നിരീക്ഷിക്കുന്നവൻ, കാത്തിരിക്കുന്നവൻ, കാത്തുസൂക്ഷി ക്കുന്നവൻ എന്നീ അർത്ഥങ്ങൾ അർറക്വീബ് എന്ന നാമത്തിനു ണ്ട്. അവനിൽനിന്ന് യാതൊന്നും മറഞ്ഞുപോവുകയില്ല.
പടപ്പുകൾക്കുള്ള അല്ലാഹുവിന്റെ മേൽനോട്ടവും നിരീ ക്ഷണവും കാത്തിരിപ്പും നിത്യവും എല്ലായിടത്തുമാണ്. ഒരു സമ യവും ഒരിടവും അതിൽനിന്ന് ഒഴിവല്ല. സമ്പൂർണമായ അവസ്ഥയി ലും അത്യുത്തമമായ രീതിയിലുമാണ് പ്രസ്തുത നിരീക്ഷണം.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറയുന്നു: ഹൃദയങ്ങൾ ഒളി പ്പിച്ചത് നോക്കിയറിയുന്നവനും ഒാരോരുത്തരും സമ്പാദിച്ചതിന് മേൽനോട്ടം വഹിക്കുന്നവനുമാണ് അർറക്വീബ്. അവൻ മുഴുവൻ സൃഷ്ടികളേയും സംരക്ഷിക്കുകയും ഏറ്റവും നല്ല വ്യവസ്ഥയിലും സ മ്പൂർണ നിയന്ത്രണത്തിലും അവ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനത്രേ.
വിശുദ്ധ ക്വുർആനിൽ മൂന്നിടത്ത് ഇൗ നാമം വന്നിട്ടുണ്ട്.
إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾ (النساء: ١) وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ رَّقِيبًا ﴿٥٢﴾ (الأحزاب: ٥٢) كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ (المائدة: ١١٧)
അല്ലാഹുവിന്റെ മേൽനോട്ടത്തിനു താഴെയാണ് തന്റെ ജീവിതമെന്നും അവന്റെ അറിവും കഴിവും തന്റെ അകവും പുറ വും ചൂഴ്ന്നു നിൽക്കുന്നുവെന്നും ഒരു ദാസൻ അറിയുമ്പോൾ അവൻ കൽപിച്ചത് പ്രവർത്തിക്കുവാനും വിരോധിച്ചത് കയ്യൊഴി ക്കുവാനും ആഗ്രഹവും പേടിയും ദാസനിൽ വർദ്ധിക്കും.
അല്ലാഹുവിൽനിന്നുള്ള ഉപദേശം നോക്കൂ:
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾ (النساء: ١)
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽനിന്ന് സൃഷ്ടിക്കുകയും, അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അ വർ ഇരുവരിൽനിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീക ളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാ വിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവ നെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും(നിങ്ങൾ സൂ ക്ഷിക്കുക.) തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊ ണ്ടിരിക്കുന്നവനാകുന്നു. (വി. ക്വു. 4: 1)
ഇൗ ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുജരീർ അ ത്ത്വബരിജ പറയുന്നു: റക്വീബെന്നാൽ സംരക്ഷകനും നിങ്ങളു ടെ കർമ്മങ്ങൾ തിട്ടപ്പെടുത്തുന്നവനും കുടുംബ ബന്ധങ്ങളുടെ പ വിത്രത നിങ്ങൾ പാലിക്കുന്നതും കുടുംബ ബന്ധം നിങ്ങൾ ചാർ ത്തുന്നതും അതുമുറിക്കുന്നതും അതിന്റെ പവിത്രത നഷ്ടപ്പെടു ത്തുന്നതും അന്വേഷിക്കുന്നവനുമാണ്.
ഇമാം ഇബ്നുൽക്വയ്യിംജ തന്റെ കവിതാ സമാഹാര ത്തിൽ അർറക്വീബ് എന്ന നാമത്തെ വിവരിച്ചുപറഞ്ഞ കവിതയു ടെ ആശയം ഇപ്രകാരമാണ്: “അല്ലാഹു മനസുകളുടെ തോന്ന ലുകളേയും നിരീക്ഷണങ്ങളേയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവ നാകുന്നു. അപ്പോൾ ബാഹ്യമായ അവയവങ്ങൾ കൊണ്ടു പ്രവർ ത്തിക്കുന്നതിനെ കുറിച്ച് പറയേണ്ടതുണ്ടോ.
وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنفُسِكُمْ فَاحْذَرُوهُ ۚ (البقرة: ٢٣٥)
…നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നി ങ്ങൾ മനസ്സിലാക്കുകയും, അവനെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക… (വി. ക്വു. 2: 235)
അബ്ദുൽ ജബ്ബാർ അബ്ദുല്ല