ذو الجلال والإكرام  (ദുൽജലാലി വൽഇക്റാം)

THADHKIRAH

ആദരിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനും അർഹ നായവനാണ് ദുൽജലാലി വൽഇക്റാം
അല്ലാഹുവിനുള്ള ആദരവും ഹംദും ഹുബ്ബും അടങ്ങിയ അവന്റെ തിരുനാമമാണ്  ദുൽജലാലി വൽഇക്റാം. അൽജലാൽ എന്നത് മഹത്വപ്പെടുത്തലും അൽഇക്റാം എന്നത് സ്തുതിയും സ്നേഹവുമാണ് ഉൾകൊള്ളുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: ദുൽജലാലി വൽഇക്റാം എന്നതിന്റെ അർത്ഥം ആദരിക്കപ്പെടുവാനും ബഹുമാനിക്കപ്പെ ടുവാനും അർഹനാണ് അല്ലാഹു എന്നാണ്. അതിനാൽ അവൻ നിഷേധിക്കപ്പെടാവതല്ല. അവൻ അവിശ്വസിക്കപ്പെടാവതുമല്ല. തന്റെ  ഔലിയാക്കളെ ആദരിക്കുകയും, അവർക്ക് ഭൗതികലോകത്ത് അ വനു വഴിപ്പെടുവാൻ തൗഫീക്വേകിക്കൊണ്ട് അവരുടെ സ്ഥാനങ്ങളെ ഉയർത്തുകയും, അവരുടെ കർമ്മങ്ങൾ സ്വീകരിച്ചും സ്വർഗത്തിൽ അവരുടെ പദവികൾ ഉയർത്തിയും അവരെ മഹത്വപ്പെടുത്തുക യും ചെയ്യുന്നവനാണ് ദുൽജലാലി വൽഇക്റാം എന്ന അർത്ഥമാ കുവാനും സാധ്യതയുണ്ട്.  …  
ശെയ്ഖ് നാസിറുസ്സഅ്ദിജ പറഞ്ഞു: ദുൽജലാലി വൽഇക്റാം അഥവാ മഹത്വവും പ്രതാപവുമുള്ളവൻ,  കാരുണ്യവും ഔദാര്യവും പൊതുവിലും പ്രത്യേകിച്ചുമുള്ള നന്മയും ഉള്ളവൻ, തന്നെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെ യ്തിരുന്ന തന്റെ ഔലിയാക്കളേയും ഇഷ്ടക്കാരേയും ആദരിക്കുന്നവൻ. 
ഇഷ്ടദാസന്മാരെ തന്റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും പാപമോചനം കൊണ്ടും സ്വർഗം കൊണ്ടും തൃപ്തികൊണ്ടും ആദരിക്കുന്നവനാണ് അല്ലാഹു.
വിശുദ്ധ ക്വുർആനിൽ സൂറത്തുർറഹ്മാനിലാണ് ദുൽജലാലിവൽഇക്റാം എന്ന അല്ലാഹുവിന്റെ തിരുനാമം വന്നിട്ടുള്ളത്.
تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ ‎﴿٧٨﴾‏  (الرحمن: ٧٨)
അല്ലാഹുവിന്റെ തിരുമുഖത്തിന്റെ വർണനയായും ദുൽ ജലാലിവൽഇക്റാം എന്നത് വന്നിട്ടുണ്ട്. 
وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ‎﴿٢٧﴾‏  (الرحمن: ٢٧)
മഹത്വവും ഉദാരതയും ഉള്ള നിന്റെ രക്ഷിതാവിന്റെ മുഖം അവ ശേഷിക്കുന്നതാണ്.  (വി. ക്വു. 55: 27)  
പ്രസ്തുത വർണനയും അല്ലാഹുവിനു അൽജലാൽ, അൽഇക്റാം എന്നീ വിശേഷണങ്ങളെ അനിവാര്യമാക്കുന്നു.
നബി ‎ﷺ  നമസ്കാരത്തിൽനിന്ന് വിരമിച്ച് ഇസ്തിഗ്ഫാർ ചൊല്ലിയതിനുശേഷം ഇപ്രകാരം ചൊല്ലിയിരുന്നതായി ഥൗബാനി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.  
أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
അല്ലാഹുവേ നീയാണ് സലാം, നിന്നിൽനിന്നാണ് സലാം, ഉന്ന തിയുടേയും മഹത്വത്തിന്റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂർണനായിരിക്കുന്നു. 
റബീഅത് ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ  പറയുന്നതു ഞാൻ കേട്ടു:
 
أَلِظُّوا بِيَا ذَا الْجَلَالِ وَالْإِكْرَامِ
“യാ ദൽജലാലിവൽഇക്റാം കൊണ്ടു നിങ്ങൾ (ദുആ)നിത്യമാക്കു കയും അധികമാക്കുകയും ചെയ്യുക.”  
നബി ‎ﷺ  ഒരു വ്യക്തി ഇപ്രകാരം പ്രാർത്ഥിക്കുന്നതു കേട്ടു:
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ
അല്ലാഹുവേ നിന്നോടിതാ ഞാൻ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും, തുല്യനായി ആരുമില്ലാത്ത വനുമാണ്. മന്നാനും വാനങ്ങളേയും ഭൂമിയേയും മുൻമാതൃക യില്ലാതെ പടച്ചവനുമായ ദുൽജലാലിവൽഇക്റാം”  
അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: “തീർച്ചയായും ഇയാൾ അല്ലാഹുവോട് അവന്റെ ഇസ്മുൽഅഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ട് തേടിയാൽ അവൻ നൽകും. അതു കൊണ്ട് ദുആഅ് ചെയ്താൽ അവൻ ഉത്തരം നൽകുകയും ചെയ്യും.
മറ്റൊരു നിവേദനത്തിൽ യാദൽജലാലി വൽഇക്റാം എന്ന് വിളിയുടെ രൂപത്തിലാണ് ദുആയുള്ളത്:  
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لاَ إِلَهَ إِلاَّ أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَيُّ يَا قَيُّومُ 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts