ഒരു വസ്തുവിൽ വർദ്ധനവുണ്ടാക്കുകയും അതിന്റെ വി ലയും സ്ഥാനവും സ്വാധീനവും ഉയർത്തുകയും ചെയ്യുന്നവൻ എ ന്നാണ് അൽമുസഇർ എന്ന നാമം ഭാഷയിൽ അറിയിക്കുന്നത്.
അല്ലാഹുവിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട വിശേഷ ണമാണ് ഈ നാമം ഉൾകൊണ്ടിരിക്കുന്നത്. ഹദീഥിലാണ് ഇതു വന്നിട്ടുള്ളത്. അനസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
غَلَا السِّعْرُ عَلَى عَهْدِ رَسُولِ اللَّهِ ﷺ فَقَالُوا يَا رَسُولَ اللَّهِ لَوْ سَعَّرْتَ فَقَالَ إِنَّ اللَّهَ هُوَ الْخَالِقُ الْقَابِضُ الْبَاسِطُ الرَّازِقُ الْمُسَعِّرُ وَإِنِّي لَأَرْجُو أَنْ أَلْقَى اللَّهَ وَلَا يَطْلُبُنِي أَحَدٌ بِمَظْلَمَةٍ ظَلَمْتُهَا إِيَّاهُ فِي دَمٍ وَلَا مَالٍ.
“അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലത്ത് വിലകൂടി. അപ്പോൾ അ വർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ വില നിശ്ചയിച്ചാലും. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു, അവ നാണ് അൽക്വാബിദ്വും അൽബാസിത്വും അർറാസിക്വും അൽ മുസഇറുമായ(വില വിധിച്ചവനുമായ) സ്രഷ്ടാവ്. നിശ്ചയം, ഒരാളും രക്തത്തിന്റേയോ സമ്പത്തിന്റേയോ വിഷയത്തിൽ ഞാൻ അയാ ളോടു ചെയ്ത ഒരു അന്യായത്തിന്റെ പേരിൽ എന്നെ അന്വേഷി ക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ഞാൻ ആ ഗ്രഹിക്കുന്നു.”
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
إِنَّ اللَّهَ هُوَ الْمُسَعِّرُ الْقَابِضُ الْبَاسِطُ الرَّزَّاقُ
വസ്തുക്കളുടെ വിരളതയും ലഭ്യതക്കുറവും ആവശ്യക്കാരുടേയും ആവശ്യത്തിന്റെയും ആധിക്യവുമെല്ലാം വസ്തുക്കളിൽ വിലവർദ്ധനവുണ്ടാക്കിയേക്കും. പരിശുദ്ധനായ അല്ലാഹുവിന്റെ ഹിക്മത്തുമായും ഉദ്ദേശ്യവുമായും ബന്ധപ്പെട്ട വിഷയങ്ങളാണി തെല്ലാം. അടിയാറുകളുടെ ഉപജീവനങ്ങളിൽ കൈകാര്യകർതൃത്വം നിർവ്വഹിച്ചും അവർക്കുള്ള കാര്യകാരണങ്ങളെ ക്രമപെടുത്തിയും അവരെ പരീക്ഷിക്കുന്നവനാകുന്നു അല്ലാഹു. ധനികരെ ദരിദ്രരാക്കുവാൻ അവർ ജീവിതോപാധികളെ ഇടുക്കിയേക്കും. ദരിദ്ര രെ ധനികരാക്കുവാൻ അവൻ ജീവിതമാർഗങ്ങൾ തരപ്പെടുത്തി കൊടുക്കുകയും ചെയ്യും. അവനത്രേ തന്റെ ദാസന്മാരിൽ താ നുദ്ദേശിക്കുന്നവർക്ക് രിസ്ക്വ് വിശാലമാക്കുന്നവൻ. അവരിൽ താ നുദ്ദേശിക്കുന്നവർക്ക് രിസ്ക്വ് കുടുസ്സാക്കുന്നവനും. അപ്പോൾ ഇൗ പരിഗണനയിലെല്ലാം തന്നെ വിലകൂടുന്നതും വിലകുറയുന്നതും അല്ലാഹുവിന്റെ പ്രാപഞ്ചികമായ വിധിയുമായി(ക്വദ്റുൻകൗനിയ്യ്) ബന്ധപ്പെട്ട വിഷയമാണ്.
لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۖ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ (الشورى: ١)
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു. (മറ്റുള്ളവർക്ക്) അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു… (വി. ക്വു. (42: 12)
അല്ലാഹുവിന് അൽമുസഇർ എന്ന നാമം സ്ഥിരപ്പെടു ത്തുന്നതിൽ പൂർവ്വകാലത്തും പിൽകാലത്തും പണ്ഡിതന്മാർക്കിട യിൽ അഭിപ്രായവ്യത്യാസം നിലവിലുണ്ട്. നിരുപാധികമായ പൂർ ണതയേയും മദ്ഹിനേയും അത് ഉൾകൊള്ളുന്നില്ല എന്നതാണ് അൽമുസഇർ എന്ന നാമം അസ്മാഉൽഹുസ്നയിൽപെട്ടതല്ല എ ന്ന അഭിപ്രായത്തിന് ചിലർ പറഞ്ഞ ന്യായം.
എന്നാൽ അൽക്വാബിദ്വ്, അൽബാസിത്വ് അർറാസിക്വ് എ ന്നീ നാമങ്ങളെ അറിയിച്ച അതേ ഹദീഥു തന്നെയാണ് ഇൗ നാമ ത്തേയും അറയിച്ചതെന്ന് നാം കണ്ടുവല്ലോ. ഉപരിയിൽ ഉണർ ത്തിയതുപോലെ അല്ലാഹുവിന്റെ പ്രാപഞ്ചിക വിധിയുമായും അവന്റെ പ്രവൃത്തിയുമായും ബന്ധപെട്ട വിശേഷണത്തെ അറിയി ക്കുന്നതിനാൽ ഇൗ നാമവും അല്ലാഹുവിന്റെ സമ്പൂർണതയേ യും അവന്റെ മഹത്വത്തേയും മദ്ഹിനേയും അറിയിക്കുന്നു. അ തിനാൽ ഇൗ ഉത്തമനാമം അല്ലാഹുവിന് അവന്റെ മഹത്വത്തി ന് അനുയോജ്യമാം വിധം സ്ഥിരീകരിച്ച പണ്ഡിതന്മാരുടെ വീക്ഷ ണമാണ് ശരിയോട് അടുത്തത്.
ഏതൊരു സാഹചര്യത്തിലും ഭരണാധികാരിക്ക് ചരക്കു കൾക്ക് വിലനിർണയിക്കുവാൻ പാടില്ലെന്നതിന് ഇൗ ഹദീഥുകൊ ണ്ട് ചിലർ തെളിവുപിടിച്ചേക്കും. എന്നാൽ വസ്തുക്കളുടെ വിരള തയും ലഭ്യതക്കുറവും ആവശ്യക്കാരുടേയും ആവശ്യത്തിന്റെയും ആധിക്യവുമെല്ലാം വസ്തുക്കളിൽ വിലവർദ്ധനവുണ്ടാക്കിയേക്കു മെന്ന് ഉണർത്തിയല്ലോ. ഇത്തരത്തിൽ സ്വാഭാവികമായുള്ള വില വർദ്ധനയിൽ വിലനിർണയം അന്യായമാണ്. അതാണ് പാടില്ലാ ത്തതും. എന്നാൽ കച്ചവടക്കാരുടെ ചൂഷണമനസ്കതയും ജന ങ്ങൾ ആവശ്യക്കാരായിരിക്കെ സാധനങ്ങൾ വാങ്ങിക്കൂട്ടിയുള്ള പൂ ഴ്ത്തിവെപ്പുമാണ് വിലകൂടുവാൻ കാരണമാകുന്നതെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ഭരണാധികാരി ഇടപെടലും വിലനിർണയിക്കലും അനിവാര്യമാണ്.
ശെയ്ഖുൽഇസ്ലാം ഇബ്നുതയ്മിയ്യഃ പറഞ്ഞു: “ജനങ്ങൾ നിർബന്ധിതരാകുന്ന അവസരത്തിൽ ആളുകളുടെ പക്കലു ള്ളത് അവർ വിൽക്കുവാൻ അവരെ നിർബന്ധിക്കുവാൻ ഭരണാ ധികാരിക്ക് പാടുണ്ട്. ഉദാഹരണത്തിന്, ഒരാളുടെ അടുക്കൽ ഭക്ഷണമുണ്ട്. അയാൾ അതിന് ആവശ്യക്കാരനല്ല. ആളുകൾ പട്ടി ണിയിലുമാണ്. അപ്പോൾ ഒരു വിലക്ക് അത് ആളുകൾക്ക് വിൽക്കു വാൻ അയാളെ ഭരണാധികാരി നിർബന്ധിക്കണം.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല