മഹത്വമുടയവനായ അല്ലാഹുവിന്റെ അത്യുത്തമവും സ്തുത്യർഹവുമായ നാമമാകുന്നു അൽജബ്ബാർ. പരമാധികാരിയും ഉന്നതനുമാണ് അല്ലാഹു. എല്ലാ പടപ്പുകളും അവന് കീഴി ലാണ്. സൃഷ്ടികളുടെ ഇല്ലായ്മയെ ധന്യത നൽകിക്കൊണ്ടും നി രാശയെ പ്രതീക്ഷയേകിക്കൊണ്ടും രോഗത്തെ സൗഖ്യം കനിഞ്ഞു കൊണ്ടും ഭയത്തെ നിർഭയത്വമേകിക്കൊണ്ടും പരിഹരിക്കുന്നവ നാണ് അൽജബ്ബാർ.
ഇൗ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നബി ﷺ അല്ലാഹുവോട് തേടിയിരുന്നു.
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
അല്ലാഹുവേ എനിക്കു പൊറുത്തുതരേണമേ, എന്നോടു കരു ണ കാണിക്കേണമേ, എന്നെ നേർവഴിയിലാക്കേണമേ, എന്റെ കാര്യങ്ങൾ പരിഹരിക്കേണമേ, എനിക്കു സൗഖ്യം നൽകേണമേ, എനിക്ക് ഉപജീവനം തരേണമേ, എന്നെ ഉയർത്തേണമേ! (നബി ﷺ സുജൂദുകൾക്കിടയിൽ ഇരുന്നാൽ ഇൗ ദുആ ചൊല്ലിയിരു ന്നതായി ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം അബൂദാവൂദും മറ്റും റി പ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അൽജബ്ബാർ എന്ന തിരുനാമത്തിന് മൂന്നു തേട്ടങ്ങളാണ് ഉള്ളത്. (ഇമാം ഇബ്നുൽക്വയ്യിമിന്റെ നൂനിയ്യഃ 2: 95 നോക്കുക)
ഒന്ന്: തന്റെ ദാസന്മാരിൽ ദുർബലരുടെ ദൗർബല്യ വും വല്ലായ്മയും പരിഹരിക്കുന്നവൻ.
രണ്ട്: അടക്കി വാഴുന്നവൻ. അവന്റെ മഹത്വത്തിന് എല്ലാ പടപ്പുകളും കീഴൊതുങ്ങിയിരിക്കുന്നു. അവന്റെ പ്രതാ പത്തിനും അധികാരത്തിനും എല്ലാവരും കീഴ്പ്പെട്ടിരിക്കുന്നു.
മൂന്ന്: ദാത്തു(സത്ത)കൊണ്ട് തന്റെ മുഴുവൻ സൃ ഷ്ടികൾക്കും മീതെയായവൻ.
വിശുദ്ധ ക്വുർആനിൽ ഒരു തവണ അൽജബ്ബാർ എന്ന നാമം വന്നിട്ടുണ്ട്.
الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ (الحشر: ٢٣)
തിരുസുന്നത്തിലും അല്ലാഹുവിന്റെ ഇൗ പരിശുദ്ധനാമം വന്നിട്ടുണ്ട്.
അല്ലാഹു ഇസ്റാഇന്റെ രാവിൽ എല്ലാ ദിവസത്തിലും അ മ്പതു നമസ്കാരം നിർബന്ധമാക്കിയതിൽ പിന്നെ തിരുനബി ﷺ ഇറങ്ങുകയും, ഉമ്മത്തികൾക്ക് ഇളവ് ആവശ്യപ്പെടുവാൻ മൂസാ (അ) പറഞ്ഞതനുസരിച്ച് നബി ﷺഅല്ലാഹുവിലേക്ക് കയറുകയും സം സാരിക്കുകയും ചെയ്തതിനെ കുറിച്ച് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്:
فَعَلاَ بِهِ إِلَى الْجَبَّارِ فَقَالَ وَهْوَ مَكَانَهُ يَا رَبِّ خَفِّفْ عَنَّا ، فَإِنَّ أُمَّتِي لاَ تَسْتَطِيعُ هَذَا
“…ജിബ്രീൽ(അ) നബി ﷺ യേയുംകൊണ്ട് അൽജബ്ബാറായ (അല്ലാഹു വിലേക്ക്) കയറി. തിരുമേനി ﷺ (ഇറങ്ങുന്നതിനു)മുമ്പ് നിന്ന സ്ഥല ത്ത് നിന്നുകൊണ്ടു പറഞ്ഞു: റബ്ബേ, ഞങ്ങൾക്കു ലഘൂകരിച്ചു ത രേണമേ. കാരണം എന്റെ ഉമ്മത്തികൾക്കിതു സാധ്യമാവുകയില്ല…”
അന്ത്യനാളിൽ വിചാരണയുടെ വേദിയിൽ വിശ്വാസികളി ലേക്ക് അല്ലാഹുവിന്റെ വരവുണ്ടാകുന്നതിനെ കുറിച്ചു പറയവേ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
فَيَأْتِيهِمْ الْجَبَّارُ فِي صُورَةٍ غَيْرِ صُورَتِهِ الَّتِي رَأَوْهُ فِيهَا أَوَّلَ مَرَّةٍ فَيَقُولُ أَنَا رَبُّكُمْ
“….അവരിലേക്ക് അൽജബ്ബാർ(അല്ലാഹു), ആദ്യതവണ അവർ അ വനെ കണ്ട രൂപത്തിലല്ലാത്ത രൂപത്തിൽ വരും. അല്ലാഹു പറ യും: ഞാൻ നിങ്ങളുടെ റബ്ബാണ്…” (ബുഖാരി)
ശഫാഅത്തിന്റെ വിഷയത്തിൽ വന്ന ഹദീഥുകളിൽ ഇപ്ര കാരം കാണാം. അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
فَيَشْفَعُ النَّبِيُّونَ والْمَلَائِكَةُ وَالْمُؤْمِنُونَ فَيَقُولُ الْجَبَّارُ بَقِيَتْ شَفَاعَتِي
“…ശേഷം നബിമാരും മലക്കുകളും വിശ്വാസികളും ശഫാഅത്ത് ചെയ്യും. അപ്പോൾ ജബ്ബാറായ (അല്ലാഹു) പറയും: എന്റെ ശഫാ അത്ത് ശേഷിക്കുന്നു…” (ബുഖാരി)
ഇമാം മുസ്ലിം അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നി വേദനം ചെയ്യുന്ന ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതാ യി ഇപ്രകാരം കാണാം:
يَأْخُذُ الْجَبَّارُ عَزَّ وَجَلَّ سَماَوَاتِهِ وَأَرَضِيهِ بِيَدَيْهِ
“…അൽജബ്ബാറായ(അല്ലാഹു) അവന്റെ വാനങ്ങളേയും ഭൂമികളേയും തന്റെ ഇരുകരങ്ങൾ കൊണ്ട് എടുക്കും…”
പരമാധികാരം അല്ലാഹുവിന് മാത്രമാകുന്നു. പടപ്പുക ളിൽ വല്ലവനും ഗർവ്വ് നടിച്ചാൽ അല്ലാഹുവിന്റെ കോപം അത്ത രക്കാരിൽ വന്നുഭവിക്കുകയും നരക ശിക്ഷക്ക് അവൻ യോഗ്യ നാവുകയും ചെയ്യും. അല്ലാഹു പറഞ്ഞു:
وَاسْتَفْتَحُوا وَخَابَ كُلُّ جَبَّارٍ عَنِيدٍ ﴿١٥﴾ مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ ﴿١٦﴾ يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ ﴿١٧﴾ (إبراهيم: ١٥ – ١٧)
“അവർ (ആ ദൂതന്മാർ) വിജയത്തിനായി (അല്ലാഹുവോട്) അപേ ക്ഷിച്ചു. ഏത് ദുർവാശിക്കാരനായ സർവ്വാധിപതിയും പരാജയ പ്പെടുകയും ചെയ്തു. അവന്റെ പിന്നാലെ തന്നെയുണ്ട് നരകം. ചോരയും ചലവും കലർന്ന നീരിൽ നിന്നായിരിക്കും അവന്ന് കു ടിക്കുവാൻ നൽകപ്പെടുന്നത്. അതവൻ കീഴ്പോട്ടിറക്കാൻ ശ്രമി ക്കും. അത് തൊണ്ടയിൽ നിന്ന് ഇറക്കാൻ അവന്ന് കഴിഞ്ഞേക്കു കയില്ല. എല്ലായിടത്തു നിന്നും മരണം അവന്റെ നേർക്കു വരും. എന്നാൽ അവൻ മരണപ്പെടുകയില്ലതാനും. അതിന്റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.” (വി. ക്വു. 14: 15,16,17)
كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ ﴿٣٥﴾ (غافر: ٣٥)
“…അപ്രകാരം അഹങ്കാരികളും ഗർവ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.” (വി. ക്വു. 40: 35)
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
يَخْرُجُ عُنُقٌ مِنْ النَّارِ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا وَأُذُنَانِ يَسْمَعُ بِهِمَا وَلِسَانٌ يَنْطِقُ بِهِ فَيَقُولُ إِنِّي وُكِّلْتُ بِثَلَاثَةٍ بِكُلِّ جَبَّارٍ عَنِيدٍ ….
“അന്ത്യനാളിൽ നരകത്തിൽനിന്ന് ഒരു കഴുത്ത് പുറത്തുവരും, അതിന് രണ്ടു കണ്ണുകളുണ്ട്. അവകൊണ്ട് അതുകാണും. അതി നു രണ്ടു കാതുകളുണ്ട്. അവകൊണ്ട് അതു കേൾക്കും. ഒരു നാ വുമുണ്ട്. അതുകൊണ്ട് അതു സംസാരിക്കും. നരകം പറയും: മൂന്നു കൂട്ടരെ (ശിക്ഷിക്കുവാൻ) ഞാൻ ഏൽപിക്കപ്പെട്ടിരിക്കുന്നു. എല്ലാ ധിക്കാരികളായ ഗർവ്വിഷ്ഠരേയും,… “
അബ്ദുൽ ജബ്ബാർ അബ്ദുല്ല