്ളത് അല്ലാഹു അല്ലാതെ അറിയില്ല. ഗർഭപാത്രങ്ങളിൽ (ഭ്രൂണമാവുന്നതിനെ) കുറിച്ച് അല്ലാഹു അല്ലാതെ അറിയില്ല. മഴ എപ്പോൾ എത്തുമെന്നതിനെ കുറിച്ച് അല്ലാഹു അല്ലാതെ അറിയില്ല. ഏതൊരു ഭൂമിയിൽ വെച്ചാണോ താൻ മരിക്കുന്നതെന്ന് യാതൊരു ശരീരത്തിനുമിറ യില്ല. അന്ത്യനാൾ സംഭവിക്കുന്നത് എപ്പോഴാണെന്ന് അല്ലാഹു വിനല്ലാതെ അറിയില്ല.”  (ബുഖാരി)
എന്നാൽ എന്നു സംഭവിക്കുമെന്നത് നിർണ്ണിതമല്ലെ ങ്കിലും അത് ഒരു വെള്ളിയാഴ്ച ദിനമായിരിക്കുമെന്നതും അതിനാൽ വെള്ളിയാഴ്ചകളിൽ മനുഷ്യരും ജിന്നുകളുമൊഴിച്ച് മറ്റു സൃഷ്ടിജാലങ്ങളെല്ലാം നിറഞ്ഞ പേടിയിൽ കാഹളത്തിലൂതുന്ന തിന് കാതോർക്കുമെന്നും ഹദീഥിൽ വന്നിട്ടുണ്ട്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُهْبِطَ مِنْ الْجَنَّةِ وَ فِيهِ تِيبَ عَلَيْهِ وَ فِيهِ مَاتَ وَفِيهِ تَقُومُ السَّاعَةُ وَمَا مِنْ دَابَّةٍ إِلَّا وَهِيَ مُصِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينِ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنْ السَّاعَةِ إِلَّا الْجِنَّ وَالْإِنْسَ

“സൂര്യനുദിച്ച നാളുകളിൽ ഏറ്റവും ശ്രേഷ്ഠമായ നാൾ വെള്ളിയാഴ്ചയാകുന്നു. ആ ദിനത്തിൽ ആദം സൃഷ്ടിക്കപ്പെട്ടു. അന്ന് അദ്ദേഹം സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെടുകയും അദ്ദേഹത്തിന്റെ പശ്ചാതാപം സ്വീകരിക്കപ്പെടുകയും അദ്ദേഹം മരണ പ്പെടുകയും ചെയ്തു. അന്നാളിൽ അന്ത്യനാൾ സംഭവിക്കും. വെള്ളിയാഴ്ച ദിനം പ്രഭാതോദയം മുതൽ സൂര്യോദയം വരെ ഏതൊരു ജീവിയും അന്ത്യനാളിനെ കുറിച്ചുള്ള ഭയപ്പാടിനാൽ അതിന് കാതോർത്തിരിക്കും; മനുഷ്യനും ജിന്നുകളുമൊഴിച്ച്.”  (സൂനനുന്നസാഈ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts