ഇമാം അൽഖത്വാബിജ പറഞ്ഞു: എല്ലാ വസ്തുക്കളേയും മുൻകടന്നവനും സൃഷ്ടികൾ ഉണ്ടാകുന്നതിനു മുമ്പ് ഉള്ളവനുമാ ണ് അൽഅവ്വൽ. അവൻ ഉള്ളവനായിരുന്നുവെന്നതും അവനോ ടൊപ്പമോ അവനു മുമ്പോ യാതൊന്നും ഇല്ലാതിരിക്കുകയെന്ന തും അവന് അഗ്രേസരത്വം അർഹമാക്കുന്നു.
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: തന്റെ ഉണ്മക്കു യാതൊരു തുടക്കവുമില്ലാത്തവനാരോ അവനാണ് അൽഅവ്വൽ.
സമയവും സ്ഥാനവും പരിഗണിച്ചാൽ അല്ലാഹുവാകുന്നു ഒന്നാമൻ. അല്ലാഹുവിനെ മുൻകടന്ന് യാതൊന്നുമില്ല. അപ്രകാരം സത്തയിലും വിശേഷണങ്ങളിലും അല്ലാഹുവാകുന്നു ഒന്നാമൻ. അവന്റെ അവ്വലിയ്യത്തിനാൽ(അഗ്രേസരത്വം) അവൻ എ ല്ലാത്തിനേയും മുൻകടന്നിരിക്കുന്നു.
അൽഅവ്വൽ, അൽആഖിർ എന്നീ തിരുനാമങ്ങൾ വിശുദ്ധക്വുർആനിലും ഹദീഥിലും വന്നിട്ടുണ്ട്.
هُوَ الْأَوَّلُ وَالْآخِرُ (الحديد: ٣)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ
“(നീയാകുന്നു(അല്ലാഹു) അൽഅവ്വൽ. നിനക്കുമുമ്പ് യാതൊന്നുമില്ല.” (മുസ്‌ലിം)
അല്ലാഹു അല്ലാതുള്ളവയുടെയെല്ലാം ഒടുക്കത്തിനുശേ ഷവും അല്ലാഹുവിന്റെ ശേഷിക്കലാണ് അവന്റെ ആഖിരിയ്യത്ത്.
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: തന്റെ ഉണ്മക്കു യാ തൊരു അവസാനവുമില്ലാത്തവനാരോ അവനാണ് അൽആഖിർ.
ഇമാം ഇബ്നുൽഅഥീർജ പറഞ്ഞു: സർവ്വ വസ്തുക്കളു ടെ ശേഷവും ശേഷിക്കുന്നവനാണ് അൽആഖിർ.
ഇമാം അൽഖത്വാബിജ പറഞ്ഞു: സൃഷ്ടികളുടെ നാശത്തിനുശേഷവും ശേഷിക്കുന്നവനാണ് അൽആഖിർ.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ
“നീയാകുന്നു(അല്ലാഹു) അൽആഖിർ. നിനക്കു ശേഷം യാതൊ ന്നുമില്ല.” (മുസ്‌ലിം)
അല്ലാഹുവിന്റെ സത്തയുടെ പ്രത്യേകതയാണ് അത് എ ന്നെന്നും നിലനിൽക്കുകയും ശേഷിക്കുകയും ചെയ്യുക എന്ന ത്. എന്നാൽ മരിക്കുക, നശിക്കുക എന്നിവ പടപ്പുകളുടെ പ്രത്യേ കതയാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റേയും നീതിയുടേ യും തേട്ടത്താൽ അവൻ ശേഷിപ്പിക്കുന്ന ചില പടപ്പുകളുണ്ട്. സ്വർ ഗം, നരകം, സ്വർഗവാസികൾ, നരകവാസികൾ തുടങ്ങിയവ ഉദാ ഹരണം. താഴെ നൽകുന്ന ഉദ്ധരണി ഇൗ വിഷയം നമ്മെ പഠിപ്പി ക്കുന്നു.
“ആഖിരിയ്യത്(അന്തിമനായി നിലനിൽക്കൽ), ബക്വാഅ് (ശേ ഷിക്കൽ) എന്നിവ അല്ലാഹുവിന്റെ വിശേഷണമാണെന്ന് നാം അ റിയൽ അനിവാര്യമാണ്. അല്ലാഹു അവനത്രേ തനിക്കുശേഷം യാതൊന്നുമില്ലാത്ത അൽആഖിർ(അന്തിമൻ). സ്വർഗവാസികൾ സ്വർഗത്തിലും നരകവാസികൾ നരകത്തിലും എന്നെന്നേക്കുമാ യി ശാശ്വതവാസികളായി ശേഷിക്കൽ ബക്വാഉകൊണ്ട്(ശേഷിക്കൽ കൊണ്ട്) അല്ലാഹുവിനെ ഏകനാക്കണമെന്നതിനോടും തനി ക്കു ശേഷം യാതൊന്നുമില്ലാത്ത അൽആഖിറാണ്(അന്തിമൻ) അല്ലാഹു എന്നതിനോടും എതിരാവുന്നില്ല. കാരണം സ്വാലിഹീ ങ്ങളായ മുൻഗാമികൾ അല്ലാഹുവിന്റെ ശേഷിക്കൽകൊണ്ട് ശേ ഷിക്കുന്നതിനും അല്ലാഹുവിന്റെ ശേഷിപ്പിക്കൽകൊണ്ട് ശേഷി ക്കുന്നതിനും ഇടയിൽ വ്യത്യാസം കൽപിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സത്ത അതിന്റെ വിശേഷണത്തോടൊപ്പം ശേഷിക്കുന്നതിനി ടയിലും പ്രസ്തുത വിശേഷണങ്ങൾ സൃഷ്ടിച്ചത് ശേഷിക്കുന്നതിനി ടയിലും വ്യത്യാസം കൽപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അല്ലാഹു ശേഷിപ്പിക്കുന്നതിനാൽ ശേഷിക്കുന്നതാണ് സ്വർഗം. അല്ലാഹുവിന്റെ സ്വിഫാതുകളാകട്ടെ അല്ലാഹുവിന്റെ ശേഷിക്കൽകൊണ്ട് ശേഷിക്കുന്നതുമാണ്. അല്ലാഹുവിന്റെ ശേഷിക്കൽകൊണ്ട് ശേ ഷിക്കുന്നതിനും അല്ലാഹുവിന്റെ ശേഷിപ്പിക്കൽകൊണ്ട് ശേഷി ക്കുന്നതിനും ഇടയിൽ അജഗജാന്തരമുണ്ട്. സ്വർഗം അല്ലാഹുവിന്റെ സൃഷ്ടിയാണ്. അല്ലാഹു അതിനെ പടച്ചിരിക്കുന്നു. അത് അല്ലാഹുവിന്റെ കൽപനയാൽ ഉണ്ടായതാണ്. അല്ലാഹുവിന്റെ തീരുമാനത്തിനും വിധിക്കും അത് വിധേയവുമാണ്. ശേഷിക്കുന്ന തിന്മേലും ശേഷിക്കാതിരിക്കുന്നതിന്മേലും അല്ലാഹുവിന്റെ തീരു മാനമാണ് വിധികർത്താവ്. അല്ലാഹു സ്വർഗത്തെ ശേഷിപ്പിക്കു വാൻ തീരുമാനിച്ചിരിക്കുന്നു. അനന്തതയിൽ പടപ്പുകളുടെ ഉണ്മ നിലച്ചുപോകാതെയും എന്നന്നേക്കുമാണെങ്കിലും ലോകരുടെ സൃ ഷ്ടിപരിപാലകനായ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് കീഴ്പെട്ടുകൊ ണ്ടുമാത്രമാണത്. സ്വർഗവാസികൾക്ക് ഒരനുഗ്രഹം തീരുമ്പോൾ മ റ്റൊരനുഗ്രഹം അല്ലാഹു അവർക്ക് പുതുതായി ഉണ്ടാക്കിക്കൊടുക്കും…”
അബ്ദുൽ ജബ്ബാർ അബ്ദുല്ല