പ്രൗഢിയും പ്രതാപവും ഒൗന്നത്യവും ഒൗദാര്യവും വിശാല വും സമ്പൂർണവുമായി ഉള്ളവൻ എന്നതാണ് അൽമജീദ് അർത്ഥ മാക്കുന്നത്. അല്ലാഹു ഉന്നതമായ പ്രൗഢിയും വിശാലവും ധാ രാളവുമായി ഒൗദാര്യമുള്ളവനുമാണ്.
ഇബ്നുക്വുതയ്ബഃജ പറഞ്ഞു: അല്ലാഹുവിന്റെ മജ്ദ് എന്നാൽ അവന്റെ ശറഫും(സ്ഥാനവും) കറമു(ഒൗദാര്യവു)മാണ്.
അല്ലാഹു ഉന്നത സ്ഥാനമുള്ളവനാണ്. അവൻ അവന്റെ അർശിനുമീതെ ഉപവിഷ്ഠനാണ്. അർശാകട്ടേ സൃഷ്ടികളിൽ ഏറ്റ വും മീതെയുമാണ്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِنَّ فِى الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِى سَبِيلِهِ ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الْفِرْدَوْسَ ، فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ ، وَفَوْقَهُ عَرْشُ الرَّحْمَنِ ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ
“….നിശ്ചയം സ്വർഗത്തിൽ നൂറ് ദറജകളുണ്ട്. അവ അല്ലാഹു അ വന്റെ മാർഗത്തിലുള്ള മുജാഹിദീങ്ങൾക്ക് ഒരുക്കിവെച്ചതാകുന്നു. ഒാരോ ഇരുപദവികൾക്കിടയിലും ആകാശഭൂമികൾക്കിടയിലുള്ളത്ര ദൂരമുണ്ട്. നിങ്ങൾ അല്ലാഹുവോട് തേടിയാൽ ഫിർദൗസ് തേടുക. കാരണം അത് സ്വർഗത്തിന്റെ മദ്ധ്യവും സ്വർഗത്തിന്റെ അത്യുന്ന തവുമാകുന്നു. അതിന് മുകളിലാകുന്നു കരുണാവാരുധിയായ അല്ലാഹുവിന്റെ മഹിത സിംഹാസനം. അതിൽ നിന്നാകുന്നു സ്വർ ഗീയ നദികൾ പൊട്ടിയൊഴുകുന്നത്.” (ബുഖാരി)
ഇബ്നു മൻള്വൂർജ പറഞ്ഞു: അൽമജ്ദ് മാന്യതയും ഒൗദാര്യവുമാണ്. അൽമജ്ദ് ആദരവും ശറഫുമാണ്. അൽമ ജീദ് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ്…… അൽ മജീദ് എന്ന നാമം അൽജലീൽ, അൽവഹ്ഹാബ്, അൽകരീം എന്നിവയുടെ ആശയങ്ങളെ യോജിപ്പിക്കുന്നതുപോലെയാണ്.
വിശുദ്ധ ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ അൽമജീദ് എന്ന നാമം വന്നിട്ടുണ്ട്.
إِنَّهُ حَمِيدٌ مَّجِيدٌ (هود: ٧٣) ذُو الْعَرْشِ الْمَجِيدُ (البروج: ١٥)
വിശുദ്ധക്വുർആൻ അല്ലാഹുവിന്റെ കലാമാണ്. മഹനീ യവും സമ്പൂർണവുമായ വചനങ്ങൾക്ക് അൽമജീദ് എന്ന വിശേ ഷണമാണ് അല്ലാഹു നൽകിയത്. കാരണം അതിന്റെ ഉപകാരം സാർവത്രികവും അത് സമ്പൂർണവുമാണ്.
ق ۚ وَالْقُرْآنِ الْمَجِيدِ ﴿١﴾ ق: ١
മഹത്വമേറിയ ക്വുർആൻ തന്നെയാണെ, സത്യം. (വി. ക്വു. 50: 1)
بَلْ هُوَ قُرْآنٌ مَّجِيدٌ ﴿٢١﴾ فِي لَوْحٍ مَّحْفُوظٍ ﴿٢٢﴾ (البروج: ٢١، ٢٢)
അല്ല, അത് മഹത്വമേറിയ ഒരു ക്വുർആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്പ (വി. ക്വു. 85: 21, 22)
അല്ലാഹുവിന്റെ മജ്ദ് വിശാലവും സമ്പൂർണവുമാണ്. മഹത്തുക്കൾവരെ അവരുടെ മഹത്വം നേടുന്നത് അല്ലാഹുവിന്റെ മജ്ദിൽനിന്നാണ്. അല്ലാഹുവിന്റെ റസൂലിനുവേണ്ടി സ്വലാത്തി നുതേടുമ്പോൾ വിശ്വാസികൾ തേടുവാൻ കൽപിക്കപ്പെട്ട ദുആഉ കളിൽ ഒന്നിന്റെ രൂപം ഇപ്രകാരമാണ്:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد، اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുവേ, ഇബ്റാഹീമിനും കുടുംബത്തിനും നീ കരുണ ചെയ്തതു പോലെ മുഹമ്മദിനും കുടുംബത്തിനും നീ കരു ണ ചെയ്യേണമേ. നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാ ണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.
അബ്ദുൽ ജബ്ബാർ അബ്ദുല്ല