ഇമാം അൽബയ്ഹക്വിജ പറഞ്ഞു: ഏതൊരുവന്റെ കഴി വാണോ മുഴുവൻ പടപ്പുകളേയും വലയം ചെയ്തിരിക്കുന്നത്, ഏ തൊരുവന്റെ അറിവാണോ മുഴുവൻ വസ്തുക്കൾക്കും വിശാല മായിരിക്കുന്നത് അവനത്രേ അൽമുഹീത്വ്.
ഇമാം അൽഖത്വാബിജ പറഞ്ഞു: ഏതൊരുവന്റെ കഴി വാണോ മുഴുവൻ പടപ്പുകളേയും വലയം ചെയ്തിരിക്കുന്നത് അ വനത്രേ അൽമുഹീത്വ്. അവൻ മുഴുവൻ വസ്തുക്കളെ കുറി ച്ചും പരിപൂർണമായും അറിയുന്നു. എല്ലാ വസ്തുക്കളുടേയും എ ണ്ണം അവൻ തിട്ടപ്പെടുത്തിയിരിക്കുന്നു.
അൽഹലീമിജ പറഞ്ഞു: ഏതൊരുവനിൽ നിന്നാണോ ഒാടി രക്ഷപെടുവാൻ കഴിയാത്തത് അവനാണ് അൽമുഹീത്വ്. ഇൗ വിശേഷണം അല്ലാഹുവിനുമാത്രം അവകാശപെട്ടതാകുന്നു. അ താകട്ടെ അറിവിന്റേയും കഴിവിന്റേയും സമ്പൂർണതയിലേക്കും അശ്രദ്ധയുടേയും അശക്തതയുടേയും നിരാകരണത്തിലേക്കു മാണ് മടങ്ങുന്നത്.
അല്ലാഹുവിന്റെ ഇഹാത്വത്ത്(വലയംചെയ്യൽ) മൂന്നു നി ലക്കുണ്ട്:
ഒന്ന്: ഇഹാത്വത്തുൽഇൽമി. അഥവാ അറിവിനാൽ വലയം ചെയ്യൽ.
രണ്ട്: ഇഹാത്വത്തുൽക്വുദ്റത്തി. അഥവാ കഴിവുകെണ്ടു വലയം ചെയ്യൽ.
മൂന്ന്: ഇഹാത്വത്തുൽക്വഹ്രി. അഥവാ അധികാരംകൊണ്ടു വലയം ചെയ്യൽ.
അല്ലാഹുവിന്റെ അറിവു കൊണ്ട് അവൻ സൃഷ്ടികളെ വലയം ചെയ്തിരക്കുന്നു. അതിനാൽ ഉലകത്തിൽ യാതൊന്നും അവനിൽനിന്ന് മറഞ്ഞുപോവുകയില്ല. അവന്റെ കഴിവു കൊണ്ട് അവൻ സൃഷ്ടികളെ വലയം ചെയ്തിരിക്കുന്നു. അതിനാൽ ഉലക ത്തിൽ യാതൊന്നും അവനെ തോൽപ്പിക്കുകയില്ല. അവന്റെ ആ ധിപത്യംകൊണ്ട് അവൻ സൃഷ്ടികളെ വലയം ചെയ്തിരക്കുന്നു. അതിനാൽ ലോകത്ത് യാതൊന്നും അവന് നഷ്ടപ്പെടുകയോ അ വനിൽനിന്ന് രക്ഷപ്പെടുകയോ ഇല്ല.
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ ﴿٣٣﴾ (الرحمن: ٣٣)
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെ യും ഭൂമിയുടെയും മേഖലകളിൽ നിന്ന് പുറത്തു കടന്നു പോകുവാൻ നിങ്ങൾക്ക് സാധിക്കുന്ന പക്ഷം നിങ്ങൾ കടന്നു പോയി ക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നു പോകുകയില്ല. (വി. ക്വു. 55: 33)
വിശുദ്ധ ക്വുർആനിൽ എട്ടിടങ്ങളിൽ ഇൗ നാമം വന്നിട്ടുണ്ട്.
وَكَانَ اللَّهُ بِكُلِّ شَيْءٍ مُّحِيطًا ﴿١٢٦﴾ (النساء: ١٢٦) إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ ﴿١٢٠﴾ (آل عمران: ١٢٠)
അല്ലാഹു അൽമുഹീത്വാണെന്നത് പാപികൾക്കും അവി ശ്വാസികൾക്കും മുന്നറിയിപ്പും താക്കീതുമാണ്. അവൻ അവരെ വലയം ചെയ്തിരിക്കുന്നു.
وَاللَّهُ مِن وَرَائِهِم مُّحِيطٌ ﴿٢٠﴾ (البروج: ٢٠)
അല്ലാഹു അവരുടെ പിൻവശത്തുകൂടി (അവരെ) വലയം ചെ യ്തുകൊണ്ടിരിക്കുന്നവനാകുന്നു. (വി. ക്വു. 85: 20)
وَأُخْرَىٰ لَمْ تَقْدِرُوا عَلَيْهَا قَدْ أَحَاطَ اللَّهُ بِهَا ۚ (الفتح: ٢١)
നിങ്ങൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്… (വി. ക്വു. 48: 21)
അപ്രകാരം അല്ലാഹു അൽമുഹീത്വാണെന്നത് വിശ്വാ സികൾക്ക് സന്തോഷവാർത്തയുമാണ്.
إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ ﴿١٢٠﴾ (آل عمران: ١٢٠)
നിങ്ങൾക്കു വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക് മനഃപ്ര യാസമുണ്ടാക്കും. നിങ്ങൾക്കു വല്ല ദോഷവും നേരിട്ടാൽ അവര തിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂ ക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നി ങ്ങൾക്കൊരുപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു. (വി. ക്വു. 3: 120)
അബ്ദുൽ ജബ്ബാർ അബ്ദുല്ല