(العلي) അൽഅലിയ്യ്

THADHKIRAH

ഉലുവ്വിന്റെ(പരമവും പരിപൂർണവുമായ ഉന്നതിയുടെ) മുഴുവൻ ആശയങ്ങളും ഒന്നിച്ചവനാണ് അല്ലാഹു. ദാത്തിന്റെ ഒൗന്ന ത്യം, കഴിവിലും ആധിപത്യത്തിലുമുള്ള ഒൗന്നത്യം, ന്യായത്തിലും ഇതര വിശേഷണങ്ങളിലുമുള്ള ഒൗന്നത്യം, എന്നിവയെല്ലാം മേലായ അല്ലാഹുവിന്റെ മാത്രം പ്രത്യേകതകളാണ്.
വിശുദ്ധക്വുർആനിൽ എട്ടു സ്ഥലങ്ങളിൽ ഇൗ തിരുനാമം വന്നിട്ടുണ്ട്.

 الْعَلِيُّ الْعَظِيمُ  (البقرة: ٢٥٥) الْعَلِيُّ الْكَبِيرُ  (الحج: ٦٢)  عَلِيٌّ حَكِيمٌ (الشورى: ٥١)  عَلِيًّا كَبِيرًا  (النساء: ٣٤)

അല്ലാഹു, അവന്റെ മുഴുവൻ സൃഷ്ടികളുടേയും മേലെയാ ണെന്നും ആകാശങ്ങൾക്കുപരിയിൽ അവന്റെ അർശിന്മേൽ ഇ സ്തിവാഇലാണെന്നും പടപ്പുകളിൽ നിന്ന് വേറിട്ട് അവൻ അവർ ക്കുമീതെയാണെന്നും അവൻ അവരുടെ ചെയ്തികൾ അറി ഞ്ഞും വാക്കുകൾ കേട്ടും അവരുടെ അടക്കങ്ങളും അനക്കങ്ങളും കണ്ടും യാതൊന്നും ഗോപ്യമല്ലാത്ത വിധം അവൻ അവരോടൊ പ്പമാണെന്നും അഹ്ലുസ്സുന്നത്തി വൽജമാഅത്ത് വിശ്വസിക്കുന്നു.

ഇമാം ഇബ്നുജരീർജ പറഞ്ഞു: തന്റെ കഴിവുകൊണ്ട് തന്റെ സൃഷ്ടികൾക്കുമേൽ ഉയർച്ചയും ഒൗന്നത്യവും ഉള്ളവനാണ് അൽഅലിയ്യ്.
ഇമാം അൽബഗവിജ പറഞ്ഞു: മുഴുവൻ വസ്തുക്കൾ ക്കും മേലെയായവനാണ് അൽഅലിയ്യ്.
ഞെരുക്കത്തിന്റെ സമയത്ത് നബി ‎ﷺ  താഴെവരുന്ന ദുആ അ് നിർവ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം തിർമുദി നിവേദനം ചെയ്യുന്ന ഹദീ ഥിലുണ്ട്.

لاَ إِلَهَ إِلاَّ اللَّهُ العَلِيُّ الحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ العَرْشِ العَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّماَوَاتِ وَالأَرْضِ وَرَبُّ العَرْشِ الكَرِيمِ.

അത്യുന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാ വായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. ആ ദരണീയ സിംഹാസനത്തിന്റെ നാഥനായ, വാനങ്ങളുടേയും ഭൂമി യുടേയും നാഥനായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനാ യി മറ്റാരുമില്ല.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts