ഇമാം അൽഖത്വാബിജ പറഞ്ഞു: അല്ലാഹുവിന്റെ വി ശേഷണത്തിൽ സലാമെന്നാൽ എല്ലാ കുറവുകളിൽനിന്നും സുര ക്ഷിതമായവൻ എന്നും സൃഷ്ടികൾക്കു ബാധിക്കുന്ന എല്ലാവിധ പോരായ്മകളിൽനിന്നും അപകടങ്ങളിൽനിന്നും മുക്തനായവൻ എ ന്നുമാണ്. അന്യായത്തിൽനിന്ന് സൃഷ്ടികൾക്ക് സുരക്ഷിതത്വം ആ രിലാണോ അവനാണ് അസ്സലാം എന്നും പറയപ്പെട്ടിട്ടുണ്ട്. (ശഅ്നുദ്ദുആഅ്: 41)
സൂറത്തുൽഹശ്റിലെ ഇരുപത്തിമൂന്നാം ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുകഥീർ പറഞ്ഞു: അസ്സലാം എന്നാൽ സത്തയിലും വിശേഷണങ്ങളിലും പ്രവൃത്തികളിലും തനിക്കുള്ള പൂർ ണതയാൽ എല്ലാവിധ ന്യൂനതകളിൽനിന്നും കുറവുകളിൽ നി ന്നും സുരക്ഷിതമായവൻ എന്നാണ്. (തഫ്സീറു ഇബ്നികഥീർ. വി. ക്വു. 59: 23 ന്റെ തഫ്സീറിൽ)
അജ്ഞത, അവ്യക്തത, ആശയക്കുഴപ്പം, സംശയം തുടങ്ങി യ ന്യൂനതകളിൽ നിന്നെല്ലാം അല്ലാഹുവിന്റെ അറിവ് മുക്തമാണ്.
أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِن ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ ﴿٧﴾ (المجادلة: ٧)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേർ തമ്മിലുള്ള യാതൊരു രഹ സ്യ സംഭാഷണവും അവൻ (അല്ലാഹു) അവർക്കു നാലാമനായി കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെ ങ്കിൽ അവൻ അവർക്കു ആറാമനായി കൊണ്ടുമല്ലാതെ. അതി നെക്കാൾ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കിൽ അവർ എവിടെയായിരുന്നാലും അവൻ അവരോ ടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ, അവർ പ്രവർത്തിച്ചതിനെപ്പറ്റി അവരെ അവൻ വിവരമറിയിക്കു ന്നതാണ്. തീർച്ചയായും അല്ലാഹു ഏതു കാര്യത്തെ പറ്റിയും അ റിവുള്ളവനാകുന്നു. (വി. ക്വു. 58: 7)
അന്യായത്തിൽനിന്നും അനീതിയിൽനിന്നും അവന്റെ വചനങ്ങളും കൽപനകളും സുരക്ഷിതമാണ്.
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ (الأنعام: ١١٥)
നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂർണമായിരിക്കുന്നു… (വി. ക്വു. 6: 115)
എതിരാളി, പങ്കാളി, തുല്ല്യൻ, തുടങ്ങി അവനിൽ ആരോ പിക്കപ്പെടുന്നതിൽ നിന്നെല്ലാം അവന്റെ ഉടമസ്ഥതയും ആധിപത്യ വും അധികാരവും സുരക്ഷിതമാണ്.
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾ (الإسراء: ١١١)
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളി യില്ലാത്തവനും നിന്ദി(ക്കപെട്ടാൽ അതിൽ) നിന്ന് രക്ഷിക്കുവാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനു മാത്രമാ കുന്നു സ്തുതികൾ മുഴുവനും എന്നു നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (വി. ക്വു. 17: 111)
കുറവുകളിൽനിന്നും ന്യൂനതകളിൽനിന്നും സുരക്ഷിത നായ സലാമാകുന്നു അല്ലാഹു. അവന്റെ സത്തയും നാമങ്ങ ളും വിശേഷണങ്ങളും പ്രവൃത്തികളുമെല്ലാം പോരായ്മകളിൽ നിന്ന് സുരക്ഷിതമാണ്. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളിലായി സൃഷ്ടിച്ചതിനെകുറിച്ച് അല്ലാഹു പറഞ്ഞു:
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ﴿٣٨﴾ (ق: ٣٨)
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല. (വി. ക്വു. 50: 38)
അല്ലാഹു അസ്സലാമും സലാമുള്ളവനുമാകുന്നു. സലാ മുള്ളവൻ എന്നാൽ തന്റെ ദാസന്മാർക്ക് സലാം നിർവ്വഹിക്കുന്ന വൻ എന്നാണർത്ഥം. അല്ലാഹു അമ്പിയാമുർസലീങ്ങൾക്ക് സലാം നിർവ്വഹിക്കുന്നവനാണ്.
قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ (النمل: ٥٩)
(നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവൻ തെരഞ്ഞെടുത്ത അവന്റെ ദാസൻമാർക്ക് സലാം(സമാധാനം)…. (വി. ക്വു. 27: 59)
وَسَلَامٌ عَلَى الْمُرْسَلِينَ ﴿١٨١﴾ (الصافات: ١٨١)
ദൂതന്മാർക്കു സലാം. (വി. ക്വു. 37: 181)
سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ ﴿٧٩﴾ (الصافات: ٧٩)
ലോകരിൽ നൂഹിന് സലാം. (വി. ക്വു. 37: 79)
سَلَامٌ عَلَىٰ إِبْرَاهِيمَ ﴿١٠٩﴾ (الصافات: ١٠٩)
ഇബ്റാഹീമിന് സലാം. (വി. ക്വു. 37: 109)
سَلَامٌ عَلَىٰ مُوسَىٰ وَهَارُونَ ﴿١٢٠﴾ (الصافات: ١٢٠)
മൂസാക്കും ഹാറൂന്നും സലാം. (വി. ക്വു. 37: 120)
سَلَامٌ عَلَىٰ إِلْ يَاسِينَ ﴿١٣٠﴾ (الصافات: ١٣٠)
ഇൽയാസിന് സലാം. (വി. ക്വു. 37: 130)
സൃഷ്ടികൾക്കിടയിൽ സലാം(സമാധാനം) വ്യാപിപ്പിക്കുന്നവ നാകുന്നു അല്ലാഹു. സന്മാർഗം പിന്തുടർന്നവർക്ക് അവന്റെ സ ലാമുണ്ട്.
وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ ﴿٤٧﴾ (طه: ٤٧)
സന്മാർഗം പിന്തുടർന്നവർക്കായിരിക്കും സലാം. (വി.ക്വു.20: 47)
സ്വർഗം ദാറുസ്സലാമാണ്. സർവ്വസമാധാനങ്ങളുടേയും സർവ്വസുരക്ഷകളുടേയും ഭവനമാണത്. സ്വർഗാർഹർക്ക് റബ്ബിൽനിന്ന് സലാമുണ്ട്.
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُ سَلَامٌ ۚ (الأحزاب: ٤٤)
അവർ അവനെ കണ്ടുമുട്ടുന്ന ദിവസം അവർക്കുള്ള അഭിവാദ്യം സലാം ആയിരിക്കും… (വി. ക്വു. 33: 44)
سَلَامٌ قَوْلًا مِّن رَّبٍّ رَّحِيمٍ ﴿٥٨﴾ (يس: ٥٨)
സലാം(സമാധാനം!) അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കൽ നിന്ന് അവർക്കുള്ള അഭിവാദ്യം. (വി. ക്വു. 36: 58)
വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും അല്ലാഹുവിന് സ്ഥിരപ്പെട്ട നാമമാണ് അസ്സലാം. വിശുദ്ധ ക്വുർആനിൽ ഒരു തവണ പ്രസ്തുത നാമം വന്നിട്ടുണ്ട്.
هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ (الحشر: ٢٣)
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്നു ഇമാം ബുഖാരി റിപ്പോർ ട്ട് ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്.
كُنَّا نُصَلِّى خَلفَ النَّبِىِّ ﷺ فَنَقُولُ السَّلاَمُ عَلَى اللهِ فَقَالَ النَّبِىُّ ﷺ إِنَّ اللهَ هُوَ السَّلاَمُ وَلَكِنْ قُولُوا:
“ഞങ്ങൾ നബി ﷺ യുടെ പിന്നിൽ നമസ്കരിക്കുകയും അപ്പോൾ അസ്സലാമു അലല്ലാഹ് എന്ന് പറയുകയും ചെയ്യുമായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു അസ്സാലാമാകുന്നു. എന്നാൽ നിങ്ങൾ,
التَّحِيَّاتُ لِلهِ وَالصَّلَوَاتُ وَالطَّيِّبَاتُ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِىُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
എല്ലാ തഹിയ്യത്തുകളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ട മായതും(അവന്നാണ്). നബിയേ അങ്ങേക്ക് അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ഉണ്ടാ വട്ടെ. ഞങ്ങൾക്കും സദ്വൃത്തരായ അല്ലാഹുവിന്റെ ദാസന്മാർ ക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹു അല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാണെ ന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്ന് പറയുക. (ബുഖാരി)
(നമസ്കാരത്തിൽ അത്തഹിയ്യാത്ത് ഇപ്രകാരം ചൊല്ലിയാൽ വാനത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ സജ്ജനങ്ങൾക്കും സലാമോതലായി എന്ന് നബി ﷺ പറഞ്ഞത് ബുഖാരിയിൽതന്നെ മറ്റൊരു റിപ്പോർട്ടിലുണ്ട്.)
ഏതാനും ദിക്റുകൾ
നബി ﷺ നമസ്കാരത്തിൽനിന്നു വിരമിച്ച് ഇസ്തിഗ്ഫാർ ചൊല്ലിയതിനുശേഷം ഇപ്രകാരം പറഞ്ഞിരുന്നതായി ഥൗബാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
അല്ലാഹുവേ നീയാണ് സലാം, നിന്നിൽനിന്നാണ് സലാം, ഉന്ന തിയുടേയും മഹത്വത്തിന്റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂർണനായിരിക്കുന്നു.
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. റസൂൽ ﷺ പറഞ്ഞു:
إِنَّ السَّلَامَ اسْمٌ مِنْ أَسْمَاءِ اللهِ وَضَعَهُ اللهُ فِي الْأَرْضِ، فَأَفْشُو السَّلَامَ بَيْنَكُمْ
“നിശ്ചയം അസ്സലാം അല്ലാഹുവിന്റെ നാമങ്ങളിൽ ഒരു നാമമാണ്. ഭൂമിയിൽ അത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നി ങ്ങൾക്കിടയിൽ സലാമിനെ വ്യാപിപ്പിക്കുക.” (ബുഖാരി, അദബുൽമുഫ്റദ്, അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ السَّلَامَ اسْمٌ مِنْ أَسْمَاءِ اللهِ تَعَالَى ، فَأَفْشُوهُ بَيْنَكُمْ
“നിശ്ചയം അസ്സലാം അല്ലാഹുവിന്റെ നാമങ്ങളിൽ ഒരു നാമാമണ്. അതു നിങ്ങൾ നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക.” (മുഅ്ജമുത്ത്വബറാനി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല