പടപ്പുകളെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ അവർക്കുവേ ണ്ട ഉപജീവനങ്ങളും അന്നപാനീയങ്ങളും കണക്കാക്കിയവനും അവ പരിപൂർണമായി ഏറ്റെടുക്കുകയും ചെയ്തവനാണ് അർറാസിക്വായ അല്ലാഹു. പടപ്പുകൾ വഴിപെട്ടവരെന്നോ വഴിപ്പെടാത്തവ രെന്നോ, ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ അവർക്ക് അല്ലാഹു അവകൾ ഏകിക്കൊണ്ടിരിക്കുന്നു.
അൽഹലീമിജ പറഞ്ഞു: തന്റെ ദാസന്മാർക്ക് ഏതൊ ന്നുകൊണ്ടുമാത്രമാണോ അവരുടെ ശരീരങ്ങളുടെ നിലനിൽപ്പ് നിശ്ചയിച്ചിരിക്കുന്നത് അത് അവർക്ക് ചൊരിയുന്നവനാണ് അർ റാസിക്വ്. അതിൽനിന്ന് അവർക്കുള്ള ആവശ്യങ്ങൾ അവരിലേക്ക് എത്തിച്ചുകൊണ്ട് അവർക്ക് അനുഗ്രഹം അരുളുന്നവനുമാണ് അർറാസിക്വ്; അത് വൈകിയാൽ അവരുടെ ജീവിതസുഖം താറു മാറാവുകയും അത് നഷ്ടപ്പെട്ടാൽ അവർ തന്നേയും നഷ്ടപ്പെടു കയും ചെയ്യാതിരിക്കുവാൻ വേണ്ടിയാണത്. രിസ്ക്വിനുശേഷം വീ ണ്ടും രിസ്ക്വ് നൽകുന്നവനും അതിനെ കൂടുതലാക്കുന്നവനും വിശാലമാക്കുന്നവനുമാണ് അർറസ്സാക്വ്. (അൽമിൻഹാജ്. 1: 203)
ഇബ്നുൽഅഥീർജ പറഞ്ഞു: രിസ്ക്വുകൾ പടക്കുക യും സൃഷ്ടികൾക്ക് അവരുടെ ഉപജീവനങ്ങൾ നൽകുകയും അത് അവരിലേക്ക് എത്തിക്കുകയും ചെയ്തവനാണ് അർറസ്സാക്വ്. (അന്നിഹയഃ. 2: 219)
അർറസ്സ്വാക്വ് എന്ന നാമരൂപം അഗാധാർത്ഥപ്രയോഗമാ ണ്. അല്ലാഹു രിസ്ക്വ് ഏകുന്നതിന്റെ ആധിക്യമാണ് അത് അറി യിക്കുന്നത്. അതുപേലെ അവന്റെ പക്കലുള്ള രിസ്ക്വിന്റെ വിശാല തയേയും വൈവിധ്യങ്ങളേയും അവൻ രിസ്ക്വ് നൽകുന്ന സൃഷ്ടി കളുടെ ഏണ്ണപെരുപ്പത്തേയും അത് വിളിച്ചറിയിക്കുന്നു.
വിശുദ്ധ ക്വുർആനിൽ ഒരു പ്രാവശ്യം അർറസ്സാക്വ് എന്ന നാമം വന്നിട്ടുണ്ട്:
إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ﴿٥٨﴾ (الذاريات: ٥٨)
അഞ്ചു പ്രാവശ്യം അർറാസിക്വ് എന്നതിന്റെ ബഹുവചന രൂപവും വന്നിട്ടുണ്ട്.
خَيْرُ الرَّازِقِينَ (المائدة: ١١٤، الحج: ٥٨، المؤمنون: ٧٢، سبأ: ٣٩، الجمعة: ١١)
അർറാസിക്വ് എന്ന നാമം ഹദീഥിൽ അനസി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്.
غَلَا السِّعْرُ عَلَى عَهْدِ رَسُولِ اللَّهِ ﷺ فَقَالُوا يَا رَسُولَ اللَّهِ لَوْ سَعَّرْتَ فَقَالَ إِنَّ اللَّهَ هُوَ الْخَالِقُ الْقَابِضُ الْبَاسِطُ الرَّازِقُ الْمُسَعِّرُ وَإِنِّي لَأَرْجُو أَنْ أَلْقَى اللَّهَ وَلَا يَطْلُبُنِي أَحَدٌ بِمَظْلَمَةٍ ظَلَمْتُهَا إِيَّاهُ فِي دَمٍ وَلَا مَالٍ.
“അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലത്ത് വിലകൂടി. അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, താങ്കൾ വില നിശ്ചയിച്ചാലും. അപ്പോൾ തിരുമേനി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു, അവനാണ് അൽക്വാബിദ്വും അൽബാസിത്വും അർറാസിക്വും അൽ മുസഇറുമായ(വില വിധിച്ചവനുമായ) സ്രഷ്ടാവ്. നിശ്ചയം, ഒരാളും രക്തത്തിന്റേയോ സമ്പത്തിന്റേയോ വിഷയത്തിൽ ഞാൻ അയാളോടു ചെയ്ത ഒരു അന്യായത്തിന്റെ പേരിൽ എന്നെ അന്വേഷി ക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ഞാൻ ആ ഗ്രഹിക്കുന്നു.” (മുസ്നദുഅഹ്മദ്. ശെയ്ഖ് അൽബാനിയും ശുഎെബ് അൽഅർനാഉൗ ത്വും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
رزق الله تعالى (അല്ലാഹുവിന്റെ രിസ്ക്വ്)
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: തന്റെ ദാസന്മാർ ക്ക് രിസ്ക്വ് നൽകുന്നവനാണ് അർറസ്സാക്വ്. അവൻ രിസ്ക്വിന്റെ ബാധ്യത ഏറ്റെടുക്കാതെ ഭൂമിയിൽ യാതൊരു ജന്തുവുമില്ല. ത ന്റെ ദാസന്മാർക്കുള്ള അവന്റെ രിസ്ക്വ് രണ്ട് ഇനമുണ്ട്:
ഒന്ന്: രിസ്ക്വുൻആമ്മ്. (പൊതുവിലുള്ള ഉപജീവനം) ഇത് പുണ്യാളനേയും പാപിയേയും പൂർവ്വികരേയും പിൽകാലക്കാ രേയും ഒരുപോലെ ഉൾകൊണ്ടിരിക്കുന്നു. അതത്രേ ശരീരങ്ങൾ ക്കുള്ള ഭക്ഷണം(രിസ്ക്വുൽഅബ്ദാൻ).
രണ്ട്: രിസ്ക്വുൻഖാസ്വ്. (പ്രത്യേകമായ രിസ്ക്വ്) അ തത്രേ ഹൃദയങ്ങൾക്കുള്ള രിസ്ക്വ്(രിസ്ക്വുൽക്വുലൂബ്). അറിവു കൊണ്ടും ഇൗമാൻകൊണ്ടും ഹൃദയങ്ങളെ പോഷിപ്പിക്കലാണ് അ ത്. മതപരമായ നന്മക്ക് സഹായകമാവുന്ന ഹലാലായ രിസ്ക്വും ഇതിൽപെട്ടതാണ്. ഇതു മുഅ്മിനീങ്ങൾക്ക് പ്രത്യേകമാണ്. അല്ലാഹുവിന്റെ യുക്തിയുടേയും കാരുണ്യത്തിന്റേയും തേട്ടമ നുസരിച്ച് വിശ്വാസികൾക്ക് അവരുടെ മർതബക്കനുസരിച്ച് അത് അവൻ നൽകുന്നതാണ്. (തഫ്സീറുസ്സഅ്ദി)
അല്ലാഹു മാത്രമാകുന്നു പടപ്പുകളുടെ ഉപജീവനം ഏറ്റ ടുത്തവനും അതിൽ ഏകനായവനും.
قُلْ مَن يَرْزُقُكُم مِّنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ ﴿٢٤﴾ ( سبأ: ٢٤)
“ചോദിക്കുക: ആകാശങ്ങളിൽനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്നവനാരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീർച്ചയായും ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിങ്ങൾ സന്മാർഗത്തിലാകുന്നു. അല്ലെങ്കിൽ വ്യക്തമായ ദുർമാർഗത്തിൽ.” (വി. ക്വു. 34: 24)
അല്ലാഹുവിന്റെ രിസ്ക്വ് അവൻ കനിയാത്ത യാതൊരു പടപ്പുമില്ല. ഏല്ലാവരേയും നിലനിർത്തുമാറുള്ള അവരുടെ ആ ഹാരം നൽകിക്കൊണ്ട് അവൻ മാത്രമാണ് അവരെ നിലനിർ ത്തുന്നത്.
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ (هود: ٦)
“ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു…” (വി. ക്വു. 11: 6)
وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ (العنكبوت: ٦٠)
“സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങൾക്കും ഉപജീവനം നൽകുന്നത്…” (വി. ക്വു. 29 : 60)
അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്ന ത ന്റെ തൗഹീദിനെ സ്ഥാപിക്കുന്നതിനുള്ള തെളിവിലേക്ക് ദാസന്മാ രുടെ ശ്രദ്ധയെ അവൻ ക്ഷണിക്കുന്നത് സൃഷ്ടിപ്പിലും ഉപജീവനമേ കുന്നതിലും അവൻ സ്വതന്ത്രനും ഏകനുമാണ് എന്ന പരമസത്യം ഉണർത്തിക്കൊണ്ടാണ്.
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴿٣﴾ (فاطر: ٣)
“മനുഷ്യരേ, അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഒാർമിക്കുക. ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അ വനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോൾ നിങ്ങൾ എങ്ങനെ യാണ് തെറ്റിക്കപ്പെടുന്നത്?” (വി. ക്വു. 35 : 3)
ശിർകിന്റെ നിരർത്ഥകത അറിയിക്കുമ്പോൾ അല്ലാഹുവോടൊപ്പം പങ്കുചേർക്കപ്പെടുന്നവർ ആരും സൃഷ്ടിപ്പിനും രിസ്ക്വി നുമില്ല എന്നത് അവൻ ബോധ്യപ്പെടുത്തുന്നു.
اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَائِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَيْءٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿٤٠﴾ (الروم: ٤٠)
“അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവൻ നിങ്ങൾക്ക് ഉപജീവനം നൽകി. പിന്നെ നിങ്ങളെ അവൻ മരിപ്പിക്കുന്നു. പിന്നീട് അ വൻ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതിൽപെട്ട ഏതെങ്കി ലും ഒരുകാര്യം ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളികളാക്കിയവരു ടെ കൂട്ടത്തിലുണ്ടോ? അവൻ എത്രയോ പരിശുദ്ധൻ. അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.” (വി. ക്വു. 30: 40)
അല്ലാഹു അല്ലാത്തവർ രിസ്ക്വ് ഉടമപ്പെടുത്താത്തവരും അവർ അതിനു സാധിക്കാത്തവരുമാണെന്നത് ഉണർത്തിയ ശേ ഷം അതിനാൽ ആരും അല്ലാഹുവിനു സമന്മാരെ നിശ്ചയിക്ക രുതെന്ന് അവൻ കൽപിക്കുന്നു.
وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ ﴿٧٣﴾ فَلَا تَضْرِبُوا لِلَّهِ الْأَمْثَالَ ۚ(النحل: ٧٣،٧٤)
“ആകാശങ്ങളിൽനിന്നോ ഭൂമിയിൽനിന്നോ അവർക്ക് വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തി കൊടുക്കാത്തവരും, (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ് അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്നത്. ആകയാൽ അല്ലാഹുവിനു നിങ്ങൾ സമന്മാരെ നിശ്ചയിക്കരുത്…” (വി. ക്വു. 16: 73, 74)
അല്ലാഹുവിന്റെ രിസ്ക്വ് ദുനിയാവിൽ വിശ്വാസിക്കും അവശ്വാസിക്കും വഴിപെട്ടവനും വഴികെട്ടവനുമെല്ലാം അവൻ കനിയും.
اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُ ۖ وَهُوَ الْقَوِيُّ الْعَزِيزُ (الشورى: ١٩)
“അല്ലാഹു തന്റെ ദാസന്മാരോട് കനിവുള്ളവനാകുന്നു. അവൻ ഉ ദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവൻ.” (വി. ക്വു. 42: 19)
എന്നാൽ, ഭൗതികലോകത്ത് ഉപജീവനം വിശാലമാകുന്ന തും സമ്പത്തും സന്തതികളും പെരുകുന്നതും അവിശ്വാസികൾ ക്കും അക്രമികൾക്കും അനുഗ്രഹവും അല്ലാഹുവിന്റെ ആദര വുമായി അവർ കരുതുകയേ വേണ്ട. അല്ലാഹു അത്തരക്കാരുടെ വിഷയത്തിൽ പറയുന്നത് ഇപ്രകാരമാണ്.
وَقَالُوا نَحْنُ أَكْثَرُ أَمْوَالًا وَأَوْلَادًا وَمَا نَحْنُ بِمُعَذَّبِينَ ﴿٣٥﴾ قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٣٦﴾ وَمَا أَمْوَالُكُمْ وَلَا أَوْلَادُكُم بِالَّتِي تُقَرِّبُكُمْ عِندَنَا زُلْفَىٰ إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ ﴿٣٧﴾ (سبأ: ٣٥ – ٣٧)
“അവർ പറഞ്ഞു: ഞങ്ങൾ കൂടുതൽ സ്വത്തുക്കളും സന്താനങ്ങ ളുമുള്ളവരാകുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല. നീ പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീ വനം വിശാലമാക്കുകയും (താൻ ഉദ്ദേശിക്കുന്നവർക്ക്) അത് ഇടു ങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളിൽ അധികമാളു കളും അറിയുന്നില്ല. നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സ ന്താനങ്ങളുമൊന്നും നമ്മുടെ അടുക്കൽ നിങ്ങൾക്കു സാമീപ്യമു ണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവർത്തിക്കുക യും ചെയ്തവർക്കൊഴികെ. അത്തരക്കാർക്ക് തങ്ങൾ പ്രവർത്തി ച്ചതിന്റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവർ ഉന്നത സൗധങ്ങ ളിൽ നിർഭയരായി കഴിയുന്നതുമാണ്.” (വി. ക്വു. 34: 35, 36, 37)
أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِ مِن مَّالٍ وَبَنِينَ ﴿٥٥﴾ نُسَارِعُ لَهُمْ فِي الْخَيْرَاتِ ۚ بَل لَّا يَشْعُرُونَ ﴿٥٦﴾ (المؤمنون: ٥٥، ٥٦)
“അവർ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നൽകി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത് നാം അവർക്ക് ന ന്മകൾ നൽകാൻ ധൃതി കാണിക്കുന്നതാണെന്ന്? അവർ (യാ ഥാർത്ഥ്യം) ഗ്രഹിക്കുന്നില്ല.” (വി. ക്വു. 23: 55, 56)
അല്ലാഹു റാസിക്വാണ്. അവൻ ഹിക്മത്തുള്ളവനും നീ തിമാനുമാണ്. അവന്റെ യുക്തിയുടേയും നീതിയുടേയും അറി വിന്റേയും തേട്ടമനുസരിച്ച് അവനുദ്ദേശിക്കുന്നവർക്ക് അവൻ ഉപ ജീവനം വിശാലമാക്കുന്നു. മറ്റുചിലർക്ക് അവൻ അത് ഇടുക്കുകയും കുറക്കുകയും ചെയ്യുന്നു.
وَاللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ (النحل: ٧١)
“അല്ലാഹു നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപജീവനത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ടവർ ആക്കിയിരിക്കുന്നു…” (വി. ക്വു. 16: 71)
إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ (الإسراء: ٣٠)
“തീർച്ചയായും നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനമാർഗം വിശാലമാക്കികൊടുക്കുന്നു. (ചിലർക്കത്) ഇടുങ്ങിയ താക്കുകയും ചെയ്യുന്നു… ” (വി. ക്വു. 17: 30)
ഉപജീവനം അതിമഹത്തായ അനുഗ്രഹമാണ്; അത്യുദാര ന്റെ ഒൗദാര്യവും. വിശുദ്ധ ക്വുർആനിൽ അല്ലാഹു കനിഞ്ഞ അ നുഗ്രഹങ്ങളെ എണ്ണുമ്പോൾ അതിൽ അവൻ രിസ്ക്വ് ഏകിയ തും എണ്ണിയതായി ധാരാളം വചനങ്ങളിൽ കാണാം. അവയിൽ ചിലത് ചുവടെ നൽകാം:
وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّهِ هُمْ يَكْفُرُونَ ﴿٧٢﴾
(النحل: ٧٢)
“അല്ലാഹു നിങ്ങൾക്കു നിങ്ങളുടെ കൂട്ടത്തിൽനിന്ന് തന്നെ ഇ കളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾ ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽനിന്നും അവൻ നിങ്ങൾക്ക് ഉപജീവനം നൽകുക യും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാ ണോ ചെയ്യുന്നത്?” (വി. ക്വു. 16: 72)
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾ (الإسراء: ٧٠)
“നിശ്ചയം ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും ക രയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനംനൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷ മായശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.” (വി. ക്വു. 17: 70)
اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ (غافر: ٦٤)
“അല്ലാഹുവാകുന്നു നിങ്ങൾക്കുവേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേൽപുരയും ആക്കിയവൻ. അവൻ നിങ്ങളെ രൂപ പ്പെടുത്തുകയും ചെയ്തു. അങ്ങനെ അവൻ നിങ്ങളുടെ രൂപ ങ്ങൾ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളിൽനിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തു…” (വി. ക്വു. 40: 64)
അല്ലാഹുവിന്റെ പക്കലാണ് നമ്മുടെ രിസ്ക്വ്.
وَفِي السَّمَاءِ رِزْقُكُمْ (الذاريات: ٢٢)
“ആകാശത്ത് നിങ്ങൾക്കുള്ള ഉപജീവനമുണ്ട്…” (വി. ക്വു. 51: 32)
അവനിൽനിന്നുള്ള ഉപജീവനം രണ്ട് രീതിയിലുണ്ട്.
ഒന്ന്്: ദാസനിൽനിന്നു യാതൊരു പരിശ്രമവുമില്ലാതെ അല്ലാഹു അരുളുന്നത്.
രണ്ട്: കാര്യകാരണങ്ങൾ നിശ്ചയിക്കപെട്ടത്. അഥവാ, കൃ ഷിയിറക്കുക, കച്ചവടം ചെയ്യുക, അന്വേഷിച്ചിറങ്ങുക പോലുള്ള ചി ല കാരണങ്ങൾ നിശ്ചയിക്കപെട്ടത്.
وَلَقَدْ مَكَّنَّاكُمْ فِي الْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ ۗ (الأعراف: ١٠)
“നിങ്ങൾക്കു നാം ഭൂമിയിൽ സ്വാധീനം നൽകുകയും, നിങ്ങൾ ക്കവിടെ നാം ജീവിതമാർഗങ്ങൾ ഏർപെടുത്തുകയും ചെയ്തിരി ക്കുന്നു…” (വി. ക്വു. 7: 10)
وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ ﴿٢٠﴾ (الحجر: ٢٠)
“നിങ്ങൾക്കും, നിങ്ങൾ ആഹാരം നൽകിക്കൊണ്ടിരിക്കുന്നവരല്ലാ ത്തവർക്കും അതിൽ നാം ഉപജീവനമാർഗങ്ങൾ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു.” (വി. ക്വു. 15: 20)
അല്ലാഹു കാര്യകാരണങ്ങളെ നിശ്ചയിച്ചിട്ടുണ്ട് എന്നത് ഉണർത്തിയല്ലോ. അവയും രണ്ടു നിലക്കാണ്.
ഒന്ന്: ഭൗതികമായ കാരണങ്ങൾ. ഇതിൽ വിശ്വാസിയും അവിശ്വാസിയും ഒരു പോലെയാണ്. ഉദാഹരണത്തിന് ആരാ ണോ നിലമുഴുതുന്നത്, വിത്തെറിയുന്നത്, പരിചരിക്കുന്നത് അ വൻ കൊയ്യും. ആരാണോ കാര്യകാരണങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നത് അവൻ നിരാശപ്പെടും.
രണ്ട്: മതപരവും വിശ്വാസപരവുമായ കാരണങ്ങൾ. അല്ലാഹുവിനെ അറിഞ്ഞുമനസിലാക്കിയ യഥാർത്ഥ വിശ്വാസി കൾക്ക് ഇൗ രിസ്ക്വ് നേടുവാനും അതിന്റെ രുചി അറിയുവാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉണർത്താം.
രിസ്ക്വ് വർദ്ധിക്കുവാൻ
ഉപജീവനവും ജീവിതോപാധിയും അന്വേഷിച്ച് ഭൂമിക്കുപരി യിൽ സഞ്ചരിക്കുവാൻ ആജ്ഞാപിക്കപെട്ടവരാണ് മുസ്ലിംകൾ. അവരുടെ അന്നം അനുഗ്രഹീതവും മതിയായതുമാകുവാൻ മത പരമായ ചില മാർഗങ്ങൾ പഠിപ്പിക്കപെട്ടിട്ടുണ്ട്.
ഒന്ന്: ഇസ്തിഗ്ഫാർ, തൗബഃ
നൂഹ് നബി (അ) തന്റെ ജനതയെ ദഅ്വത്ത് ചെയ്ത പ്പോൾ പറഞ്ഞതായി അല്ലാഹു പറയുന്നു:
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ ( نوح: ١٠ -١٣)
“അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോ ടു പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കു ന്നവനാകുന്നു. അവൻ നിങ്ങൾക്കു മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പി ക്കുകയും, നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നി ങ്ങൾക്കവൻ നദികൾ ഉണ്ടാക്കിത്തരികയും ചെയ്യും.” (വി. ക്വു. 15: 20)
രണ്ട്: തക്വ്വഃയുള്ള ജീവിതം
وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ (الطلاق: ٢، ٣)
“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവ ന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവൻ കണക്കാ ക്കാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്ന താണ്. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്.” (വി. ക്വു. 65:2, 3)
തക്വ്വയും ഇഫ്ഫത്തുമാണ്(ചാരിത്രശുദ്ധി) മർയമിന്റെ ജീവിതത്തെ ധന്യമാക്കിയ സ്വഭാവഗുണങ്ങളിൽ ഏറ്റവും മികച്ചത്. അല്ലാഹു അവർക്കു കനിഞ്ഞ കറാമത്തിനെ കുറിച്ച് പറയുന്നു:
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّهِ ۖ إِنَّ اللَّهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾ (آل عمران: ٣٧ )
“അങ്ങനെ അവളുടെ (മർയമിന്റെ) രക്ഷിതാവ് അവളെ നല്ല നിലയിൽ സ്വീകരിക്കുകയും, നല്ല നിലയിൽ വളർത്തിക്കൊണ്ടു വരിക യും, അവളുടെ സംരക്ഷണച്ചുമതല അവൻ സകരിയ്യായെ ഏൽ പിക്കുകയും ചെയ്തു. മിഹ്റാബിൽ (പ്രാർത്ഥനാവേദിയിൽ) അവ ളുടെ അടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേ ഹം ചോദിച്ചു: മർയമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവൾ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ണക്ക് നോക്കാതെ നൽകുന്നു.” (വി. ക്വു. 3: 37)
മൂന്ന്: തവക്കുൽ
ഉമർ ഇബ്നുൽഖത്വാബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا
“നിശ്ചയം, നിങ്ങൾ അല്ലാഹുവിൽ യഥാവിധം തവക്കുലാക്കിയിരു ന്നുവെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകപ്പെടുന്നതുപോലെ നിങ്ങൾക്കും ഉപജീവനം നൽകപ്പെടുമായിരുന്നു. അവ വിശന്ന വ യറുമായി പ്രഭാതത്തിൽ പോകുന്നു. നിറഞ്ഞവയറുമായി പ്ര ദോഷത്തിൽ വരികയും ചെയ്യുന്നു.” (സുനനുത്തിർമുദി. ഇമാംതിർമുദി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
നാല്: ഇബാദത്തിൽ കഴിയുക
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ (الذاريات: ٥٦ – ٥٨)
“ജിന്നുകളെയും മനുഷ്യരെയും, അവർ എന്നെ ആരാധിക്കു വാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽനിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എന്നെ ഭക്ഷിപ്പിക്ക ണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹു ത ന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും.” (വി. ക്വു. 51: 56, 57, 58)
മഅ്ക്വൽ ഇബ്നുയസാറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يقولُ ربُّكم تبارك وتعالى: يا بن آدم تفرَّغْ لعبادتي أملأ قلبك غنى وأملأ يديْك رزِقاً. يا بن آدم لا تباعدْ مني فأملأْ قلبك فقراً وأملأْ يديك شُغلاً.
“നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: മനുഷ്യാ, എനിക്കു ഇബാദത്തെടുക്കുവാൻ നീ ഒഴിഞ്ഞിരിക്കുക. നിന്റെ ക്വൽബിൽ ഞാൻ എെശ്വര്യം നിറക്കാം. നിന്റെ ഇരുകരങ്ങളിലും ഞാൻ രിസ്ക്വും നിറക്കാം. മനുഷ്യാ, നീ എന്നിൽനിന്ന് ദൂരെയാകരുത്. അങ്ങിനെ യായാൽ ഞാൻ നിന്റെ ഹൃദയത്തിൽ ദാരിദ്യം നിറക്കും. നിന്റെ കരങ്ങളെ ജോലിയാൽ നിറക്കും.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)
അഞ്ച്: കുടുംബബന്ധം പുലർത്തൽ
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ أحَبَّ أن يُبْسَطَ له في رِزقِهِ، ويُنْسَأَ لَهُ فِي أَثَرِهِ، فلْيَصِلْ رَحِمَهُ
“തന്റെ ഉപജീവനത്തിൽ തനിക്ക് വിശാലത നൽകപൈടുന്നതും തന്റെ ആയുസ്സിൽ തനിക്ക് ദൈർഘ്യം നൽകപ്പെടുന്നതും ആ രാണോ ഇഷ്ടപ്പെടുന്നത് അവൻ കുടുംബബന്ധം ചേർത്തുകൊള്ളട്ടെ.” (ബുഖാരി, മുസ്‌ലിം)
ആറ്്: അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കൽ
قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ ﴿٣٩﴾ (سبأ: ٣٩)
“നീ പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും, താൻ ഉദ്ദേശിക്കുന്നവർക്ക് ഇടുങ്ങിയതാക്കുകയും ചെയ്യു ന്നതാണ്. നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ.” (വി. ക്വു. 34: 39)
ഏഴ്്: ഹിജ്റഃ
وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ (النساء: ١٠٠)
“അല്ലാഹുവിന്റെ മാർഗത്തിൽ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയിൽ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവൻ കണ്ടെത്തുന്നതാണ്.” (വി. ക്വു. 4: 100)
എട്ട്: ഇസ്തിക്വാമത്ത്
وَأَن لَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاءً غَدَقًا (الجن: ١٦)
“ആ മാർഗത്തിൽ (ഇസ്ലാമിൽ) അവർ നേരെ നിലകൊള്ളുക യാണെങ്കിൽ നാം അവർക്ക് ധാരാളമായി വെള്ളം കുടിക്കുവാൻ നൽകുന്നതാണ്.” (വി. ക്വു. 72: 16)
ധാരാളം അനുഗ്രഹങ്ങളും ഉപജീ വനങ്ങളും നൽകുമെന്നതാണ് ധാരാളമായി വെള്ളം കുടിക്കാൻ നൽകുന്നതാണ് എന്നതിന്റെ ഉദ്ദേശ്യമെന്ന് പ്രാമാണികർ പറഞ്ഞിട്ടുണ്ട്.
ഒമ്പത്: ശുക്ർ
ﭽﭭ ﭮ ﭯ ﭰ ﭱ ﭲﭳ ﭴ ﭵ ﭶ ﭷ ﭸﭼ إبراهيم: ٧
“നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് (അ നുഗ്രഹം) വർദ്ധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ കഠിന മായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (ശ്രദ്ധേയമത്രെ.)” (വി. ക്വു. 14: 7)
ഇമാം ഇബ്നുൽക്വയ്യിംജ പറഞ്ഞു: ശുക്ർ അൽഹാഫി ള്വ് ആകുന്നു; കാരണം അത് നിലവിലുള്ള അനുഗ്രഹങ്ങളെ കാത്തുസൂക്ഷിക്കുന്നു. ശുക്ർ അൽജാലിബുമാകുന്നു; കാരണം അ ത് നഷ്ടപെട്ടവയെ കൊണ്ടെത്തിക്കുന്നു. (ഉദ്ദത്തുസ്സ്വാബിരീൻ. പേ: 98)
മനുഷ്യൻ തന്റെ രിസ്ക്വ് അനുവദനീയമായ നിലക്ക് തേ ടുകയും അന്വേഷിക്കുകയും വേണം.
هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ (الملك: ١٥)
“അവനാകുന്നു നിങ്ങൾക്കു വേണ്ടി ഭൂമിയെ വിധേയമാക്കിതന്ന വൻ. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടക്കുക യും അവന്റെ ഉപജീവനത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക…” (വി. ക്വു. 67: 15)
അപ്രകാരം താൻ സമ്പാദിക്കുന്ന രിസ്ക്വ് ഹലാലായതും ത്വയ്യിബു(വിശിഷ്ടവു)മായിരിക്കണം. അവ മാത്രമേ അവൻ സമ്പാദി ക്കുകയും ഭക്ഷിക്കുകയും ചെയ്യാവൂ. വിശുദ്ധക്വുർആനിൽ പല വചനങ്ങൾ ഇൗ വിഷയത്തിൽ നമുക്കു കാണാം:
يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا (البقرة: ١٦٨)
“മനുഷ്യരേ, ഭൂമിയിലുള്ളതിൽനിന്ന് അനുവദനീയവും, വിശിഷ്ടവു മായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക…” (വി. ക്വു. 2: 168)
حَلَالًا طَيِّبًا (المائدة: ٨٨ ، الأنفال: ٦٩، النحل: ١١٤)
നിഷിദ്ധമായ നിലക്ക് രിസ്ക്വ് അന്വേഷിക്കുകയും സമ്പാ ദിക്കുകയും ചെയ്യുന്നവർ മനുഷ്യർക്കിടയിലുണ്ട്. പക്ഷെ അനുഗ്ര ഹംകെട്ടതും ദുഷിച്ചതുമായതിൽ യാതൊരു നന്മയുമില്ല തന്നെ.
ജുൻദുബ് ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു:
إِنَّ أَوَّلَ مَا يُنْتِنُ مِنْ الْإِنْسَانِ بَطْنُهُ فَمَنْ اسْتَطَاعَ أَنْ لَا يَأْكُلَ إِلَّا طَيِّبًا فَلْيَفْعَلْ ….
“നിശ്ചയം, (മരണാനന്തരം)മനുഷ്യനിൽ ആദ്യമായി ജീർണ്ണിച്ച് നാ റുന്നത് അവന്റെ വയറായിരിക്കും. അതിനാൽ അവന് നല്ലത് ഭക്ഷിക്കാനാവുമെങ്കിൽ അപ്രകാരം പ്രവർത്തിക്കട്ടെ…” (ബുഖാരി)
അല്ലാഹുവിന്റെ രിസ്ക്വ് അവന്റെ നിർദ്ദേശാനുസരണം ഉപയോഗിച്ച് അവന് നന്ദിയുള്ളവരായി ജീവിക്കുവാനാണ് അവ ന്റെ കൽപന.
فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿١١٤﴾ (النحل: ١١٤
“ആകയാൽ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങൾ തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ.” (വി. ക്വു. 16: 114)
നന്ദികേട് നാശം വരുത്തുകയും ഉപജീവനത്തെ നഷ്ടപ്പെടുത്തുകയും അനുഗ്രഹം കെട്ടതാക്കുകയും ചെയ്യും. വിശുദ്ധ ക്വുർആനിൽ വിവരിക്കപ്പെടുന്ന ഒരു ഉപമനോക്കൂ:
وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ ﴿١١٢﴾ (النحل: ١١٢)
“അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാ കുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആ വശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അ വിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോൾ അവർ പ്രവർത്തിച്ചുകൊ ണ്ടിരുന്നതു നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി.” (വി. ക്വു. 16: 112)
അല്ലാഹു കനിയുന്ന ഏറ്റവും ഉത്തമമായതും നിലക്കാ ത്തതുമായ രിസ്ക്വ് അവന്റെ സ്വർഗവും അതിലെ ഉപജീവനവു മാണ്. അത്യുത്തമമായതും മാന്യമായതും നിലക്കാത്തതുമായ വിഭവങ്ങളാണ് സ്വർഗത്തിലെ രിസ്ക്വുകൾ. അത് എങ്ങിനെയാ ണെന്നും ആർക്കൊക്കെയാണെന്നും അല്ലാഹു അറിയിക്കുന്ന ഏതാനും വചനങ്ങൾ:
وَالَّذِينَ هَاجَرُوا فِي سَبِيلِ اللَّهِ ثُمَّ قُتِلُوا أَوْ مَاتُوا لَيَرْزُقَنَّهُمُ اللَّهُ رِزْقًا حَسَنًا ۚ وَإِنَّ اللَّهَ لَهُوَ خَيْرُ الرَّازِقِينَ ﴿٥٨﴾ (الحج: ٥٨)
“അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞതിനു ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവർക്ക് തീർച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നൽകുന്നതാണ്. തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.” (വി. ക്വു. 22: 58)
وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا ﴿١١﴾ الطلاق: ١١
“വല്ലവനും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർ ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവർ അതിൽ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു.” (വി. ക്വു. 65: 11)
هَٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ ﴿٤٩﴾ جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ ﴿٥٠﴾ (ص:٤٩، ٥٠)
“ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ള വർക്ക് മടങ്ങിച്ചെല്ലുവാൻ ഉത്തമമായ സ്ഥാനമുണ്ട്. അവർക്കുവേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗത്തോ പ്പുകൾ. അവർ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധ മായുള്ള ഫലവർഗങ്ങൾക്കും പാനീയത്തിനും ആവശ്യപ്പെട്ടുകൊ ണ്ടിരിക്കും. അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന സമവയ സ്ക്കരായ സ്ത്രീകളുണ്ടായിരിക്കും. ഇതത്രെ വിചാരണയുടെ ദി വസത്തേക്ക് നിങ്ങൾക്കു വാഗ്ദാനം നൽകപ്പെടുന്നത്. തീർച്ചയാ യും ഇത് നാം നൽകുന്ന ഉപജീവനമാകുന്നു. അത് തീർന്നു പോകുന്നതല്ല.” (വി. ക്വു. 38:49, 54)
ഏതാനും ദുആഉകൾ
ഇൗസാ നബി (അ) നിർവ്വഹിച്ച ദുആ അല്ലാഹു പറയുന്നു:
رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ ﴿١١٤﴾ (المائدة: ١١٤)
“…ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങൾക്കു നീ ആകാ ശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങൾക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്റെ പക്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്ക ണം അത്. ഞങ്ങൾക്കു നീ ഉപജീവനം നൽകുകയും ചെയ്യേണമേ. നീ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ.” (വി. ക്വു. 5: 114)
നബി ﷺ സുജൂദുകൾക്കിടയിൽ ഇരുന്നാൽ ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
“അല്ലാഹുവേ എനിക്കു പൊറുത്തുതരേണമേ, എന്നോടു കരു ണ കാണിക്കേണമേ, എന്നെ നേർവഴിയിലാക്കേണമേ, എന്റെ കാര്യങ്ങൾ പരിഹരിക്കേണമേ, എനിക്കു സൗഖ്യം നൽകേണ മേ, എനിക്ക് ഉപജീവനം തരേണമേ, എന്നെ ഉയർത്തേണമേ.”
നബി ﷺ , സ്വുബ്ഹി നമസ്കാരത്തിൽനിന്ന് സലാം വീ ട്ടിയാൽ ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഉമ്മുസലമഃയി رَضِيَ اللَّهُ عَنْها ൽനിന്ന് ഇമാം ഇബ്നുമാജഃ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا طَيِّبًا ، وَعَمَلاً مُتَقَبَّلاً
“അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപ ജീവനവും സ്വീകരിക്കപ്പെടുന്ന കർമങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു.”
നബി ﷺ ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നതായി അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ഹാകിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
أَللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَارْزُقْنِي عِلْماً تَنْفَعُنِي بِهِ
അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചതുകൊണ്ട് നീ എനിക്കു ഉപകാ രമേകേണമേ. എനിക്ക് ഉപകാരമാകുന്നത് നീ എന്നെ പഠിപ്പിക്കേ ണമേ. നീ ഉപകാരമേകുന്ന അറിവിനെ എനിക്കു പ്രദാനം ചെയ്യേണമേ. (മുസ്തദ്റക്. ഇമാം ഹാകിമും ദഹബിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല