അത്യുദാരൻ എന്നതാണ് അൽജവ്വാദ് എന്ന നാമം അർ ത്ഥമാക്കുന്നത്. ഔദാര്യം എന്നർത്ഥമുള്ള ജൂദ് എന്നതിൽനിന്നുള്ള ആഗാധാർത്ഥ പ്രയോഗമാണ് അൽജവ്വാദ്.
അല്ലാഹുവിന് അവന്റെ സത്താവിശേഷണവും അവന്റെ നാമവുമാണ് അൽജവ്വാദ്.
ഇമാം ഇബ്നുൽക്വയ്യിംജ തന്റെ കവിതാസമാ ഹാരമാ യ നൂനിയ്യഃയിൽ അൽജവാദ് എന്ന നാമത്തെ വിവരിച്ചുകൊ ണ്ടു പറഞ്ഞ വരികളുടെ ആശയം ഇപ്രകാരമാണ്: അല്ലാഹു ജവാദാണ്. അവന്റെ ജൂദ് ഒൗദാര്യമായും നന്മയായും ഉണ്മയുടെ ലോകത്ത് മുഴുവനും വ്യാപിച്ചിരിക്കുന്നു. അവൻ ജവാദാണ്. അ തിനാൽ ചോദിക്കുന്നവനെ അവൻ നിരാശപ്പെടുത്തുകയില്ല; ചോ ദിക്കുന്നവൻ അവിശ്വാസികളിൽ പെട്ടവനാണെങ്കിലും ശരി.
ഹദീഥിലാണ് ഈതിരുനാമം വന്നിട്ടുള്ളത്. ത്വൽഹത്വ് ഇ ബ്നു ഉബയ്ദില്ലയിൽനിന്നും ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നും സ അ്ദ് ഇബ്നുഅബീവക്വാസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
إنَّ اللَّهَ جَوَادٌ يُحِبُّ الْجُود ، وَيُحِبُّ مَعَالِيَ الأَخْلاَقِ وَيَكْرَهُ سَفْسَافَهَا
“നിശ്ചയം അല്ലാഹു ജവ്വാദാകുന്നു. അവൻ ഔദാര്യത്തെ ഇഷ്ട പ്പെടുന്നു. സ്വഭാവങ്ങളിൽ ഉന്നതമായത് അവൻ ഇഷ്ടപ്പെടുന്നു. സ്വഭാവങ്ങളിൽ അധമമായതിനെ അവൻ വെറുക്കുന്നു.”
അല്ലാഹുവാകുന്നു ഔദാര്യവാൻ. മുഴുവൻ ഔദാര്യവും അവനു മാത്രമാകുന്നു. അവന്റെ ഔദാര്യം എല്ലാവർക്കും എല്ലാ യിടത്തുമാണ്. എത്രമാത്രമാണ് അവൻ ഉണ്മയുടെ ലോകത്തിനു കനിഞ്ഞിരിക്കുന്നത്. എത്ര ഏകിയാലും അവന്റെ അടുക്കലുള്ളത് ഒട്ടും കുറയുന്നില്ല. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَدُ اللَّهِ مَلْأَى لَا تَغِيضُهَا نَفَقَةٌ سَحَّاءُ اللَّيْلَ وَالنَّهَارَ وَقَالَ أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَاءَ وَالْأَرْضَ فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ …..
“അല്ലാഹുവിന്റെ കരം നിറഞ്ഞതാകുന്നു. യാതൊരുനിലക്കുള്ള ചെലവഴിക്കലും അതിനെ കുറക്കുകയില്ല. രാവിലും പകലിലും ധാ രാളമായി ഔദാര്യം ചൊരിയുന്നവനാകുന്നു അവൻ. വാനങ്ങളേ യും ഭൂമിയേയും അവൻ സൃഷ്ടിച്ച നാളുമുതൽ അവൻ ചെലവ ഴിച്ചത് നിങ്ങൾ കണ്ടിട്ടില്ലെ. നിശ്ചയം അത് അവന്റെ കയ്യിലുള്ളത് കുറച്ചിട്ടില്ല…” (ബുഖാരി)
തന്നോടു ചോദിക്കുന്നവനും തന്നിൽ പ്രതീക്ഷവെക്കുന്ന വനും നൽകുന്നവനാകുന്നു അൽജവ്വാദായ അല്ലാഹു. തേടിയ വൻ തേടിയതിനേക്കാളും പ്രതീക്ഷിച്ചവൻ പ്രതീക്ഷിച്ചതിനേക്കാളും കനിയുന്നവൻ. എന്നുമാത്രവുമല്ല ചോദിക്കുന്നതിനു മുമ്പുതന്നെ വേണ്ടത്ര അരുളുന്നവനാകുന്നു അത്യുദാരനായ അല്ലാഹു.
അല്ലാഹു ഔദാര്യം ഇഷ്ടപെടുന്നു. ഔദാര്യവാന്മാരേയും ഇഷ്ടപെടുന്നു. അതിനാൽ ദാസന്മാർ ഔദാര്യവും നന്മയും അവരുടെ സ്വഭാവമാക്കേണ്ടതുണ്ട്. ലോകത്തിനു ഉത്തമ മാതൃകയായ തിരുനബി ﷺ യുടെ വിശേഷണം സേവകനായ അനസ് رَضِيَ اللَّهُ عَنْهُ പറയുന്ന ത് ഇപ്രകാരമാണ്:
كَانَ رَسُولُ اللَّهِ ﷺ أَحْسَنَ النَّاسِ وَأَجْوَدَ النَّاسِ وَأَشْجَعَ النَّاسِ.
“അല്ലാഹുവിന്റെ റസൂൽ ﷺ ജനങ്ങളിൽ ഏറ്റവും നല്ലവനായിരുന്നു. ജനങ്ങളിൽ ഏറ്റവും ഒൗദാര്യവാനായിരുന്നു. ജനങ്ങളിൽ ഏറ്റവും ധീരനുമായിരുന്നു.” (മുസ്‌ലിം)
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
كَانَ رَسُولُ اللَّهِ ﷺ أَجْوَدَ النَّاسِ ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ ، فَلَرَسُولُ اللَّهِ ﷺ أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ
“അല്ലാഹുവിന്റെ റസൂൽ ﷺ ജനങ്ങളിൽ ഏറ്റവും ഒൗദാര്യവാനായി രുന്നു. തിരുമേനി ﷺ ഏറ്റവും ഒൗദാര്യവാനായിരുന്നത് റമദ്വാനിൽ ജിബ്രീൽ തിരുമേനി ﷺ യെ കണ്ടുമുട്ടുന്ന അവസരത്തിലായിരുന്നു. റമദ്വാനിലെ ഏല്ലാ രാവുകളിലും ജബ്രീൽ തിരുമേനി ﷺ യെ കണ്ടു മുട്ടുകയും അപ്പോൾ തിരുമേനി ﷺ ജിബ്രീലിനോടൊപ്പം ക്വുർആൻ പഠിക്കുകയും ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ നന്മകൊണ്ട് അയക്കപ്പെട്ട കാറ്റിനേക്കാൾ ഏറ്റവും ഔദാര്യവാനായിരുന്നു.” (ബുഖാരി)
അല്ലാഹുവിനുവേണ്ടി ആത്മാർത്ഥമായി ഔദാര്യം ചെ യ്യുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമാണ്. എന്നാൽ ലോകമാന്യ തക്കും പുറംപൂച്ചിനും ജവാദ് എന്ന പേരുകിട്ടുവാനും ഔദാര്യം ചെയ്യുന്നത് അവന് ഏറെ അനിഷ്ടകരവുമാണ്. കടുത്ത വിചാരണ നേരിട്ട് നരകത്തിലേക്ക് ആദ്യമായി എറിയപ്പെടുന്ന ഒരു പാപി യുടെ വിഷയത്തിൽ ഹദീഥിൽ ഇപ്രകാരമുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
….وَيُؤْتَى بِصَاحِبِ الْمَالِ فَيَقُولُ اللَّهُ لَهُ أَلَمْ أُوَسِّعْ عَلَيْكَ حَتَّى لَمْ أَدَعْكَ تَحْتَاجُ إِلَى أَحَدٍ قَالَ بَلَى يَا رَبِّ. قَالَ فَمَاذَا عَمِلْتَ فِيمَا آتَيْتُكَ قَالَ كُنْتُ أَصِلُ الرَّحِمَ وَأَتَصَدَّقُ. فَيَقُولُ اللَّهُ لَهُ كَذَبْتَ وَتَقُولُ لَهُ الْمَلاَئِكَةُ كَذَبْتَ وَيَقُولُ اللَّهُ تَعَالَى بَلْ أَرَدْتَ أَنْ يُقَالَ فُلاَنٌ جَوَادٌ فَقَدْ قِيلَ ذَاكَ.
“…ശേഷം സമ്പന്നനെ ഹാജറാക്കപ്പെടും. അല്ലാഹു ചോദിക്കും: മറ്റൊരാളിലേക്കും ആവശ്യക്കാരനാകാത്തവിധം ഞാൻ നിനക്ക് വി ശാലമായി സമ്പത്ത് നൽകിയില്ലേ? അയാൾ പറയും: അതെ, രക്ഷിതാവേ. അല്ലാഹു ചോദിക്കും: ഞാൻ നൽകിയതിൽ നീ എ ന്താണ് പ്രവർത്തിച്ചത്? അയാൾ പറയും: ഞാൻ കുടുംബബന്ധം ചാർത്തുകയും ദാനം നിർവ്വഹിക്കുകയും ചെയ്തിരുന്നു. ഉടൻ അല്ലാഹു അയാളോട് പറയും: നീ കള്ളമാണ് പറഞ്ഞത്. മലക്കുകളും അയാളോടു പറയും: നീ വ്യാജമാണ് പറഞ്ഞത്. അല്ലാഹു അയാളോടു പറയും: അല്ല. നീ ഉദ്ദേശിച്ചത് ഇന്ന വ്യക്തി ഔദാര്യവാനാണെന്ന് പറയപ്പെടുവാനാണ്. അത് പറയപ്പെട്ടിട്ടുണ്ട്.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല