المُجِيبُ (അൽമുജീബ്)

THADHKIRAH

അല്ലാഹുവിന്റെ അത്യുത്തമ നാമമാണ് അൽമുജീബ്. ഉ ത്തരമേകുന്നവൻ എന്നതാണ് പ്രസ്തുത നാമം അർത്ഥമാക്കുന്ന ത്. ദുആയിരക്കുന്നവന്റെ ദുആഅ് കേൾക്കുകയും ഉത്തരമേകു കയും ചെയ്യുന്നവനാണ് അൽമുജീബായ അല്ലാഹു.
അല്ലാഹുവിനെ ആരാധിച്ചവരോടും അവനോടു ചോദി ച്ചവരോടും അവനെ ഇഷ്ടപെട്ടവരോടുമുള്ള അവന്റെ ക്വുർബ്(സാമീ പ്യം) വിവരിക്കവെ   ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: 
അല്ലാഹു അവനോട് ദുആ ചെയ്യുന്നവരോട് അവരുടെ ദുആക്ക് ഉത്തരമേകിക്കൊണ്ട് ഏറെ അടുത്തവനാണ്….. .. ദുആ യിരക്കുന്നവർക്കുള്ള ഉത്തരമേകൽ, ആബിദീങ്ങൾ അവനിലേക്കു താഴ്മയിൽ മടങ്ങൽ എന്നിവയും അതിന്റെ അടയാളങ്ങളാണ്. ദുആഅ് ചെയ്യുന്നവർ ഏതു അവസ്ഥയിൽ എപ്പോൾ ആയാലും അവർക്കു ആമ്മായ ഇജാബത്ത് (പൊതുവായ ഉത്തരമേകൽ) ഏ കുന്ന മുജീബാണ് അല്ലാഹു; ഇൗയൊരു തുറന്ന വാഗ്ദാനം അ വൻ അവർക്കു നൽകിയതുപോലെ. അല്ലാഹുവിന്റെ ആഹ്വാന ങ്ങൾ സ്വീകരിക്കുകയും അവന്റെ ദീനിനു കീഴ്പെടുകയും ചെ യ്തവർക്ക് ഇജാബത്തുൻഖാസ്സ്വഃ(പ്രത്യേകമായ ഇത്തരമേകൽ) ഏകുന്ന മുജീബുമാണ് അവൻ. പടപ്പുകളിൽ നിർബന്ധിതനും പ്ര തീക്ഷയറ്റവനും ആഗ്രഹത്താലും പ്രതീക്ഷയാലും ഭയത്താലും അവനോട് ബന്ധം ശക്തമാക്കിയവനും ഉത്തരമേകുന്നവനാണ് അവൻ  
വിശുദ്ധക്വുർആനിൽ പ്രസ്തുത തിരുനാമം ഒരു തവണ വന്നിട്ടുണ്ട്.
إِنَّ رَبِّي قَرِيبٌ مُّجِيبٌ ‎﴿٦١﴾‏  (هود: ٦١)
തേടുന്നവരുടെ തേട്ടം കേൾക്കുകയും ചോദിക്കുന്നവർ ക്ക് ഉത്തരമേകുകയും വിളിക്കുന്നവരെ വെറുതെ മടക്കാതിരിക്കു കയും വിശ്വാസികളെ നിരാശപ്പെടുത്താതിരിക്കുകയും ചെയ്യുന്ന വനാണ് അല്ലാഹു. 
وَلَقَدْ نَادَانَا نُوحٌ فَلَنِعْمَ الْمُجِيبُونَ ‎﴿٧٥﴾‏  (الصافات: ٧٥)
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോൾ ഉത്തരം നൽകിയവൻ എത്ര നല്ലവൻ!  (വി. ക്വു. 37: 75)
أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ   (النمل: ٦٢)
അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന്നു ഉത്തരം നൽകുകയും വിഷമം നീക്കികൊടുക്കുകയും ചെയ്യുന്നവനോ…  (വി. ക്വു. 27: 62)
قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَاسْتَقِيمَا  (يونس: ٨٩)
അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാർ ത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ ഇരു വരും നേരെ നിലകൊള്ളുക… (വി. ക്വു. 10: 89)
അല്ലാഹു തന്നോട് തേടുന്നവർക്ക് ഉത്തരമേകും. പ ക്ഷെ അവനിൽ നിന്നുള്ള ഉത്തരം വിവിധ നിലകളിലായിരിക്കും. 
ചിലപ്പോൾ ആവശ്യപ്പെട്ടത് പെട്ടന്നു കനിയും. ചിലപ്പോൾ അല്ലാഹുവിന്റെ യുക്തിയുടെ തേട്ടത്താൽ ആവശ്യപ്പെട്ടത് കനി യുന്നത് വൈകിയായിരിക്കും. മറ്റുചിലപ്പോൾ തേടിയതു നൽകാ തെ അതിനു തുല്യമായുള്ള വിപത്ത് തട്ടിമാറ്റിക്കൊണ്ടായിരിക്കും ഉത്തരമേകൽ.
ഒരുവേള ദുആ ചെയ്തതിന്റെ പ്രതിഫലം പരലോകത്തേക്ക് സൂക്ഷിച്ചു വെച്ചുകൊണ്ടായിരിക്കും അല്ലാഹുവിന്റെ ഉത്തര മേകൽ.
ഇൗ കാര്യങ്ങൾ ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. അബൂസ ഇൗദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
ما منْ مسلمٍ يدْعو ، لَيسَ بإِثْمٍ أَوْ بِقَطيعَةِ رحِمٍ ، إِلاَّ أَعْطَاهُ إِحدَى ثلاثٍ: إِمَّا أَنْ يُعَجِّلَ لهُ دعوتهُ ، وإِمَّا أَن يدَّخِرَهَا لهُ فِي الآخرةِ . وإِمَّا أَن يدفع عنه من السوءِ مثْلَهُ. قَالَ: إِذاً نُكْثِرْ ، قالَ: اللهُ أَكْثَرُ 
“കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാൻ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്ലിമുമില്ല മൂന്നാൽ ഒരുകാര്യം അല്ലാഹു അയാൾക്ക് നൽകാതെ. ഒന്നു കിൽ അയാളുടെ ദുഅക്ക് പെട്ടന്ന് (ഉത്തരം)നൽകും. അല്ലെങ്കിൽ അതിനെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കിൽ ആ ദുആക്ക് തുല്യമായ തിന്മ അയാളിൽനിന്ന് (അല്ലാഹു) തടു ക്കും. (അബൂസഇൗദ് رَضِيَ اللَّهُ عَنْهُ) പറഞ്ഞു: എങ്കിൽ നമുക്ക് വർദ്ധിപ്പിക്കാം. (നബി ‎ﷺ ) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും വർദ്ധിപ്പിക്കുന്നവൻ. 
ഉബാദത് ഇബ്നു സ്വാമിതി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
مَا عَلَى الْأَرْضِ مُسْلِمٌ يَدْعُو اللَّهَ بِدَعْوَةٍ إِلَّا آتَاهُ اللَّهُ إِيَّاهَا أَوْ صَرَفَ عَنْهُ مِنْ السُّوءِ مِثْلَهَا مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ فَقَالَ رَجُلٌ مِنْ الْقَوْمِ إِذًا نُكْثِرُ قَالَ اللَّهُ أَكْثَرُ
“ഭൂലോകത്തുവെച്ച് അല്ലാഹുവിനോട് വല്ല മുസ്ലിമും പ്രാർത്ഥി ച്ചാൽ കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കു വാൻ (തേടിക്കൊണ്ടോ) അവൻ ദുആഅ് ചെയ്യാത്ത കാലത്തോ ളം അവൻ ചോദിച്ചത് അല്ലാഹു അവന് നല്കുകയോ അത്രയും ആപത്ത് അവനിൽനിന്ന് തെറ്റിച്ചുകളയുകയോ ചെയ്യാതിരിക്കു കയില്ല. അപ്പോൾ ജനങ്ങളിലൊരാൾ പറഞ്ഞു: എന്നാൽ ഞങ്ങൾ (ദുആഅ്)വർദ്ധിപ്പിക്കും. (നബി ‎ﷺ ) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും വർദ്ധിപ്പിക്കുന്നവൻ.”
 

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാൻ

• അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
• ദുആയിരക്കുന്നവൻ അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തി ലും ആരാധ്യതയിലും നാമവിശേഷണങ്ങളിലുമുള്ള ഏകത്വം അംഗീകരിച്ച്, മനസ്സിൽ ഉറപ്പിച്ച്, അതനുസ്സരിച്ച് പ്രവർത്തി ക്കുന്നവനാകണം. അഥവാ തൗഹീദ് അവനിൽ സാക്ഷാൽ കൃതമാക്കുക.
• ദുആഅ് ആത്മാർത്ഥമായിരിക്കുക.
• അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ ചര്യയനുസരിച്ചായിരിക്കുക.
• അല്ലാഹു ‎ﷺ  വിനെ വാഴ്ത്തി, പുകഴ്ത്തി നബി ‎ﷺ  ക്കുവേണ്ടൺി സ്വ ലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
• ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
• ദുആയിരക്കുമ്പോൾ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കിട്ടാൻ ധൃതി കാണിക്കരുത്.
• ദുആയിരക്കുമ്പോൾ ഹൃദയ സാന്നിധ്യം ഉൺണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാർത്ഥിക്കുക.
• ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
• കുടുംബത്തിനും മക്കൾക്കും സ്വന്തത്തിനും സമ്പത്തിനും എതിരിൽ ദുആഅ് ചെയ്യാതിരിക്കുക.
• കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദു ആഅ് ചെയ്യാതിരിക്കുക.
• ശബ്ദം താഴ്ത്തി ദുആയിരക്കുക.
• പാപങ്ങൾ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
• അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന തിനോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
• ദുആയിൽ കൃത്രിമമായ പ്രാസമൊപ്പിക്കൽ ഒഴിവാക്കുക.
• വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തിൽ സ മ്മിശ്രമാക്കി ദുആയിരക്കുക.
• അന്യരിൽനിന്ന് അന്യായമായി നേടിയത് അവകാശികൾ ക്ക് തിരിച്ചു നൽകിക്കൊണ്ട് തൗബഃ ചെയ്യുക.
• ദുആ വചനങ്ങൾ മൂന്നുതവണ ആവർത്തിക്കുക.
• ദുആയിരക്കുന്ന വേളയിൽ ക്വിബ്ലയിലേക്ക് തിരിയുക.
• ദുആയിരക്കുമ്പോൾ കൈകൾ ഉയർത്തുക.
• അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
• ദുആയിൽ അതിരു കവിയാതിരിക്കുക.
• മറ്റുള്ളവർക്കുവേണ്ടൺി ദുആയിരക്കുമ്പോൾ സ്വന്തത്തിനുവേ ണ്ടൺി ദുആ ചെയ്തുകൊണ്ട് തുടങ്ങുക.
• സ്വന്തത്തോടൊപ്പം മാതാപിതാക്കൾക്കുവേണ്ടിയും ദുആഅ് ചെയ്യുക.
• സ്വന്തത്തോടൊപ്പം വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആഅ് ചെയ്യുക.
• സാധ്യമെങ്കിൽ വുദ്വൂഅ് ചെയ്യുക.
• അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളേയോ(അസ്മാഉൽ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്), സ്വന്തം സൽക്കർമ്മങ്ങളേയോ മുൻനിർത്തി (വസ്വീലയാക്കി) ദുആ അ് ചെയ്യുക.
• ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യു വാൻ ആവശ്യപ്പെടുക.
• ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
• എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു കഴിയുക.

ദുആഇന് ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ

• ലൈലത്തുൽക്വദ്റ്.
• രാത്രിയുടെ അവസാന മൂന്നിലൊന്നിൽ.
• ഫർദ്വ് നമസ്കാരത്തിന്റെ അവസാനത്തിൽ.
• ബാങ്കിന്റേയും ഇക്വാമത്തിന്റേയുമിടയിൽ.
• ഒാരോ രാത്രിയിലും ഒരു പ്രത്യേക സമയം.
• ഫർദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോൾ.
• മഴ വർഷിക്കുമ്പോൾ.
• യുദ്ധത്തിൽ സൈന്യങ്ങൾ കണ്ടൺുമുട്ടുമ്പോൾ.
• വെള്ളിയാഴ്ച അസ്വ്റിന്റെ അവസാന സമയം. അല്ലെങ്കിൽ ഖുതുബയുടേയും നമസ്കാരത്തിന്റേയും സമയം.
• സംസം വെള്ളം കുടിക്കുമ്പോൾ.
• സുജൂദിൽ.
• രാത്രി ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ.
• ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കിൽ നിന്ന് ഉണർ ന്ന് എണീക്കുകയും ദുആ ചെയ്യുകയും ചെയ്താൽ.
لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്ന് ചൊല്ലി ദുആ ചെയ്യൽ.
• മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
• ഇസ്മുല്ലാഹിൽഅഅ്ള്വം കൊണ്ടൺ് ദുആ ചെയ്യുക.
• ഒരു മുസ്ലിം തന്റെ സഹോദരന് വേണ്ടൺി അവന്റെ അസാ ന്നിധ്യത്തിൽ ദുആ ചെയ്യുക.
• അറഫാദിനം അറഫഃയിൽവെച്ചു ദുആ ചെയ്യുക.
• റമദ്വാനിലെ ദുആഅ്.
• നോമ്പുകാരൻ നോമ്പുതുറക്കുന്നതുവരെയുള്ള ദുആഅ്.
• നോമ്പുകാരൻ നോമ്പുതുറക്കുമ്പോഴുള്ള ദുആഅ്.
• അല്ലാഹുവിനെ സ്മരിക്കുന്ന വേദികളിൽ ദുആ ചെയ്യുക.
• മുസ്വീബത്തുകൾ ഏൽക്കുമ്പോൾ

إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ ، اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا

എന്ന ദുആഅ്.

• തികഞ്ഞ ആത്മാർത്ഥതയുൺണ്ടാവുകയും അല്ലാഹുവിലേ ക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
• മർദ്ദകന്നെതിരിൽ മർദ്ദിതന്റെ ദുആഅ്.
• പിതാവ് മകനുവേണ്ടിയോ മകന് എതിരിലോ നടത്തുന്ന ദുആഅ്.
• യാത്രക്കാരന്റെ ദുആഅ്.
• നിർബന്ധിതാവസ്ഥയിലുള്ള ദുആഅ്.
• നീതിമാനായ ഭരണാധികാരിയിൽ നിന്നുള്ള ദുആഅ്.
• പുണ്യം ചെയ്യുന്ന മകനിൽ നിന്ന് മാതാപിതാക്കൾക്ക് വേണ്ടിയുള്ള ദുആഅ്.
• വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേൺണ്ട സുന്നത്തിൽ സ്ഥിരപ്പെ ട്ട ദുആഅ്.
• ഹജ്ജിൽ ജംറത്തുസ്സ്വുഗ്റയും ജംറത്തുൽവുസ്ത്വയും എ റിഞ്ഞതിന് ശേഷമുള്ള ദുആഅ്.
• കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റിൽ ദുആഅ് ചെ യ്താലും കഅ്ബക്കകത്താണ്).
• ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവൻ സ്വഫാമർവ്വകളിൽ നിർ വ്വഹിക്കുന്ന ദുആഅ്.
• ദുൽഹജ്ജ് പത്തിനു മശ്അറുൽഹറാമിൽ(മുസ്ദലിഫഃയിൽ) വെച്ചുള്ള ദുആഅ്.

 

ഉത്തരം ലഭിക്കുന്ന ഏതാനും ദുആഉകൾ
ഒന്ന്:
ഒരാൾ രാത്രിയിൽ ഉറക്കിൽനിന്ന് എഴുന്നേറ്റശേഷം താ ഴെ വരുന്ന ദുആഅ് ചൊല്ലുകയും ശേഷം, “”അല്ലാഹുവേ, നീ എ നിക്ക് പൊറുത്തു തരേണമേ….. എന്നോ, മറ്റു ദുആഉകൾ ചൊല്ലുകയോ ചെയ്താൽ അവന് ഉത്തരം നൽകപ്പെടുന്നതാണ്. അ വൻ എഴുന്നേൽക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരി ക്കുകയും ചെയ്താൽ നമസ്കാരം സ്വീകരിക്കപ്പെടുന്നതുമാണ് എന്നും അല്ലാഹുവിന്റെ റസൂൽൃ പറഞ്ഞിട്ടുണ്ട്.

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ ، وَسُبْحَانَ اللَّهِ ، وَلَا إِلَهَ إِلَّا اللَّهُ ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ

രണ്ട്:
ഇസ്മുൽഅഅ്ള്വം കൊണ്ടുള്ള ദുആഅ്. ഇതുകൊണ്ട് തേ ടിയാൽ അല്ലാഹു നൽകുമെന്നും ദുആഅ് ചെയ്താൽ അ വൻ ഉത്തരമേകുമെന്നും നബിൃ പറഞ്ഞിട്ടുണ്ട്. ഇസ്മുൽഅഅ്ള്വം കൊണ്ടുള്ള ദുആഉകൾ ഒന്നിലധികമുണ്ട്. അവ ഇൗ ഗ്രന്ഥത്തിൽ ഇസ്മുൽഅഅ്ള്വം എന്ന അദ്ധ്യായത്തിൽ നൽകിയിട്ടുണ്ട്.
മൂന്ന്:
യൂനുസ് നബി  ചെയ്ത ദുആഅ്. പ്രസ്തുത ദുആ കൊണ്ട് ഒരു മുസ്ലിം ദുആഅ് ചെയ്താൽ അല്ലാഹു അയാൾക്ക് ഉത്തരം ചെയ്യുകതന്നെ ചെയ്യുമെന്ന് നബിൃ പറഞ്ഞിട്ടുണ്ട്:

لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ

“യഥാർത്ഥ ആരാധ്യനായി (അല്ലാഹുവേ)നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീയെത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അ ക്രമികളുടെ കൂട്ടത്തിൽ പെട്ടവനാകുന്നു.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts