തന്റെ ഉടമസ്ഥതയിൽ ശാസനാധികാരമുള്ളവനാണ് അൽ മലിക്. തന്റെ പടപ്പുകളിൽ കൽപിച്ചും വിരോധിച്ചും കൈകാര്യ കർതൃത്വം നിർവ്വഹിക്കുന്നവനാണ് അൽമലികായ അല്ലാഹു.
അൽമാലികിനും അൽമലികിനും ഇടയിൽ വ്യത്യാസമു ണർത്തി ഇമാം ഇബ്നുൽക്വയ്യിംജ പറഞ്ഞു: തന്റെ പ്രവൃത്തി യിലൂടെ കൈകാര്യകർതൃത്വം നിർവ്വഹിക്കുന്നവനാണ് അൽമാലി ക്. തന്റെ പ്രവൃത്തിയിലൂടെയും ശാസനയിലൂടെയും കൈകാ ര്യം ചെയ്യുന്നവനാണ് അൽമലിക്.
മറ്റാരേയും ആവശ്യമില്ലാത്ത ധന്യനും എല്ലാവരും ആശ്ര യിക്കുന്നവനുമാണ് അൽമലികായ അല്ലാഹു. അൽമലിക് എ ന്ന നാമം വിശുദ്ധക്വുർആനിൽ അഞ്ചു തവണ വന്നിട്ടുണ്ട്.
الْمَلِكُ الْقُدُّوسُ (الحشر: ٢٣، الجمعة: ١) الْمَلِكُ الْحَقُّ (طه: ١١٤، المؤمنون: ١١٦)
അല്ലാഹുവിന് അൽമലിക് എന്ന നാമം ഹദീഥുകളിലും വന്നിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَنْزِلُ اللَّهُ إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِينَ يَمْضِي ثُلُثُ اللَّيْلِ الْأَوَّلُ فَيَقُولُ أَنَا الْمَلِكُ أَنَا الْمَلِكُ مَنْ ذَا الَّذِي يَدْعُونِي فَأَسْتَجِيبَ لَهُ مَنْ ذَا الَّذِي يَسْأَلُنِي فَأُعْطِيَهُ مَنْ ذَا الَّذِي يَسْتَغْفِرُنِي فَأَغْفِرَ لَهُ فَلَا يَزَالُ كَذَلِكَ حَتَّى يُضِيءَ الْفَجْرُ
“അല്ലാഹു എല്ലാ രാവുകളിലും രാവിന്റെ ആദ്യത്തെ മൂന്നിലൊന്ന് പോകുന്ന വേളയിൽ ഏറ്റവും അടുത്ത ആകാശത്തിലേക്ക് ഇറ ങ്ങും. അപ്പോൾ അല്ലാഹു പറയും: ഞാനാകുന്നു അൽമലിക്. ഞാനാകുന്നു അൽമലിക്. ആരാണ് എന്നോടു ദുആ ചെയ്യുന്ന ത് ഞാൻ അവന് ഉത്തരമേകും. ആരാണ് എന്നോടു യാചിക്കു ന്നത് ഞാൻ അവനു നൽകും. ആരാണ് എന്നോടു പാപമോചന ത്തിന് തേടുന്നത് ഞാൻ അവനു പൊറുത്തുനൽകും. ഫജ്ർ വെളിച്ചം പരത്തുന്നതുവരെ അവൻ അപ്രകാരമായിരിക്കും.” (മുസ്‌ലിം)
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
جَاءَ حَبْرٌ من الأحبار إلى رسول الله ﷺ ، فقال : يَا مُحَمّدُ! إنا نجد أن الله يجعل السّمَاوَاتِ عَلَى إِصْبَعٍ، وَالأَرَضِينَ عَلى إِصْبَعٍ، وَالشّجَرَ عَلَى إِصْبَعٍ، وَالْمَاءَ عَلَى إِصْبَعٍ، وَالثّرَى عَلَى إِصْبَعٍ، وَسَائِرَ الْخَلْقِ عَلَى إِصْبَعٍ، فَيَقُولُ: أَنَا الْمَلِكُ. فضَحِكَ النبي ﷺ حَتّى بَدَتْ نَوَاجِذُهُ، تصديقاً لقول الحبر، ثُمّ قَرَأَ: وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ…
“”അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കൽ ഒരു വേദപുരോഹിതൻ വന്നു. അയാൾ പറഞ്ഞു: “മുഹമ്മദ്, നിശ്ചയം, അല്ലാഹു ആകാ ശങ്ങളെ ഒരു വിരലിലും ഭൂലോകങ്ങളെ ഒരു വിരലിലും വൃക്ഷങ്ങ ളെ ഒരു വിരലിലും വെള്ളത്തെ ഒരു വിരലിലും മണ്ണിനെ ഒരു വിര ലിലും ഇതരസൃഷ്ടികളെ ഒരു വിരലിലും ആക്കും. എന്നിട്ടു പറയും: ഞാനാകുന്നു രാജാവ്. അപ്പോൾ നബി ﷺ വേദപുരോഹിതന്റെ വാക്കിനെ സത്യപ്പെടുത്തിക്കൊണ്ട് അണപ്പല്ലുകൾ വെളിപ്പെടുമാറ് ചിരിച്ചു. പിന്നീട് തിരുമേനി ﷺ ഒാതി:
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ…
“അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയി ട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു പിടിയിൽ ഒതുങ്ങുന്നതായിരിക്കും…” (ബുഖാരി, മുസ്‌ലിം)
ഇമാം മുസ്ലിമിന്റെ മറ്റൊരു രിവായത്തിൽ ഇപ്രകാരം കൂടിയുണ്ട്:
وَالْجِبَالَ وَالشّجَرَ عَلَىَ إِصْبَعٍ، ثُمّ يَهُزّهُنّ فَيَقُولُ: أَنَا الْمَلِكُ، أنا الله
“പർവ്വതങ്ങളും വൃക്ഷങ്ങളും ഒരു വിരലിന്മേൽ ആക്കും. പിന്നീട് അല്ലാഹു അവ കുലുക്കും. ശേഷം അവൻ പറയും ഞാനാകു ന്നു രാജാവ്. ഞാനാകുന്നു അല്ലാഹു.”
അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُما ൽ നിന്നും നബി ﷺ പറഞ്ഞതാ യി നിവേദനം:
يَطْوِي اللّهُ عَزّ وَجَلّ السّمَاوَاتِ يَوْمَ الْقِيَامَةِ. ثُمّ يَأْخُذُهُنّ بِيَدِهِ الْيُمْنَىَ. ثُمّ يَقُولُ: أَنَا الْمَلِكُ. أَيْنَ الْجَبّارُونَ؟ أَيْنَ الْمُتَكَبّرُونَ؟ ثُمّ يَطْوِي الأَرَضِينَ السبع ثُمّ يَأْخُذُهُنّ بِشِمَالِهِ. ثُمّ يَقُولُ: أَنَا الْمَلِكُ. أَيْنَ الْجَبّارُونَ؟ أَيْنَ الْمُتَكَبّرُونَ؟
“അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. പിന്നീട് തന്റെ വലതു കൈകൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാ ണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവി ടെ? പിന്നീട് ഏഴു ഭൂമികളേയും ചുരുട്ടും. അവയെ തന്റെ ഇടതു കയ്യിൽ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാ ധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ?” (മുസ്‌ലിം)
അൽമലികായ അല്ലാഹു മഹിത സിംഹാസനത്തിന്മേലാ ണെന്ന് അവൻ അറിയിച്ചിരിക്കുന്നു. അവൻ സിംഹാസനം ആവ ശ്യമുള്ളവനല്ല. പ്രത്യുത മുഴുവൻ സൃഷ്ടികളും അവനെ ആവശ്യമു ള്ളവരാണ്. അവൻ അവരിൽനിന്ന് തീർത്തും ധന്യനായ രാജധി രാജനാണ്.
فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۖ لَا إِلَٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ﴿١١٦﴾ (المؤمنون: ١١٦)
എന്നാൽ യഥാർത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. മഹത്തായ സിംഹാസന ത്തിന്റെ നാഥനത്രെ അവൻ. (വി. ക്വു. 23: 116)
ഒരു ദുആഅ്
നബി ﷺ നമസ്കാരത്തിലേക്ക് എഴുന്നേറ്റ് തക്ബീറ ത്തുൽഇഹ്റാം ചൊല്ലിയാൽ താഴെവരുന്ന ദുആ ചൊല്ലിയി രുന്നതായി അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ
إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ
وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إلاَّ أنْتَ
لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ، وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ وَإلَيْكَ،
تَبَارَكْتَ وَتَعَالَيْتَ أسْتَغْفِرُكَ وَأتُوبُ إلَيْكَ
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജുമനസ്കനായി ഞാൻ എന്റെ മുഖത്തെ തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവാരാധകരിൽ പെട്ടവനല്ല.
നിശ്ചയം എന്റെ നമസ്കാരവും ബലിയും എന്റെ ജീ വിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്ര മുള്ളതാകുന്നു.
അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എ ന്നോട് കൽപിക്കപ്പെട്ടിരിക്കുന്നത്. ഞാൻ മുസ്ലിംകളിൽ ഒ ന്നാമനാണ്.
അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവൻ. നീയല്ലാ തെ ആരാധ്യനില്ല. നീ എന്റെ നാഥനും ഞാൻ നിന്റെ അടിമ യുമാണ്.
ഞാൻ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാൻ എന്റെ പാപങ്ങൾ ഏറ്റു പറയുന്നു. അതിനാൽ എന്റെ മുഴുവൻ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീ യല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല.
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേ ണമേ. ആ നന്മയിലേക്ക് നയിക്കാൻ നീയല്ലാതെയില്ല.
എന്നിൽ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നിൽനിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല.
നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുകയും അതിൽ ഞാൻ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മയൊന്നും നി ന്നിലേക്കില്ല.
ഞാൻ(ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എന്റെമടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂർണനും ഉന്നതനുമായി രിക്കുന്നു.
ഞാൻ നിന്നോടു പാപമോചനം ചോദിക്കുകയും നി ന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.
അബ്ദുൽ ജബ്ബാർ അബ്ദുല്ല