الحيي (അൽഹയിയ്യ്)

THADHKIRAH

അല്ലാഹുവിന്റെ മഹത്വത്തിനു അനുയോജ്യമാം വിധം അൽഹയാഅ് എന്ന വിശേഷണത്തെ അവനു സ്ഥിരീകരിക്കുന്ന അവന്റെ തിരുനാമമാകുന്നു അൽഹയിയ്യ്.
മോശമായതും അർഹരുടെ അർഹതയിൽ കുറവു വരു ത്തുന്നതും വെടിയുവാൻ പ്രചോദനമാകുന്ന ഉത്തമ സ്വഭാവമാ ണല്ലോ ഹയാഅ് (ലജ്ജ). ശെയ്ഖ് മുബാറക്പൂരിജ പറഞ്ഞു: ഇ തര വിശേഷണങ്ങൾ കൊണ്ട് അല്ലാഹു വിശേഷിപ്പിക്കപ്പെടുന്ന തുപോലെ അവനു അനുയോജ്യമായ നിലക്കാണ് അൽഹയാ അ് എന്നതുകൊണ്ടും അവൻ വിശേഷിപ്പിക്കപ്പെടേണ്ടത്. നാം അ തിൽ വിശ്വസിക്കുന്നു. നാം അത് കോലപ്പെടുത്തുകയില്ല.
ഇമാം ഇബ്നുൽക്വയ്യിംജ നൂനിയ്യഃ എന്ന കവിതാ സമാ ഹാരത്തിൽ അൽഹയിയ്യ് എന്ന നാമത്തെ വിവരിച്ചുകൊണ്ടു പ റഞ്ഞ വരികളുടെ ആശയം ഇപ്രകാരമാണ്: അല്ലാഹു ഹയിയ്യാണ്. അതിനാൽ ദാസൻ പാപങ്ങൾ പരസ്യമാക്കുന്ന അവസരത്തി ലും അവൻ തന്റെ ദാസനെ വഷളാക്കുകയില്ല. എന്നു മാത്രമല്ല, അവൻ തന്റെ മറ ദാസന്റെമേൽ ഇടുന്നു. അപ്പോൾ അവൻ അസ്സിത്തീറും(മറക്കുന്നവനും) പൊറുക്കുന്നവനുമാണ്.
അല്ലാഹുവിന്റെ ഈ  തിരുനാമം സുന്നത്തിലാണ് വന്നി ട്ടുള്ളത്. സൽമാനുൽഫാരിസി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.

إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا

“നിശ്ചയം അനുഗ്രഹപൂർണനും അത്യുന്നതനുമായ നിങ്ങളുടെ റബ്ബ് ഏറെ ലജ്ജയുള്ളവനും അത്യധികവും അതിമഹനീയവും ഗു ണപ്രദവുമായ നന്മ(ഖയ്ർ) ഉള്ളവനുമാണ്. തന്റെ ദാസൻ ഇരുക രങ്ങൾ അവനിലേക്ക് (ദുആചെയ്തുകൊണ്ട്) ഉയർത്തിയാൽ അവ രണ്ടും ശൂന്യമായി മടക്കുന്നതിൽ അവൻ ലജ്ജിക്കുന്നു.”
യഅ്ലാ ഇബ്നുഉമയ്യഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് കണ്ടു. അപ്പോൾ തിരുമേനി ‎ﷺ  മിമ്പറിൽ കയറി അല്ലാഹുവിന് ഹംദുചൊല്ലി അവനെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടു പറഞ്ഞു:

إِنَّ اللَّهَ عَزَّ وَجَلَّ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ

 

നിശ്ചയം അല്ലാഹു ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അല്ലാഹു ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളിൽ ഒരാൾ കുളി ക്കുകയായാൽ അവൻ മറസ്വീകരിക്കട്ടെ.))
ഹയാഅ് കൊണ്ട് വിശേഷിപ്പിക്കപെട്ട അല്ലാഹു ലജ്ജാ ശീലരെ ഇഷ്ടപ്പെടുന്നു. ആദരണീയരെല്ലാവരും ലജ്ജയുള്ളവരായിരുന്നു. നബി ‎ﷺ  ലജ്ജയാകുന്ന ഉത്തമ സ്വഭാവത്തിന്റെ മഹനീയ ഉ ദാഹരണവുമായിരുന്നു. അബൂസഇൗദ് رَضِيَ اللَّهُ عَنْهُ  പറയുന്നു:

كَانَ النَّبِيُّ ‎ ﷺ أَشَدَّ حَيَاءً مِنْ الْعَذْرَاءِ فِي خِدْرِهَا

“നബി ‎ﷺ  മണിയറയിൽ ഇരിക്കുന്ന കന്യകയേക്കാൾ ലജ്ജാശീല മുള്ളവനായിരുന്നു.” (ബുഖാരി)
മൂസാനബി (അ)യെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം.

إِنَّ مُوسَى كَانَ رَجُلًا حَيِيًّا سِتِّيرًا لَا يُرَى مِنْ جِلْدِهِ شَيْءٌ اسْتِحْيَاءً مِنْهُ

“നിശ്ചയം മൂസാ ഏറെ ലജ്ജയുള്ളവനും സിത്തീറുമായിരുന്നു. ലജ്ജയാൽ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്ന് യാതൊന്നും കാണപ്പെടുമായിരുന്നില്ല… ” (ബുഖാരി)
ഇസ്ലാമിൽ ലജ്ജയെന്ന മഹനീയ സ്വഭാവത്തെ ഈമാനി ന്റെ ഭാഗമാക്കി. പ്രസ്തുത സ്വഭാവം സ്വീകരിക്കുവാൻ പ്രോത്സാഹിപ്പിച്ചു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

وَالْحَيَاءُ شُعْبَةٌ مِنْ الْإِيمَانِ

“…ലജ്ജ ഈമാനിന്റെ ശാഖയാണ്.”(ബുഖാരി)
ഇംറാൻ ഇബ്നുഹുസ്വയ്ൻ അൽഖുസാഇ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الْحَيَاءُ لَا يَأْتِي إِلَّا بِخَيْرٍ

“ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല.”  (ബുഖാരി)
മനുഷ്യർ ലജ്ജയുള്ളവരാകണം. നന്മകൾ പുണരുവാനും തിന്മകൾ വെടിയുവാനും പ്രേരകമാകുന്ന യഥാവിധമുള്ള ലജ്ജ. തന്റെ രഹസ്യവും പരസ്യവും അറിയുന്ന മേലായ അല്ലാഹുവിന്റെ മുന്നിലാണ് അവർ യഥാർത്ഥത്തിൽ ലജ്ജയുള്ളവരാകേണ്ടത്.
അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി  رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം:

اسْتَحْيُوا مِنْ اللَّهِ حَقَّ الْحَيَاءِ قَالَ قُلْنَا يَا رَسُولَ اللَّهِ إِنَّا نَسْتَحْيِي وَالْحَمْدُ لِلَّهِ قَالَ لَيْسَ ذَاكَ وَلَكِنَّ الِاسْتِحْيَاءَ مِنْ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظَ الرَّأْسَ وَمَا وَعَى وَالْبَطْنَ وَمَا حَوَى وَلْتَذْكُرْ الْمَوْتَ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنْ اللَّهِ حَقَّ الْحَيَاءِ

“നിങ്ങൾ അല്ലാഹുവിൽ നിന്ന് യഥാവിധം ലജ്ജിക്കുക. ഞങ്ങൾ പ റഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങൾ ലജ്ജിക്കുന്നു, അൽഹം ദുലില്ലാഹ്. നബി ‎ﷺ  പറഞ്ഞു: അങ്ങനെയല്ല. എന്നാൽ അല്ലാഹു വിൽനിന്നു യഥാവിധമുള്ള ലജ്ജയെന്നാൽ താങ്കൾ താങ്കളുടെ ത ലയും തലയുൾക്കൊണ്ട അവയവങ്ങളും വയറും അത് അടങ്ങിയ അവയവങ്ങളും സംരക്ഷിക്കലാണ്. താങ്കൾ മരണത്തേയും നാശത്തേയും ഓർക്കലാണ്. വല്ലവനും പരലോകത്തെ ഉദ്ദേശിച്ചാൽ അവൻ ഭൗതികലോകത്തെ അലങ്കാരങ്ങൾ ഉപേക്ഷിച്ചു. വല്ലവനും ഇപ്രകാരം പ്രവർത്തിച്ചാൽ അയാൾ അല്ലാഹുവിൽ നിന്ന് യഥാവിധം ലജ്ജിച്ചു.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts