المستعان (അൽമുസ്തആൻ)

THADHKIRAH

ഇഹപര നന്മകൾ നേടുന്നതിനും തിന്മകൾ ചെറുക്കപ്പെ ടുന്നതിനും പുണ്യപ്രവർത്തികൾക്കും പാപങ്ങൾ വർജ്ജിക്കുന്നതി നും സഹായവും ശക്തിയും തേടപ്പെടുന്നവനാണ് അൽമുസ്ത ആനായ അല്ലാഹു. 
ഇമാം അൽക്വുർത്വുബിജ പറഞ്ഞു: സഹായം തേടാത്ത വനും എന്നാൽ സഹായം തേടപ്പെടുന്നവനുമായവൻ ആരോ അവനത്രേ അൽമുസ്തആൻ… സഹായം ചോദിക്കുന്ന വിഷയ ത്തിൽ അല്ലാഹു പടപ്പുകളിൽ നിന്ന് വ്യത്യസ്തനാണ്; സഹായി, ശക്തിപകരുന്നവൻ, പങ്കാളി, മന്ത്രി എന്നവിരിൽനിന്നെല്ലാം ധന്യ നാണ് അല്ലാഹു. എന്നുമാത്രമല്ല, എല്ലാവിധ സഹായിക്കലും സ ഹായവും അവനിൽനിന്നും അവനെക്കൊണ്ടും മാത്രമാണ്. അ വൻ പരമ പരിശുദ്ധനാണ്. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. (സഹായം എന്നർത്ഥമുള്ള) ഔൻ എന്ന ക്രിയാധാ തുവിൽനിന്നുള്ള മുസ്തഫ്അൽ രൂപമാണ് (ഒരു നാമരൂപം) അൽ മുസ്തആൻ. അത് അല്ലാഹുവിന്റെ സത്താപരമായ വിശേഷണ വും ശക്തി എന്ന വിശേഷണത്തിലേക്കു മടങ്ങുന്നതുമാണ്. തനി ക്കു വഴിപ്പെടുന്നതിനു ദാസന്മാരിൽ നിന്ന് തന്നോടു സഹായം തേടുന്നവരിലേക്കു ചേർക്കപ്പെടുന്ന പ്രത്യേകമായ ഒരു അർത്ഥ വും അതിനുണ്ട്. 
സൂറത്തുൽഫാതിഹഃയിലെ താഴെ വരുന്ന വചനം ഈ ആശയം ഉൾകൊണ്ടിരിക്കുന്നു. 
 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ‎﴿٥﴾   (الفاتحة:٥)
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. (വി. ക്വു. 1 : 5)
അല്ലാഹു അവന്റെ ദാസന്മാരെ സഹായിക്കുന്നു. അവൻ അവരിൽ ഒരാളോടും ഒരിക്കലും സഹായം തേടുന്നവനല്ല.
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ ‎﴿٢٢﴾‏ سبأ: ٢٢
പറയുക: അല്ലാഹുവിനു പുറമെ നിങ്ങൾ ജൽപിച്ചുകൊണ്ടിരിക്കു ന്നവരോടെല്ലാം നിങ്ങൾ പ്രാർത്ഥിച്ചുനോക്കുക. ആകാശത്തിലാക ട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവർ ഉടമ പ്പെടുത്തുന്നില്ല. അവരണ്ടിലും അവർക്ക് യാതൊരുപങ്കുമില്ല. അവ രുടെ കൂട്ടത്തിൽ അവന്ന് സഹായിയായി ആരുമില്ല. (വി. ക്വു. 34: 22)
അല്ലാഹുവോടു തേടിയും സുകൃതങ്ങളനുഷ്ഠിച്ചും അവ നോടു സഹായാർത്ഥന നടത്തുവാൻ അവൻ കൽപിച്ചിരിക്കുന്നു. 
قَالَ مُوسَىٰ لِقَوْمِهِ اسْتَعِينُوا بِاللَّهِ وَاصْبِرُوا ۖ   (الأعراف: ١٢٨)
മൂസാ തന്റെ ജനങ്ങളോടു പറഞ്ഞു: നിങ്ങൾ അല്ലാഹുവോടു സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക…  (വി. ക്വു. 7: 128)
 وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ‎﴿٤٥﴾  (البقرة: ٤٥)
സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. (വി. ക്വു. 2: 45)
يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ‎﴿١٥٣﴾‏   (البقرة: ١٥٣)
നിങ്ങൾ ക്ഷമയും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (വി. ക്വു. 2: 153)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  , അബ്ദുല്ലാഹ് ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ  നോട് പറഞ്ഞു:
إِذَا سَأَلْتَ فَاسْأَل اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
“നീ ചോദിച്ചാൽ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടി യാൽ അല്ലാഹുവോട് സഹായം തേടുക.”
വിശുദ്ധ ക്വുർആനിൽ താഴെ വരുന്ന വചനങ്ങളിലാണ്  അൽമുസ്തആൻ എന്ന തിരുനാമം വന്നിട്ടുള്ളത്.
فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ ‎﴿١٨﴾  (يوسف: ١٨)
…അതിനാൽ നല്ല ക്ഷമ കൈക്കൊള്ളുകതന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ (എനിക്ക്) സഹായം തേടുവാനുള്ള ത് അല്ലാഹുവോടത്രെ. (വി. ക്വു. 12: 18)
رَبِّ احْكُم بِالْحَقِّ ۗ وَرَبُّنَا الرَّحْمَٰنُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ ‎﴿١١٢﴾‏  (الأنبياء: ١١٢)
…എന്റെ രക്ഷിതാവേ, നീ യാഥാർത്ഥ്യമനുസരിച്ച് വിധികൽപിക്കേ ണമേ. നമ്മുടെ രക്ഷിതാവ് പരമകാരുണികനും നിങ്ങൾ പറഞ്ഞു ണ്ടാക്കുന്നതിനെതിരിൽ സഹായമർത്ഥിക്കപ്പെടാവുന്നവനുമത്രെ. (വി. ക്വു. 21: 112)
ഹദീഥിലും ഈ നാമം സ്ഥിരപ്പെട്ടിട്ടുണ്ട്. അബൂമൂസൽഅ ശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിൽ, ഉഥ്മാൻ رَضِيَ اللَّهُ عَنْهُ നബി ‎ﷺ  യുടെ അടുക്കലേക്ക് അനുവാദം ചോദിച്ചപ്പോൾ തിരുമേനി ‎ﷺ  അബൂമൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ  യോട് പറഞ്ഞതായും അതിനോട് ഉഥ്മാൻ ‎ﷺപ്രതികരിച്ചതായും ഇപ്രകാരമുണ്ട്:
…..افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ عَلَى بَلْوَى تُصِيبُهُ فَإِذَا عُثْمَانُ فَأَخْبَرْتُهُ بِمَا قَالَ رَسُولُ اللَّهِ ‎ﷺ فَحَمِدَ اللَّهَ ثُمَّ قَالَ اللَّهُ الْمُسْتَعَانُ…..
“അദ്ദേഹത്തിനു വാതിൽ തുറന്നു കൊടുക്കുക. അദ്ദേഹത്തിനു ഏൽക്കുന്ന ഒരു പരീക്ഷണത്തെ തുടർന്ന് സ്വർഗം കൊണ്ട് സ ന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക. (അബൂമൂസൽഅ ശ്അരി رَضِيَ اللَّهُ عَنْهُ പറഞ്ഞു:) അപ്പോഴതാ (വാതിലിൽ) ഉഥ്മാൻ.  അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞത് ഞാൻ അദ്ദേഹത്തോടു പറഞ്ഞു: അ പ്പോൾ അദ്ദേഹം അല്ലാഹുവെ സ്തുതിച്ചു. ശേഷം പറഞ്ഞു: അല്ലാഹുൽമുസ്തആൻ.”  (ബുഖാരി)
 
ദുആഉകൾ:
മൂസാ നബി (അ) ദുആ ചെയ്തതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:
اللّهُمَّ لَكَ الْحمدُ وإِليكَ المُشْتكَى وأنتَ المُستعانُ وبكَ المُستغاثُ وعَليكَ التُّكْلانُ
“അല്ലാഹുവേ, നിനക്കു മാത്രമാകുന്നു സ്തുതികൾ മുഴുവനും. ആവലാതികളെല്ലാം നിന്നിലേക്കു മാത്രം. നീ മാത്രമാകുന്നു സ ഹായം അഭ്യർത്ഥിക്കപ്പെടുന്നവൻ. നിന്നെക്കൊണ്ടുമാത്രമാകുന്നു സഹായതേട്ടവും. നിന്നിൽ മാത്രമാകുന്നു ഭരമേൽപ്പിക്കലും.” 
അല്ലാഹുവിന്റെ റസൂൽ ‎ﷺ  മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ നോടു പറഞ്ഞു: ഓ മുആദ്, അല്ലാഹുവാണേ, നിശ്ചയം ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഓരോ നമസ്കാരത്തിനൊടുവിലും നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവാൻ മറക്കരുത്.
اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
“അല്ലാഹുവേ, നിനക്ക് ദിക്റെടുക്കുവാനും ശുക്ർ അർപ്പിക്കുവാ നും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹാ യിക്കേണമേ.” 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts