ഇബ്നുമൻള്വൂർജ പറഞ്ഞു:
وَإِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ لَّا إِلَٰهَ إِلَّا هُوَ (البقرة: ١٦٣)
….നിങ്ങളുടെ ഇലാഹ് ഏകഇലാഹ് മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല…
شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ (آل عمران: ١٨)
…താനല്ലാതെ ഒരു ഇലാഹുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹി ച്ചിരിക്കുന്നു… എന്നീ വചനങ്ങൾകൊണ്ട് സ്വന്തത്തെ ഏകനാക്കി യ അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാകുന്നു അൽമുഅ്മിൻ.
തന്റെ ഒൗലിയാക്കൾക്ക് ശിക്ഷയിൽനിന്ന് നിർഭയത്വമേകി യവൻ,
തന്റെ അന്യായത്തിൽനിന്ന് പടപ്പുകൾ നിർഭയരായവൻ ആരോ അവൻ,
തന്റെ ദാസന്മാർക്ക് വാഗ്ദാനമേകിയത് സത്യമായി പു ലർത്തുന്നവൻ,
തുടങ്ങിയുള്ള അർത്ഥങ്ങളും അൽമുഅ്നിനു പറയപ്പെട്ടി ട്ടുണ്ട്. ഇൗ വിശേഷണങ്ങളെല്ലാം അല്ലാഹുവിനുണ്ട്. (ലിസാനുൽഅറബ്)
തന്റെ പടപ്പുകളിൽ ഒരാളേയും അന്യായത്തിന് ഇരയാ ക്കുകയില്ലെന്നതിലും തന്നെ വിശ്വസിച്ചംഗീകരിച്ചവരെ ശിക്ഷക്ക് വി ധേയരാക്കുകയില്ലെന്നതിലും ജനങ്ങൾക്ക് നിർഭയത്വം നൽകിയ വനാണ് അൽമുഅ്നിൻ. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നും ഇപ്രകാ രം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിങ്കൽ ആരും അന്യാ യത്തിന് ഇരകളാവില്ല. അവകാശികളുടെ അവകാശങ്ങൾ അണു അളവും കുറയില്ല. എല്ലാവരും താനർഹിക്കുന്നത് നേടുന്നതാണ്.
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْرًا عَظِيمًا ﴿٤٠﴾ (النساء: ٤٠)
തീർച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നൻമയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിച്ചു കൊ ടുക്കുകയും, അവന്റെ പക്കൽനിന്നുള്ള വമ്പിച്ചപ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. (വി. ക്വു. 4: 40)
وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَٰذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا ﴿٤٩﴾ (الكهف: ٤٩)
(കർമ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്കു കാണാം. അവർ പറയും: അയ്യോ! ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖ യാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമാ യി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങൾ പ്രവർത്തിച്ച തൊക്കെ (രേഖയിൽ) നിലവിലുള്ളതായി അവർ കണ്ടെത്തും. നി ന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല. (വി. ക്വു. 18: 49)
തന്റെ ദാസന്മാർക്ക് അന്ത്യനാളിൽ യാതൊരുവിധ അ ന്യായവും അക്രമവും അല്ലാഹുവിൽനിന്ന് ഭവിക്കുകയില്ലെന്ന് അറിയിക്കുന്ന ഒരു ഹദീഥ് അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇപ്രകാരം ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.
كُنَّا عِنْدَ رَسُولِ اللَّهِ ﷺ فَضَحِكَ فَقَالَ: هَلْ تَدْرُونَ مِمَّ أَضْحَكُ قَالَ: قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ. قَالَ : مِنْ مُخَاطَبَةِ الْعَبْدِ رَبَّهُ يَقُولُ: يَا رَبِّ أَلَمْ تُجِرْنِى مِنَ الظُّلْمِ قَالَ: يَقُولُ بَلَى. ….
“ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പമായിരുന്നു. അ പ്പോൾ തിരുമേനി ﷺ ചിരിതൂകി.
തിരുമേനി ﷺ ചോദിച്ചു: എന്തിനാണ് ഞാൻ ചിരിച്ചതെന്ന് നിങ്ങൾക്കറിയുമോ?
ഞങ്ങൾ പറഞ്ഞു: അല്ലാഹുവും അല്ലാഹുവിന്റെ റസൂലു മാണ് കൂടുതൽ അറിയുന്നവർ.
തിരുമേനി ﷺ പറഞ്ഞു: രക്ഷിതാവ് തന്റെ ദാസനെ അഭി മുഖീകരിച്ച് സംസാരിക്കുന്നതിനെ (സംബന്ധിച്ചാണ്.)
ദാസൻ പറയും: രക്ഷിതാവേ, അനീതിയെ സംബന്ധിച്ച് നീ എനിക്ക് നിർഭയത്വമേകിയിട്ടില്ലേ?
അല്ലാഹു പറയും: അതെ…
അക്രമത്തിന് ഇരയാകുന്നവന് അക്രമിയിൽനിന്ന് അഭ യമേകുകയും അവനെ സഹായിക്കുകയും ചെയ്യുന്നവനാണ് അൽമുഅ്മിൻ.
قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ (المؤمنون: ٨٨)
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവൻ അഭയം നൽകുന്നു. അവന്നെ തിരായി (എവിടെനിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവൻ ആരാണ്? നിങ്ങൾക്കറിയാമെങ്കിൽ (പറയൂ.) (വി. ക്വു. 23: 88)
قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ ﴿٢٨﴾ (الملك: ٢٨)
പറയുക: നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നെയും എ ന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കിൽ ഞങ്ങളോടവൻ കരുണകാണിക്കുകയോ ചെയ്താൽ വേദനയേറിയ ശിക്ഷയിൽനിന്ന് സത്യനിഷേധികളെ രക്ഷിക്കുവാനാരുണ്ട്? (വി. ക്വു. 67: 28)
സത്യസന്ധരെ സത്യപ്പെടുത്തുകയും അവരുടെ സത്യപ്പെ ടുത്തലിന് സാക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നവനാണ് അൽ മുഅ്നായ അല്ലാഹു.
شَهِدَ اللَّهُ أَنَّهُ لَا إِلَٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ (آل عمران: ١٨)
താനല്ലാതെ ഒരു ഇലാഹുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹി ച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാ കുന്നു.) അവൻ നീതി നിർവഹിക്കുന്നവനത്രെ… (വി. ക്വു. 3: 18)
താഴെ നൽകുന്ന തിരുമൊഴിയിൽ അല്ലാഹുവിൽനി ന്നുള്ള സത്യപ്പെടുത്തലും സാക്ഷ്യവും നോക്കൂ:
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അവർ രണ്ടുപേരും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞ തിന് സാക്ഷികളായി:
إِذَا قَالَ الْعَبْدُ لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ قَالَ يَقُولُ اللَّهُ عَزَّ وَجَلَّ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَأَنَا أَكْبَرُ
وَإِذَا قَالَ الْعَبْدُ لَا إِلَهَ إِلَّا اللَّهُ وَحْدَهُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَحْدِي
وَإِذَا قَالَ لَا إِلَهَ إِلَّا اللَّهُ لَا شَرِيكَ لَهُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَلَا شَرِيكَ لِي
وَإِذَا قَالَ لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا لِي الْمُلْكُ وَلِيَ الْحَمْدُ
وَإِذَا قَالَ لَا إِلَهَ إِلَّا اللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ قَالَ صَدَقَ عَبْدِي لَا إِلَهَ إِلَّا أَنَا وَلَا حَوْلَ وَلَا قُوَّةَ إِلَّا بِي
وَكَانَ يَقُولُ مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ.
“ഒരു അടിമ “ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബർ’ എ ന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറ ഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ അക്ബർ (ഏറ്റവും വലിയവൻ) ആകുന്നു.
അടിമ “ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു. ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; ഞാൻ ഏകനാണ്.
അടിമ “ലാ ഇലാഹ ഇല്ലല്ലാഹു ലാ ശരീകലഹു’ എന്നു പറ ഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാന ല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; എനിക്ക് യാതൊരു പങ്കുകാരും ഇല്ല.
(അടിമ) “ലാഇലാഹ ഇല്ലല്ലാഹു ലഹുൽമുൽകു വലഹുൽ ഹംദു’ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല; എ നിക്കുമാത്രമാണ് രാജാധിപത്യവും സർവ്വസ്തുതികളും.
(അടിമ)”ലാഇലാഹ ഇല്ലല്ലാഹു, വലാഹൗല വലാക്വുവ്വത്ത ഇ ല്ലാബില്ലാഹ് ‘ എന്നു പറഞ്ഞാൽ, അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു, ഞാനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരു മില്ല; ഒരു കഴിവും ചലനശക്തിയും എന്നെക്കൊണ്ടല്ലാതെ ഇല്ല.
തിരുമേനി ﷺ പറയുമായിരുന്നു: ആരെങ്കിലും തന്റെ രോ ഗാവസ്ഥയിൽ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താൽ അയാളെ തീ തിന്നുകയില്ല” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
ദാസന്മാർക്കിടയിൽ സമാധാനം പ്രചരിപ്പിക്കുന്നവനും നിർ ഭയത്വം കനിയുന്നവനുമാകുന്നു അൽമുഅ്മിനായ അല്ലാഹു.
وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ النور: ٥٥
നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കു ന്നു; അവരുടെ മുമ്പുള്ളവർക്കു പ്രാതിനിധ്യം നൽകിയതു പോ ലെ തന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക് പ്രാതിനി ധ്യം നൽകുകയും, അവർക്ക് അവൻ തൃപ്തിപ്പെട്ടുകൊടുത്ത അ വരുടെ മതത്തിന്റെ കാര്യത്തിൽ അവർക്കു അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിനുശേഷം അവർക്ക് നിർഭയ ത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്… (വി. ക്വു. 24: 55)
الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾ (قريش: ٤)
അതായത് അവർക്ക് വിശപ്പിന്ന് ആഹാരം നൽകുകയും, ഭയ ത്തിനു പകരം സമാധാനം നൽകുകയും ചെയ്തവനെ… ..പ (വി. ക്വു. 106: 4)
വിശുദ്ധ ക്വുർആനിൽ ഒരു തവണ അൽമുഅ്മിൻ എന്ന നാമം വന്നിട്ടുണ്ട്.
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ (الحشر: ٢٣)
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാ ണവൻ. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നൽകുന്നവനും അഭയം നൽകുന്നവനും…. (വി. ക്വു. 59: 23)
അബ്ദുൽ ജബ്ബാർ അബ്ദുല്ല