പടപ്പുകൾക്കെല്ലാം മാർഗം കാണിക്കുന്നവനും വഴിതെളി യിക്കുന്നവനുമാകുന്നു അൽഹാദിയായ അല്ലാഹു.
ശെയ്ഖ് അബ്ദുർറഹ്മാൻ നാസ്വിറുസ്സഅ്ദിജ പറഞ്ഞു: ഉപകാരപ്രദമായ എല്ലാത്തിലേക്കും ഉപദ്രവകരമായത് തടുക്കുന്ന തിലേക്കും തന്റെ ദാസന്മാരെ നയിക്കുന്നവനും വഴികാണിക്കുന്ന വനുമാകുന്നു അൽഹാദി. അവർക്ക് അറിയാത്തത് അവൻ അ വരെ പഠിപ്പിക്കുന്നു. തൗഫീക്വിനും തസ്ദീദിനു(ചൊവ്വായത് നേടു ന്നതിനു)മുള്ള ഹിദായത്തിന് അവൻ അവർക്ക് മാർഗമരുളുന്നു. അവൻ അവർക്ക് തക്വ്വ ബോധനമേകുന്നു. അവരുടെ ഹൃദയ ങ്ങളെ തന്നിലേക്ക് തൗബഃയിലൂടെ മടങ്ങുന്നതും തന്റെ കൽപന കൾക്ക് കീഴ്പ്പെടുന്നതുമാക്കുന്നു.
അൽഹലീമിജ പറഞ്ഞു: ദാസൻ വഴിതെറ്റാതിരിക്കുവാ നും മാർഗ ഭ്രംശിയാകാതിരിക്കുവാനും വേണ്ടി രക്ഷാമാർഗം അറി യിക്കുന്നവനും അതു വ്യക്തമാക്കുന്നവനുമാകുന്നു അൽഹാദി. ദാസൻ വഴിതെറ്റുകയോ മാർഗ ഭ്രംശിയാവുകയോ ചെയ്താൽ അത് അവനെ നാശഗർത്തത്തിൽ ആഴ്ത്തും.
വിശുദ്ധ ക്വുർആനിൽ രണ്ടു വചനങ്ങളിൽ ഇൗ തിരുനാ മം വന്നിട്ടുണ്ട്.
وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا ﴿٣١﴾ (الفرقان: ٣١) وَإِنَّ اللَّهَ لَهَادِ الَّذِينَ آمَنُوا إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٥٤﴾ (الحج: ٥٤)
هِدَايَةُ اللهِ تَعَالَى
അല്ലാഹുവിന്റെ മാർഗദർശനം
അല്ലാഹുവിന്റെ നാമമായ അൽഹാദി കൈകാര്യം ചെ യ്യുന്ന ഹിദായത്തിന്റെ ഇനങ്ങൾ:
ഒന്ന്: ഹിദായത്തുൻആമ്മഃ
ജീവിത നന്മക്കായി മുഴുവൻ പടപ്പുകൾക്കുമുള്ള ഹിദായ ത്ത്. ജന്തുജാലങ്ങൾക്കെല്ലാം മൊത്തത്തിലുള്ള മാർഗമരുളലാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഒാരോ പടപ്പുകളുടേയും പ്രകൃ തിയിലൂട്ടിയ അറിവുകളാണ് ഇൗ ഹിദായത്ത്.
قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ ﴿٥٠﴾ (طه: ٥٠)
അദ്ദേഹം (മൂസാ) പറഞ്ഞു: ഒാരോ വസ്തുവിനും അതിന്റെ പ്ര കൃതം നൽകുകയും, എന്നിട്ട്(അതിന്) വഴി കാണിക്കുകയും ചെ യ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്. (വി. ക്വു. 20: 50)
രണ്ട്: വിധിവിലക്കുകൾ ബാധകമായവർക്ക് തെളിവും നിർദ്ദേശ വുമേകിയുള്ള ഹിദായത്ത്.
സൃഷ്ടികൾക്കെതിരിൽ അല്ലാഹുവിന്റെ ന്യായമത്രേ അത്. അഥവാ ഇൗ തെളിവ് സ്ഥാപിച്ചതിനുശേഷം മാത്രമേ അല്ലാഹു അടിമകളെ ശിക്ഷകൊണ്ട് പിടികൂടുകയു ള്ളൂ. ഇതുകൊണ്ടാണ് അല്ലാഹു തന്റെ പ്രവാചകന്മാരേയും ദൂ തന്മാരേയും നിയോഗിച്ചയച്ചത്.
സൃഷ്ടികൾക്കെതിരിൽ അല്ലാഹുവിന്റെ ന്യായമത്രേ അത്. അഥവാ ഇൗ തെളിവ് സ്ഥാപിച്ചതിനുശേഷം മാത്രമേ അല്ലാഹു അടിമകളെ ശിക്ഷകൊണ്ട് പിടികൂടുകയു ള്ളൂ. ഇതുകൊണ്ടാണ് അല്ലാഹു തന്റെ പ്രവാചകന്മാരേയും ദൂ തന്മാരേയും നിയോഗിച്ചയച്ചത്.
أَن تَقُولَ نَفْسٌ يَا حَسْرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنبِ اللَّهِ وَإِن كُنتُ لَمِنَ السَّاخِرِينَ ﴿٥٦﴾ أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنتُ مِنَ الْمُتَّقِينَ ﴿٥٧﴾ (الزمر: ٥٦، ٥٧)
എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ട തിൽ ഞാൻ വീഴ്ചവരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാ ക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യ ക്തിയും പറഞ്ഞേക്കുമെന്നതിനാലാണിത്. അല്ലെങ്കിൽ അല്ലാഹു എന്നെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞാൻ സൂക്ഷ്മത പാലി ക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു. എന്ന് പറഞ്ഞേക്കു മെന്നതിനാൽ. (വി. ക്വു. 39: 56, 57)
وَمَا كَانَ اللَّهُ لِيُضِلَّ قَوْمًا بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ ۚ (التوبة: ١١٥ )
ഒരു ജനതയ്ക്ക് മാർഗദർശനം നൽകിയതിനു ശേഷം, അവർ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവർക്കു വ്യക്തമാക്കികൊടു ക്കുന്നതുവരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല… (വി. ക്വു. 9: 115)
മൂന്ന്: സത്യം സ്വീകരിക്കുവാനും അതിൽ തൃപ്തിപ്പെടുവാനുമു ള്ള ബോധനവും തൗഫീക്വും ഹൃദയവിശാലതയും കനിഞ്ഞുകൊ ണ്ടുള്ള ഹിദായത്ത്. ഹൃദയത്തേയും ബുദ്ധിയേയും നയിച്ചും ബോ ധനമേകിയുമാണ് പ്രസ്തുത ഹിദായത്ത്.
وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ ۚ التغابن: ١١
“…വല്ലവനും അല്ലാഹുവിൽ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവൻ നേർവഴിയിലാക്കുന്നതാണ്…” (വി. ക്വു. 64: 11)
നാല്: അന്ത്യനാളിൽ സ്വർഗത്തിലേക്കും നരകത്തിലേക്കുമുള്ള ഹിദായത്ത്.
സ്വർഗത്തിലേക്കും സ്വർഗീയ സുഖങ്ങളിലേക്കും അവ ആ സ്വദിക്കുന്നതിലേക്കുമുള്ള അല്ലാഹുവിൽ നിന്നുള്ള ഹിദായത്തി ന്റെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَن يُضِلَّ أَعْمَالَهُمْ ﴿٤﴾ سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ﴿٥﴾ وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ ﴿٦﴾ ( محمد:٤-٧)
…അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കർമ്മങ്ങൾ പാഴാക്കുകയേ ഇല്ല. അവൻ അവരെ ലക്ഷ്യ ത്തിലേക്കു നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീർ ക്കുകയും ചെയ്യുന്നതാണ്. സ്വർഗത്തിൽ അവരെ അവൻ പ്രവേ ശിപ്പിക്കുകയും ചെയ്യും. അവർക്ക് അതിനെ അവൻ മുമ്പേ പരിച യപ്പെടുത്തി കൊടുത്തിട്ടുണ്ട്. (വി. ക്വു. 47: 4, 5, 6)
وَقَالُوا الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَٰذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ ۖ الأعراف: ٤٣
…അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക് ന യിച്ചിരുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായി രുന്നില്ല… (വി. ക്വു. 7: 43)
അക്രമികൾക്ക് നരകത്തിലേക്കുള്ള ഹിദായത്തിന്റെ വിഷ യത്തിൽ അല്ലാഹു പറഞ്ഞു:
احْشُرُوا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ ﴿٢٢﴾ مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ ﴿٢٣﴾ (الصافات:٢٢، ٢٣)
(അപ്പോൾ അല്ലാഹുവിന്റെ കൽപനയുണ്ടാകും;) അക്രമം ചെ യ്തവരെയും അവരുടെ ഇണകളെയും അല്ലാഹുവിനു പുറമെ അവർ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ചുകൂട്ടുക. എന്നിട്ട് അവരെ നിങ്ങൾ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക. (വി. ക്വു. 37: 22, 23)
ഹിദായത്തിന്റെ കാരണങ്ങൾ
മനുഷ്യമനസിനുള്ള സംസ്കരണവും പുണ്യത്തിനുള്ള തൗഫീക്വും അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമാണ്.
بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ الحجرات: ١٧
…പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങൾക്ക് മാർഗദർശനം നൽ കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു… (വി. ക്വു. 49: 17)
ഇൗ ഹിദായത്തുകൊണ്ടാണ് അല്ലാഹു മനുഷ്യർക്ക് ഇൗ മാൻ അലങ്കൃതമാക്കുന്നതും കുഫ്റും നെറികേടും പാപവും വെ റുപ്പുള്ളതുമാക്കുന്നത്. ഇൗ ഹിദായത്ത് അഥവാ തഅ്യീദിന്റേയും (ശക്തിപ്പെടുത്തൽ) തൗഫീക്വിന്റേയും(ഉദവിയേകൽ) ഹിദായത്ത് അല്ലാഹു മാത്രം ഉടമപ്പെടുത്തിയതാകുന്നു. അവൻ പറഞ്ഞു:
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾ (القصص: ٥٦)
തീർച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്കു നേർവഴിയിലാ ക്കാനാവില്ല. പക്ഷെ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴി യിലാക്കുന്നു. സൻമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (വി. ക്വു. 28: 56)
അല്ലാഹു ഉദ്ദേശിക്കുന്ന അനുഗ്രഹീതർ മാത്രമാണ് ഇൗ ഹിദായത്തിന് പാത്രീഭൂതരാകുന്നത്.
وَاللَّهُ يَدْعُو إِلَىٰ دَارِ السَّلَامِ وَيَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٢٥﴾ (يونس: ٢٥)
അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. (വി. ക്വു. 10: 25)
അല്ലാഹു അവന്റെ ഹിദായത്ത് കനിയുന്നതിനു കാര ണമാക്കുന്ന പ്രവണതകളും പ്രവൃത്തികളും അറിയിച്ചിട്ടുണ്ട് അവ ധാരാളമാണ്. ചിലത് തെളിവു സഹിതം ഇവിടെ നൽകുന്നു:
ഒന്ന്: വിശ്വാസ സാക്ഷാൽക്കാരം
وَاللَّهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٢١٣﴾ (البقرة: ٢١٣)
..എന്നാൽ ഏതൊരു സത്യത്തിൽ നിന്ന് അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താൽപര്യപ്രകാരം സത്യവി ശ്വാസികൾക്ക് വഴി കാണിച്ചു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു. (വി. ക്വു. 2: 213)
രണ്ട്: ഈമാനും സൽപ്രവൃത്തികളും
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ يَهْدِيهِمْ رَبُّهُم بِإِيمَانِهِمْ ۖ تَ (يونس: ٩)
തീർച്ചയായും വിശ്വസിക്കുകയും സുകൃതങ്ങൾ പ്രവർത്തിക്കുക യും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്റെ ഫലമായി അവ രുടെ രക്ഷിതാവ് അവരെ നേർവഴിയിലാക്കുന്നതാണ്…(വി.ക്വു.10: 9)
മൂന്ന്: തൗബഃ
وَيَهْدِي إِلَيْهِ مَنْ أَنَابَ ﴿٢٧﴾ (الرعد: ٢٧)
…പശ്ചാത്തപിച്ചു മടങ്ങിയവരെ തന്റെ മാർഗത്തിലേക്ക് അവൻ നയിക്കുകയും ചെയ്യുന്നു. (വി. ക്വു. 13: 27)
നാല്: ജിഹാദ്
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ (العنكبوت: ٦٩)
നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്… (വി. ക്വു. 29: 69)
അഞ്ച്: ദുആയിരക്കുക
هْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ. നീ അനുഗ്രഹിച്ച വരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തില ല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (വി. ക്വു. 1: 6, 7)
നബി ﷺ അലിയ്യി رَضِيَ اللَّهُ عَنْهُ നോട് ദുആ ചെയ്യുവാൻ പഠിപ്പിച്ചത്:
اللَّهُمَّ اهْدِنِي وَسَدِّدْنِي
അല്ലാഹുവേ, എനിക്ക് ഹിദായത്തും(നേർമാർഗം പ്രാപിക്കൽ) സദാദും(ലക്ഷ്യപ്രാപ്തിയും) കനിയേണമേ.
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالسَّدَادَ
അല്ലാഹുവേ, ഞാൻ നിന്നോട് ഹുദയും സദാദും തേടുന്നു.
اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنْ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
ജിബ്രീലിന്റേയും മീകാഇൗലിന്റേയും ഇസ്റാഫീലിന്റേയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സ്രഷ്ടാവായ, അദൃശ്യവും ദൃശ്യ വും അറിയുന്നവനായ അല്ലാഹുവേ, നീ നിന്റെ ദസന്മാർക്കിട യിൽ അവർ അഭിപ്രായ വ്യത്യാസത്തിലായ കാര്യങ്ങളിൽ വിധിക്കു ന്നു. അഭിപ്രായ വ്യത്യാസത്തിലകപ്പെട്ട സത്യത്തിന്റെ വിഷയത്തിൽ നിന്റെ കൽപനയാൽ നീ എനിക്കു ഹിദായത്തേകേണമേ. നിശ്ച യം, നീ ഉദ്ദേശിക്കുന്നവരെ നേരായ മാർഗത്തലേക്കു നീ നയിക്കുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല