الظَّاهِرُ ، البَاطِنُ (അള്ള്വാഹിർ, അൽബാത്വിൻ)

THADHKIRAH

അത്യുന്നതൻ, മുഴുവൻ പടപ്പുകൾക്കും മീതെയായവൻ എന്നൊക്കെയാണ് അള്ള്വാഹിർ എന്ന നാമത്തിന്റെ അർത്ഥം.
ഇമാം ഇബ്നുജരീർജ പറഞ്ഞു: താൻ ഒഴികെയുള്ള മുഴു വൻ  പടപ്പുകൾക്കും മീതെ പ്രത്യക്ഷമായവനും മുഴുവൻ വസ്തു ക്കൾക്കും മുകളിൽ ആയവനുമാണ് അള്ള്വാഹിർ. അവനു മീതെ യായി യാതൊന്നുമില്ല. 
അല്ലാഹുവിന്റെ അടുപ്പം, വലയം ചെയ്യൽ, പടപ്പുകളിൽ നിന്നുള്ള മറഞ്ഞിരിക്കൽ, അവരെ അടുത്തറിയൽ എന്നീ അർത്ഥ ങ്ങളെയാണ് അൽബാത്വിൻ എന്ന തിരുനാമം തേടുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: തന്റെ അജയ്യമായ തെ ളിവുകൾകൊണ്ടും പ്രശോഭിതമായ പ്രമാണങ്ങൾകൊണ്ടും അതി ജയിച്ചു നിൽക്കുന്നവനാണ് അള്ള്വാഹിർ. തന്റെ റുബൂബിയ്യത്തി ന്റെ സ്ഥിരതയേയും തന്റെ ഏകത്വം യാഥാർത്ഥ്യമെന്നതിനേയും അറിയിക്കുന്ന അടയാളങ്ങളുടെ സാക്ഷ്യങ്ങൾകൊണ്ടും അതിജയി ച്ചു നിൽക്കുന്നവനുമാണ് അള്ള്വാഹിർ. തന്റെ ക്വുദ്റത്തുകൊണ്ട് എല്ലാ വസ്തുക്കളുടേയും മീതെയായവനാണ് എന്നതും അള്ള്വാഹിർ അർത്ഥമാക്കും. അള്ള്വുഹൂർ അൽഉലുവ്വ്(ഉന്നതി) എന്ന അർ ത്ഥത്തിലും അൽഗലബഃ (അതിജയിക്കൽ) എന്ന അർത്ഥത്തിലുമാ കുന്നു.   
ഇമാം ഇബ്നുജരീർജ പറഞ്ഞു: എല്ലാ വസ്തുക്കളോടും അൽബാത്വിനാണ്(അടുത്തവനാണ്) അവൻ. ഒരു വസ്തുവിനോ ടും അവനോളം അടുത്തതായി യാതൊന്നുമില്ല. 
نَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ ‎﴿١٦﴾  (ق: ١٦)
…നാം (അവന്റെ) കണ്ഠനാഡിയെക്കാൾ അവനോട് അടുത്തവനും ആകുന്നു. (വി. ക്വു. 50: 16)  
ഇമാം ബഗവിജ പറഞ്ഞു: എല്ലാ വസ്തുക്കളെ കുറിച്ചും അറിവുള്ളവനാണ് അൽബാത്വിൻ. 
ഇമാം അൽഖത്വാബിജ പറഞ്ഞു: എല്ലാ സൃഷ്ടികളുടേ യും ദൃഷ്ടികളിൽനിന്നു മറഞ്ഞവനാണ് അൽബാത്വിൻ.   
അള്ള്വാഹിർ, അൽബാത്വിൻ എന്നീ തിരുനാമങ്ങൾ വിശു ദ്ധക്വുർആനിലും ഹദീഥിലും വന്നിട്ടുണ്ട്.
هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ ۖ  (الحديد: ٣)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ
“നീയാകുന്നു(അല്ലാഹു) അള്ള്വാഹിർ. നിനക്കുമീതെ യാതൊന്നുമില്ല.”  (മുസ്‌ലിം)
പ്രകടമായതായി എന്തെല്ലാമുണ്ടോ അവക്കെല്ലാം മീതെ യാണ് അള്ള്വാഹിറായ അല്ലാഹു. അവന്റെ സത്തകൊണ്ടും കഴി വുകൊണ്ടും ആധിപത്യം കൊണ്ടും അവൻ എല്ലാവർക്കും മീതെ യും ഉന്നതിയിലുമാണ്.
അൽബാത്വിൻ എന്ന തിരുനാമത്തെ അറിയിച്ചുകൊണ്ട് അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ
“നീയാകുന്നു(അല്ലാഹു) അൽബാത്വിൻ. നിന്നെക്കൂടാതെ(നി ന്റെ അറിവില്ലാതെ അല്ലെങ്കിൽ നിന്നേക്കാൾ അടുത്തതായി) യാ തൊന്നുമില്ല.” (മുസ്‌ലിം)
നോക്കുന്നവരുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞവനാണ് മഹ ത്വമുടയവനായ അല്ലാഹു. അല്ലാഹുവിന്റെ മറ പ്രകാശമാണെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. അബൂമൂസാ رَضِيَ اللَّهُ عَنْهُ  യിൽ നിന്നുള്ള ഹദീ ഥിൽ ഇപ്രകാരമുണ്ട്:
حِجَابُهُ النُّورُ
“അല്ലാഹുവിന്റെ ഹിജാബ്(മറ) പ്രകാശമാകുന്നു.”  (മുസ്‌ലിം)
لَوْ كَشَفَهُ لَأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ
അത് അവൻ നീക്കിയാൽ അവന്റെ ദൃഷ്ടി ചെന്നെത്തും വരെയു ള്ള പടപ്പുകളെ അവന്റെ മുഖത്തിന്റെ പ്രകാശം കരിയിച്ചു കളയും.”  (മുസ്‌ലിം)
എല്ലാം അടുത്തറിയുന്നവനാണ് അല്ലാഹു. സ്ഥൂലവും സൂക്ഷ്മവുമയെതെല്ലാം ഒരുപോലെ, അടുത്തത് അകന്നത് എ ന്നീ വ്യത്യാസമില്ലാതെ അറിയുന്നവനാണ് മേലായ റബ്ബ്. അവൻ അർശിനു മീതെയാണെന്നതും ഉന്നതിയിലാണെന്നതും ഉണർത്തി യ ശേഷം അല്ലാഹു തന്റെ അറിവിനെ കുറിച്ച് ഉണർത്തുന്നു:
الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ ‎﴿٥﴾‏ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ ‎﴿٦﴾‏ وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى ‎﴿٧﴾‏ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ‎﴿٨﴾‏  (طه: ٥-٨)
പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു. അവന്നുള്ള താകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിട യിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം. നീ വാക്ക് ഉച്ചത്തിലാക്കു കയാണെങ്കിൽ തീർച്ചയായും അവൻ (അല്ലാഹു) രഹസ്യമായ തും, അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാ ക്കുക) അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെതാ കുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ. (വി. ക്വു. 20: 5 8)
അൽഅവ്വൽ, അൽആഖിർ, അള്ള്വാഹിർ, അൽബാത്വിൻ എന്നീ തിരുനാമങ്ങൾ സ്ഥലകാലങ്ങളെ അവൻ അവന്റെ പരിപൂർ ണതക്കും മഹത്വത്തിനും അനുയോജ്യമാംവിധം വലയം ചെയ്തി രിക്കുന്നു എന്നത് അറിയിക്കുന്നു.
 ഇബ്നുൽക്വയ്യിംജ പറഞ്ഞു: അൽഅവ്വൽ അല്ലാഹുവിന്റെ ക്വിദമും(പ്രാഥമ്യവും) അൽആഖിർ അവന്റെ നിത്യതയും ശേ ഷിക്കലും അള്ള്വാഹിർ അവന്റെ ഒൗന്നത്യവും മഹത്വവും അൽബാ ത്വിൻ അവന്റെ സാമീപ്യവും അടുപ്പവും ആണ്. അവൻ അവന്റെ അവ്വലിയ്യത്തിനാൽ എല്ലാ വസ്തുക്കളേയും മുൻകടന്നിരിക്കുന്നു. അവന്റെ ആഖിരിയ്യത്തുകൊണ്ട് എല്ലാ വസ്തുക്കൾക്കു ശേഷവും ശേഷിക്കുന്നു. അവന്റെ ള്വുഹൂറുകൊണ്ട് അവൻ എല്ലാ വസ്തു ക്കളുടേയും മീതെയായിരിക്കുന്നു. അവന്റെ സാമീപ്യത്താൽ അ വൻ എല്ലാ വസ്തുക്കളോടും അടുത്തിരിക്കുന്നു. അവനിൽനിന്ന് ഒരു ആകാശവും മറ്റൊരു ആകാശത്തേയും ഒരു ഭൂമിയും മ റ്റൊരു ഭൂമിയേയും മറക്കുകയില്ല. അവനിൽനിന്ന് ബാഹ്യമായ തൊന്നും ആന്തരികമായതിനെ മറക്കുകയില്ല. എന്നുമാത്രമല്ല, എല്ലാ ആന്തരികമായതും അവന് ബാഹ്യമാണ്. അദൃശ്യം അവനു ദൃശ്യമാണ്. അകന്നത് അവനോട് അടുത്തതാണ്. രഹസ്യം അവ ന്റെയടുക്കൽ പരസ്യമാണ്. ഇൗ നാലു നാമങ്ങൾ തൗഹീദിന്റെ അ ടിസ്ഥാന സ്തംഭങ്ങളെ ഉൾകൊണ്ടിരിക്കുന്നു… …     
 
ഒരു ദുആഅ്:
ഒരാൾ ഉറങ്ങുവാൻ ഉദ്ദേശിച്ചാൽ വലതുഭാഗം ചരിഞ്ഞു കിടക്കുവാനും ശേഷം താഴെ വരുന്ന ദുആഅ് ചൊല്ലുവാനും നബി ‎ﷺ  കൽപിച്ചത് സ്വഹീഹു മുസ്ലിമിലുണ്ട്.
أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്റേ യും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വി ത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുർക്വാ നും അവതരിപ്പിച്ചവനായ അല്ലാഹുവേ, നിന്റെ പിടിത്തത്തിലുള്ള  എല്ലാ വസ്തുക്കളുടേയും തിന്മയിൽനിന്ന് ഞാൻ നിന്നോട് അ ഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അൽഅവ്വൽ നിനക്കു മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അൽആഖിർ നിനക്കു ശേ ഷം യാതൊന്നുമില്ല. നീയാകുന്നു അള്ള്വാഹിർ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അൽബാത്വിൻ നിന്നെക്കൂടാതെ (നിന്റെ അറിവില്ലാതെ അല്ലെങ്കിൽ നിന്നേക്കാൾ അടുത്തതായി) യാതൊന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യത്തിൽ നിന്നു കരകയറ്റി ഞങ്ങളെ ധന്യരാക്കേണമേ.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts