الْمُقَدِّمُ ، الْمُؤَخِّرُ (അൽമുക്വദ്ദിം, അൽമുഅഖ്ഖിർ)

THADHKIRAH

അല്ലാഹുവിന്റെ കഴിവിനും അവൻ ഉദ്ദേശിച്ചതിന്റെ നടത്തിപ്പിനും സമ്പൂർണത അറിയിക്കുന്ന രണ്ടു നാമങ്ങളാണ് അൽ മുക്വദ്ദിം, അൽമുഅഖ്ഖിർ എന്നിവ. വിപരീത അർത്ഥങ്ങളെ അറിയിക്കുന്ന ഈ രണ്ടുനാമങ്ങളും ഒന്നിച്ചുമാത്രം പറയപ്പെടേണ്ടതാണ്. കാരണം അവ രണ്ടും ഒന്നിച്ചു പറയുമ്പോഴാണ് സമ്പൂർണത.
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: വസ്തുക്കളെ അവയുടെ സ്ഥാനങ്ങളിൽ ഇറക്കുകയും താനുദ്ദേശിക്കുന്നതിനേയും താനുദ്ദേശിക്കുന്നവരേയും മുന്തിപ്പിക്കുകയും താനുദ്ദേശിക്കുന്നതിനേയും താനുദ്ദേശിക്കുന്നവരേയും പിന്തിപ്പിക്കുകയും ചെയ്യു ന്നവനാണ് അൽമുക്വദ്ദിമും അൽമുഅഖ്ഖിറും.   
അൽഹലീമിജ പറഞ്ഞു: ഉന്നത സ്ഥാനങ്ങൾ നൽകുന്ന വനാകുന്നു അൽമുക്വദ്ദിം. ഉന്നത സ്ഥാനങ്ങളിൽനിന്നു തള്ളിയി റക്കുന്നവനാകുന്നു അൽമുഅഖ്ഖിർ 
ഇമാം അൽഖത്വാബിജ പറഞ്ഞു: വസ്തുക്കളെ അവയു ടെ സ്ഥാനങ്ങളിൽ ഇറക്കുകയും അതിൽ താനുദ്ദേശിക്കുന്നവ യെ മുന്തിപ്പിക്കുകയും താനുദ്ദേശിക്കുന്നവയെ പിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് അൽമുക്വദ്ദിം. സൃഷ്ടികളെ പടക്കുന്നതിനു മുമ്പ് അവൻ വിധിനിർണയത്തെ മുന്തിപ്പിച്ചു. തന്റെ ദാസന്മാരിൽ താ നിഷ്ടപ്പെടുന്ന ഒൗലിയാക്കളെ മറ്റുള്ളവരെക്കാൾ അവൻ മുന്തിപ്പിച്ചു. സൃഷ്ടികളിൽ ചിലരെ ചിലർക്കുമീതെ പദവികളിലായി അവൻ ഉയർ ത്തി. മുമ്പന്മാരുടെ സ്ഥാനങ്ങളിലേക്ക് താനുദ്ദേശിക്കുന്നവരെ അ വൻ എളുപ്പമേകി മുന്തിപ്പിച്ചു. താനുദ്ദേശിക്കന്നവരെ അവൻ അവ രുടെ സ്ഥാനങ്ങളിൽനിന്ന് പിന്തിപ്പിക്കുകയും അതിൽനിന്നു തട യുകയും ചെയ്തു… അവൻ പിന്തിപ്പിച്ചതിനെ മുന്തിപ്പിക്കുന്നവ നില്ല. അവൻ മുന്തിപ്പിക്കുന്നതിനെ പിന്തിപ്പിക്കുന്നവനുമില്ല. അൽ മുക്വദ്ദിം അൽമുഅഖ്ഖിർ എന്നീ നാമങ്ങളെ ഒന്നിച്ചു പറയലാണ് അവ രണ്ടും വെവ്വേറെ പറയുന്നതിനേക്കാൾ ഏറ്റവും നല്ലത്.  
ഇമാം ഇബ്നുൽഅഥീർജ പറഞ്ഞു: വസ്തുക്കളെ മുന്തി പ്പിക്കുകയും അവയെ വെക്കേണ്ട അവയുടെ സ്ഥാനങ്ങളിൽ വെ ക്കുകയും ചെയ്യുന്നവനാണ് അൽമുക്വദ്ദിം. മുന്തിപ്പിക്കൽ അർഹി ക്കുന്നവനെ അവൻ മുന്തിപ്പിക്കും. വസ്തുക്കളെ പിന്തിപ്പിക്കുക യും അവയെ വെക്കേണ്ട അവയുടെ സ്ഥാനങ്ങളിൽ വെക്കുക യും ചെയ്യുന്നവനാണ് അൽമുഅഖ്ഖിർ. അൽമുക്വദ്ദിമിന്റെ വിപ രീതമാകുന്നു അൽമുഅഖ്ഖിർ.  
അല്ലാഹുവിന്റെ അൽമുക്വദ്ദിം, അൽമുഅഖ്ഖിർ എന്നീ തിരുനാമങ്ങൾ ഹദീഥുകളിലാണ് വന്നിട്ടുള്ളത്. അലിയ്യി رَضِيَ اللَّهُ عَنْهُ  ൽ നി ന്നും ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ ഇപ്രകാ രമുണ്ട്:  
أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلـهَ إِلاَّ أَنْتَ
“….നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീയ ല്ലാതെ ഒരു ആരാധ്യനുമില്ല.” 
അല്ലാഹു അവനുദ്ദേശിക്കുന്നത് മുന്തിപ്പിക്കുന്നു. അവ നുദ്ദേശിക്കുന്നത് പിന്തിപ്പിക്കുകയും ചെയ്യുന്നു. പ്രാപഞ്ചിക നിർണയങ്ങളിൽ അല്ലാഹുവിന്റെ മുന്തിപ്പിക്കലും പിന്തിപ്പിക്കലുമുണ്ട്. 
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ‎﴿٦١﴾‏   (النحل: ٦١)
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടി യിരുന്നെങ്കിൽ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവൻ വിട്ടേ ക്കുമായിരുന്നില്ല. എന്നാൽ നിർണിതമായ ഒരു അവധി വരെ അ വൻ അവർക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അ ങ്ങനെ അവരുടെ അവധി വന്നാൽ ഒരു നാഴിക നേരം പോലും അവർക്ക് വൈകിക്കാൻ ആവുകയില്ല. അവർക്കത് നേരെത്തെ യാക്കാനും കഴിയില്ല. (വി. ക്വു. 16: 61)
നമസ്കാരത്തേക്കാൾ വുദ്വൂഇനേയും സഅ്യിനേക്കാൾ ത്വവാഫിനേയും മുന്തിപ്പിച്ചതുപോലെ മതപരമായ വിഷയങ്ങളിൽ അല്ലാഹുവിന്റെ മുന്തിപ്പിക്കലും പിന്തിപ്പിക്കലുമുണ്ട്.അല്ലാഹു വ്യക്തികളിൽ ചിലരെ ചിലരേക്കാളും ദിവസങ്ങ ളിലും സ്ഥലങ്ങളിലും ചിലതിനെ ചിലതിനേക്കാളും മുന്തിപ്പിക്കുകയും പിന്തിപ്പിക്കുകയും ചെയ്തു.
إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ ‎﴿٣٣﴾  (آل عمران: ٣٣) 
തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടും ബത്തേയും ഇംറാൻ കുടുംബത്തേയും ലോകരിൽ ഉൽകൃഷ്ട രായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. (വി. ക്വു. 3: 33)
وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ ‎﴿٤٢﴾  (آل عمران: ٤٢)
മലക്കുകൾ പറഞ്ഞ സന്ദർഭവും (ശ്രദ്ധിക്കുക:) മർയമേ, തീർച്ച യായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നി നക്ക് പരിശുദ്ധി നൽകുകയും, ലോകത്തുള്ള സ്ത്രീകളിൽ വെച്ച് ഉൽകൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.  (വി. ക്വു. 3: 42)
 
ഏതാനും ദുആഉകൾ
 
നബി ‎ﷺ  രാത്രിയിലുള്ള തന്റെ നമസ്കാരം ആരംഭിക്കു മ്പോൾ  ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ  وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
അല്ലാഹുവേ, നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവ നും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേ യും നിയന്താവാകുന്നു. 
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. വാനങ്ങ ളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നി നക്കു മാത്രമാകുന്നു.  
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാന ങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ(പ്ര കാശമാ)കുന്നു. 
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീയാ കുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്. 
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ ഹക്ക്വാ(സത്യമാ)കുന്നു. നിന്റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്റെ ക ണ്ടുമുട്ടൽ ഹക്ക്വാകുന്നു. നിന്റെ വചനം ഹക്ക്വാകുന്നു. സ്വർഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാർ ഹക്ക്വാകുന്നു. മുഹമ്മദ് ‎ﷺ  ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു. 
അല്ലാഹുവേ, നിനക്കുമാത്രം ഞാൻ സമർപ്പിച്ചു. നിന്നെ ഞാൻ വിശ്വസിച്ചംഗീകരിച്ചു. നിന്നിൽ മാത്രം ഞാൻ തവക്കുലാ ക്കി. നിന്നിലേക്കുമാത്രം ഞാൻ തൗബഃ ചെയ്തുമടങ്ങി. നിനക്കാ യി ഞാൻ തർക്കിച്ചു. നിന്നോടുമാത്രം ഞാൻ വിധിതേടി.
അതിനാൽ ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തുപോയതു മായ (എന്റെ പാപങ്ങൾ) നീ എനിക്കു പൊറുത്തുതരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീയല്ലാ തെ യഥാർത്ഥ ആരാധ്യനില്ല. അല്ലെങ്കിൽ നീ ഒഴികെ യഥാർ ത്ഥ ആരാധ്യനില്ല.
നബി ‎ﷺ  നമസ്കാരത്തിൽ തശഹ്ഹുദിനും സലാമിനും ഇടയിൽ താഴെ വരുന്ന ദുആ ചൊല്ലിയിരുന്നതായി അലി യ്യി رَضِيَ اللَّهُ عَنْهُ ൽനിന്നും ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥി ലുണ്ട്: 
أَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ، وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لاَ إِلـهَ إِلاَّ أَنْتَ 
അല്ലാഹുവേ ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്ത തും രഹസ്യമായും പരസ്യമായും അമിതമായും ചെയ്തു പോയതും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്ന തുമായ എന്റെ എല്ലാ പാപങ്ങളും നീ എനിക്കു പൊറുത്തു തരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവ നും. നീയല്ലാതെ ഒരു ആരാധ്യനുമില്ല. 
നബി ‎ﷺ  താഴെ വരുന്ന ദുആഅ് നിർവ്വഹിക്കാറുണ്ടായി രുന്നുവെന്ന് അബൂമൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് ഇമാം ബുഖാ രി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്:
رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ
രക്ഷിതാവേ, എന്റെ തെറ്റും വിവരക്കേടും എന്റെ കാര്യങ്ങളി ലെല്ലാമുള്ള അമിതവ്യയവും എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാവുന്നതായ(കുറ്റങ്ങളും) നീ എനിക്കു പൊറുക്കേണ മേ. അല്ലാഹുവേ എന്റെ തെറ്റുകുറ്റങ്ങളും ബോധപൂർവ്വവും അജ്ഞതയിലും കളിതമാശയിലും (വന്നുപോയ വീഴ്ചകളും) നീ എനിക്കു പൊറുത്തു മാപ്പാക്കേണമേ. അതെല്ലാം എന്റെ പക്കലുണ്ട്. അല്ലാഹുവേ ഞാൻ മുന്തിച്ചു ചെയ്തതും പിന്തി ച്ചു ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തുപോയ തുമായ എന്റെ(പാപങ്ങൾ) നീ എനിക്കു പൊറുത്തുതരേണ മേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts