السيدُ (അസ്സയ്യിദ്)

THADHKIRAH

നിരുപാധിക നേതൃത്വം അല്ലാഹുവിനു മാത്രമാണ്. കാ ണം അവൻ ഉടമസ്ഥനും സംരക്ഷകനും റബ്ബുമാണ്. പടപ്പുകളെല്ലാം അവന്റെ അടിമകളാണ്; അവൻ അവരുടെ സയ്യിദുമാണ്.
പടപ്പുകളെ കുറിച്ച് സയ്യിദ് എന്നു പറയുമ്പോൾ ഉദ്ദേശി ക്കപ്പെടുന്ന അർത്ഥമല്ല അതിനുള്ളത്. അല്ലാഹുവിന്റെ നാമമായ അസ്സയ്യിദ് സമ്പൂർണവും യഥാർത്ഥവുമായ നായകത്വത്തെയാ ണ് കൈകാര്യം ചെയ്യുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: അസ്സയ്യിദ് അല്ലാഹു വാണ് എന്ന തിരുമൊഴി ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ നേതൃ ത്വം അല്ലാഹുവിനു മാത്രമാണ് എന്നതും സൃഷ്ടികൾ എല്ലാവ രും അവന്റെ അടിമകളാണ് എന്നതുമാണ്..
ഇമാം ഇബ്നുൽക്വയ്യിംജ പറഞ്ഞു: എന്നാൽ രക്ഷിതാവായ അല്ലാഹുവിന് സയ്യിദെന്ന വിശേഷണം നിരുപാധികമായു ള്ള വിശേഷണമാണ്. കാരണം പടപ്പുകളുടെ സയ്യിദായവൻ അവ രുടെ കാര്യങ്ങളുടെയെല്ലാം ഉടമയാണ്. അവനിലേക്ക് അവർ മട ങ്ങുന്നു. അവന്റെ കൽപനകളെ അവർ പ്രാവർത്തികമാക്കുന്നു. അവന്റെ വചനത്തിൽനിന്ന് അവർ (വിധികൾ) പുറപ്പെടുവിക്കു ന്നു. മലക്കുകളും മനുഷ്യരും ജിന്നുകളും, അവന്റെ സൃഷ്ടികളും കണ്ണിമവെട്ടുന്ന നേരംപോലും അവനിൽനിന്ന് ധന്യരാകുവാൻ കഴിയാത്തവിധം അവർ അവന്റെ ഉടമസ്ഥതയിലുമാണെങ്കിൽ, അവരുടെ മുഴുവൻ ആഗ്രഹങ്ങളും അവനോടും അവരുടെ മുഴു വൻ ആവശ്യങ്ങളും അവനിൽനിന്നുമാണെങ്കിൽ, ആ അല്ലാഹു വാകുന്നു യഥാർത്ഥത്തിൽ സയ്യിദ്.
വിശുദ്ധക്വുർആനിലെ,

قُلْ أَغَيْرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ  (الأنعام: ١٦٤)

പറയുക: രക്ഷിതാവായിട്ട് അല്ലാഹു അല്ലാത്തവരെ ഞാൻ തേടു
കയോ? അവനാകട്ടെ മുഴുവൻ വസ്തുക്കളുടെയും രക്ഷിതാവാണ്… (വി. ക്വു. 6: 164) എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുജരീർ അത്ത്വബരിജ പറഞ്ഞു: “അവൻ അവനൊഴികെയുള്ള എല്ലാ വസ്തുക്കളുടേയും സയ്യിദും അവക്കായി ആസൂത്രണം ചെയ്യുന്നവനും അവരുടെ പരിപാലകനുമാകുന്നു.’
അല്ലാഹുവിന് അസ്സയ്യിദ് എന്ന നാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. അബ്ദുല്ലാഹ് ഇബ്നു ശിഖ്ഖീറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:

انْطَلَقْتُ في وَفْدِ بَنِي عَامِرٍ إِلَى رَسُولِ الله ‎ﷺ ، فَقُلنا: أَنْتَ سَيّدُنا. فقَالَ: السّيّدُ الله تبارك وتعالى. قُلْنا: وَأَفْضَلُنا فَضْلاً وَأَعْظَمُنَا طَوْلاً. فَقَالَ: قُولُوا بِقَوْلِكم أَوْ بَعْضِ قَوْلِكمُ وَلاَ يَسْتَجْرِيَنّكمْ الشّيْطَانُ

“ബനൂആമിർ സംഘത്തോടൊപ്പം ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ അടുക്കൽ പോയി. ഞങ്ങൾ പറഞ്ഞു: താങ്കൾ ഞങ്ങളുടെ സയ്യിദാണ്. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: അസ്സയ്യിദ് അല്ലാഹു വാണ്. ഞങ്ങൾ പറഞ്ഞു: (താങ്കൾ) ഞങ്ങളിൽ അതിശ്രേഷ്ഠരും, മഹത്തായ നേതൃത്വം ഉള്ളവരുമാകുന്നു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങൾക്ക് പറയുവാനുള്ള വാക്കുകൾ മുഴുവനും നി ങ്ങൾ പറയുക. നിങ്ങളെ പിശാച് വഴി തെറ്റിക്കാതിരിക്കട്ടെ.”
നബി ‎ﷺ  ആദം സന്തതികളിൽ സയ്യിദായിട്ടും സൃഷ്ടികളിൽ ശ്രേഷ്ഠരായിട്ടും മുത്തക്വീങ്ങളുടെ നേതാവായിട്ടും തന്നെ സയ്യി ദെന്നു വിളിക്കുന്നതിൽ നീരസം പ്രകടിപ്പിച്ചു. ആളുകൾ തിരുനബി ‎ﷺ  യിൽ അമിത പ്രശംസ നടത്താതിരിക്കുവാനും തൗഹീദിന്റെ സംരക്ഷണത്തിനുമായിരുന്നു അത്. മഹത്തുകളുടെ വിഷയ ത്തിൽ അതിരുവിട്ട പലരും വിശ്വാസ വ്യതിയാനത്തിൽ അകപ്പെട്ടി ട്ടുണ്ട്; പൂർവ്വികരിലും പിൽകാലക്കാരിലും.
തിരുനബി ‎ﷺ  ശിർക്കിലേക്കുള്ള കവാടം അടക്കുന്ന മറ്റൊരു സംഭവം ഇപ്രകാരമാണ്. അനസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം:

أنَّ نَاساً قَالُوا: يَا رَسُولَ اللهِ يَا خَيْرَنَا وَابْنَ خَيْرِنَا! وَسَيِّدَنَا وَابْنَ سَيِّدِنَا! فَقَالَ: يَاأَيُّهَا النَّاسُ قُولُوا بِقولِكُمْ ولا يَسْتَهْوِيَنّكُمْ الشّيْطَانُ, أنَا مُحَمَّدٌ عَبْد الله وَرَسُولُه, ما أحِبّ أنْ تَرْفَعُوني فَوْقَ مَنْزِلَتِي التي أنزلني الله عَزّ وَجَلّ

“ഒരു സംഘം ആളുകൾ (നബി ‎ﷺ  യോട്) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ ശ്രേഷ്ഠരെ! ഞങ്ങളിൽ ശ്രേഷ്ഠരുടെ മക നേ! ഞങ്ങളുടെ സയ്യിദേ! ഞങ്ങളുടെ സയ്യിദിന്റെ പുത്രരേ! അപ്പോൾ നബി ‎ﷺ  പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ വാക്കുകൾ നി ങ്ങൾ പറഞ്ഞുകൊള്ളുക. ശെയ്ത്വാൻ നിങ്ങളെ വഴിതെറ്റിക്കാതി രിക്കട്ടെ. ഞാൻ അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ് ആണ്. അല്ലാഹു എന്നെ അവരോധിച്ച സ്ഥാനത്തിനു മുകളിലേ ക്ക് നിങ്ങൾ എന്നെ ഉയർത്തുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts