മേൽനോട്ടം വഹിക്കുന്നവൻ, നിരീക്ഷിക്കുന്നവൻ, സാക്ഷ്യം വഹിക്കുന്നവൻ, സംരക്ഷിക്കുന്നവൻ തുടങ്ങിയുള്ള അർത്ഥങ്ങൾ അൽമുഹയ്മിനിന് പറയപ്പെട്ടിട്ടുണ്ട്. (അൽഇഅ്തിക്വാദ്: 55)
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: വാക്കായും പ്രവൃ ത്തിയായും സൃഷ്ടികളിൽ നിന്നുണ്ടാകുന്നവക്ക് അവരുടെമേൽ സാക്ഷിയായവനാണ് അൽമുഹയ്മിൻ. അവന്റെ സത്തയുടെ വി ശേഷണമാണ് അത്. അൽമുഹയ്മിൻ എന്നാൽ അൽഅമീൻ എ ന്നും ഒരു സംഗതിക്ക് നിരീക്ഷകനെന്നും അതിന് സംരക്ഷകനെ ന്നുമൊക്കെ പറയപ്പെട്ടിട്ടുണ്ട്.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജപറഞ്ഞു: കാര്യങ്ങളിൽ ഗോപ്യമായവയും ഹൃദയങ്ങളുടെ രഹസ്യങ്ങളും നിരീക്ഷച്ചറിയുന്നവ നാണ് അൽമുഹയ്മിൻ; അവൻ ഏതു വസ്തുവേയും ചൂഴ്ന്ന് അറിയുന്നവനാകുന്നു. (തഫ്സീറുസ്സഅ്ദി. വി. ക്വു. 59: 23 ന്റെ തഫ്സീറിൽ)
വിശുദ്ധ ക്വുർആനിൽ ഒരു തവണ അൽമുഹയ്മിൻ എ ന്ന നാമം വന്നിട്ടുണ്ട്.
الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ (الحشر: ٢٣)
അല്ലാഹു അവന്റെ ദാതു(സ്വത്ത) കൊണ്ട് അടിയാറു കൾക്ക് മീതെയാണ്. അതോടൊപ്പം അവൻ നിഘൂഢകാര്യങ്ങളും രഹസ്യങ്ങളും അറിയുന്നവനാണ്. അടിയാറുകളുടെ കർമ്മങ്ങൾ ക്ക് സാക്ഷിയും സംരക്ഷകനും അവരിൽനിന്ന് ഉടലെടുക്കുന്ന കാര്യങ്ങൾക്ക് നിരീക്ഷകനുമാണ്.
وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ ﴿٦١﴾ (يونس: ٦١)
(നബിയേ,) നീ വല്ലകാര്യത്തിലും ഏർപെടുകയോ, അതിനെപ്പറ്റി ക്വുർആനിൽ നിന്ന് വല്ലതും ഒാതികേൾപിക്കുകയോ, നിങ്ങൾ ഏ തെങ്കിലും പ്രവർത്തനത്തിൽ ഏർപെടുകയോ ചെയ്യുന്നുവെ ങ്കിൽ നിങ്ങളതിൽ മുഴുകുന്ന സമയത്ത് നിങ്ങളുടെമേൽ സാക്ഷി യായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവി(ന്റെ ശ്രദ്ധയി)ൽ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാൾ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയിൽ ഉൾപെടാത്തതായി ഇല്ല. (വി. ക്വു. 10: 61)
അൽമുഹയ്മിൻ എന്ന നാമത്തിന് അശ്ശഹീദ്(സാക്ഷി) എന്ന അർത്ഥമാണ് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ , ഇമാം മുജാഹിദ്, ക്വതാ്വദഃ, അൽകിസാഇൗ തുടങ്ങിയുള്ളവർ നൽകിയിട്ടുള്ളത്. ഇമാം അൽഖത്വാബി പറഞ്ഞു: ഇൗ അർത്ഥത്തിലാണ് വിശുദ്ധ ക്വുർആനിലെ ഇൗ വചനം:
وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ (المائدة: ٤٨)
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കു ന്നതും അവക്ക് മുഹയ്മിനു(സാക്ഷിയു)മത്രെ അത്… (വി. ക്വു. 5: 48)
പടപ്പുകളിൽനിന്ന് ഉണ്ടാകുന്ന വാക്കുകൾക്കും പ്രവൃത്തി കൾക്കും അല്ലാഹു സാക്ഷിയാണ്. ഇതിന് തെളിവെടുക്കാവുന്ന വചനമാണ് ചുവടെ:
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾ (الزلزلة: ٧ ٨)
അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നു വോ അവനതു കാണും. ആർ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവൻ അതും കാണും (വി. ക്വു. 99: 7, 8)
അബ്ദുൽ ജബ്ബാർ അബ്ദുല്ല