സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും കർമ്മ ങ്ങളിലും മഹനീയനും വലിയവനുമാണ് അൽകബീർ. വിശു ദ്ധ ക്വുർആനിൽ ആറു സ്ഥലങ്ങളിൽ അല്ലാഹുവിന് അൽ കബീർ എന്ന നാമം വന്നിട്ടുണ്ട്.
ഇബ്നു മൻള്വൂർജ പറഞ്ഞു: അല്ലാഹുവിന്റെ വിശേ ഷണത്തിൽ അൽകബീർ എന്നാൽ അൽഅള്വീമും(മഹാൻ) അൽജലീലു(മികവുറ്റവനു)മാകുന്നു.
അൽകബീർ എന്ന നാമത്തിന്റെ ആശയം അൽഅള്വീമിന് ഉണ്ടെങ്കിലും അൽകബീർ എന്നതിൽ ആശയവൈപുല്യം കൂടുത ലുണ്ടെന്ന് പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നമ സ്കാരത്തിലും ബാങ്കിലും അല്ലാഹുഅഅ്ള്വം എന്നു പറയാതെ അല്ലാഹുഅക്ബർ എന്ന് പറയപ്പെട്ടത്.
അല്ലാഹുവിനാകുന്നു മഹത്വവും വലിപ്പവും. അവന്റെ വലിപ്പത്തിനും മഹത്വത്തിനും മുമ്പിൽ എല്ലാം ചെറുതാണ്.
وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ (الجاثية: ٣٧)
ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം … (വി. ക്വു. 45: 37)
ദാസന്മാർ വിനയാന്വിതരാവുകയും അഹങ്കരിക്കാതെ ജീവി ക്കുകയും മഹത്വവും വലിപ്പവുമേറെയുള്ള അല്ലാഹുവിനെ വാഴ്ത്തുകയും അവന്റെ മഹത്വവും വലിപ്പവും പ്രകീർത്തിക്കു കയുമാണ് വേണ്ടത്.
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾ (الإسراء: ١١١)
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളി യില്ലാത്തവനും നിന്ദി(ക്കപെട്ടാൽ അതിൽ) നിന്ന് രക്ഷിക്കുവാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനു മാത്രമാ കുന്നു സ്തുതികൾ മുഴുവനും! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (വി. ക്വു. 17: 111)
അൽകബീറായ അല്ലാഹു മാത്രമാണ് ദുആയിരക്കപ്പെടേണ്ടവൻ. ഇൗ യാഥാർത്ഥ്യത്തിൽ അവിശ്വസിക്കുവാനോ അവ നിൽ പങ്കുചേർക്കുവാനോ ദാസന്മാർക്ക് ഒരിക്കലും പടുള്ളതല്ല. ഇൗ യാഥാർത്ഥ്യം സമ്മതിക്കാതിരുന്നവർ അന്ത്യനാളിൽ ശിക്ഷക്കി രയാകുമ്പോൾ അവരോട് അല്ലാഹു പറയുന്നതു നോക്കൂ:
ذَٰلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِ تُؤْمِنُوا ۚ فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ ﴿١٢﴾ (غافر: ١٢)
അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസി ക്കുകയും, അവനോട് പങ്കാളികൾ കൂട്ടിചേർക്കപ്പെട്ടാൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എ ന്നാൽ (ഇന്ന്) വിധികൽപിക്കാനുള്ള അധികാരം ഉന്നതനും മഹാ നുമായ അല്ലാഹുവിന്നാകുന്നു. (വി. ക്വു. 40: 12)
കിബ്രിയാഅ് അല്ലാഹുവിനു മാത്രമാക്കുന്നതിനുവണ്ടി അവനെ മാത്രം ആരാധിക്കുകയും അവനു വഴിപ്പെടുകയുമാണ് പടപ്പുകൾ ചെയ്യേണ്ടത്.
كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ (الحج: ٣٧)
….അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു… (വി. ക്വു. 22: 37)
وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾ (البقرة: ١٨٥)
…..നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവി ന്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ള വരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്.) (വി. ക്വു. 2: 185)
ഒരാൾ നൂറു തവണ തക്ബീർ ചൊല്ലിയാൽ അഥവാ അല്ലാഹു അക്ബർ എന്ന് നൂറ് തവണ പറഞ്ഞാൽ അയാൾക്ക് നൂറ് ഒട്ടകത്തെ സ്വദക്വഃ ചെയ്ത പ്രതിഫലമുണ്ട്.
ഉമ്മുഹാനിഅ് ബിൻത് അബീത്വാലിബ് رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേ ദനം. അവർ പറഞ്ഞു:
مَرَّ بِي رَسُولُ اللَّهِ ﷺ ذَاتَ يَوْمٍ فَقُلْتُ يَا رَسُولَ اللَّهِ إِنِّي قَدْ كَبِرْتُ وَضَعُفْتُ أَوْ كَمَا قَالَتْ فَمُرْنِي بِعَمَلٍ أَعْمَلُهُ وَأَنَا جَالِسَةٌ
قَالَ سَبِّحِي اللَّهَ مِائَةَ تَسْبِيحَةٍ فَإِنَّهَا تَعْدِلُ لَكِ مِائَةَ رَقَبَةٍ تُعْتِقِينَهَا مِنْ وَلَدِ إِسْمَاعِيلَ
وَاحْمَدِي اللَّهَ مِائَةَ تَحْمِيدَةٍ تَعْدِلُ لَكِ مِائَةَ فَرَسٍ مُسْرَجَةٍ مُلْجَمَةٍ تَحْمِلِينَ عَلَيْهَا فِي سَبِيلِ اللَّهِ
وَكَبِّرِي اللَّهَ مِائَةَ تَكْبِيرَةٍ فَإِنَّهَا تَعْدِلُ لَكِ مِائَةَ بَدَنَةٍ مُقَلَّدَةٍ مُتَقَبَّلَةٍ وَهَلِّلِي اللَّهَ مِائَةَ تَهْلِيلَةٍ
قَالَ ابْنُ خَلَفٍ أَحْسِبُهُ قَالَ تَمْلَأُ مَا بَيْنَ السَّمَاءِ وَالْأَرْضِ وَلَا يُرْفَعُ يَوْمَئِذٍ لِأَحَدٍ عَمَلٌ إِلَّا أَنْ يَأْتِيَ بِمِثْلِ مَا أَتَيْتِ بِهِ
“അല്ലാഹുവിന്റെ റസൂൽ ﷺ എന്റെ അരികിലൂടെ നടന്നു. അപ്പോൾ ഞാൻ പറഞ്ഞു: ഞാൻ വൃദ്ധയും ദുർബലയുമായി. (അല്ലെങ്കിൽ ഇൗ ആശയമുള്ള ഒരു വചനം അവർ പറഞ്ഞു) അ തിനാൽ ഇരുന്നുകൊണ്ട് എനിക്ക് നിർവ്വഹിക്കാവുന്ന ഒരു പ്രവൃ ത്തി താങ്കൾ എന്നോടു കൽപിച്ചാലും.
തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ നൂറു തവണ സുബ്ഹാന ല്ലാഹ്(തസ്ബീഹ്) ചൊല്ലുക. കാരണം അത് ഇസ്മാഇൗലിന്റെ മക്ക ളിൽനിന്ന് നൂറു അടിമകളെ നിങ്ങൾ മോചിപ്പിച്ചതിന് തുല്ല്യമാകും.
നിങ്ങൾ നൂറു തവണ അൽഹംദുലില്ലാഹ്(തഹ്മീദ്) ചൊ ല്ലുക. അത് കടിഞ്ഞാണിടപ്പെട്ട, ജീനിയണിയിക്കപ്പെട്ട നൂറു കുതി രകൾക്ക് തുല്യമാണ്; അതിന്മേൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) നിങ്ങൾ വഹിക്കുന്നു.
നിങ്ങൾ നൂറു തവണ അല്ലാഹു അക്ബർ ചൊല്ലുക. അ ത് നിങ്ങൾക്ക് കഴുത്തിൽ അടയാളപടം അണിയപെട്ട സ്വീകരിക്ക പ്പെടുന്ന നൂറു ഒട്ടകങ്ങൾക്ക് തുല്ല്യമാണ്.
നിങ്ങൾ നൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ്(തഹ്ലീൽ) ചൊ ല്ലുക. (ആസ്വിമിൽനിന്ന് ഇൗ ഹദീഥ് നിവേദനം ചെയ്യുന്ന റാവി) ഇ ബ്നു ഖലഫ് പറയുന്നു: അദ്ദേഹം പറഞ്ഞതായി ഞാൻ ഒാർ ക്കുന്നു. അത് ആകാശത്തിനും ഭൂമിക്കുമിടയിൽ (പുണ്യം) നിറ ക്കും. അന്ന് ഒരാളുടെ പ്രവർത്തനങ്ങളും (അല്ലാഹുവിലേക്ക്) ഉയർ ത്തപ്പെടുകയില്ല; നിങ്ങൾ കൊണ്ടുവന്ന(പ്രവർത്തനത്തിന്)തുല്ല്യമാ യത് അയാൾ കൊണ്ടുവന്നാലല്ലാതെ))
അല്ലാഹു പറഞ്ഞതായി നബി ﷺ പറയുന്നു:
الْكِبْرِيَاءُ رِدَائِي وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي فِي شَيْءٍ مِنْهُ أَدْخَلْتُهُ فِي النَّارِ
“അൽകിബ്രിയാഅ് എന്റെ രിദാഅ്(ഉത്തരീയം) ആകുന്നു. അള്വ മത് എന്റെ ഇസാറു(ഉടുവസ്ത്രം)മാകുന്നു. വല്ലവനും അവയിലൊ ന്നിൽ എന്നോട് മത്സരിച്ചാൽ ഞാൻ അവനെ നരകത്തീയിൽ പ്രവേശിപ്പിക്കുന്നതാണ്.”
ഒരു ദിക്ർ
നബി ﷺ സ്വഹാബത്തിനോടൊന്നിച്ച് നമസ്കരിച്ചപ്പോൾ താഴെ വരുന്ന ദിക്ർ ചൊല്ലിയതായി ഇമാം മുസ്ലിം ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം ചെയ്ത ഹദീഥിൽ വന്നിട്ടുണ്ട്. നബി ﷺ ഇൗ ദിക്ർ കേട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: അതിൽ ഞാൻ ആ ശ്ചര്യപെട്ടുപോയി. അതിനുവണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടു. ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഇതു പറഞ്ഞതിൽപിന്നെ ഞാൻ അവ ഉപേക്ഷിച്ചിട്ടേയില്ല.
اللهُ أَكْبَرُ كَبِيرًا وَالحَمْدُ لِلهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلا
അല്ലാഹു അക്ബറുകബീറൻ എന്നു ഞാൻ തക്ബീർ ചൊല്ലുന്നു. അൽഹംദുലില്ലാഹി കഥീറൻ എന്നു ഞാൻ ഹംദു ചൊല്ലുന്നു. അല്ലാഹുവിന്റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും ത സ്ബീഹു ചൊല്ലി ഞാൻ നിർവ്വഹിക്കുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല