യാതൊന്നും പരാജയപ്പെടുത്തുകയോ അതിജയിക്കുക യോ പോറലേൽപ്പിക്കുകയോ ചെയ്യാത്ത ശക്തനും എല്ലാത്തി നേയും ജയിച്ചുനിൽക്കുന്നവനുമാണ് അൽഅസീസ്. ഇസ്സതിന്റെ സമ്പൂർണത അല്ലാഹുവിനു മാത്രമാണ്. 
 إِنَّ الْعِزَّةَ لِلَّهِ جَمِيعًا ۚ   (يونس: ٦٥)
…തീർച്ചയായും അൽഇസ്സത്ത്(പ്രതാപം മുഴുവൻ) അല്ലാഹുവിനാകുന്നു… (വി. ക്വു. 10: 65) 
വിശുദ്ധക്വുർആനിൽ തൊണ്ണൂറ്റി രണ്ടു തവണ ആവർ ത്തിച്ചുവന്ന അല്ലാഹുവിന്റെ തിരുനാമമാണ് അൽഅസീസ്. മി ക്കവാറും മറ്റു നാമങ്ങളോടു ചേർന്നാണ് അതു വന്നിട്ടുള്ളത്. 
അൽഅസീസ് എന്ന തിരുനാമം അൽഹകീം എന്ന തിരു നാമത്തോടു ചേർന്ന് വിശുദ്ധ ക്വുർആനിൽ വളരെ കൂടുതലാ യി വന്നിട്ടുണ്ട്. താഴെ വരുന്ന വരികൾ ശ്രദ്ധിക്കുക.
الْعَزِيزُ الْحَكِيمُ (البقرة: ١٢٩، آل عمران: ٦ ، آل عمران: ١٨ ، آل عمران: ٦٢ ، آل عمران: ١٢٦، المائدة: ١١٨ ، إبراهيم: ٤ ،النحل: ٦٠ ، النمل: ٩ ، العنكبوت: ٢٦ ، العنكبوت:٤٢، الروم:٢٧، لقمان:٩، سبأ: ٢٧، فاطر: ٢، الزمر: ١، غافر: ٨، الشورى: ٣، الجاثية: ٢، الجاثية: ٣٧، الأحقاف: ٢، الحديد: ١ ، الحديد: ١، الحشر: ٢٤، الممتحنة: ٥ ، الصف: ١ ، الجمعة: ١ ، الجمعة: ٣ ، التغابن: ١٨) 
عَزِيزٌ حَكِيمٌ (البقرة: ٢٠٩،  البقرة: ٢٢٠، البقرة: ٢٢٨، البقرة: ٢٤٠ ، البقرة: ٢٦٠ ، المائدة: ٣٨ ، الأنفال: ١٠ ، الأنفال: ٤٩ ، الأنفال:  ٦٣، الأنفال: ٦٧ ، التوبة: ٤٠ ، التوبة:  ٧١ ، لقمان: ٢٧ ، التوبة: ٤٠) 
عَزِيزًا حَكِيمًا  (النساء: ٥٦، النساء: ١٥٨، النساء: ١٦٥، الفتح: ٧، الفتح: ١٩)
ഹിക്മതുള്ളവൻ എന്ന് അൽഹകീം അർത്ഥമാക്കുന്നുണ്ട്. അഥവാ അല്ലാഹു ശക്തനും മേലധികാരിയുമാണെങ്കിലും ഹി ക്മതിന് നിരക്കാത്ത യാതൊന്നും അവനിൽനിന്ന് സംഭവിക്കുക യില്ല എന്നത് ഇൗ ചേർത്തു പറയൽ അർത്ഥമാക്കുന്നു. 
ഇൗ തിരുനാമത്തോടു ചേർന്ന് അർറഹീം എന്ന തിരുനാ മവും ധാരാളം തവണ വന്നിട്ടുണ്ട്. 
الْعَزِيزُ الرَّحِيمُ  (الشعراء: ٩ ، الشعراء: ٦٨ ، الشعراء: ١٠٤ ، الشعراء: ١٢٢ ، الشعراء: ١٤٠، الشعراء: ١٥٩ ، الشعراء: ١٧٥ ، الشعراء: ١٩١ ، الشعراء: ٢١٧ ، الروم: ٥ ، السجدة: ٦ ، يس: ٥ ، الدخان: ٤٢)
കരുണചൊരിയുന്നവൻ എന്നാണ് അർറഹീം അർത്ഥമാ ക്കുന്നത്. അഥവാ അല്ലാഹു ശക്തനും മേലധികാരിയുമാണെ ങ്കിലും കാരുണ്യത്തിന് നിരക്കാത്ത യാതൊന്നും അവനിൽനി ന്ന് സംഭവിക്കുകയില്ല. അവൻ തന്റെ പ്രജകളോട് ഏറെ കരുണാ വത്സലനാകുന്നു.
ഇപ്രകാരം അൽഅസീസ് എന്ന നാമത്തോടു ചേർന്നുവ ന്ന മറ്റുനാമങ്ങളും വിശുദ്ധക്വുർആനിലും തിരുസുന്നത്തിലുമുണ്ട്.  അത്തരം വചനങ്ങളിൽ ചലത് താഴെ നൽകുന്നു:
(الْعَزِيزِ الْحَمِيدِ) (الْعَزِيزُ الْعَلِيمُ) (الْعَزِيزِ الْوَهَّابِ ) (الْعَزِيزُ الْغَفَّارُ) (الْعَزِيزِ الْعَلِيمِ) (الْعَزِيزُ الْكَرِيمُ) (الْعَزِيزُ الْجَبَّارُ) (الْعَزِيزُ الْغَفُورُ)
ഇൗ ചേർത്തുപറച്ചിലിനും ചില ഹിക്മതുകൾ ഉണ്ട്. അവ പണ്ഡിതന്മാർ  ഉണർത്തിയിട്ടുമുണ്ട്.
ഇസ്സത്ത്(പ്രതാപം) നൽകുന്നവനാകുന്നു അൽഅസീസാ യ അല്ലാഹു. അവനുദ്ദേശിക്കുന്നവർക്ക് അവൻ അത് കനിയു ന്നു. അവനുദ്ദേശിക്കുന്നവരിൽനിന്ന് അവൻ ഇസ്സത്ത് നീക്കുക യും അവരെ നിന്ദ്യതയുടെ മേലാട അണിയിക്കുകയും ചെയ്യുന്നു. 
وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ  (آل عمران: ٢٦)
….നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കു ന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു…  (വി. ക്വു. 3: 26)
അവനിൽനിന്നുള്ള ഇസ്സത്ത് നേടുവാൻ അവന് വിനയ പ്പെടുകയും അവനിൽഅഭയം തേടുകയും അവനോട് അതിനാ യി യാചിക്കുകയുമാണു വേണ്ടത്. 
 مَن كَانَ يُرِيدُ الْعِزَّةَ فَلِلَّهِ الْعِزَّةُ جَمِيعًا ۚ  (فاطر: ١٠)
ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കിൽ പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു…  (വി. ക്വു. 35: 10)
വിനയപ്പെടുക, വിട്ടുവീഴ്ച ചെയ്യുക, മാപ്പേകുക തുടങ്ങി യ ഉത്തമഗുണങ്ങൾ ജീവിതത്തിന്റെ മേൽവിലാസമാക്കിയവർക്ക് അല്ലാഹു ഇസ്സത്തേകുമെന്ന് തിരുമൊഴിയുണ്ട്. 
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللَّهُ
“യാതൊരു സ്വദഃക്വയും സമ്പത്തിനെ കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാ രണത്താൽ അല്ലാഹു ഒരു ദാസനും ഇസ്സതല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല. യാതൊരാളും അല്ലാഹുവിന് വിനയപ്പെട്ടിട്ടില്ല; അല്ലാഹു അവനെ ഉയർത്താതെ.” (മുസ്‌ലിം)
 
ഒരു ദുആഅ്
അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഇപ്രകാരം പ്രാർത്ഥിക്കുമായിരു ന്നുവെന്ന് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്: 
أَعُوذُ بِعِزَّتِكَ الَّذِى لاَ إِلَهَ إِلاَّ أَنْتَ ، الَّذِى لاَ يَمُوتُ ، وَالْجِنُّ وَالإِنْسُ يَمُوتُونَ
“അല്ലാഹുവേ, നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; നിന്റെ പ്രതാപത്തിൽ ഞങ്ങൾ അഭയം തേടുന്നു. നീ മരണമില്ലാ ത്തവനാണ്, ജിന്നുകളും മനുഷ്യരും മരിക്കുന്നു.”  (ബുഖാരി)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts