ഒരാൾക്കും എണ്ണിത്തിട്ടപ്പെടുത്തുവാനും വാഴ്ത്തിപ്പറഞ്ഞു തീർക്കുവാനും കഴിയാത്തവിധം വിശാലമായ വിശേഷണങ്ങളും ഗു ണങ്ങളും ഉള്ളവനാണ് അല്ലാഹു.
വിശാലമായ മഹത്വവും ആധിപത്യവും നിയന്ത്രണവും ന ന്മയും അറിവും കഴിവും ഒൗദാര്യവും ഉള്ളവൻ എന്നതാണ് അൽ വാസിഅ് എന്ന നാമം അർത്ഥമാക്കുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: ദാസന്മാരുടെ ആവ ശ്യങ്ങൾ(പൂർത്തീകരിക്കുവാൻ മാത്രം) ധന്യത വിശാലമായവനും മുഴുവൻ സൃഷ്ടികൾക്കും ഉപജീവനം വിശാലമായവനുമായ അൽ ഗനിയ്യാണ് അൽവാസിഅ്.
ഇമാം അൽഹലീമിജ പറഞ്ഞു: അൽവാസിഅ് അർത്ഥമാ ക്കുന്നത് നിർണയങ്ങളും അറിവുകളും ധാരളമായവൻ, കാരുണ്യ വും ഒൗദാര്യവും വിശാലായവൻ എന്നാണ്. കുറവുകളിൽ നിന്നും ന്യൂനതകളിൽനിന്നും അവനെ പരിശുദ്ധപ്പെടുത്തലും അവനെ ഒന്നും തോൽപിക്കുകയില്ലെന്നും അവനു ഒന്നും ഗോപ്യമാകില്ലെ ന്നും അവന്റെ കാരുണ്യം എല്ലാത്തിനും വിശാലമായിരിക്കുന്നു വെന്നും സമ്മതിച്ചംഗീകരിക്കലുമാണിത്.
ഇബ്നു ക്വുതയ്ബഃജ പറഞ്ഞു: അല്ലാഹുവിന്റെ വിശേ ഷണങ്ങളിൽ പെട്ടതാണ് അൽവാസിഅ്. അൽവാസിഅ് അൽഗനി യ്യ് (ധന്യൻ) ആണ്.
അബുൽക്വാസിം അൽഅസ്വ്ബഹാനിജ പറഞ്ഞു: അൽ വാസിഅ് എന്നാൽ അവന്റെ റഹ്മത്ത് മുഴുവൻ പടപ്പുകൾക്കും വിശാലമായിരിക്കുന്നു. തന്റെ ഉപജീവനം മുഴുവൻ പടപ്പുകൾക്കും വിശാലമായിരിക്കുന്നു എന്നും പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ ഉപജീവനം ഭക്ഷിക്കുന്ന അവസ്ഥയിലല്ലാതെ യാതൊരാളേയും താ ങ്കൾ കാണുകയില്ല. അവനൊരിക്കലും അല്ലാഹു ഉപജീവനമായി കനിഞ്ഞതല്ലാതെ ഭക്ഷിക്കുവാൻ സാധിക്കുകയില്ല.
ഇമാം ബയ്ഹക്വിജ പറഞ്ഞു: അൽവാസിഅ് അൽആ ലിം(സർവ്വജ്ഞൻ) ആകുന്നു. അപ്പോൾ അൽവാസിഇന്റെ അർത്ഥം ഇൽമിലേക്ക് മടങ്ങുന്നു. പടപ്പുകളുടെ ആവശ്യങ്ങൾക്കെല്ലാം തന്റെ ധന്യത വിശാലമായ അൽഗനിയ്യാണ്(ധന്യൻ) അൽവാസിഅ് എ ന്നും പറയപ്പെട്ടിട്ടുണ്ട്.
അൽവാസിഅ് എന്ന നാമത്തോട് ചേർന്ന് അലീം എന്ന നാമം ധാരാളം തവണ വന്നിട്ടുണ്ട്.
وَاسِعٌ عَلِيمٌ (البقرة: ١١٥، البقرة: ٢٤٧ ، البقرة: ٢٦١ ، البقرة: ٢٦٨ ، آل عمران: ٧٣ ، المائدة: ٥٤ ، النور: ٣٢)
അല്ലാഹു അവന്റെ ദാത്തുകൊണ്ട് അവൻ അർശിനുമീ തെയാണെങ്കിലും അവന്റെ അറിവ് എല്ലാത്തിനും വിശാലമാണ്.
إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَيْءٍ عِلْمًا ﴿٩٨﴾ (طه: ٩٨)
നിങ്ങളുടെ ഇലാഹ് അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാ തൊരു ഇലാഹുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തേയും ഉൾ കൊള്ളുവാൻ മാത്രം വിശാലമായിരിക്കുന്നു. (വി. ക്വു. 20: 98)
അല്ലാഹു അറിവ് വിശാലമായവനാണ് എന്നറിയിക്കുന്ന വചനങ്ങൾ വേറേയും നമുക്കു കാണാം.
وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا ۗ (الأنعام: ٨٠)
…എന്റെ രക്ഷിതാവിന്റെ ജ്ഞാനം സർവ്വകാര്യങ്ങളെയും ഉൾകൊള്ളുവാൻ മാത്രം വിപുലമായിരിക്കുന്നു… (വി. ക്വു. 6: 80)
وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ (الأعراف: ٨٩)
…ഞങ്ങളുടെ രക്ഷിതാവിന്റെ ജ്ഞാനം സർവ്വകാര്യങ്ങളെയും ഉൾകൊള്ളുവാൻ മാത്രം വിപുലമായിരിക്കുന്നു… (വി. ക്വു. 7: 89)
ഭൂമിയിലുള്ള വൃക്ഷങ്ങളെല്ലാം പേനയാവുകയും സമുദ്ര ങ്ങൾ മഷിയാകുകയും പുറമെ ഏഴു സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴു തിത്തീരുകയില്ല എന്ന് വിശുദ്ധ ക്വുർആൻ ഉണർത്തുന്നു. അ പ്പോൾ അവന്റെ അറിവ് എത്രമാത്രം വിശാലവും വിപുലവുമാണ്.
قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا ﴿١٠٩﴾ (الكهف: ١٠٩)
(നബിയേ,)പറയുക: സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങ ളെഴുതാനുള്ള മഷിയായിരുന്നെങ്കിൽ എന്റെ രക്ഷിതാവിന്റെ വച നങ്ങൾ തീരുന്നതിനുമുമ്പായി സമുദ്രജലം തീർന്നു പോകുക ത ന്നെ ചെയ്യുമായിരുന്നു. അതിനു തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനുകൊണ്ടു വന്നാലും ശരി. (വി. ക്വു. 18: 109)
وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ ﴿٢٧﴾ (لقمان: ٢٧)
ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷി യാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങൾ അതിനെ പോ ഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴുതി ത്തീരുകയില്ല. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാ നുമാകുന്നു. (വി. ക്വു. 31: 27)
എല്ലാവരുടെമേലും വിശാലമായ ഒൗദാര്യവും അനുഗ്രഹ വും ഉള്ളവനാണ് അൽവാസിആയ അല്ലാഹു.
وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ (الأعراف: ١٥٦)
…എന്റെ കാരുണ്യമാകട്ടെ സർവ്വ വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കും… (വി. ക്വു. 7: 156)
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا (غافر: ٧)
…ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു… (വി. ക്വു. 40: 7)
അർറഹ്മാൻ, അർറഹീം എന്നീ നാമങ്ങളെ കുറിച്ച് വിവ രിക്കവേ വിശാലമായ അല്ലാഹുവിന്റെ കാരുണ്യത്തെകുറിച്ച് ഉ ണർത്തിയിട്ടുണ്ട്.
അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പാക്കുന്നവനു മാണ്. വിശാലമായ മഗ്ഫിറത്തുള്ളവനാണ് അവൻ.
إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ (النجم: ٣٢)
…തീർച്ചയായും നിന്റെ രക്ഷിതാവ് വിശാലമായി പാപമോചനം നൽകുന്നവനാകുന്നു… (വി. ക്വു. 53: 32)
അതിനാൽതന്നെ തെറ്റുകുറ്റങ്ങൾ എത്രമാത്രമായാലും ഖേദിച്ചുമടങ്ങുകയും തൗബഃ ചെയ്യുകയും ചെയ്യുന്നവർക്കെല്ലാം അല്ലാഹു പൊറുക്കുകയും മാപ്പാക്കുകയും ചെയ്യും.
۞ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾ (الزمر: ٥٣)
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറു ക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊ റുക്കുന്നവനും കരുണാനിധിയും.(വി. ക്വു. 39: 53)
സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരു മായ മലക്കുകൾ വിശ്വസിച്ചവർക്കു വേണ്ടി പാപമോചനം തേടുന്ന തിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ ﴿٧﴾ غافر: ٧
…ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു. ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർ ക്കു നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷ യിൽ നിന്ന് കാക്കുകയും ചെയ്യേണമേ. (വി. ക്വു. 40: 7)
അൽവാസിഅ് ആയ അല്ലാഹുവിന്റെ വിശാലമായ കഴി വിൽനിന്നാണ് അവൻ എെശ്വര്യവും ആശ്രയവുമേകുന്നത്. വിവാ ഹമോചിതരുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَإِن يَتَفَرَّقَا يُغْنِ اللَّهُ كُلًّا مِّن سَعَتِهِ ۚ وَكَانَ اللَّهُ وَاسِعًا حَكِيمًا ﴿١٣٠﴾ (النساء: ١٣٠)
…ഇനി അവർ ഇരുവരും വേർപിരിയുകയാണെങ്കിൽ അല്ലാഹു അവന്റെ വിശാലമായ കഴിവിൽ നിന്ന് അവർ ഒാരോരുത്തർക്കും സ്വാശ്രയത്വം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവ നും യുക്തിമാനുമാകുന്നു. (വി. ക്വു. 4: 130)
അൽവാസിഅ് ആയ അല്ലാഹുവിന്റെ കേൾവിയും എ ല്ലാത്തിനും വിശാലമാണ്. അഥവാ വിശാലമായ കേൾവിയാണ് അ വന്. ഉമ്മുൽമുഅ്മിനീൻ ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞു:
الْحَمْدُ لِلَّهِ الَّذِي وَسِعَ سَمْعُهُ الْأَصْوَاتَ
((അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. അവന്റെ കേൾവി മുഴുവൻ ശബ്ദങ്ങൾക്കും വിശാലമായിരിക്കുന്നു.))
ഇൗ സത്യദീനിൽ ഞെരുക്കവും പ്രയാസവുമുണ്ടാക്കാതെ അടിയാറുകൾക്ക് വിശാലതയും എളുപ്പവും ഏകിയവനാണ് അൽ വാസിആയ അല്ലാഹു. പടപ്പുകളോട് അവരുടെ കഴിവിൽപ്പെട്ടതു മാത്രമേ അവൻ കൽപിക്കുകയുള്ളൂ.
ഇമാം ക്വുർത്വുബിജ പറഞ്ഞു: അടിയാറുകൾക്ക് അവ രുടെ ദീനിൽ വിശാലത നൽുന്നവനും അവർക്കു കഴിയാത്തതു അവരോടു കൽപിക്കാത്തവനുമാകുന്നു അൽവാസിഅ്.
വിശുദ്ധ ക്വുർആനിലെ വചനങ്ങൾ ഇൗ ആശയത്തെ സ ത്യപ്പെടുത്തുന്നു.
لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ (البقرة: ٢٣٣) لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ (البقرة: ٢٨٦) لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ (الأنعام: ١٥٢ ، الأعراف: ٤٢ وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ المؤمنون: ٦٢ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا ۚ (الطلاق: ٧)
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽപെട്ടതല്ലാ തെ ചെയ്യുവാൻ നിർബന്ധിക്കുകയില്ല എന്നതാണ് ഇൗ വചന ങ്ങളുടെ തേട്ടം. അല്ലാഹു അവതരിപ്പിച്ച മതം എല്ലാവർക്കും നിർവ്വ ഹിക്കുവാൻ കഴിയുന്ന സുന്ദരമായ ആദർശമാണ്. അവ അനു ഷ്ഠിക്കുവാൻ ഒഴിവുകഴിവുകളുള്ളവർക്ക് അവൻ ഇളവുകളും നി ശ്ചയിച്ചിരിക്കുന്നു. എല്ലാം അവന്റെ വിശാലമായ ഒൗദാര്യം.
വിശുദ്ധ ക്വുർആനിൽ ഒമ്പത് സ്ഥലങ്ങളിൽ ഇൗ നാമം വ ന്നിട്ടുണ്ട്.
إِنَّ اللَّهَ وَاسِعٌ عَلِيمٌ ﴿١١٥﴾ (البقرة: ١١٥)
ഏതാനും ദുആഉകൾ:
നബി ﷺ ഒരു ജനാസക്ക് നമസ്കരിച്ചപ്പോൾ ദുആ ചെ യ്തിരുന്നതായി ഒൗഫ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീഥിൽ താഴെ വരും പ്രകാരമുണ്ട്. നബി ﷺ യുടെ ഇൗ ദുആഅ് കേട്ടപ്പോൾ ഒൗഫ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ഇപ്രകാ രം പറഞ്ഞു: ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ
അല്ലാഹുവേ, ഇൗ മയ്യിത്തിനു നീപൊറുത്തുകൊടുക്കുകയും അ തിനോടു നീ കരുണകാണിക്കുകയും, ഇതിനു രക്ഷനല്കുക യും, മാപ്പുകൊടുക്കുകയും, ഇൗ മയ്യിത്തിന്റെ വാസസ്ഥലം ആദ രിക്കുകയും, പ്രവേശനമാർഗം വിശാലപ്പെടുത്തുകയും, വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും ഇൗ മയ്യിത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയ തുപോലെ ശുദ്ധിയാക്കുകയും, തന്റെ ഭവനത്തിനു പകരം കൂ ടുതൽ ഉത്തമമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടു തൽ ഉത്തമമായ ഒരു കുടുംബവും, തന്റെ ഇണയേക്കാൾ കൂടു തൽ ഉത്തമമായ ഒരു ഇണയെയും നീ നൽകുകയും, സ്വർഗ ത്തിൽ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയിൽനിന്നും നരക ശിക്ഷയിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ.
നബി ﷺ ചൊല്ലിയിരുന്നതായി അബൂഹുറയ്റഃയി رَضِيَ اللَّهُ عَنْهُ ൽ നി ന്ന് ഇമാം തിർമുദി നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്.
اللَّهُمَّ اغْفِرْ لِي ذَنْبِي وَوَسِّعْ لِي فِي رِزْقِي وَبَارِكْ لِي فِيمَا رَزَقْتَنِي
അല്ലാഹുവേ, നീ എന്റെ പാപം പൊറുക്കേണമേ, എന്റെ ഉപജീവ നം വിശാലമാക്കേണമേ, എനിക്ക് ഉപജീവനമായി ഏകിയതിൽ നീ ബർകത്ത് ചൊരിയേണമേ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല