ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറയുന്നു: എല്ലാ വസ്തുക്ക ളുടേയും മേൽനോട്ടം വഹിക്കുന്നവനാണ് അശ്ശഹീദ്. നേർത്ത തും തെളിഞ്ഞതുമായ ശബ്ദങ്ങളെല്ലാം അവൻ കേൾക്കുന്നു. ചെ റുതും വലുതും, സൂക്ഷ്മവും സ്ഥൂലവുമായ ഉണ്മയുടെ ലോക ത്തെ മുഴുവനും അവൻ കാണുന്നു. അവന്റെ അറിവ് മുഴുവൻ വസ്തുക്കളേയും വിശാലമായി ഉൾകൊണ്ടിരിക്കുന്നു. ദാസന്മാർ പ്രവർത്തിച്ചതിനെ കുറിച്ച് അവർക്ക് അനുകൂലമായും പ്രതികൂല മായും സാക്ഷ്യം വഹിക്കുന്നനത്രേ അവൻ.
ഇബ്നുൽഅഥീർജ പറഞ്ഞു: യാതൊന്നും അദൃശ്യമാ കാത്തവനത്രേ അശ്ശഹീദ്. عالم (ആലിം), عليم (അലീം) എന്ന പോലെ ശാഹിദ്, ശഹീദ് എന്നു പറയപ്പെടും. അഥവാ വസ്തുക്കൾക്ക് സാ ക്ഷിയായും അവ കാണുന്നവനായും അവൻ സന്നിഹിതനാണ്.
ഇമാം അൽഖത്വാബിജ പറഞ്ഞു: യാതൊന്നും അദൃശ്യ മാകാത്തവിധം എല്ലാത്തിനും സാക്ഷിയായവനാണ് അശ്ശഹീദ്…..,
അശ്ശഹീദ്, العليم (അൽഅലീം) എന്ന അർത്ഥത്തിലുമാകും…, യാ തൊരു സാക്ഷിയും സഹായിയുമില്ലാത്ത മർദ്ദിതന് (അനുകൂല) സാക്ഷിയും, ഭൗതികലോകത്ത് തടുക്കുവാൻ ആരുമില്ലാത്ത അ തിക്രമിയായ മർദ്ദകനെതിരിൽ അവനിൽനിന്ന് മർദ്ദിതനു നീതി നേടുന്നതിനുവേണ്ടി സാക്ഷിയുമാണ് അശ്ശഹീദ്.
വിശുദ്ധ ക്വുർആനിൽ പതിനെട്ടു വചനങ്ങളിൽ ഇൗ തിരു നാമം വന്നിട്ടുണ്ട്.
وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾ (المائدة: ١١٧) وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٦﴾ (المجادلة: ٦)
അല്ലാഹുവിന്റെ സാക്ഷ്യമാണ് ഏറ്റവും വലിയതും മഹ ത്തായതുമായ സാക്ഷ്യം.
قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ اللَّهِ آلِهَةً أُخْرَىٰ ۚ قُل لَّا أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَاحِدٌ وَإِنَّنِي بَرِيءٌ مِّمَّا تُشْرِكُونَ ﴿١٩﴾ (الأنعام: ١٩)
(നബിയേ,) ചോദിക്കുക: സാക്ഷ്യത്തിൽ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷി. ഇൗ ക്വുർആൻ എനിക്കു ദിവ്യബോധനമായി നൽകപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങൾക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പ് നൽ കുന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവ ങ്ങളുണ്ടെന്നതിന് യഥാർത്ഥത്തിൽ നിങ്ങൾ സാക്ഷ്യം വഹിക്കു മോ? പറയുക: ഞാൻ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവൻ ഏകദൈവം മാത്രമാകുന്നു. നിങ്ങൾ (അവനോട്) പങ്കുചേർക്കു ന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. (വി. ക്വു. 6: 19)
അല്ലാഹു അടിയാറുകളുടെ കർമ്മങ്ങൾക്ക് സാക്ഷിയാ ണ്. പടപ്പുകൾക്ക് അവന്റെ അസാന്നിദ്ധ്യം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അല്ലാഹു പറയുന്നു:
فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ ﴿٦﴾ فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ ۖ وَمَا كُنَّا غَائِبِينَ ﴿٧﴾ (الأعراف: ٦، ٧)
എന്നാൽ (നമ്മുടെ ദൂതന്മാർ) ആർക്കിടയിലേക്ക് അയക്കപ്പെട്ടു വോ അവരെ തീർച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്മാരെയും തീർച്ചയായും നാം ചോദ്യം ചെയ്യും. എന്നിട്ട് ശരി യായ അറിവോടുകൂടി നാം അവർക്കു (കാര്യം) വിവരിച്ചുകൊടു ക്കുന്നതാണ്. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല. (വി. ക്വു. 7: 6,7)
കർമ്മങ്ങൾ ചെറുതായാലും വലുതായാലും അതെല്ലാം നിർവ്വഹിക്കപ്പെടുന്നത് അല്ലാഹുവിന്റെ സാക്ഷ്യത്തിലും സമക്ഷ ത്തിലുമാണ്. അവ രേഖപ്പെടുത്തപെടുന്നുണ്ട്. അവന്റെ സാക്ഷ്യ ത്തിലാണ് തനെന്ന ബോധം നന്മകൾ വർദ്ധിപ്പിക്കുവാനും തി ന്മകൾ കയ്യൊഴിക്കുവാനും മനുഷ്യർക്കു പ്രചോദനമാകണം. ഏ റെ ഗൗരവമാർന്ന ഒരു വിശുദ്ധ വചനമിതാ.
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ ﴿٦١﴾ (يونس: ٦١)
(നബിയേ,) നീ വല്ലകാര്യത്തിലും ഏർപെടുകയോ, അതിനെപ്പറ്റി ക്വുർആനിൽ നിന്ന് വല്ലതും ഒാതികേൾപിക്കുകയോ, നിങ്ങൾ ഏ തെങ്കിലും പ്രവർത്തനത്തിൽ ഏർപെടുകയോ ചെയ്യുന്നുവെ ങ്കിൽ നിങ്ങളതിൽ മുഴുകുന്ന സമയത്തു നിങ്ങളുടെ മേൽ സാ ക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശ ത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാ വി(ന്റെ ശ്രദ്ധയി)ൽനിന്ന് വിട്ടുപോകുകയില്ല. അതിനെക്കാൾ ചെ റുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖ യിൽ ഉൾപെടാത്തതായി ഇല്ല. (വി. ക്വു. 10: 61)
അന്ത്യനാളിൽ ആളുകൾ വിചാരണക്കു വിധേയരാകു മ്പോൾ അല്ലാഹു അവന്റെ സാക്ഷികളെ ഹാജറാക്കും. സാക്ഷികൾ വരുന്ന ദിവസമാണ് അന്ത്യനാൾ.
وَيَوْمَ يَقُومُ الْأَشْهَادُ ﴿٥١﴾ (غافر: ٥١)
സാക്ഷികൾ രംഗത്തുവരുന്ന ദിവസത്തിലും (വി. ക്വു. 40: 51)
وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ (الزمر: ٦٩ )
…പ്രവാചകൻമാരും സാക്ഷികളും കൊണ്ടുവരപ്പെടുകയും ചെയ്യും… (വി. ക്വു. 39: 69)
ഒരു നിമിഷം പോലും സൃഷ്ടികളിൽനിന്ന് ഒഴിയാത്ത മഹ ത്വമുടയവനായ അല്ലാഹുവിന്റെ സാക്ഷ്യം തന്നെ അന്നാളിലെ വിചാരണക്കു മതി. അന്ത്യനാളിൽ വിചാരണയുടെ വേദിയിൽ ഇൗസാ (അ) യെയും മർയമി (അ) നേയും ആരാധ്യന്മാരായി സ്വീകരിച്ചിരുന്നവരെ ഉത്തരം മുട്ടിക്കും വിധമുള്ള അല്ലാഹുവിന്റെ ചോ ദ്യവും അതിനു ഇൗസാ (അ) പറയുന്ന മറുപടിയും നോക്കൂ:
وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِن دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾ (المائدة: ١١٦، ١١٧)
അല്ലാഹു പറയുന്ന സന്ദർഭവും(ശ്രദ്ധിക്കുക.) മർയമിന്റെ മകനാ യ ഇൗസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവി നെയും ദൈവങ്ങളാക്കിക്കൊള്ളുവിൻ. എന്ന് നീയാണോ ജനങ്ങ ളോടു പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധൻ. എനി ക്കു(പറയാൻ) യാതൊരു അവകാശവുമില്ലാത്തത് ഞാൻ പറയാ വതല്ലല്ലോ? ഞാനതു പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളതു ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ് അ ദൃശ്യകാര്യങ്ങൾ അറിയുന്നവൻ. നീ എന്നോടു കൽപിച്ചകാര്യം അ ഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നി ങ്ങൾ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോടു പറഞ്ഞിട്ടുള്ളൂ. ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെമേൽ സാക്ഷിയായിരുന്നു. പിന്നീടു നീ എന്നെ പൂർണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (വി. ക്വു. 5: 116, 117)
അല്ലാഹുവിനെ സാക്ഷിയാക്കി ഒരു ദുആഅ്:
ആരെങ്കിലും നേരം പുലരുമ്പോൾ അല്ലെങ്കിൽ വൈകു ന്നേരമാകുമ്പോൾ താഴെവരുന്ന ദിക്ർ ചൊല്ലിയാൽ, (അതോടെ) അല്ലാഹു ആ ദിനം അവന്റെ നാലിൽ ഒരു ഭാഗം നരകത്തിൽ നിന്ന് മോചിപ്പിക്കും. ഒരാൾ ഇതു രണ്ടുതവണ ചൊല്ലിയാൽ അവ ന്റെ പകുതി നരകത്തിൽനിന്ന് മോചിപ്പിക്കും. ഒരാളിതു മൂന്നു തവണ ചൊല്ലിയാൽ അവന്റെ നാലിൽ മൂന്നുഭാഗം നരകത്തിൽ നിന്ന് മോചിപ്പിക്കും. ഇതൊരാൾ നാലു തവണ ചൊല്ലിയാൽ ആ ദിനം അല്ലാഹു അവനെ നരകത്തിൽനിന്ന് മോചിപ്പിക്കും എന്ന് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്:
اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
അല്ലാഹുവേ, ഞാൻ പ്രഭാതത്തിൽ പ്രവേശിച്ചു, ഞാൻ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ അർശിന്റെ വാഹകരേയും നിന്റെ മലക്കുകളേയും നിന്റെ സകല സൃഷ്ടികളേയും ഞാൻ സാക്ഷിയാ ക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാർത്ഥ ആരാധന ക്കർഹനായി നീ മാത്രം. നീ ഏകനും യാതൊരു പങ്കുകാരനില്ലാ ത്തവനുമാകുന്നു. നിശ്ചയം, മുഹമ്മദ് നബി നിന്റെ ദാസനും നി ന്റെ ദൂതനുമാകുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല