അല്ലാഹുവിന് അന്നൂർ എന്ന നാമവും നൂറിനെ അവ നിലേക്കു ചേർത്തും(നൂറുഹു അഥവാ അവന്റെ പ്രകാശം) അ വൻ വാനങ്ങളുടേയും ഭൂമിയുടേയും നൂറാണെന്നും അല്ലാഹുവിന്റെ ഹിജാബ്(മറ) നൂറാണെന്നും വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും വന്നതുകാണാം.
അല്ലാഹുവിന്റെ അന്നൂർ എന്ന നാമത്തിന്റെ അർത്ഥ വും തേട്ടവും വിവരിക്കുന്നതിൽ പൂർവ്വ സൂരികളിൽനിന്ന് പല വാ ക്കുകളും ഉദ്ധരിക്കപെട്ടിട്ടുണ്ട്:
സന്മാർഗമേകുന്നവൻ(അൽഹാദി), പ്രകാശമേകുന്നവൻ (അൽമുനവ്വിർ),അലങ്കരിക്കുന്നവൻ(മുസയ്യിൻ), പ്രകാശമുള്ളവൻ (ദുന്നൂർ), പ്രകടമായതെല്ലാം ആരെക്കൊണ്ടാണോ പ്രകടമാകു ന്നത് അങ്ങിനെയുള്ള അളള്വാഹിർ തുടങ്ങി പല അർത്ഥങ്ങളും പൂർവ്വസൂരികളിൽനിന്ന് അന്നൂർ എന്ന നാമത്തിന്റെ അർത്ഥവും തേട്ടവുമായി പറയപെട്ടിട്ടുണ്ട്. 
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: അല്ലാഹുവെ കുറി ച്ചുള്ള അറിവിനാലും വിശ്വാസത്താലും ആരിഫീങ്ങളുടെ ഹൃദയങ്ങ ളെ പ്രകാശിപ്പിച്ചവനും അവന്റെ ഹിദായത്തിനാൽ അവരുടെ ചേ തനകളെ ദീപ്തമാക്കിയവനുമാണ് ആകാശങ്ങളുടേയും ഭൂമിയു ടേയും നൂറായ അന്നൂർ. അവൻ നിശ്ചയിച്ചതായ പ്രകാശങ്ങൾ കൊണ്ട് വാനങ്ങളേയും ഭൂമിയേയും അവനത്രേ പ്രകാശിപ്പിച്ചത്.  അല്ലാഹുവിന്റെ ഹിജാബ്(മറ) നൂറാകുന്നു. അത് അവൻ നീക്കി യിരുന്നുവെങ്കിൽ അവന്റെ മുഖത്തിന്റെ പ്രഭ അവന്റെ ദൃഷ്ടിയെ ത്തുന്നത്രയും പടപ്പുകളെ കരിച്ചുകളയുമായിരുന്നു.  
വിശുദ്ധ ക്വുർആനിൽ സൂറത്തുന്നൂറിലാണ് അല്ലാഹുവിന്റെ അന്നൂർ എന്ന നാമം വന്നിട്ടുള്ളത്.
اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ  (النور: ٣٥)
അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദന ത്തിൽ  നബി ‎ﷺ   പ്രാർത്ഥിച്ചതായി ഇപ്രകാരം കാണാം:
اللَّهُمَّ لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ
“അല്ലാഹുവേ നിനക്കുമാത്രമാണ് ഹംദുകൾ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും നൂർ. നിനക്കുമാത്രമാണ് ഹംദുകൾ മുഴുവനും…” (ബുഖാരി)
അല്ലാഹു അവന്റെ റസൂലിന് നൂർ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. 
 قَدْ جَاءَكُم مِّنَ اللَّهِ نُورٌ وَكِتَابٌ مُّبِينٌ ‎﴿١٥﴾‏  (المائدة: ١٥)
…നിങ്ങൾക്കിതാ അല്ലാഹുവിങ്കൽ നിന്ന് ഒരു പ്രകാശവും വ്യക്ത മായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.  (വി. ക്വു. 5: 15)
അല്ലാഹുഅവന്റെ കിതാബിന് നൂർ എന്നു പേരു നൽകിയിരിക്കുന്നു.
يَا أَيُّهَا النَّاسُ قَدْ جَاءَكُم بُرْهَانٌ مِّن رَّبِّكُمْ وَأَنزَلْنَا إِلَيْكُمْ نُورًا مُّبِينًا ‎﴿١٧٤﴾‏  (النساء: ١٧٤)
മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു.  (വി. ക്വു. 4: 174)
അല്ലാഹുവിൽനിന്നുള്ള ഹിദായത്തും ഇൗമാനും അവൻ കനിയുന്ന നൂറാണ്.
أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ ۚ   (الزمر: ٢٢)
അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ ര ക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തു വോ (അവൻ ഹൃദയം കടുത്തു പോയവനെപ്പേലെയാണോ?)…  (വി. ക്വു. 39: 22)
ഹിദായത്തും ഇൗമാനുമാകുന്ന നൂറ് നിഷിദ്ധമാക്കപെട്ട വന് യാതൊരു നൂറുമില്ലെന്ന് അല്ലാഹു ഉണർത്തുന്നു.
وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ ‎﴿٤٠﴾   (النور: ٤٠)
…അല്ലാഹു ആർക്ക് പ്രകാശം നൽകിയിട്ടില്ലയോ അവന്ന് യാതൊ രു പ്രകാശവുമില്ല. (വി. ക്വു. 24: 40)
അതിനാൽ അല്ലാഹുവിന്റെ നൂറിനായി ദുആഅ് ചെ യ്യുക. നബി ‎ﷺ  ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ഇപ്രകാരം ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. 
اللَّهُمَّ اجْعَلْ فِى قَلْبِى نُورًا، وَفِى لِسَانِى نُورًا، وَاجْعَلْ فِى سَمْعِى نُورًا، وَاجْعَلْ فِى بَصَرِى نُورًا، وَاجْعَلْ مِنْ خَلْفِى نُورًا، وَمِنْ أَمَامِى نُورًا ، وَاجْعَلْ مِنْ فَوْقِى نُورًا ، وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.
അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശ മാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.
പ്രവാചകത്വത്തിന്റെ പത്താം വർഷം ത്വാഇഫിലേക്ക് പാലാ യനം നടത്തിയ തിരുമേനി ‎ﷺ  അവരിൽ പുലർത്തിയ പ്രതീക്ഷ യിൽ നിരാശനായി. കൂകി വിളിച്ചും കല്ലെറിഞ്ഞും ത്വഇഫുകാർ  തിരുനബി ‎ﷺ  യെ തങ്ങളുടെ നാട്ടിൽനിന്ന് ആട്ടിയിറക്കിയപ്പോൾ നിണമണിഞ്ഞ കാലുകളേയും ഒാടിത്തളർന്ന ശരീരത്തേയും സാക്ഷിയാക്കി നിറകണ്ണുകളാൽ നബി ‎ﷺ  നിർവ്വഹിച്ച ദുആഅ്:
اللّهُمّ إلَيْك أَشْكُو ضَعْفَ قُوّتِي ، وَقِلّةَ حِيلَتِي ، وَهَوَانِي عَلَى النّاسِ يَا أَرْحَمَ الرّاحِمِينَ أَنْتَ رَبّ الْمُسْتَضْعَفِينَ وَأَنْتَ رَبّي ، إلَى مَنْ تَكِلُنِي ؟ إلَى بَعِيدٍ يَتَجَهّمُنِي ؟ أَمْ إلَى عَدُوّ مَلّكْته أَمْرِي ؟ إنْ لَمْ يَكُنْ بِك عَلَيّ غَضَبٌ فَلَا أُبَالِي، وَلَكِنْ عَافِيَتُك هِيَ أَوْسَعُ لِي، أَعُوذُ بِنُورِ وَجْهِك الّذِي أَشْرَقَتْ لَهُ الظّلُمَاتُ وَصَلُحَ عَلَيْهِ أَمْرُ الدّنْيَا وَالْآخِرَةِ مِنْ أَنْ تُنْزِلَ بِي غَضَبَك، أَوْ يَحِلّ عَلَيّ سُخْطُك ، لَك الْعُتْبَى حَتّى تَرْضَى ، وَلَا حَوْلَ وَلَا قُوّةَ إلّا بِك.
“അല്ലാഹുവേ, എന്റെ ദുർബലതയെ പറ്റിയും പ്രാപ്തിക്കുറവിനെ പറ്റിയും ജനങ്ങളുടെ മുമ്പിൽ ഞാൻ നിസ്സാരനാക്കപ്പെടുന്നതിനെ പറ്റിയും നിന്നോടു ഞാൻ ആവലാതിപ്പെടുന്നു. പരമകാരു ണികനായവനേ, നീയാണ് ദുർബലരായി ഗണിക്കപ്പെടുന്നവരു ടെ രക്ഷിതാവ്. നീയാണ് എന്റേയും രക്ഷിതാവ്. ആരിലേക്കാണ് നീ എന്നെ ഏൽപ്പിക്കുന്നത്? എന്നോടു മുഖം കോട്ടുന്ന ഏതോ അന്യനിലേക്കോ? അതല്ല ഒരു ശത്രുവിലേക്ക് എന്റെ കാര്യം നീ അധികാരപ്പെടുത്തിയോ? നിനക്ക് എന്നോടു കോപമില്ലെങ്കിൽ ഞാൻ ഒന്നും പ്രശ്നമാക്കുന്നില്ല. എന്നാലും നിന്നിൽനിന്നുള്ള സൗഖ്യം എനിക്ക് എമ്പാടും മതി. അന്ധകാരങ്ങളെ വെളിച്ചമാക്കി യ, ഇഹപര കാര്യങ്ങളെ നന്നാക്കിയ, നിന്റെ മുഖത്തിന്റെ പ്രകാ ശംകൊണ്ട് നിന്റെ കോപം എന്നിൽ വർഷിക്കുന്നതിൽനിന്നും നി ന്റെ ദേഷ്യം എന്റെമേൽ വന്നിറങ്ങുന്നതിൽനിന്നും ഞാൻ അഭ യം തേടുന്നു. നീ തൃപ്തിപ്പെടുവോളം നിന്നിലേക്കു മാത്രമാണ് മ ടക്കം. നിന്നെ കൊണ്ട് മാത്രമല്ലാതെ യാതെരു ചലനശേഷിയും കഴിവുമില്ല.’  
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts