മറ്റുള്ളവർക്ക് അനുഗ്രഹവും ഒൗദാര്യവും ശ്രേഷ്ഠതയും ആദരവുമേകുക എന്നതാണ് അൽമുഹ്സിൻ എന്ന നാമം അ റിയിക്കുന്നത്.
ഇമാം അൽക്വുർത്വുബിജ പറഞ്ഞു: മഹത്വം ഉന്നതമാ യ, നാമങ്ങൾ പരിശുദ്ധമായ അല്ലാഹുവിന്റെ അൽമുഹ്സിനെന്ന നാമം ക്വുർആനിൽ നാമമായി വന്നിട്ടില്ല. പ്രവൃത്തിയായി മാത്ര മാണ് വന്നിട്ടുള്ളത്. അല്ലാഹു പറഞ്ഞു:
وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ ( يوسف: ١٠٠)
…എന്നെ അവൻ ജയിലിൽനിന്നു പുറത്തുകൊണ്ടുവന്ന സന്ദർഭത്തിലും മരുഭൂമിയിൽനിന്ന് അവൻ നിങ്ങളെയെല്ലാവരെയും (എന്റെ അടുത്തേക്ക്) കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു… (വി. ക്വു. 12: 100)
അൽമുഹ്സിൻ എന്ന നാമത്തിന്റെ അർത്ഥം ഒൗദാര്യം ചെയ്യുന്നവൻ, ഔദാര്യം ഉള്ളവൻ, അൽമന്നാൻ (അനുഗ്രഹം ചൊരിയുന്നവൻ), അൽവഹ്ഹാബ്(ദാനമേകുന്നവൻ) എന്നീ ആശയങ്ങളിലേക്കാണ് മടങ്ങുന്നത്.
ഒരു സൃഷ്ടിയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നി ന്ന് അണുഅളവ് ഒഴിവല്ല.
الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ ﴿٧﴾ (السجدة: ٧)
താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു. (വി. ക്വു. 32: 7)
وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ (ـالتغابن: ٣)
…നിങ്ങൾക്കവൻ രൂപം നൽകുകയും, നിങ്ങളുടെ രൂപങ്ങൾ അ വൻ നന്നാക്കുകയും ചെയ്തിരിക്കുന്നു… (വി. ക്വു. 64: 3)
അല്ലാഹുവിന് അൽമുഹ്സിൻ എന്ന നാമം ഹദീഥുകളി ലാണ് വന്നിട്ടുള്ളത്. അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إذا حَكَمتُم فَاعدلُوا وإذَا قَتَلتُم فَأَحسِنُوا فإِنَّ الله مُحسِنٌ يُحِبُّ المحسِنِينَ …..
“നിങ്ങൾ വിധിച്ചാൽ നീതിപാലിക്കുക. നിങ്ങൾ വധിച്ചാൽ നല്ലനിലയിലാക്കുക. കാരണം അല്ലാഹു മുഹ്സിനാണ്. അവൻ മുഹ്സിനീ ങ്ങളെ ഇഷ്ടപ്പെടുന്നു…”
ശദ്ദാദ് ഇബ്നു ഔസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറ ഞ്ഞു: അല്ലാഹുവിന്റെ റസൂലി ﷺ ൽനിന്ന് ഞാൻ രണ്ടു കാര്യങ്ങൾ മനഃപാഠമാക്കി.
إِنَّ اللهَ مُحسِنٌ، يُحِبُّ الإِحسَانَ إلَى كلِّ شَيءٍ….
“നിശ്ചയം അല്ലാഹു മുഹ്സിനാകുന്നു. എല്ലാത്തിനോടും ഇഹ്സാൻ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു…
സമുറഃ ഇബ്നു ജുൻദുബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِنَّ اللهَ عَزَّ وجَلَّ مُحْسِنٌ ؛ فَأَحْسِنُوا…..
“നിശ്ചയം അല്ലാഹു മുഹ്സിനാകുന്നു. അതിനാൽ നിങ്ങളും ഇഹ്സാൻ ചെയ്യുക…”
അല്ലാഹു മുഹ്സിനാണ്. അവൻ ഇഹ്സാൻ ഇഷ്ടപ്പെടു ന്നു. അതിനാലാണ് അവൻ എല്ലാവരോടും എല്ലാറ്റിനോടും ഇ ഹ്സാനിൽ വർത്തിക്കണമെന്ന് വിധിച്ചത്. അറുക്കുമ്പോഴും വധി ക്കുമ്പോഴുമെല്ലാം ഇഹ്സാൻ വേണമെന്നാണ് മതവിധി.
مَا هُوَ الإِحْسَــانُ ؟
എന്താണ് ഇഹ്സാൻ?
ഇഹ്സാൻ രണ്ടു നിലക്കാണ്:
ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്സാൻ.
وَمَن يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ ۗ (لقمان: ٢٢)
വല്ലവനും സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹു വിന് സമർപ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറിൽ തന്നെ യാണ് അവൻ പിടിച്ചിരിക്കുന്നത്… (വി. ക്വു. 31: 22)
പ്രസ്തുത ഇഹ്സാനിനെ കുറിച്ച് നബി ﷺ പറഞ്ഞു:
أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.
“അല്ലാഹുവിനെ നീ കാണുന്നതുപോലെ ആരാധിക്കുക, അവനെ നീ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.” (ബുഖാരി)
أَنْ تَخْشَى اللَّهَ كَأَنَّكَ تَرَاهُ فَإِنَّكَ إِنْ لَا تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.
“അല്ലാഹുവിനെ നീ ഭയക്കുക; നീ അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.” (മുസ്‌ലിം)
രണ്ട്: പടപ്പുകളോടുള്ള ഇഹ്സാൻ. നന്മകൾ ചെയ്തുകൊണ്ടുള്ള വർത്തനമാണ് അതുകൊണ്ട് ഉദ്ദേശ്യം. മുഹ്സിൻ എന്ന നാമം വന്ന ഏതാനും ഹദീഥുകൾ ഉപരിയിൽ നൽകിയല്ലോ. ഈ വിഷയത്തിൽ അവ തെളിവുകളാണ്.
ഏതു രീതിയിലുള്ള ഇഹ്സാനായാലും അല്ലാഹു അതുകൊണ്ട് കൽപിച്ചു. മുഹ്സിനീങ്ങളെ ഇഷ്ടപ്പെടുമെന്നും അവ നും അവന്റെ കാരുണ്യവും അവരോടൊപ്പമാണെന്നും അവർക്ക് വർദ്ധിപിച്ചു നൽകുമെന്നും അവർക്കു സുവിശേഷമുണ്ടെന്നും അ വരുടെ പ്രതിഫലം പാഴാക്കില്ലെന്നും അറിയിച്ചു.
وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ ﴿١٩٥﴾ (البقرة: ١٩٥)
…നിങ്ങൾ നല്ലത് പ്രവർത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (വി. ക്വു. 2: 195)
إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾ (الأعراف: ٥٦)
…തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമ്മകാരികൾ ക്ക് സമീപസ്ഥമാകുന്നു. (വി. ക്വു. 7: 56)
سَنَزِيدُ الْمُحْسِنِينَ ﴿١٦١﴾ (الأعراف: ١٦١)
…സൽകർമ്മകാരികൾക്ക് വഴിയെ നാം കൂടുതൽ കൊടുക്കുന്നതുമാണ് (വി. ക്വു. 7: 161)
إِنَّ اللَّهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ ﴿١٢٨﴾ (النحل: ١٢٨)
തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്വൃത്തരായിട്ടുള്ളവരോടൊപ്പവും. (വി. ക്വു. 16: 128)
إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ ﴿١٢٠﴾ (التوبة: ١٢٠)
…തീർച്ചയായും സുകൃതം ചെയ്യുന്നവർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല. (വി. ക്വു. 9: 120)
وَبَشِّرِ الْمُحْسِنِينَ ﴿٣٧﴾ (الحج: ٣٧)
…(നബിയേ,) സദ്വൃത്തർക്ക് നീ സന്തോഷവാർത്തയറിയിക്കുക. (വി. ക്വു. 22: 37)
സമാധാനത്തിന്റേയും സർവ്വ സുഖങ്ങളുടേയും ഭവനമാ യ സ്വർഗമാണ് മുഹ്സിനീങ്ങൾക്ക് ലഭിക്കുന്ന മഹത്തായ മറ്റൊരു പ്രതിഫലം.
فَأَثَابَهُمُ اللَّهُ بِمَا قَالُوا جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ الْمُحْسِنِينَ ﴿٨٥﴾ (المائدة: ٨٥)
അങ്ങനെ അവരീ പറഞ്ഞതു നിമിത്തം അല്ലാഹു അവർക്ക് താ ഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ പ്രതി ഫലമായി നൽകി. അവരതിൽ നിത്യവാസികളായിരിക്കും. സദ്വൃ ത്തർക്കുള്ള പ്രതിഫലമത്രെ അത്. (വി. ക്വു. 5: 85)
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ ﴿٤١﴾ وَفَوَاكِهَ مِمَّا يَشْتَهُونَ ﴿٤٢﴾ كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ ﴿٤٣﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٤٤﴾ (المرسلات: ٤١ – ٤٤)
തീർച്ചയായും സൂക്ഷ്മത പാലിച്ചവർ (സ്വർഗത്തിൽ) തണലുകളി ലും അരുവികൾക്കിടയിലുമാകുന്നു. അവർ ഇഷ്ടപ്പെടുന്ന തരത്തി ലുള്ള പഴവർഗങ്ങൾക്കിടയിലും. (അവരോടു പറയപ്പെടും:) നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങൾ തി ന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. തീർച്ചയായും നാം അപ്രകാരമാകുന്നു സദ്വൃത്തർക്ക് പ്രതിഫലം നൽകുന്നത്. (വി. ക്വു. 77: 41– 44)
സ്വർഗത്തിൽ പ്രവേശിക്കുന്ന വിശ്വാസികൾ അനുഭവിക്കു കയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിന്റെ തിരുമുഖ ദർശനമാണ്. മുഹ്സിനീങ്ങളുടെ വി ഷയത്തിൽ അല്ലാഹു പറയുന്നതു നോക്കൂ:
لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ (يونس:٢٦)
സുകൃതം ചെയ്തവർക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും(സ്വർഗ്ഗവും) വർദ്ധനവുമുണ്ട്… (വി. ക്വു.10: 26)
അബ്ദുൽ ജബ്ബാർ അബ്ദുല്ല