ന്യൂനതകളിൽനിന്നും കുറവുകളിൽനിന്നും പരിശുദ്ധൻ, സമ്പൂർണ വിശേഷണങ്ങളുള്ളവൻ, ഒൗദാര്യവും അനുഗ്രഹവുമു ള്ളവൻ, സൃഷ്ടികളാൽ മനസാ വാചാ കർമ്മണാ പരിശുദ്ധപെടുത്ത പ്പെടുന്നവൻ തുടങ്ങിയുള്ള അർത്ഥങ്ങളെല്ലാം അൽക്വുദ്ദൂസ് എന്ന നാമത്തിനുണ്ട്.
ഇമാം ക്വതാദഃജ പറഞ്ഞു: അൽക്വുദ്ദൂസ് അൽമുബാറക് (അനുഗ്രഹീതൻ) ആകുന്നു. (തഫ്സീറുത്തബരി. വി. ക്വു. 59: 23 ന്റെ തഫ്സീറിൽ.)
ഇമാം അൽബയ്ഹക്വിജ പറഞ്ഞു: ന്യൂനതകളിൽനി ന്നു സംശുദ്ധനായവനും സന്തതികളിൽ നിന്നും സമന്മാരിൽ നി ന്നും പരിശുദ്ധമാക്കപെട്ടവനുമാണ് അൽക്വുദ്ദൂസ്. അല്ലാഹുവി ന്റെ സത്തയിൽ അവൻ അർഹിക്കുന്നതാകുന്നു ഇൗ വിശേഷണം. (അൽഇഅ്തിക്വാദ്: 54)
ഇമാം ഇബ്നുകഥീർജ പറഞ്ഞു: ന്യൂനതകളിൽനിന്നു പ രിശുദ്ധമാക്കപെട്ടവനും പൂർണതയുടെ വിശേഷണങ്ങൾ കൊണ്ട് വിശേഷിപിക്കപെട്ടവനുമാകുന്നു അൽക്വുദ്ദൂസ്. (തഫ്സീറു ഇബ്നികഥീർ. വി. ക്വു. 59: 23 ന്റെ തഫ്സീറിൽ.)
മഹത്വപ്പെടുത്തിയും പ്രകീർത്തിച്ചും ഏകനാക്കിയും ഇഷ്ട പ്പെട്ടും വഴിപ്പെട്ടും സൃഷ്ടികൾ ആരോപിക്കുന്ന ന്യൂനതകളിൽ നി ന്നും കുറവുകളിൽനിന്നും പരിശുദ്ധപ്പെടുത്തിയും അല്ലാഹു വാഴ്ത്തപ്പെടേണ്ടതുണ്ട്. ആദമി (അ) ന്റെ സൃഷ്ടിപ്പുമായി ബന്ധപെട്ട വി ഷയത്തിൽ മലക്കുകൾ പറഞ്ഞത് വിശുദ്ധക്വുർആൻ പറയുന്നു:
وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ (البقرة: ٣٠)
… ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും, നി ന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ… (വി. ക്വു. 2: 30)
വിശുദ്ധ ക്വുർആനിൽ രണ്ടു തവണ അൽക്വുദ്ദൂസ് എന്ന നാമം വന്നിട്ടുണ്ട്. ആ രണ്ടു തവണയും അൽമലിക് എന്ന നാമ ത്തിനു ശേഷമാണ് അതു വന്നിരിക്കുന്നത്.
الْمَلِكُ الْقُدُّوسُ (الحشر: ٢٣، الجمعة: ١)
അല്ലാഹു മുഴുവൻ സൃഷ്ടിചരാചരങ്ങളുടേയും ഉടമസ്ഥനും രാജാവുമാണ്. അതോടൊപ്പം അവൻ പരമപരിശുദ്ധനാണ്. അവന്റെ കൈകാര്യകർതൃത്വം ന്യൂനതകളിൽനിന്നും കുറവുക ളിൽനിന്നും തീർത്തും പരിശുദ്ധമാണ്. ആകാശങ്ങളിലും ഭൂമിയി ലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു.
ഭൗതികതയിൽ വഞ്ചിതരായ രാജാക്കന്മാരെപ്പേലെ ഒരിക്കലും അല്ലാഹുവിൽ നിന്ന് കുറവുകളും പോരായ്മകളും സംഭ വിക്കുകയില്ല.
തിരുസുന്നത്തിലും അല്ലാഹുവിന് സ്ഥിരപ്പെട്ട നാമമാണ് അൽകു്വദ്ദൂസ്.
അബ്ദുർറഹ്മാൻ ഇബ്നു അബ്സാ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു. നബി ﷺ വിത്ർ നമസ്കാരത്തിൽ,
(سَبِّحِ اسْمَ رَبِّكَ الْأَعْلَى) (قُلْ يَا أَيُّهَا الْكَافِرُونَ) (قُلْ هُوَ اللَّهُ أَحَدٌ)
എന്നീ സൂറത്തുകൾ പരായണം ചെയ്യുമായിരുന്നു. സലാം വീട്ടി യാൽ നബി ﷺ,
سُبْحَانَ المَلِكِ القُدُّوسِ
എന്നു ശബ്ദം നീട്ടി മൂന്നു തവണ ചൊല്ലുമായിരുന്നു. (സുനനുഅബീദാവൂദ്, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഏതാനും ദുആഉകൾ
നബി ﷺ തന്റെ റുകൂഇലും സുജൂദിലും ഇപ്രകാരം പറയു മായിരുന്നു എന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് മുസ്ലിം റിപ്പോർട്ട് ചെ യ്യുന്ന ഹദീഥിലുണ്ട്.
سُبُّوحٌ قُدُّوسٌ رَبُّ الْمَلَائِكَةِ وَالرُّوحِ
ആഇശാ رَضِيَ اللَّهُ عَنْها പറയുന്നു: നബി ﷺ രാത്രിയിൽ എഴുന്നേറ്റാൽ,
പത്തു തവണ തക്ബീറും(അല്ലാഹു അക്ബർ)
പത്തുതവണ തഹ്മീദും (അൽഹംദുലില്ലാഹ്)
പത്തുതവണ سُبْحَانَ اللهِ وَبِحَمْدِهِ യും
പത്തു തവണ: سُبْحَانَ المَلِكِ القُدُّوسِ ഉം
പത്തുതവണ ഇസ്തിഗ്ഫാറും (അസ്തഗ്ഫിറുല്ലാഹ്)
പത്തുതവണ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ശേഷം,
الَّلهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ القِيَامَةِ
അല്ലാഹുവേ, ഭൗതികലോകത്തെ ഇടുക്കങ്ങളിൽനിന്നും അന്ത്യനാളിലെ ഇടുക്കങ്ങളിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു. എന്നു ചൊല്ലി തന്റെ (രാത്രി)നമസ്കാരം തുടങ്ങുമായിരുന്നു. (സുനനുഅബീദാവൂദ്, അൽബാനി ഹസനുൻസ്വഹീഹ് എന്ന് പറഞ്ഞു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല