الْحَلِيمُ  (അൽഹലീം)

THADHKIRAH

 
തെറ്റു ചെയ്യുന്ന ദാസന്മാരെ ശിക്ഷകൊണ്ടു പെട്ടന്നു പിടി കൂടാതിരിക്കുകയും അവർക്കു സാവകാശം നൽകുകയും ചെ യ്യുന്നവൻ എന്നതാണ് അൽഹലീം അർത്ഥമാക്കുന്നത്. 
ഇമാം ഇബ്നുജരീർജ പറഞ്ഞു: ഹലീം എന്നാൽ സാവ കാശം ഉള്ളവൻ എന്നാണ്. തെറ്റു ചെയ്യുന്ന ദാസന്മാരെ അവർ ക്കുള്ള ശിക്ഷകൊണ്ട് അവൻ പെട്ടന്നു പിടികൂടുകയില്ല. 
ഇമാം ഇബ്നുകഥീർജ പറഞ്ഞു: ഹലീമുൻഗഫൂർ എ ന്നാൽ അവൻ തന്റെ ദാസന്മാർ തന്നോട് നന്ദികേടു കാണിക്കു ന്നതും അവിശ്വസിക്കുന്നതും കാണുന്നു. അവനാകട്ടെ ഹിൽമു ള്ളവനായി പിന്തിപ്പിക്കുകയും ഇടനൽകുകയും കാലതമസം നൽ കുകയും ശിക്ഷകൊണ്ട് ധൃതി കാണിക്കാതിരിക്കുകയും ചെയ്യു ന്നു. മറ്റു ചിലരെ മറക്കുകയും അവർക്കു പൊറുക്കുകയും ചെ യ്യുന്നു.  
പാപം ചെയ്യുന്നവരെ അറിയുന്നവനും അവരെ പിടികൂടു വാൻ കഴിവുള്ളവനും ശിക്ഷിക്കുവാൻ ശക്തിയുള്ളവനുമാണ് അല്ലാഹു. അശക്തത കാരണത്താലല്ല അവൻ അവരെ പിടികൂ ടാതിരിക്കുന്നത്. അല്ലാഹുവെ അശക്തമാക്കുന്നതും അവന്റെ അറിവിലും കഴിവിലും പെടാത്തതുമായ യാതൊന്നും ഉലകത്തിൽ ഇല്ലതന്നെ.
وَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ اللَّهُ لِيُعْجِزَهُ مِن شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا ‎﴿٤٤﴾‏  (فاطر: ٤٤)
അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പ ര്യവസാനം എങ്ങനെയായിരുന്നു എന്നു നോക്കിയില്ലേ? അവർ ഇ വരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂ മിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോൽപിക്കാനാവില്ല. തീർച്ചയായും അവൻ  സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു.  (വി. ക്വു. 35: 44)
പാപം പ്രവർത്തിക്കുന്നവരെ മുഴുവൻ അല്ലാഹു പിടികൂടി ശിക്ഷിച്ചിരുന്നുവെങ്കിൽ ഭൂമുഖത്ത് യാതൊന്നും ശേഷിക്കുമാ യിരുന്നി ല്ലെന്ന് അല്ലാഹു ഉണർത്തുന്നു:
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ‎﴿٦١﴾‏  (النحل: ٦١)
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂ ടിയിരുന്നെങ്കിൽ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ നിർണിതമായ ഒരു അവധിവരെ അവൻ അവർക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാൽ ഒരു നാഴിക നേരം പോ ലും അവർക്ക് വൈകിക്കാൻ ആവുകയില്ല. അവർക്കത് നേരെ ത്തെയാക്കാനും കഴിയില്ല.  (വി. ക്വു. 16: 61)
ആളുകൾ കുഫ്റും ശിർകും ഇതര പാപങ്ങളും പ്രവർത്തി ക്കുന്നു. അവരെ പിടികൂടുവാൻ കഴിവുള്ള അല്ലാഹു അവരെ പിടികൂടാതെ അവർ തൗബഃ ചെയ്യുവാനും മടങ്ങുവാനും അവ സരമേകുന്നു.
 وَرَبُّكَ الْغَفُورُ ذُو الرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ   (الكهف: ٥٨)
നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനു മാകുന്നു. അവർ ചെയ്തുകൂട്ടിയതിന് അവൻ അവർക്കെതിരിൽ നടപടി എടുക്കുകയായിരുന്നെങ്കിൽ അവർക്കവൻ ഉടൻ തന്നെ ശിക്ഷ നൽകുമായിരുന്നു… (വി. ക്വു. 18: 58)
അടിയാറുകളെ സഹിച്ച് അവർക്കു സൗഖ്യമേകുകയും ഉ പജീവനം കനിയുകയും ചെയ്യുന്നവനാണ് ഹലീമായ അല്ലാഹു. നബിതിരുമേനി ‎ﷺ  പറഞ്ഞു:
لَيْسَ أَحَدٌ أَوْ لَيْسَ شَيْءٌ أَصْبَرَ عَلَى أَذًى سَمِعَهُ مِنْ اللَّهِ إِنَّهُمْ لَيَدْعُونَ لَهُ وَلَدًا وَإِنَّهُ لَيُعَافِيهِمْ وَيَرْزُقُهُمْ
“ഉപദ്രവകരമായത് കേൾക്കുകയും അതിൽ ക്ഷമിക്കുകയും ചെ യ്യുന്നവരായി അല്ലാഹുവോളം മറ്റാരുമില്ല അല്ലെങ്കിൽ മറ്റൊന്നുമി ല്ല. നിശ്ചയം അവർ അല്ലാഹുവിന് സന്താനമുണ്ടെന്ന് ജൽപിക്കുന്നു; അവൻ അവർക്ക് സൗഖ്യമേകുകയും ഉപജീവനം കനിയുകയും ചെയ്യുന്നു.” (ബുഖാരി, മുസ്‌ലിം)
ഹലീമായ അല്ലാഹു അടിയാറുകൾക്ക് കാരുണ്യവും സാ വകാശവും ഉദ്ദേശിക്കുന്നു. എന്നാൽ വിവരദോഷികളും അധർമ്മ കാരികളുമായവർ  അല്ലാഹുവിന്റെ ശിക്ഷക്ക് തിരക്കുകൂട്ടുന്നു.
وَإِذْ قَالُوا اللَّهُمَّ إِن كَانَ هَٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ ‎﴿٣٢﴾‏  (الأنفال: ٣٢)
അല്ലാഹുവേ, ഇതു നിന്റെ പക്കൽ നിന്നുള്ള സത്യമാണെങ്കിൽ നീ ഞങ്ങളുടെമേൽ ആകാശത്തു നിന്ന് കല്ലു വർഷിപ്പിക്കുകയോ, അല്ലെങ്കിൽ ഞങ്ങൾക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരിക യോ ചെയ്യുക എന്ന് അവർ (അവിശ്വാസികൾ) പറഞ്ഞ സന്ദർഭവും (ഓർക്കുക)  (വി. ക്വു. 8: 32)
وَقَالُوا رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ الْحِسَابِ ‎﴿١٦﴾‏  (ص: ١٦)
അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങൾക്കുള്ള (ശിക്ഷയുടെ) വിഹിതം ഞ ങ്ങൾക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്. (വി. ക്വു. 38: 16)
അല്ലാഹുവിന്റെ ഹിൽമിന്റെ  മഹത്വവും വലിപ്പവും നോ ക്കൂ. ശിക്ഷ തേടിയിട്ടും ആളുകൾക്ക് അവൻ കാരുണ്യവും സാവ കാശവും കനിയുന്നു. 
എന്നാൽ ഭൗതികലോകത്തു മാത്രമാണ് അക്രമികൾ ക്കും അവിശ്വാസികൾക്കും അല്ലാഹുവിൽനിന്നുള്ള ഇൗ സാവ കാശം. പരലോകത്ത് അവർക്കു യാതൊരു സാവകാശവുമുണ്ടാ യിരിക്കില്ല.
 
ഏതാനും മഹത്തായ ദുആഉകൾ
ഞെരുക്കത്തിന്റെ സമയത്ത് നബി ‎ﷺ  താഴെ വരുന്ന ദു ആഉകൾ നിർവ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീ ഥിലുണ്ട്.
لاَ إِلَهَ إِلاَّ اللَّهُ العَظِيمُ الحَلِيمُ ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ رَبُّ العَرْشِ العَظِيمِ
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റേയും വാന ങ്ങളുടേയും ഭൂമിയുടേയും നാഥനായ അല്ലാഹുവല്ലാതെ യഥാർ ത്ഥ ആരാധ്യനായി മറ്റാരുമില്ല.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْعَرْشِ الْكَرِيمِ
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാ വായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.  ആ ദരണീയമായ സിംഹാസനത്തിന്റെ നാഥനായ, വാനങ്ങളുടെ നാഥ നായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാ വായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. വാ നങ്ങളുടെ നാഥനായ, ഭൂമിയുടെ നാഥനായ, ആദരണീയമായ സിംഹാസനത്തിന്റെ നാഥനായ, അല്ലാഹുവല്ലാതെ യഥാർത്ഥ ആ രാധ്യനായി മറ്റാരുമില്ല.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts