ഉടമസ്ഥൻ എന്നതാണ് അൽമാലിക് എന്ന നാമം അർത്ഥ മാക്കുന്നത്. അല്ലാഹു വാനങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം ഉടമപ്പെടുത്തുന്നു. യാതൊരു കുറവും ന്യൂനതയുമില്ലാത്ത വിധമുള്ള സമഗ്രവും സമ്പൂർണവുമായ ഉടമസ്ഥത.
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ (النور: ٤٢)
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം… (വി. ക്വു. 24: 42)
ഇഹലോകത്തിന്റേയും പരലോകത്തിന്റേയും ഉടമസ്ഥത അല്ലാഹുവിന് മാത്രമാകുന്നു.
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ ﴿٢٧﴾ (الجاثية: ٢٧)
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികൾക്കു നഷ്ടം നേരിടുന്ന ദിവസം. (വി. ക്വു. 45: 27)
മാലിക് എന്ന നാമം വിശുദ്ധക്വുർആനിൽ രണ്ടു തവണ വന്നിട്ടുണ്ട്. സൂറത്തുൽഫാതിഹയിലും ആലുഇംറാനിലും.
مَالِكِ يَوْمِ الدِّينِ ﴿٤﴾ (الفاتحة: ٤)
അൽമാലിക് എന്ന നാമം ഹദീഥുകളിലും വന്നിട്ടുണ്ട്. അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
إِنّ أَخْنَع اسْمٍ عِنْدَ اللّهِ رَجُلٌ تَسَمّىَ مَلِكَ الأَمْلاَكِ، لاَ مَالِكَ إِلاّ اللّهُ
“മലിക്കുൽഅംലാക്ക് (രാജാധിരാജൻ) എന്ന പേര് സ്വീകരിക്കുന്ന വ്യക്തിയാണ് അല്ലാഹുവിങ്കൽ ഏറ്റവും അധിക്ഷിപ്തൻ. മാലിക്ക് ആയി അല്ലാഹു അല്ലാതെ മറ്റാരുമില്ല.” (ബുഖാരി)
അല്ലാഹു തന്റെ പടപ്പുകളിൽ അവനുദ്ദേശിക്കുന്നത് അ വനുദ്ദേശിക്കുംവിധം പ്രവർത്തിക്കുന്നതിനാൽ അവൻ മാലികുൽ മുൽകാകുന്നു.
قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٦﴾ تُولِجُ اللَّيْلَ فِي النَّهَارِ وَتُولِجُ النَّهَارَ فِي اللَّيْلِ ۖ وَتُخْرِجُ الْحَيَّ مِنَ الْمَيِّتِ وَتُخْرِجُ الْمَيِّتَ مِنَ الْحَيِّ ۖ وَتَرْزُقُ مَن تَشَاءُ بِغَيْرِ حِسَابٍ ﴿٢٧﴾ (آل عمران: ٢٦، ٢٧)
പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേ ശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവ രിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർ ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമ ത്രെ നൻമയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴി വുള്ളവനാകുന്നു. രാവിനെ നീ പകലിൽ പ്രവേശിപ്പിക്കുന്നു. പകലി നെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതിൽ നിന്ന് നീ ജീവിയെ പുറത്തു വരുത്തുന്നു. ജീവിയിൽനിന്ന് ജീവനില്ലാത്തതി നെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് കണക്കുനോക്കാതെ നീ നൽകുകയും ചെയ്യുന്നു. (വി. ക്വു.3: 26,27)
ആധിപത്യത്തിന്റേയും(മലകൂത്ത്) അധികാരത്തിന്റേയും (മുൽക്) ഉടമസ്ഥത അല്ലാഹുവിനു മാത്രമാകുന്നു. അതിൽ അ വനു യാതൊരു പങ്കാളിയുമില്ല.
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ (الفرقان: ٢)
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവൻ.) അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല… (വി. ക്വു. 25: 2)
ആധിപത്യത്തിലും അധികാരത്തിലും യാതൊരു വിഹിതവും അല്ലാഹുവിനല്ലാതെ മറ്റാർക്കുമില്ല.
أَمْ لَهُم مُّلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ ( ص: ١٠)
അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം അവർക്കാണോ?… (വി. ക്വു. 38: 10)
ആധിപത്യത്തിൽ വല്ല വിഹിതവും ആർക്കെങ്കിലും ഉണ്ടാ യിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്നത് അല്ലാഹു ഉണർത്തി.
أَمْ لَهُمْ نَصِيبٌ مِّنَ الْمُلْكِ فَإِذًا لَّا يُؤْتُونَ النَّاسَ نَقِيرًا ﴿٥٣﴾ (النساء: ٥٣)
അതല്ല, ആധിപത്യത്തിൽ വല്ല വിഹിതവും അവർക്കുണ്ടോ? എങ്കിൽ ഒരു അണുവോളവും അവർ മനുഷ്യർക്ക് നൽകുമായിരു ന്നില്ല. (വി. ക്വു. 4: 53)
മുഴുവൻ ആധിപത്യവും ഏതൊരുവന്റെ കയ്യിലാണോ അ വൻ നന്മകളും അനുഗ്രഹങ്ങളും പൂർണമായവനാണ്.
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾ (الملك: ١)
ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവൻ അനുഗ്രഹ പൂർണനായിരിക്കുന്നു. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി. ക്വു. 67: 1)
മുഴുവൻ ആധിപത്യവും ഏതൊരുവന്റെ കയ്യിലാണോ അ വനു മാത്രമാണ് തക്ബീറും തഹ്മീദും. അവകൊണ്ട് അവനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുക:
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾ (الإسراء: ١١١)
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളി യില്ലാത്തവനും നിന്ദി(ക്കപെട്ടാൽ അതിൽ) നിന്ന് രക്ഷിക്കുവാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനു മാത്രമാ കുന്നു സ്തുതികൾ മുഴുവനും! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (വി. ക്വു. 17: 111)
മുഴുവൻ കാര്യങ്ങളുടെയും മലകൂത്ത് (ആധിപത്യം) ഏ തൊരുവന്റെ കയ്യിലാണോ അവനെ തസ്ബീഹ് ചെയ്യുക:
فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ ﴿٨٣﴾ ( يس: ٨٣)
മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങൾ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവൻ എ ത്ര പരിശുദ്ധൻ! (വി. ക്വു. 36: 83)
അബ്ദുൽ ജബ്ബാർ അബ്ദുല്ല