السَـتِيرُ ،  السِـتِيرُ (അസ്സിത്തീർ, അസ്സത്തീർ)

THADHKIRAH

അടിയാറുകളുടെ കുറവുകളും നഗ്നതകളും മറക്കുന്നത് ഇഷ്ടപ്പെടുന്നവൻ എന്നതാണ് അസ്സിത്തീർ അർത്ഥമാക്കുന്നത്. അതിനാലാണ് അല്ലാഹു അവരുടെ നഗ്നത മറക്കുവാനും തെറ്റു ചെയ്യാതിരിക്കുവാനും അതു പരസ്യപ്പെടുത്താതിരിക്കുവാനും കൽപിച്ചത്.
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: സിത്തീർ എന്നാൽ സാതിർ അഥവാ മറക്കുന്നവൻ. ദാസന്മാർക്കു ധാരാളമായി അ വൻ മറയേകും. വേദികളിൽ അവരെ വഷളാക്കുകയില്ല. അപ്രകാ രം ദാസന്മാർ സ്വയം മറ സ്വീകരിക്കുന്നതും തങ്ങളെ വഷളാക്കു ന്നതിൽ നിന്നു വിട്ടുനിൽക്കുന്നതും അവൻ ഇഷ്ടപെടുന്നു. 
ഇബ്നുൽഅഥീർജ പറഞ്ഞു: മറയും സംരക്ഷണവും ഇഷ്ടപ്പെടുകയെന്നത് അസ്സിത്തീറായവന്റെ ഉദ്ദേശ്യവും കാര്യവുമാ ണ്. മുഅ്മിനീങ്ങളായ ദാസന്മാർക്ക് അവരുടെ നഗ്നതകളും പാ പങ്ങളും മറക്കുന്നത് അവൻ ഇഷ്ടപ്പെടുന്നു. അതിനാലാണ് അവ രുടെ നഗ്നത മറക്കുവാൻ അവൻ കൽപിച്ചത്. ഭൗതികലോകത്ത് അവരിൽനിന്നു വന്നുപോയ തെറ്റുകൾ പരസ്യപ്പെടുത്താതിരിക്കു വാനും അവരോടു കൽപ്പിച്ചത്.  
അസ്സിത്തീർ എന്ന തിരുനാമം ഹദീഥുകളിലാണ് വന്നിട്ടു ള്ളത്. യഅ്ലാ ഇബ്നുഉമയ്യഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം: നബി ‎ﷺ  ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് കണ്ടു. അപ്പോൾ തിരുമേനി ‎ﷺ  മിമ്പറിൽ കയറി അല്ലാഹുവിന് ഹംദു ചൊല്ലി അവനെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടു പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ حَيِيٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ فَإِذَا اغْتَسَلَ أَحَدُكُمْ فَلْيَسْتَتِرْ
“നിശ്ചയം അല്ലാഹു ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അവൻ ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളിൽ ഒരാൾ 
കുളിക്കുകയായാൽ അവൻ മറസ്വീകരിക്കട്ടേ.”
അടിയാറുകളുടെ കുറവുകളും നഗ്നതകളും മറക്കുന്നത് ഇഷ്ടപ്പെടുന്നവനാണ് അസ്സത്തീറായ അല്ലാഹു. നീചവൃത്തികൾ പരസ്യപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും വിരോധിച്ചു. അത് പ രസ്യപ്പെടുത്തുന്നവർക്ക് നോവേറ്റുന്ന ശിക്ഷ അവൻ മുന്നറിയിപ്പേ കുകയും ചെയ്തു.
إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ‎﴿١٩﴾‏  (النور: ١٩)
തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരി ക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തി ലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.  (വി. ക്വു. 24: 19) 
അന്യരുടെ കുറവുകളും പോരായ്മകളും മറക്കുന്നതിനു അല്ലാഹു മഹത്തായ പ്രതിഫലമാണ് വാഗ്ദാനമേകിയിരിക്കു ന്നത്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
….وَمَنْ سَتَرَ مُسْلِماً، سَتَرَهُ اللّهُ فِي الدُّنْيَا وَالآخِرَةِ …
“…ഒരു മുസ്ലിമിന്റെ (ന്യൂനത) ഒരാൾ മറച്ചുവെച്ചാൽ, അല്ലാഹു അയാളുടെ ഇഹത്തിലേയും പരത്തിലേയും (ന്യൂനതകൾ) മറക്കു ന്നതാണ്…. (മുസ്‌ലിം)
മറ്റൊരു നിവേദനത്തിൽ:
لاَ يَسْتُرُ عَبْدٌ عَبْداً فِي الدُّنْيَا، إِلاَّ سَتَرَهُ اللّهُ يَوْمَ الْقِيَامَةِ
“ഏതൊരു അടിമയാണോ മറ്റൊരാളുടെ കുറവുകൾ ദുൻയാവിൽ മറച്ചുവെക്കുന്നത് അവന്റെ കുറവ് ആഖിറത്തിൽ അല്ലാഹു മറച്ചുവെക്കുകതന്നെ ചെയ്യും.”  (മുസ്‌ലിം)
ലജ്ജയും മറയും ഇഷ്ടപ്പെടുന്ന അല്ലാഹു മറച്ചും പൊറു ത്തും അടിയാറുകളോട് ആദരവുള്ളവനാണ്. ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَمَنْ كَفَّ غَضَبَهُ سَتَرَ اللهُ عَوْرَتَهُ
“ഒരാൾ തന്റെ കോപം അടക്കിയാൽ അല്ലാഹു അയാളുടെ നഗ്നത മറക്കുന്നതാണ്…
അടിയാറുകളുടെ തെറ്റുകൾ ഇഹലോകത്തും പരലോക ത്തും മറക്കുന്നവനാണ് അല്ലാഹു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറ യുന്നത് കേട്ടതായി ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
إِنَّ اللَّهَ يُدْنِى الْمُؤْمِنَ فَيَضَعُ عَلَيْهِ كَنَفَهُ ، وَيَسْتُرُهُ فَيَقُولُ أَتَعْرِفُ ذَنْبَ كَذَا أَتَعْرِفُ ذَنْبَ كَذَا فَيَقُولُ نَعَمْ أَىْ رَبِّ. حَتَّى إِذَا قَرَّرَهُ بِذُنُوبِهِ وَرَأَى فِى نَفْسِهِ أَنَّهُ هَلَكَ قَالَ سَتَرْتُهَا عَلَيْكَ فِى الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ ….
“നിശ്ചയം അല്ലാഹു വിശ്വാസിയെ അടുപ്പിക്കും. തുടർന്ന് അവ ന്റെമേൽ അല്ലാഹു തന്റെ പാർശ്വഭാഗം വെക്കുകയും അവനെ മറക്കുകയും ചെയ്യും. ശേഷം അല്ലാഹു അവനോടു ചോദിക്കും: ഇന്ന തെറ്റ് നീ അറിയുമോ? ഇന്ന തെറ്റ് നീ അറിയുമോ? അ പ്പോൾ അവൻ പറയും: അതെ രക്ഷിതാവേ. അങ്ങിനെ ദാസൻ ത ന്റെ തെറ്റുകൾ അംഗീകരിക്കുകയും താൻ നശിച്ചതായി കാണു കയും ചെയ്യുന്നതാണ്. അല്ലാഹു പറയും: അവയെ ഭൗതിക ലോ കത്ത് ഞാൻ നിനക്കായി മറച്ചുവെച്ചു. ഇന്നേ ദിനം അവ ഞാൻ നിനക്കു പൊറുക്കുന്നു…” (ബുഖാരി)
 
അല്ലാഹുവിനോടു മറതേടിക്കൊണ്ടൊരു ദുആഅ്:
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പ്രഭാതത്തിലാകുമ്പോഴും പ്ര ദോഷത്തിലാകുമ്പോഴും താഴെ വരുന്ന പ്രാർത്ഥനാ വചനങ്ങളെ ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്.  
اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ  فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ  وَالعَافِيَةَ فِي دِينِي، وَدُنيَاي وَأَهلِي، وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي، وَ آمِنْ رَوْعَاتِي، اَللَّهُمَّ  احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ  بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي         
അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാൻ നിന്നോടു മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ആദർശത്തിലും ഇഹ ലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നി ന്നോടു പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എ ന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേ കേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വ ലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽനിന്ന്) നീ എനിക്ക് സംരക്ഷ ണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടുന്നു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts