ഇമാം അൽഖതാബിജ പറഞ്ഞു: അൽവിത്ർ എന്നാൽ അൽഫർദ്(ഏകൻ). അല്ലാഹുവിന്റെ വിശേഷണങ്ങളിൽ വിതിറിന്റെ അർത്ഥം യാതൊരു പങ്കുകാരനും തുല്യനുമില്ലാത്ത ഏകൻ എ ന്നാണ്. തന്റെ പടപ്പുകളെ തൊട്ട് മുതഫര്രിദും(തനിച്ചായവനും) തന്റെ വിശേഷണങ്ങൾകൊണ്ട് അവരിൽനിന്ന് വേറിട്ടവനുമാകു ന്നു. അവൻ വിത്റാകുന്നു. അവന്റെ പടപ്പുകൾ മുഴുവനും ജോടി കളുമാകുന്നു. അവരെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇണക ളായ നിലക്കാണ്.
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: അൽവിത്ർ എന്നാൽ യാതൊരു പങ്കുകാരനും തുല്യനുമില്ലാത്ത അൽഫർദ്(ഏകൻ) എന്നാണ്. ഇൗ വിശേഷണം അല്ലാഹു മാത്രം അർഹിക്കുന്ന വി ശേഷണമാണ്.
അല്ലാഹു അവന്റെ ദാത്തിൽ ഏകനാണ്. സ്വിഫാത്തിലും ഏകനാണ്. പ്രവൃത്തികളിലും ഏകനാണ്.

لَيْسَ كَمِثْلِهِ شَيْءٌ ۖ  (الشورى: ١١)

…അവന് തുല്യമായി യാതൊന്നുമില്ല… (വി. ക്വു. 42: 11)

هَلْ تَعْلَمُ لَهُ سَمِيًّا ‎﴿٦٥﴾‏ (مريم: ٦٥)

…അവന്നു പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ? (വി. ക്വു. 19: 65)
അല്ലാഹുവിന്റെ ഇൗ തിരുനാമം ഹദീഥുകളിലാണ് വന്നി ട്ടുള്ളത്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:

لِلَّهِ تِسْعَةٌ وَتِسْعُونَ اسْمًا مَنْ حَفِظَهَا دَخَلَ الْجَنَّةَ وَإِنَّ اللَّهَ وِتْرٌ يُحِبُّ الْوِتْرَ

“അല്ലാഹുവിന്ന് തൊണ്ണൂറ്റിയൊമ്പത് നാമങ്ങളുണ്ട്. വല്ലവനും അതു മനഃപാഠമാക്കിയാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു. നിശ്ചയം അല്ലാഹു വിത്ർ ആകുന്നു. അവൻ വിത്ർ ഇഷ്ടപ്പെടുന്നു.”
അലി رَضِيَ اللَّهُ عَنْهُ  യ്യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  വിത്ർ നമസ്കരിച്ചു. ശേഷം പറഞ്ഞു:

إِنَّ اللَّهَ عَزَّ وَجَلَّ وِتْرٌ يُحِبُّ الْوِتْرَ فَأَوْتِرُوا يَا أَهْلَ الْقُرْآنِ

“നിശ്ചയം അല്ലാഹു വിത്ർ ആകുന്നു. അവൻ വിത്ർ ഇഷ്ടപ്പെടു ന്നു. അതിനാൽ ക്വുർആനിന്റെ ബന്ധുക്കളേ നിങ്ങൾ വിത്റാക്കുക.”
അല്ലാഹു അവന്റെ സത്തയിലും വിശേഷണങ്ങളിലും പ്ര വൃത്തികളിലും പൂർണതയിലും വിത്റാകുന്നു. അവന്റെ പടപ്പുകൾ മുഴുവനും ജോടികളുമാകുന്നു. സൃഷ്ടികളുടെ കാര്യങ്ങൾ പാര സ്പര്യത്തിലും ഇണകളായി വർത്തിക്കുന്നതിലുമാണ് പൂർത്തിയാ കുന്നതും ചൊവ്വാകുന്നതും. പടപ്പുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇണകളായ നിലക്കാണ്.

 وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ‎﴿٤٩﴾  (الذاريات: ٤٩)

എല്ലാ വസ്തുക്കളിൽ നിന്നും ഇൗരണ്ട് ഇണകളെ നാം സൃഷ്ടിച്ചി രിക്കുന്നു. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുവാൻ വേണ്ടി. (വി. ക്വു. 51: 49)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts