മുൽക്(ആധിപത്യം) മിൽക്(ഉടമസ്ഥത) എന്നീ പദങ്ങളിൽ നിന്നുള്ള സ്വീഗതുൽമുബാലഗഃ (അഗാധാർത്ഥ പ്രയോഗം)യാണ് അൽമലീക്. അല്ലാഹു സർവ്വാധികാരിയും സർവ്വാധിപതിയുമാ ണ്. ആധിപത്യത്തിലും ഉടമസ്ഥതയിലും നിരുപാധിക ഒൗന്നത്യവും മികവുമുള്ളവനാണ് അൽമലീക്.
അല്ലാഹുവിന്റെ മുൽക്, മിൽക് എന്നിവയുടെ മഹത്വവും മികവും വിശാലതയുമാണ് അൽമലീകെന്ന നാമമറിയിക്കുന്നത്.
മാലിക,് മലിക് എന്നീ നാമങ്ങളറിയിക്കുന്നതിനേക്കാൾ വിശാലമായ അർത്ഥം അൽമലീക് എന്നനാമം അറിയിക്കുന്നുണ്ട്.
എല്ലാ മാലികും മലിക്കല്ല. എന്നാൽ എല്ലാ മലികും മാലികാ ണ്. എല്ലാ മലീകും മാലികും മലികുമാണ്.
വിശുദ്ധക്വുർആനിൽ ഒരിടത്തു മാത്രമാണ് മലീക്കെന്ന പേര് അല്ലാഹുവിന് വന്നിട്ടുള്ളത്.
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ ﴿٥٤﴾ فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ ﴿٥٥﴾ (القمر: ٥٤، ٥٥)
തീർച്ചയായും ധർമ്മനിഷ്ഠ പാലിച്ചവർ ഉദ്യാനങ്ങളിലും അരുവിക ളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തിൽ, ശക്തനായ രാജാവിന്റെ അടുക്കൽ.(വി. ക്വു. 54: 54,55)
ഏതാനും ദുആഉകൾ
അബൂബകറിനോട് പ്രഭാതത്തിലും പ്രദോഷത്തിലും ഉറ ക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാൻ നബി ﷺ കൽപിച്ചത്.
اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ
ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളു ടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വ ഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചി ന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാൻ (അവൻ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും) ഞാൻ നിന്നോടു രക്ഷതേടുന്നു. ഞാൻ എന്നോടു തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതിൽ നി ന്നും ഞാൻ നിന്നോടു രക്ഷതേടുന്നു. (സുനനു അബീദാവൂദ്, സുനനുത്തിർമുദി. ഇമാം തിർമുദി, അൽബാനി തുടങ്ങിയവർ ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
നബി ﷺ കിടപ്പറ പ്രാപിച്ചാൽ ഇപ്രകാരം പറയുമായിരുന്നു എന്ന് ഇബ്നുഉമറി رَضِيَ اللَّهُ عنهما ൽനിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെ യ്യുന്ന ഹദീഥിലുണ്ട്.
الْحَمْدُ لِلَّهِ الَّذِي كَفَانِي وَآوَانِي وَأَطْعَمَنِي وَسَقَانِي وَالَّذِي مَنَّ عَلَيَّ فَأَفْضَلَ وَالَّذِي أَعْطَانِي فَأَجْزَلَ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ اللَّهُمَّ رَبَّ كُلِّ شَيْءٍ وَمَلِيكَهُ وَإِلَهَ كُلِّ شَيْءٍ أَعُوذُ بِكَ مِنْ النَّارِ
എന്റെ കാര്യങ്ങൾ നിർവ്വഹിക്കുകയും എനിക്ക് അഭയമേകുക യും എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. എന്റെ മേൽ അനുഗ്രഹമരുളുകയും അതു മഹത്തരമാക്കുകയും എനി ക്കു നൽകുകയും അത് ധാരാളമാക്കുകയും ചെയ്തവനത്രേ അവൻ. ഏത് അവസ്ഥയിലും അല്ലാഹുവിനു മാത്രമാകുന്നു സ്തു തികൾ മുഴുവനും. എല്ലാ വസ്തുക്കളുടേയും രക്ഷിതാവും (സർ വ്വാധികാരിയും സർവ്വാധിപനുമായ) മലീകും മുഴുവൻ വസ്തുക്ക ളുടെ ആരാധ്യനുമായവനേ നിന്നോടു നരകത്തീയിൽ നിന്നും ഞാൻ രക്ഷതേടുന്നു. (സുനനുഅബീദാവൂദ്, അൽബാനി ഹസനുൻ സ്വഹീഹ് എന്ന് പറഞ്ഞു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല