ഈ ഉലകത്തിന് ഒരു ഒടുക്കമുണ്ടെന്നും പ്രസ്തുത ഒടുക്കം വളരെ അടുത്താണെന്നും അതിനുള്ള സമയമാകാറായി എന്നും സൃഷ്ടിസ്ഥിതി നിയന്ത്രിക്കുന്നവനും ഉലകത്തെ പരിപാ ലിക്കുന്നവനുമായ അല്ലാഹുവിന്റെ പ്രഖ്യാപന മാകുന്നു:
اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ ﴿١﴾ مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا اسْتَمَعُوهُ وَهُمْ يَلْعَبُونَ ﴿٢﴾
ജനങ്ങൾക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാ കുന്നു. അവരുടെ രക്ഷിതാവിങ്കൽ നിന്ന് പുതുതായി ഏതൊരു ഉൽബോധനം അവർക്ക് വന്നെത്തിയാലും കളിയാക്കുന്നവ രായിക്കൊണ്ട് മാത്രമേ അവരത് കേൾക്കുകയുള്ളൂ; ഹൃദയങ്ങൾ അശ്രദ്ധമായിക്കൊണ്ട്… (സൂറത്തുൽ അമ്പിയാഅ്: 1, 2, 3)
സർവജ്ഞനായ അല്ലാഹുവിന്റെ അറിവിലും നിർണ്ണ യത്തിലും തീരുമാനത്തിലും ലോകാവസാനം ഏറെയടുത്താണ് എന്നത് തീർച്ചയാണ്; മാനുഷികമായ അളവുകോലുകൾ അതിനെ വിദൂരമായി കണ്ടാലും ശരി. അല്ലാഹു പറഞ്ഞു:
إِنَّهُمْ يَرَوْنَهُ بَعِيدًا ﴿٦﴾ وَنَرَاهُ قَرِيبًا ﴿٧﴾
തീർച്ചയായും അവർ അതിനെ വിദൂരമായി കാണുന്നു.നാം അതിനെ അടുത്തതായും കാണുന്നു. (സൂറത്തുൽമആരിജ്: 6,7)
ഇൗ വിഷയത്തിൽ തിരുമൊഴികളും ഏറെയാണ്. തിരു നബി ﷺ തന്റെ ചൂണ്ടുവിരലും മദ്ധ്യവിരലും ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞതായി അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ قَالَ وَضَمَّ السَّبَّابَةَ وَالْوُسْطَى
“ഞാൻ (നബിയായി) നിയോഗിക്കപ്പെട്ടു. എന്റെ നിയോഗവും അന്ത്യനാളും (അതിന്റെ സംഭവ്യതയും) ഇതുപോലെ അടു ത്താണ്.” (ബുഖാരി)
ഇമാം ഇബ്നുഹജർ പറഞ്ഞു: “തിരുനിയോഗത്തി നും അന്ത്യനാളിനുമിടയിലുള്ള കാലപരിധി കുറവാണെന്നും വിരലുകൾക്കിടയിലെ ഏറ്റക്കുറച്ചിൽ അടുത്തായി വർത്തിക്കുന്ന വിഷയത്തിലും അവ രണ്ടിനുമിടയിലുള്ള വലിപ്പത്തിന്റെ വിഷയ ത്തിലുമാണെന്നും (അഥവാ മദ്ധ്യവിരലിന്റെ വലിപ്പം മറ്റേതിനേ ക്കാൾ എത്ര കൂടുതലുണ്ടോ അത്രമാത്രമാണ് കാലം ശേഷിക്കു ന്നത്) ഇൗ ഹദീഥിന്റെ വിവിധ പദങ്ങളെ തെളിവാക്കി ഇമാം ക്വാദ്വിഇയാദ്വുംജമറ്റും സൂചിപ്പിച്ചിട്ടുണ്ട്.” (ഫത്ഹുൽബാരി 11: 341)
മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒാരോരുത്തനും അവന്റെ ഉയിർത്തെഴുന്നേൽപ്പിന്റേയും വിചാരണയുടേയും ദിനം അവനോട് ഏറെ അടുത്താണുള്ളത്. കാരണം മരണം മുന്നറി യിപ്പോ ആഗമനസമയത്തെ കുറിച്ച് വിവരമോ നൽകാതെ ഏത് സമയവും കടന്നുവന്നേക്കാം. അതോടെ ഓരോരുത്തരുടേയും ക്വിയാമഃമായി. ലോകാവസാനം പെട്ടന്നും വളരെ അടുത്തുമാ ണെന്നുള്ള ക്വുർആനിക പ്രയോഗങ്ങൾ കേവലം അതിന്റെ ഗൗരവമറിയിക്കാനോ ആളുകളെ പേടിപ്പെടുത്തുവാനോ മാത്രമല്ല, പ്രത്യുത ഭൂത വർത്തമാന ഭാവി കാലഭേദമന്യേ കാര്യങ്ങളെല്ലാം സൂക്ഷ്മമായി അറിയുന്ന സർവജ്ഞനായ അല്ലാഹുവിൽ നിന്ന് ആവർത്തിച്ചുള്ള മുന്നറിയിപ്പത്രേ അത്.
വിശുദ്ധക്വുർആനിൽ രണ്ട് ചരിത്രസംഭവങ്ങളെ അല്ലാഹു ഉണർത്തിയതിലുള്ള പാഠങ്ങളിലൊന്ന് ലോകാവസാനത്തിന്റെ സംഭവ്യത അടുത്താണ് എന്നത് അറിയിക്കലാണ്.
അല്ലാഹു പറയുന്നു:
أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ ۖ وَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٥٩﴾
അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേൽക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേ ഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോൾ) അദ്ദേഹം പറഞ്ഞു: നിർജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായി രിക്കും അല്ലാഹു ജീവിപ്പിക്കുന്നത്. തുടർന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വർഷം നിർജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിർജീവാവ സ്ഥയിൽ) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അൽപഭാഗമോ (ആണ് ഞാൻ കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വർഷം കഴിച്ചു കൂട്ടിയിരി ക്കുന്നു. നിന്റെ ആഹാരപാനീയങ്ങൾ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേർക്ക് നോക്കൂ. (അതെങ്ങനെ യുണ്ടെന്ന്). നിന്നെ മനുഷ്യർക്കൊരു ദൃഷ്ടാന്തമാക്കുവാൻ വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തിൽ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക എന്ന് അവൻ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോൾ അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. (സൂ റത്തുൽബക്വറഃ : 259 )
മുന്നൂറ്റിഒമ്പതു വർഷം ഉറക്കിക്കിടത്തിയ ഗുഹാവാസി കളുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:
وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ﴿١٩﴾
അപ്രകാരം-അവർ അന്യോന്യം ചോദ്യം നടത്തുവാൻ തക്ക വണ്ണം-നാം അവരെ എഴുന്നേൽപിച്ചു. അവരിൽ ഒരാൾ ചോദിച്ചു: നിങ്ങളെത്രകാലം (ഗുഹയിൽ) കഴിച്ചുകൂട്ടി? മറ്റുള്ള വർ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അൽപ ഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലർ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങൾ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവൻ. എന്നാൽ നിങ്ങളിൽ ഒരാളെ നിങ്ങളുടെ ഇൗ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങൾക്ക് അവൻ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവൻ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവൻ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ. (സൂറത്തുൽകഹ്ഫ് : 19)
മൂന്നു നൂറ്റാണ്ടിലേറെ ഈ ഭൗതികലോകത്ത് ഉറങ്ങി ക്കിടന്ന് എഴുന്നേറ്റ ഗുഹാവാസികൾക്ക് ഒരു ദിവസമോ ഒരു ദിവസത്തിന്റെ അൽപഭാഗമോ കഴിച്ചു കൂട്ടിയതായി തോന്നു കയാണ്. എന്നാൽ അവർ ഗുഹയിൽ കഴിച്ചുകൂട്ടിയതിനെ ക്കുറിച്ച് അല്ലാഹു പറയുന്നു:
وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾
അവർ അവരുടെ ഗുഹയിൽ മുന്നൂറ് വർഷം താമസിച്ചു. അവർ ഒമ്പതു വർഷം കൂടുതലാക്കുകയും ചെയ്തു. (സൂറത്തുൽക ഹ്ഫ് : 25)
നിത്യജീവിതത്തിൽ മനുഷ്യൻ തന്റെ ഉറക്കിലൂടെ അനുഭ വിച്ചറിയുന്ന വിഷയം കൂടിയാണിത്. മണിക്കൂറുകൾ ഉറങ്ങി എഴുന്നേറ്റാലും താനുറങ്ങിയ സമയം വളരെ തുച്ഛമായേ അവൻ തോന്നുകയുള്ളൂ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല