الرفِيقُ (അർറഫീക്വ്)

THADHKIRAH

കാര്യങ്ങളിലെല്ലാം സൗമ്യതയും മൃദുലതയും സാവകാശവു മുള്ളവനാണ് അർറഫീക്വ്. അല്ലാഹു തന്റെ തീരുമാനങ്ങളിലും വി ധികളിലും പ്രവൃത്തികളിലും റഫീക്വാണ്. തന്റെ കൽപനകളിലും നിരോധനങ്ങളിലും നിയമങ്ങളിലും റഫീക്വാണ്. എല്ലാം അവന്റെ പരിപൂർണതക്കും മഹത്വത്തിനും അനുയോജ്യമാം വിധവുമാണ്. 
ഇമാം അൽക്വുർത്വുബിജ പറഞ്ഞു: അല്ലാഹു അർറഫീ ക്വ് ആകുന്നു. അഥവാ ധാരാളമായ രിഫ്ക്വുള്ളവൻ. രിഫ്ക്വാക ട്ടെ ലോലതയും എളുപ്പമാക്കലുമാണ്. അതിന്റെ വിപരീതം രൂക്ഷ തയും കഠിനതയും പ്രയാസമുണ്ടാക്കലുമാണ്. രിഫ്ക്വ് ചിലപ്പോൾ ഇർഫാക്വ് എന്ന അർത്ഥത്തിലും വരും.  ഇർഫാക്വ് കനിവ് നൽക ലാണ്. അബൂ സെയ്ദിന്റെ അഭിപ്രായം ഇതാണ്. 
അല്ലാഹുവിന്റെ വിഷയത്തിൽ ഇൗ രണ്ട് ആശയങ്ങളും ശ രിയാണ്. നന്മയുടെ ഹേതുക്കൾ എല്ലാം എളുപ്പമാക്കുന്നവനും ത രപ്പെടുത്തുന്നവനും നൽകുന്നവനും അവനാണ്. വിശുദ്ധ ക്വുർ ആൻ മനഃപാഠമാക്കുവാൻ എളുപ്പമാക്കിയതാണ് അതിൽ ഏറ്റവും മഹത്തരമായത്. അവൻ,  
لَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ  (القمر: ١٧)
തീർച്ചയായും ആലോചിച്ചു മനസ്സിലാക്കാൻ ക്വുർആൻ നാം എ ളുപ്പമുള്ളതാക്കിയിരിക്കുന്നു… (വി. ക്വു. 54: 17) എന്നു പറഞ്ഞിരുന്നില്ലായെങ്കിൽ ഒരാൾക്കും അതു മനഃപാഠമാക്കുവാൻ കഴിയുമായി രുന്നില്ല. അവന്റെ എളുപ്പമാക്കൽ കൊണ്ടല്ലാതെ യാതൊരു എളു പ്പമാക്കലുമില്ല. അവൻ നൽകുകയും തടയുകയും ചെയ്തതിലല്ലാതെ യാതൊരു ഉപകാരവുമില്ല.
 കാര്യങ്ങളിലുള്ള സാവകാശം, അവധാനത എന്നീ അർത്ഥ ത്തിലും രിഫ്ക്വ് എന്ന പദം വരും… ഇതുപ്രകാരം റഫീക്വ് അല്ലാഹു വിന്റെ സംബന്ധിച്ച് അൽഹലീം എന്ന അർത്ഥത്തിലാണ്…
ഇമാം അൽഖത്വാബിജ പറഞ്ഞു: “നിശ്ചയം അല്ലാഹു റഫീക്വ് ആണ് ‘ എന്ന തിരുമൊഴിയുടെ അർത്ഥം അവൻ ധൃതി കാ ണിക്കുന്നവനല്ല എന്നാണ്. നഷ്ടം ഭയക്കുന്നവർ മാത്രമാണ് ധൃതി കാണിക്കുക. എന്നാൽ ഏതൊരുവന്റെ പിടിത്തത്തിലും ഉടമസ്ഥ തയിലുമാണോ വസ്തുക്കളെല്ലാം അവൻ അതിൽ തിരക്കു കൂട്ടു കയില്ല.  
അല്ലാഹുവിന് അർറഫീക്വ് എന്ന നാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَا عَائِشَةُ إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ وَيُعْطِي عَلَي الرِّفْقِ مَا لاَ يُعْطِي عَلَي الْعُنْفِ وَمَا لَا يُعْطِي عَلَى مَا سِوَاهُ
“ആഇശാ, നിശ്ചയം അല്ലാഹു റഫീക്വാകുന്നു. അവൻ മൃദുലപെ രുമാറ്റം ഇഷ്ടപ്പെടുന്നു. അവൻ മൃദുലപെരുമാറ്റത്തിന,് രൂക്ഷപെ രുമാറ്റത്തിനും മൃദുലപെരുമാറ്റമല്ലാത്തതിനും (ഇതര സൽപെരു മാറ്റങ്ങൾ) നൽകാത്തത് നൽകുന്നു.” (മുസ്‌ലിം)
ആഇശാ رَضِيَ اللَّهُ عَنْها പറയുന്നു:
اسْتَأْذَنَ رَهْطٌ مِنَ الْيَهُودِ عَلَي النَّبِي ‎ﷺ  فَقَالُوا السَّامُ عَلَيْكَ ، فَقُلْتُ بَلْ عَلَيْكُمُ السَّامُ وَاللَّعْنَةُ ، فَقَالَ : يَا عَائِشَةُ إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ، قُلْتُ : أَوَلَمْ تَسْمَعْ مَا قَالُوا ؟ قَالَ : قُلْتُ وَعَلَيْكُمْ 
ജൂതന്മാരിൽ ഒരു സംഘം നബി ‎ﷺ  യുടെ അനുവാദം ചോദിച്ചുവന്നു. അപ്പോൾ അവർ പറഞ്ഞു: അസ്സാമുഅലയ്കും(നിങ്ങൾക്ക് മരണം ഭവിക്കട്ടെ). ഞാൻ പറഞ്ഞു: അല്ല. നിങ്ങളുടെമേൽ മരണ വും ശാപവും ഉണ്ടാവട്ടേ. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: ആഇശാ, നിശ്ചയം അല്ലാഹു റഫീക്വാകുന്നു. അവൻ കാര്യങ്ങളിലെല്ലാം സവകാശ പെരുമാറ്റം ഇഷ്ടപ്പെടുന്നു. ഞാൻ പറഞ്ഞു: അവർ പറഞ്ഞത് താങ്കൾ കേട്ടില്ലേ. തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങളുടെമേലും എന്നു ഞാനും പറഞ്ഞില്ലേ? (ബുഖാരി)
അല്ലാഹുവിന്റെ കാരുണ്യത്താലും കനിവിനാലും അ വൻ അവന്റെ വിധിവിലക്കുകളിലും വിധികളിലും ദാസന്മാക്കു കഴിയാത്തതൊന്നും കൽപിച്ചില്ല. കൽപനകൾ പ്രാവർത്തികമാക്കൽ സാധ്യതക്ക് അനുസരിച്ചു മാത്രമാക്കി. മതത്തിൽ ഇളവുകൾ നി ശ്ചയിച്ചു. 
തെറ്റുചെയ്തവരെ ശിക്ഷകൊണ്ടു പെട്ടന്നു പിടികൂടാതെ തൗബഃ ചെയ്യുവാനും വിവേകത്തിലേക്കു മടങ്ങുവാനും അവസര മേകുന്നത് അല്ലാഹുവിന്റെ സൗമ്യതയും മൃദുലപെരുമാറ്റവുമാ ണ് അറിയിക്കുന്നത്.
وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ‎﴿٥٨﴾  (الكهف: ٥٨)
നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവർ ചെയ്തു കൂട്ടിയതിന് അവൻ അവർക്കെതിരിൽ നടപടി എടുക്കുകയായിരുന്നെങ്കിൽ അവർക്കവൻ ഉടൻ തന്നെ ശിക്ഷ നൽകുമായിരുന്നു. പക്ഷെ അവർക്കൊരു നിശ്ചിത അവ ധിയുണ്ട്. അതിനെ മറികടന്നു കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവർ കണ്ടെത്തുകയേയില്ല. (വി. ക്വു. 18: 58)
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ‎﴿٦١﴾‏  (النحل: ٦١)
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂ ടുകയായിരുന്നെങ്കിൽ ഭൂമുഖത്ത് യാതൊരു ജന്തുവെയും അ വൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ നിർണിതമായ ഒരു അവധി വരെ അവൻ അവർക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യു ന്നത്. അങ്ങനെ അവരുടെ അവധി വന്നാൽ ഒരു നാഴിക നേരം പോലും അവർക്ക് വൈകിക്കാൻ ആവുകയില്ല. അവർക്കത് നേ രെത്തെയാക്കാനും കഴിയില്ല.  (വി. ക്വു. 16: 61)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts