സൂറത്തുർറഅ്ദ് ഒമ്പതാം ആയത്തിന്റെ തഫ്സീറിൽ ഇ മാം ഇബ്നു കഥീർജ പറഞ്ഞു: അൽമുതആൽ അഥവാ എല്ലാ വസ്തുക്കളുടേയും മീതെയായവൻ. അവൻ അറിവുകൊണ്ട് എ ല്ലാ വസ്തുക്കളേയും ഉൾകൊണ്ടിരിക്കുന്നു. എല്ലാ വസ്തുക്കളേ യും അടക്കിവാണിരിക്കുന്നു. അതിനാൽ എല്ലാ പിരടികളും അവ ന് കീഴ്പെട്ടിരിക്കുന്നു. എല്ലാ ദാസന്മാരും സ്വമനസ്സാലും നിർബ ന്ധിതരായിട്ടും അവന് അടിപ്പെട്ടിരിക്കുന്നു.
വിശുദ്ധക്വുർആനിൽ ഒരിടത്ത് അൽമുതആൽ എന്ന അല്ലാഹുവിന്റെ തിരുനാമം വന്നിട്ടുണ്ട്. സൂറത്തുർറഅ്ദിലെ ഒമ്പ താം ആയത്തിൽ.
عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ ﴿٩﴾ (الرعد: ٩)
അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവൻ. (വി. ക്വു. 13: 9)
ഹദീഥിലും അൽമുതആൽ എന്ന തിരുനാമം വന്നിട്ടുണ്ട്. ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
قَرَأَ رَسُولُ اللَّهِ ﷺ هَذِهِ الآيَةَ وَهُوَ عَلَى المِنْبَرِ: ﭽﯰ ﯱ ﯲﯳ ﯴ ﯵ ﯶ ﯷﭼ يَقُولُ اللَّهُ عَزَّ وَجَلَّ أَنَا الجَبَّارُ أَنَا الـمُتَكَبِّرُ أَنَا الـمَلِكُ أَنَا الـمُتَعَالِ يُمَجِّدُ نَفْسَهُ ، قَالَ فَجَعَلَ رَسُولُ اللَّهِ ﷺ يُرَدِّدُهَا حَتَّى رَجَفَ بِهِ المِنْبَرُ حَتَّى ظَنَنَّا أَنَّهُ سَيَخِرُّ بِهِ.
അല്ലാഹുവിന്റെ റസൂൽ ﷺ മിമ്പറിൽ,
وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
എന്ന ആയത്ത് പാരായണം ചെയ്തു. തിരുമേനി ﷺ പറഞ്ഞു: അല്ലാഹു പറയും ഞാനാണ് അൽജബ്ബാർ, ഞാനാണ് അൽമു തകബ്ബിർ, ഞാനാണ് അൽമലിക്, ഞാനാണ് അൽമുതആൽ; അല്ലാഹു സ്വന്തത്തെ പുകഴ്ത്തും. മിമ്പർ തിരുമേനി ﷺ യേയും കൊണ്ട് വിറകൊള്ളുവോളം അല്ലാഹുവിന്റെ റസൂൽ ﷺ ഇത് ആവർ ത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാൽ മിമ്പർ തിരുമേനി ﷺ യേയും കൊണ്ട് വീഴുമെന്നു ഞങ്ങൾ വിചാരിച്ചു.
أَيـْنَ اللهُ ؟
അല്ലാഹു എവിടെ?
ശെയ്ഖ് അബൂനസ്വ്ർ അസ്സജ്സീജ തന്റെ അൽഇബാ നഃ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: സുഫ്യാനുഥ്ഥൗരീ, മാലിക് ഇ ബ്നു അനസ്, സുഫ്യാൻ ഇബ്നു ഉയയ്നഃ, ഹമ്മാദ് ഇബ്നു സെയ്ദ്, ഹമ്മാദ് ഇബ്നു സലമഃ, അബ്ദുല്ലാഹ് ഇബ്നുൽമുബാറക്, ഫുദ്വയ്ൽ ഇബ്നു ഇയാദ്വ്, അഹ്മദ് ഇബ്നു ഹമ്പൽ, ഇസ്ഹാക്വ് ഇബ്നു ഇബ്റാഹീം അൽഹൻള്വലീ പോലുള്ള നമ്മുടെ ഇമാമുമാ രെല്ലാം അല്ലാഹു അവന്റെ സത്തകൊണ്ട് അർശിനു മീതെയാ ണെന്നും അവന്റെ അറിവ് എല്ലായിടത്തുമാണെന്നും അന്ത്യനാ ളിൽ അവൻ കണ്ണുകൾ കൊണ്ടു കാണപ്പെടുമെന്നും,..,.. ഉള്ള വിഷ യങ്ങളിൽ ഏകാഭിപ്രായക്കാരാകുന്നു.
അല്ലാഹു സൃഷ്ടികൾക്ക് ഉപരിയിൽ അർശിനുമീതെയാ ണെന്ന ആദർശത്തിനു തെളിവുകൾ വൈവിധ്യവും ധാരാളവുമാ ണ്. അവ താഴെ വരുംപ്രകാരം ക്രമീകരിക്കുന്നു:
ഒന്ന്: അല്ലാഹു അർശിനുമീതെയാണെന്ന് വ്യക്ത മാക്കൽ
വിശുദ്ധ ക്വുർആനിൽ ഏഴു വചനങ്ങളിൽ അല്ലാഹു അ വന്റെ മഹിത സിംഹാസനത്തിനു മീതെയാണെന്ന് വ്യക്തമാക്ക പെട്ടിരിക്കുന്നു:
ثُمَّ اسْتَوَىٰ عَلَى الْعَرْشِ (الأعراف: ٥٤، يونس: ٣ ، الرعد: ٢ ، الفرقان: ٥٩ ، السجدة: ٤ ، الحديد: ٤)
الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ (طه: ٥)
രണ്ട്: അല്ലാഹു മുകളിലാണെന്ന് വ്യക്തമാക്കൽ
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ (الأنعام: ١٨)
അവൻ തന്റെ ദാസൻമാരുടെ മീതെ പരമാധികാരമുള്ളവനാണ്… (വി. ക്വു. 6: 18)
يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ﴿٥٠﴾ (النحل: ٥٠)
അവർക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവർ ഭയപ്പെ ടുകയും, അവർ കൽപിക്കപ്പെടുന്നതെന്തും അവർ പ്രവർത്തിക്കു കയും ചെയ്യുന്നു. (വി. ക്വു. 16: 50)
മൂന്ന്: അല്ലാഹുവിലേക്ക് കയറുന്നുവെന്ന് വ്യക്ത മാക്കൽ
يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ ﴿٥﴾ (السجدة: ٥)
അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങൾ നിയന്ത്രിച്ച യക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് കയറിപോ കുന്നു. നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷമാ കുന്നു ആ ദിവസത്തിന്റെ അളവ്. (വി. ക്വു. 32: 5)
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ (المعارج: ٤)
മലക്കുകളും ആത്മാവും അവങ്കലേക്ക് (അല്ലാഹുവിലേക്ക്) കയറിപ്പോകുന്നു… (വി. ക്വു. 70: 4)
നാല്: അല്ലാഹുവിലേക്ക് ഉയർത്തുന്നുവെന്ന് വ്യക്തമാക്കൽ
وَالْعَمَلُ الصَّالِحُ يَرْفَعُهُ ۚ (فاطر: ١٠)
..നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു… (വി. ക്വു. 35: 10)
بَل رَّفَعَهُ اللَّهُ إِلَيْهِ ۚ (النساء: ١٥٨)
…എന്നാൽ അദ്ദേഹത്തെ(ഇൗസ) അല്ലാഹു അവങ്കലേക്ക് ഉയർ ത്തുകയത്രെ ചെയ്തത്… (വി. ക്വു. 4: 158)
إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ (آل عمران: ٥٥)
അല്ലാഹു പറഞ്ഞ സന്ദർഭം (ഒാർക്കുക:) ഹേ; ഇൗസാ, തീർച്ചയാ യും നിന്നെ നാം പൂർണമായി ഏറ്റെടുക്കുകയും, എന്റെ അടു ക്കലേക്ക് നിന്നെ ഉയർത്തുകയും ചെയ്യുന്നവനാണ്… (വി. ക്വു. 3:55)
അഞ്ച്: അല്ലാഹുവിലേക്ക് ഉയരുന്നുവെന്ന് വ്യക്തമാക്കൽ
إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ (فاطر: ١٠)
അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപോകുന്നത്… (വി. ക്വു. 35: 10)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَن تَصَدَّقَ بعَدْلِ تمرةٍ من كسْبٍ طيّبٍ ولا يَصْعَدُ إِلى الله إِلاَّ الطيِّبَ فإنَّ اللهَ يتقبَّلهُا بيمينِه، ….
“നല്ലതല്ലാതെ അല്ലാഹുവിലേക്ക് കയറിപ്പോകുകയില്ല എന്നിരിക്കെ; നല്ല സമ്പാദ്യത്തിൽ നിന്ന് ആരെങ്കിലും ഒരു കാരക്കക്ക് സമാന മായതു ചിലവഴിച്ചാൽ അല്ലാഹു അതു തന്റെ വലതു കൈകൊ ണ്ട് സ്വീകരിക്കും …” (ബുഖാരി, മുസ്‌ലിം)
ആറ്: അല്ലാഹുവിൽനിന്ന് ഇറങ്ങുന്നുവെന്ന് വ്യക്ത മാക്കൽ
تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ (الزمر: ١)
ഇൗ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു. (വി. ക്വു. 39: 1)
تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ (السجدة: ٢)
ഇൗ ഗ്രന്ഥത്തിന്റെ അവതരണം സർവ്വലോകരക്ഷിതാവിങ്കൽ നിന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല. (വി. ക്വു. 32: 2)
ഏഴ്: അല്ലാഹു ആകാശത്തിന്മേലാണെന്ന് വ്യക്ത മാക്കൽ
أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿١٦﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿١٧﴾ (الملك: ١٦ – ١٧)
ആകാശത്തുള്ളവൻ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിർഭയരായിരിക്കുകയാണോ? അപ്പോൾ അത് (ഭൂമി) ഇളകിമറിഞ്ഞുകൊണ്ടിരിക്കും. അതല്ല, ആകാശത്തുള്ളവൻ നിങ്ങളുടെ നേരെ ഒരു ചരൽ വർഷം അയക്കുന്നതിനെപ്പറ്റി നി ങ്ങൾ നിർഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെ യുണ്ടെന്ന് നിങ്ങൾ വഴിയെ അറിഞ്ഞുകൊള്ളും. (വി. ക്വു. 67: 16,17)
എട്ട്: അല്ലാഹുവിലേക്ക് കൈകൾ ഉയർത്തുന്നു വെന്ന് വ്യക്തമാക്കൽ
സൽമാനുൽഫാരിസി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا خَائِبَتَيْنِ
“നിശ്ചയം നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും അത്യുദാരനുമാ ണ്. ഒരു വ്യക്തി തന്റെ ഇരു കരങ്ങൾ അവനിലേക്ക് ഉയർത്തി യാൽ അവ രണ്ടും ശൂന്യവും നിരാശയുള്ളവയുമായി മടക്കുന്ന തിനെ അല്ലാഹു ലജ്ജിക്കുന്നു.”
എട്ട്: നബി ﷺ , വിരൽ ഉപരിയിലേക്കു ചൂണ്ടിയത്
ഹജ്ജതുൽവദാഇൽ(വിടവാങ്ങൽ ഹജ്ജ്) നബി ﷺ ജനസമ ക്ഷം പറഞ്ഞു: നിങ്ങൾ എന്നെക്കുറിച്ചു ചോദിക്കപ്പെടും. അപ്പോൾ നിങ്ങൾ എന്താണ് പറയുക. അവർ പറഞ്ഞു: താങ്കൾ എത്തിക്കു കയും (അമാനത്ത്) നിർവ്വഹിക്കുകയും ഗുണകാംക്ഷിക്കുകയും ചെയ്തു എന്നു ഞങ്ങൾ സാക്ഷ്യം വഹിക്കും. അപ്പോൾ തിരുമേനി ﷺ തന്റെ ചൂണ്ടുവിരൽ കൊണ്ട് ആകാശത്തിലേക്ക് ചൂണ്ടുക യും ജനങ്ങളിലേക്ക് അതുകൊണ്ട് ആംഗ്യം കാണിക്കുകയും ചെ യ്തു. അല്ലാഹുവേ നീ സാക്ഷിയാവുക. അല്ലാഹുവേ നീ സാക്ഷി യാവുക. അല്ലാഹുവേ നീ സാക്ഷിയാവുക. ഇപ്രകാരം തിരുമേനി ﷺ മൂന്നു തവണ ആവർത്തിച്ചു.
ഒമ്പത്: മിഅ്റാജിന്റെ രാവിൽ നബി ﷺ അല്ലാഹുവിലേക്ക് കയറിയത്
മിഅ്റാജിന്റെ രാവിൽ നബി ﷺ അല്ലാഹുവിലേക്ക് കയറി യതും നമസ്കാരം ലഘൂകരിക്കുന്നതിനായി അല്ലാഹുവിനും മൂസാ (അ) ക്കും ഇടയിൽ നബി (അ) കയറിയിറങ്ങിയതും ഇമാം ബു ഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
പത്ത്: അല്ലാഹു ആകാശങ്ങൾക്കുപരിയിലാണെന്ന മൂസാ (അ) യുടെ ദഅ്വത്ത്
മൂസാ (അ) യുടെ ഇലാഹിലേക്ക് നോക്കുവാൻ ആകാശാരോ ഹണം നടത്തുവാനുദ്ദേശിച്ച ഫിർഒൗനിനെ കുറിച്ചും അല്ലാഹു ആകാശങ്ങൾക്കു ഉപരിയിലാണെന്ന മൂസാ (അ) യുടെ പ്രബോധന ത്തെ ഫിർഒൗൻ കളവാക്കിയതിനെക്കുറിച്ചും അല്ലാഹു പറഞ്ഞു:
وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحًا لَّعَلِّي أَبْلُغُ الْأَسْبَابَ ﴿٣٦﴾ أَسْبَابَ السَّمَاوَاتِ فَأَطَّلِعَ إِلَىٰ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ كَاذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوءُ عَمَلِهِ وَصُدَّ عَنِ السَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِي تَبَابٍ ﴿٣٧﴾ (غافر: ٣٦، ٣٧)
ഫിർഒൗൻ പറഞ്ഞു: ഹാമാനേ, എനിക്ക് ആ മാർഗങ്ങളിൽ അഥ വാ ആകാശമാർഗങ്ങളിൽ എത്തിച്ചേരുവാനും എന്നിട്ടു മൂസാ യുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാനും തക്ക വണ്ണം എനിക്കു വേണ്ടി നീ ഒരു ഉന്നത സൗധം പണിതുതരൂ. തീർ ച്ചയായും അവൻ (മൂസാ) കളവു പറയുകയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്രകാരം ഫിർഒൗന് തന്റെ ദുഷ്പ്രവൃത്തി അ ലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാർഗത്തിൽ നിന്ന് അ വൻ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ട ത്തിൽ തന്നെയായിരുന്നു. (വി. ക്വു. 40: 36, 37)
അബ്ദുൽ ജബ്ബാർ അബ്ദുല്ല