ശുക്റിൽനിന്നുള്ള അഗാധാർത്ഥ പ്രയോഗമാണ് അശ്ശ കൂർ എന്നത്. അശ്ശാകിർ, അശ്ശകൂർ എന്നീ നാമങ്ങൾ അല്ലാഹു വിന്റെ ശുക്റിനെ അറിയിക്കുന്ന നാമങ്ങളാണെങ്കിലും അശ്ശകൂർ എന്നത് ശുക്റിന്റെ അതിവിശാലതയെ കൂടുതൽ ദ്യോതിപ്പിക്കു ന്നു. അല്ലാഹു അശ്ശകൂറാണ്. സൽപ്രവൃത്തികൾ കുറവാണെ ങ്കിലും അവ സ്വീകരിക്കുകയും തെറ്റുകുറ്റങ്ങൾ എത്ര വലുതാ ണെങ്കിലും അവ പൊറുക്കുകയും ശുക്റിനു ശുക്ർ പ്രതിഫലമേ കുകയും ശുക്ർ അർഹിക്കുന്ന ദാസനെ വാഴ്ത്തുകയും ചെ യ്യുന്നവനാണ് അവൻ.
وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْنًا ۚ إِنَّ اللَّهَ غَفُورٌ شَكُورٌ ﴿٢٣﴾ (الشورى: ٢٣)
. ..വല്ലവനും ഒരു നന്മ പ്രവർത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വർദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു. (വി. ക്വു. 42: 23)
അശ്ശകൂറും അശ്ശാകിറുമായ അല്ലാഹു കർമ്മങ്ങളെ മ ഹത്വവൽകരിക്കുകയും പ്രതിഫലത്തെ ഇരട്ടിപ്പിക്കുകയും ചെയ്യും.
ഇമാം ഇബ്നുൽക്വയ്യിംജ പറഞ്ഞു: എന്നാൽ റബ്ബിന്റെ ശുക്റിന് മറ്റൊരു പ്രത്യേകതയുണ്ട്. അവനാകുന്നു ശുക്ർ ചെ യ്യുന്ന ഏതൊരാളേക്കാളും ശുക്ർ എന്ന വിശേഷണത്തിന് ഏറ്റ വും അർഹൻ. എന്നുമാത്രമല്ല യഥാർത്ഥത്തിൽ അവനാകുന്നു അ ശ്ശകൂർ. കാരണം അവൻ ദാസന്മാർക്ക് കനിയുന്നു. അല്ലാഹു വിന് ശുക്ർ അർപ്പിക്കുവാൻ തൗഫീക്ക്വേകുന്നു. കർമ്മവും ഒൗദാ ര്യവും ചെറുതാണെങ്കിലും ദാസനെ മാത്രം നന്ദി കാണിക്കുന്നവ നാക്കാതെ അവനും നന്ദികാണിക്കും. ഒരു പുണ്യത്തിന് പത്തും അതിനേക്കാൾ ഇരട്ടികളുമായി (പ്രതിഫലമേകി) അവൻ നന്ദി പ്ര കാശിപ്പിക്കും.
ഇൗ രീതിയിൽ അല്ലാഹുവിന്റെ ശുക്ർ അറിയിക്കുന്ന ധാരാളം തെളിവുകളുണ്ട്. അവയിൽ ചിലത് താഴെ നൽകുന്നു.
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا ﴿٤٠﴾ (النساء: ٤٠)
തീർച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കു കയില്ല. വല്ല നന്മയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിപ്പിച്ച് കൊടു ക്കുകയും, അവന്റെ പക്കൽ നിന്നുള്ള വമ്പിച്ച പ്രതിഫലം നൽകു കയും ചെയ്യുന്നതാണ്. (വി. ക്വു. 4: 40)
إِن تُقْرِضُوا اللَّهَ قَرْضًا حَسَنًا يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَاللَّهُ شَكُورٌ حَلِيمٌ ﴿١٧﴾ (التغابن: ١٧)
നിങ്ങൾ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങൾക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങൾക്കു പൊറു ത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം ന ന്ദിയുള്ളവനും സഹനശീലനുമാകുന്നു. (വി. ക്വു. 64: 17)
ചുരുങ്ങിയ പക്ഷം ഒരു നന്മക്കുള്ള പ്രതിഫലം പത്തിരട്ടി യാണ്. അല്ലാഹു പറഞ്ഞു:
مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ (الأنعام: ١٦٠)
വല്ലവനും ഒരു നന്മ കൊണ്ടുവന്നാൽ അവന്ന് അതിന്റെ പതിന്മ ടങ്ങ് ലഭിക്കുന്നതാണ്… (വി. ക്വു. 6: 160)
വിശുദ്ധക്വുർആൻ പാരയണത്തിനുള്ള പ്രതിഫലമുണർ ത്തിക്കൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ قَرَأَ حَرْفَاً مِنْ كِتَابِ الله فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا
“അല്ലാഹുവിന്റെ കിതാബിൽ നിന്നും (ക്വുർആനിൽനിന്നും) ആ രെങ്കിലും ഒരു അക്ഷരം ഒാതിയാൽ അവന് അതുകൊണ്ട് ഒരു പുണ്യമുണ്ട്. ഒരു പുണ്യം അതിന്റെ പത്ത് ഇരട്ടിയാണ്”
ചിലപ്പോൾ അല്ലാഹു സൽപ്രവൃത്തിയെ പത്തിനേക്കാൾ ഇരട്ടിപ്പിക്കും. എഴ്ന്നൂറ് അല്ലെങ്കിൽ അതിനേക്കാൾ കൂടുതലായി പ്രസ്തുത വർദ്ധനവ് ഉണ്ടായേക്കും. അല്ലാഹുവിന്റെ മാർഗ ത്തിൽ ചിലവഴിക്കുന്നതിനെ കുറിച്ച് അവൻ പറയുന്നു:
مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ (البقرة:٢٦١)
അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവ രെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകൾ ഉൽപാദിപ്പിച്ചു. ഒാരോ കതിരിലും നൂറു ധാന്യമണി യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയിരട്ടിയായി നൽ കുന്നു… (വി. ക്വു. 2: 261)
അബൂമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ. فَقَالَ: هَـٰذِهِ فِي سَبِيلِ اللّهِ. فَقَالَ رَسُولُ اللّهِ ﷺ لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقَةٍ كُلُّهَا مَخْطُومَةٌ
“ഒരാൾ മൂക്കുകയറിട്ട ഒരു ഒട്ടകത്തെ കൊണ്ടുവന്നു, എന്നിട്ട് അയാൾ പറഞ്ഞു: ഇത് അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ്. അ പ്പോൾ നബി ﷺ പറഞ്ഞു: താങ്കൾക്ക് അന്ത്യനാളിൽ ആ ഒട്ടകം നി മിത്തം എഴുനൂറ് ഒട്ടകങ്ങളുണ്ട്, എല്ലാ ഒട്ടകങ്ങളും കടിഞ്ഞാണിടപ്പെട്ടവയായിരിക്കും.” (മുസ്‌ലിം)
അല്ലാഹു പറഞ്ഞതായി നബി ﷺ പറയുന്നു:
الْحَسَنَةُ بِعَشْرِ أَمْثَالِهَا أَوْ أَزِيدُ وَالسَّيِّئَةُ بِوَاحِدَةٍ أَوْ أَغْفِرُ وَلَوْ لَقِيتَنِى بِقُرَابِ الأَرْضِ خَطَايَا مَا لَمْ تُشْرِكْ بِى لَقِيتُكَ بِقُرَابِهَا مَغْفِرَةً
ഒരു നന്മ അതിന്റെ പതിന്മടങ്ങാണ് അല്ലെങ്കിൽ ഞാൻ അധിക രിപ്പിക്കും. തിന്മ ഒന്നു മാത്രമാണ് അല്ലെങ്കിൽ ഞാനത് പൊറു ക്കും. നീ എന്നിൽ ശിർക്കുവെക്കാതെ ഭൂമിക്ക് സമാനം പാപങ്ങ ളുമായി എന്നെ കണ്ടുമുട്ടുകയാണെങ്കിൽ അതിനു സമാനം പാ പമോചനവുമായി ഞാൻ നിന്നെ കണ്ടുമുട്ടുന്നതാണ്.
വിശുദ്ധക്വുർആനിൽ നാലു സ്ഥലങ്ങളിൽ അല്ലാഹുവിന്റെ ഈ തിരുനാമം വന്നിട്ടുണ്ട്.
ഏതാനും ദുആഉകൾ
അല്ലാഹുവിനു നന്ദികാണിച്ചു ജീവിക്കുവാനുള്ള ഉദവി ക്കായ് തേടുവാൻ വിശുദ്ധ ക്വുർആനിൽ വന്ന രണ്ടു ദആഉകൾ:
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ ﴿١٩﴾ النمل: ١٩
…എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കു വാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ. നിന്റെ കാരുണ്യത്താൽ നിന്റെ സ ദ്വൃത്തരായ ദാസൻമാരുടെ കൂട്ടത്തിൽ എന്നെ നീ ഉൾപെടു ത്തുകയും ചെയ്യേണമേ. (വി. ക്വു. 27: 19)
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾ (الأحقاف: ١٥)
…..എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനി ക്കു പ്രചോദനം നൽകേണമേ. എന്റെ സന്തതികളിൽ നീ എനിക്കു നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ കീ ഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു. (വി. ക്വു. 46: 15)
എല്ലാ നമസ്കാരങ്ങൾക്കൊടുവിലും മുടക്കാതെ ചൊല്ലുവാൻ മുആദി رَضِيَ اللَّهُ عَنْهُ നോട് നബി ﷺ വസ്വിയ്യത് ചെയ്ത പ്രാർത്ഥന:
اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
അല്ലാഹുവേ, നിനക്ക് ദിക്ർ എടുക്കുവാനും ശുക്ർ ചെയ്യുവാനും നിനക്കുള്ള ഇബാദത്ത് നന്നാക്കുവാനും നീ എന്നെ സഹാ യിക്കേണമേ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല